ഓ നഴ്സല്ലേ ഒന്നും വരില്ലായിരിക്കും നമ്മള് സൂപ്പർ മാന്റെ സ്വന്തം ആളാണല്ലോ!!!!!മറന്നു പോയി .

മതിപ്പില്ലാത്ത മാലാഖമാർ•••••••••••••••••••

“ചേച്ചി എഴുതി കഴിഞ്ഞോ ”തിരക്കിട്ട് നഴ്സസ് റെക്കോർഡ് എഴുതുന്നതിനിടയിൽ ഞാൻ മുഖം തിരിച്ചു നോക്കി സോണിയയെ . പാവം നാളെ മനസമ്മതമാണ് , ഇന്ന് നൈറ്റ് തീർന്നിട്ട് വേണം അതിനുള്ള ഒരുക്കങ്ങൾനടത്താൻ .അവളെന്റെ കൂടെ ഈ ICU വിൽ ജോലിക്ക് കയറിയിട്ട് ഏഴു മാസം ആകുന്നു .ഒരു മിനിറ്റ് പോലും ഇരിക്കാതെയുള്ള ഓട്ടമായിരുന്നു ഇന്നലെ രാത്രി മുഴുവൻ .ഇന്നലെയെന്നല്ല നൈറ്റ് ഡ്യൂട്ടി തുടങ്ങിയ അന്ന് മുതലേ ഇങ്ങനാണ് .

ഈ നിമിഷം വരെ ജോലികാര്യമല്ലാതെ ഒരു വിശേഷവും അവളോട് ചോദിയ്ക്കാൻ പറ്റിയില്ല , രാത്രി മുഴുവൻ ഒരേ സ്ഥലത്തു നിന്നിട്ടും .വൈകീട്ട് വന്നു കയറി ഓവർ കേൾക്കുമ്പോളേ അറിയാമായിരുന്നു ഇന്നും തിരക്ക് തന്നെ എന്ന് , എന്നാലും മുഖത്തു ഒരു പരാതിയോ ക്ഷീണമോ കാണിക്കാൻ പാടില്ല അതാണ് നിയമം ..ആകെ ഉള്ള പതിനാല് രോഗികളിൽ മൂന്നു പേര്വെന്റിലേറ്ററിലാണ് .ഇന്ന് രാവിലെ ഓവർ കൊടുത്തു പോകുമ്പോൾ അത് നാലായിരുന്നു .അതിലുണ്ടായിരുന്ന ഒരു മുഖം ഇപ്പോൾ ശാന്തമായി ഉറങ്ങുകയാണ് യന്ത്രങ്ങളുടെ ബീപ്പ് ശബ്ദമൊന്നും ഇല്ലാതെ ..ആരും ശല്യപ്പെടുത്താതെ …….ബില്ലടച്ച രസീത് കാണിച്ചപ്പോൾ ബോഡി വിട്ടു കൊടുത്തു ….

പത്തൊൻപത് വയസ്സ് മാത്രേം പ്രായമുള്ള അവനെ കണ്ടപ്പോൾ അതേ പ്രായമുള്ള അനിയനെ ആണ് ഓർമ്മ വന്നത് നെഞ്ചിലെ നീറ്റൽ കണ്ണുനീർ മഴയായി പുറത്തെത്തും മുൻപേ കർത്തവ്യ ബോധം ഉണർന്നു .മലേറിയ ….ഒന്നും ചെയ്യാനില്ല തലച്ചോറ് സുല്ലിട്ടു കഴിഞ്ഞു ….വെന്റിലെറ്ററിന്റെ താങ്ങാത്ത ബില്ലടയ്ക്കാൻ വഴിയില്ല വീട്ടുകാർക്ക് .നാലുദിവസത്തിനുള്ളിൽ വിൽക്കാനിനി ഒന്നും ബാക്കിയില്ല അവരുടെ കയ്യിൽ ..ഇനിയൊന്നും ചെയ്യാനില്ല എന്നു പറയുന്നഡോക്ടറെ നിർന്നിമേഷനായി നോക്കി നിക്കുന്ന അച്ഛന്റെ മുഖത്തേക്ക് , അറിയാതെ പോലും നോട്ടം പോവാതിരിക്കാനായി ഞാൻ അവന്റെ ഫയലിൽ കണ്ണോടിച്ചു കൊണ്ടിരുന്നു .പുറത്തേക്ക് പോകാനായി വാതിൽ തുറന്നു കൊടുക്കുമ്പോൾ എന്റെ മനസ്സിൽ ആ നാല് ദിവസം കൊണ്ട് അവന്റെ അച്ഛനും അമ്മയും പറഞ്ഞു കേട്ട അവന്റെ സ്വപ്‌നങ്ങൾ ആയിരുന്നു .ഇന്നലെ നഴ്സസ് ഓവറിൽ അവനു പേരുണ്ടായിരുന്നു ഇന്ന് അത് ബോഡി ആണ് .ഭൂമിയിലെ മാലാഖക്ക് വികാരങ്ങളോ വിഷമങ്ങളോ ഉണ്ടാകാം അതിപ്പോ സ്വന്തമൊരാൾ ആയാൽ പോലും കാണിക്കാൻ പാടില്ല , ഇതെല്ലാം ഇങ്ങിനെയാണെന്ന് അറിഞ്ഞെടുത്ത പ്രൊഫഷനാണു .ഓരോ രോഗിക്കരികിലും പോയി ഓവർ എടുക്കുമ്പോൾ ഡ്യൂട്ടിക്കാരിലൊരാൾ പോയി രോഗിയെ സസൂക്ഷ്മം പരിശോധിക്കണം ശരീരത്തിൽ എവിടെങ്കിലും പൊട്ടിയിട്ടുണ്ടോ , കഴുത്തിലെ സെൻട്രൽ ലൈൻ ബ്ലോക്കുണ്ടോ , കത്തീറ്റർ ശരിക്കാണോ , ഞരമ്പിലേക്കുള്ള സൂചിക്ക് സ്ഥാനചലനം വന്നോ , കയ്യിൽ കാണുന്ന നീര് എത്രെ നേരം മുതലുണ്ട് അങ്ങനെ കുറെ കാര്യങ്ങൾ .

ഓരോരുത്തരെയും ചെന്നു നോക്കി അവർക്കു ബോധമുണ്ടെങ്കിലും ഇല്ലെങ്കിലും വിശ്ശേഷം പറഞ് ഒരു രാത്രി തുടങ്ങും..ഡ്യൂട്ടി തുടങ്ങുമ്പോൾ തിരക്കില്ല എങ്കിൽ .മിക്കവാറും പേർക്ക് മൂക്കിൽ ട്യൂബ് ഇട്ടതു കൊണ്ട് ജ്യൂസോ മിക്സിയിലടിച്ച കഞ്ഞിവെള്ളമോ അളവനുസരിച്ചു ട്യൂബിലൂടെ കൊടുക്കണം .ചിലപ്പോൾ ഇതു കൊടുക്കാൻ ചെല്ലുമ്പോളാവും ട്യൂബ് ബ്ലോക്ക് അല്ലെങ്കിൽ പകൽ ഡ്യൂട്ടിയിലെ തിരക്കിൽമാറ്റാൻ സാധിക്കാത്തോണ്ട് രാത്രിയിലുള്ളവർക്ക് വച്ചിരിക്കുകയാണ് ആ പണി എന്നറിയുക .അപ്പോൾ പിന്നെ അത് മാറ്റി, കൊടുക്കാനുള്ള മരുന്നടക്കം പൊടിച്ചു അതിലൂടെ കൊടുത്തു കൊണ്ടിരിക്കുമ്പോ അറിയാം ഇവിടെ തന്നെ നിന്നാൽ പണികൾ തീരില്ല .ഡ്യൂട്ടിക്ക് ആളും കുറവാണു , ആരും ലീവെടുത്തതല്ല “കുറച്ചു സ്റ്റാഫ്,കൂടുതൽ ജോലി… ശമ്പളം ചോദിക്കുകയെ ചെയ്യരുത് ”അതാണ് ഹോസ്പിറ്റലിന്റെ പോളിസി .ഇതിനിടക്ക് മണിക്കൂറിൽ എത്രെ മൂത്രം പോയി എന്നു നോക്കേണ്ട രോഗികളെ പോയിനോക്കി അതൊഴിവാക്കി ,മരുന്ന് കൊടുക്കേണ്ടവർക്ക് അത് കൊടുത്ത്‌ , ബെഡ് സോർ ഉള്ളവർക്ക് പൊസിഷൻമാറ്റി കിടത്തി ,IV ഫ്ലൂയിഡ് ഉള്ളവരെ പറഞ്ഞ അളവിൽ തന്നെയാണോ പോകുന്നത് പോകുന്ന ലൈനിന് കുഴപ്പമൊന്നും ഇല്ലല്ലോ എന്നുറപ്പു വരുത്തി ശ്വാസം വിടും .

നോക്കിയെടുത്ത കാര്യങ്ങളൊക്കെ വള്ളി പുള്ളി വിടാതെ ഡ്യൂട്ടി ഡോക്ടറെ വിളിച്ചറിയിക്കണംഒന്ന് സമാധാനമാകുന്ന ഈ സമയം നോക്കിയിരിക്കും പോലായിരിക്കും ഒരാൾ മലവിസർജനം നടത്തുന്നത് ആ സമയത്തു ഒരു അറ്റെൻഡറിനെ തപ്പിയിട്ടും കാര്യമില്ല നൈറ്റിൽ ചിലപ്പോ രണ്ടു സ്ഥലത്തേക്കു കൂടി ഒരാളാവും ആയ .പിന്നെ പെട്ടെന്ന് രോഗിക്ക് ഡയപ്പെർ മാറ്റി കൊടുത്ത്‌ അടുത്ത ജോലിയിലേക്ക്ഒരു നിമിഷം പോലും നിക്കാത്ത ഓട്ടമാണ് .അതിനിടയിൽ ചില രോഗികൾ വേദന സഹിക്കാൻ കഴിയാതെയോ രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞിട്ടോ അടുത്തേക്ക് ചെല്ലുന്നവരെ തന്തക്കും തള്ളക്കും വിളിക്കുന്നത് കേൾക്കാം .പല്ലിളിച്ചു കൊണ്ട് അത് കേട്ടു കൊണ്ട് നിക്കുന്ന നഴ്സിനെയും കാണാം .

ഇതെല്ലാം കഴിഞ്ഞാൽ തുടങ്ങുകയാണ് ലോഡിങ് തൊഴിലാളികളെ തോല്പിക്കുന്ന നഴ്സിന്റെ പെർഫോമൻസ് .ഈർക്കിൽ പോലെ ഇരിക്കുന്ന നേഴ്സ്മാര് രോഗികളെ മറിച്ചും തിരിച്ചും കിടത്തി ബാക് കെയർ കൊടുക്കൽ എന്ന ജംബോ സർക്കസ് .രോഗികളെ ചരിച്ചു കിടത്തിയും കമിഴ്ത്തികിടത്തിയും ,കത്തീറ്റർ കെയർ കൊടുത്തും ഡയപ്പെർ മാറ്റിയും ഒക്കെ കഴിഞ്ഞാൽ പിന്നെ എല്ലാരും നിൽക്കുന്നത് വില്ലു പോലെ വളഞ്ഞു നെറ്റിയിൽ വിയർപ്പു തുള്ളികളോടെ .പെട്ടെന്ന് ഒരു രോഗിയുടെ ശ്വാസോച്ഛാസത്തിൽ എന്തെങ്കിലും വ്യത്യാസം വന്ന് കണ്ടിഷൻ മാറിയാൽ ജോലിയുടെ ഒഴുക്ക് മാറും .എന്ത് ചെയ്തും ആ രോഗിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാനായി ഓടുന്ന ഓട്ടമുണ്ടല്ലോ അത് വരെയുള്ള ക്ഷീണമോ തളർച്ചയോ അറിയില്ല .ഡ്യൂട്ടി ഡോക്ടർക്ക് ഒപ്പം CPR കൊടുക്കാനും അതിനിടക്ക് ഡോക്ടർ പറഞ്ഞോപറയുന്നതിനു മുൻപ് തന്നെയോ ഓടിപോയി എമർജൻസി മെഡിസിൻ അളവ് തെറ്റാതെ എടുക്കാനും ഒക്കെ കഴിവും വകതിരിവും കാണിച്ചാലും ചീത്ത മാത്രം ബാക്കിയുണ്ടാവും .സമയം കടന്നു പോയാലും ഭക്ഷണത്തിന്റെ ഓർമ്മ പോലും ചിലപ്പോ വരില്ല , വിശപ്പ് തോന്നിയാലും ചെയ്തു തീർക്കാനുള്ള ജോലികളാവും തലയിൽ .

വല്ലപ്പോളും സമയം കിട്ടി ഉണ്ണാമെന്നു കരുതി പാത്രം തുറന്നാൽ ഒന്നുകിൽ തണുത്തു വിറങ്ങലിച്ചതോ അതുമല്ലെങ്കിൽ കേടായി പോയതോ ആയ ഭക്ഷണം .അല്ലെങ്കിലും പുലർച്ചെ രണ്ടുമണിക്കോ മൂന്നു മണിക്കോ ആര് കഴിക്കാൻ .ഇതിനിടക്ക് സീരിയസ് ആയി വരുന്ന പുതിയ രോഗികളുടെ എല്ലാ കാര്യവും തിരക്കിട്ടുഓടിനടന്നു ചെയ്തതിനു ശേഷമായിരിക്കും ഓർമ്മ വരുക ഗ്ലൗസ് ഇട്ടിരുന്നില്ല എന്ന് .ഓ നഴ്സല്ലേ ഒന്നും വരില്ലായിരിക്കും നമ്മള് സൂപ്പർ മാന്റെ സ്വന്തം ആളാണല്ലോ !!!!!മറന്നു പോയി .നേരം വെളുക്കാൻ തുടങ്ങി ഇനിയും കിടക്കുന്നേയുള്ളു ജോലികൾ , ഈ കാണുന്ന രോഗികൾക്ക് മുഴുവൻ സ്പോഞ്ജ് ബാത്ത് കൊടുത്ത്‌ ബെഡ്ഷീറ്റും ഗൗണും മാറ്റി കൊടുക്കണം .രാവിലെ കൊടുക്കാനുള്ള രക്തത്തിന്റെയും മൂത്രത്തിന്റെയും സാമ്പിളുകൾ ശേഖരിച് ലാബിൽ കൊടുക്കണം.ഒരെണ്ണമെങ്ങാനും വിട്ടു പോയാൽ ഡോക്ടറുടെ വായിൽ നിന്ന് ഡേ ഡ്യൂട്ടിക്കാർക്കും അതിന്റെ പത്തിരട്ടി ഞങ്ങൾക്കും കിട്ടും .ഇതെല്ലാം ചെയ്തത് പകൽ ഡ്യൂട്ടിക്ക് വരുന്നവർ , വരുന്നതിനു മുൻപേ എല്ലാവരുടെയും പ്രേഷറും പനിയും ഒക്കെ നോക്കി രാത്രി നടന്നത് മുഴുവൻ വള്ളി പുള്ളി വിടാതെ എഴുതി വക്കണം .എഴുത്തു ആധാരമെഴുത്തിനെ തോല്പിക്കുന്നതാണെങ്കിലും ഞങ്ങൾ ചെയ്തു എന്നു തെളിയിക്കാൻ അതേ ഉള്ളൂ വഴി .ഇതിനിടയിൽ അകത്തു കിടക്കുന്നവരുടെ ബന്ധുക്കൾ മനഃസമാധാനമില്ലാതെ വന്നു ബെല്ലടിക്കും ,വിവരമറിയിക്കാൻ വൈകിയാൽപണിയൊന്നുമെടുക്കാതെ ഉറങ്ങുകയാണോ എന്ന രീതിയിലാകും നോട്ടം .

ചിലർക്ക് നഴ്സല്ലേ ഒന്നു രണ്ടു വട്ടം ശ്രമിച്ചാൽ വീഴും എന്ന ചിന്തയും .അച്ഛനും അമ്മയും കയ്യിലെടുക്കും മുൻപേനഴ്സിന്റെ കയ്യിലാണല്ലോ ഇവരൊക്കെ ഇരുന്നത് എന്നു മനപ്പൂർവം മറക്കുന്നതാവും അല്ലേ .എല്ലാം ഓർത്തിരുന്നു എഴുതി തീർക്കാൻ വൈകി , വേഗം എഴുതുന്നതിനിടയിൽ മൂന്നാലുദിവസമായി ശല്യം ചെയ്യുന്ന തോളെല്ലിന്റെ വേദന വന്നു ഓർമിപ്പിച്ചുഞാനിവിടുണ്ടേ എന്ന് .എഴുതി തീർത്തില്ലെങ്കിൽ ഇൻചാർജിന്റെ വക ഭരണി പാട്ടു കേട്ടേ പറ്റൂ .നൈറ്റ് ഒന്നു തീർന്നാൽ ഒരു ദിവസം മുഴുവൻ ഉറങ്ങി തീർക്കണോ അതോ ഡോക്ടറെ കാണിക്കാൻ പോകണോ .എഴുതി കഴിഞ്ഞില്ല അതിനും മുൻപേ സോണിയ വന്ന് ഷോൾഡറിൽ തട്ടി.

വേദന കൊണ്ട് പുളയുന്നതിനിടയിൽ ഓർത്തു ഹെഡ് ഇഞ്ചുറിക്കാരന് ഒടുക്കത്തെ ആരോഗ്യമായിരുന്നല്ലോ എന്നു .കാലിലെ കെട്ടഴിഞ്ഞു പോയപ്പോൾ , തലക്ക് പരുക്ക് പറ്റിയ ഒരു രോഗി ബോധമില്ലാതെ തന്ന ചവിട്ട് ഇരിക്കട്ടെ ഈ നൈറ്റ് ഡ്യൂട്ടിയുടെ ഓർമ്മക്ക് …….ചില വേദനകൾ ഇങ്ങനെയൊക്കെ സഹിക്കാൻ പറ്റാത്തതാണെങ്കിലും ഇഷ്ടമാണ് ഈ ജോലി .തുച്ഛശമ്പളമാണെങ്കിലും ഇതല്ലാതെ വേറൊന്നും ചെയ്യാനില്ല .വീട്ടിൽ കിണറു വൃത്തിയാക്കാൻ വന്ന ബംഗാളി പറഞ്ഞ കൂലി കേട്ടിട്ട് ഇനി അത് നോക്കിയാലോ എന്നു വരെ ചിന്ത പോയി .ഡ്യൂട്ടി കഴിഞ്ഞു ചെന്നു കുളിച്ചു കാലു നിവർത്തി കിടക്കുമ്പോളുള്ള സുഖം……..എന്തൊക്കെ ചെയ്താലും മതിപ്പില്ലാത്ത ജന്മങ്ങളാണല്ലോ എന്നോർക്കുമ്പോൾ പൊയ്‌പോവും .
••••••••••••••ലിസ് ലോന••••••••••••നീ നിന്റെ രക്ഷയെ പറ്റി ഓർക്കാതെ ഉത്തരവാദിത്വം കാണിച്ചപ്പോൾനഷ്ടം നിന്റെ കുടുംബത്തിന് മാത്രംഅമ്മയില്ലാതായത് നിന്റെ കുഞ്ഞുമക്കൾക്ക്ആദരാഞ്ജലികൾ അനിയത്തി

അപ്പോ ഉറപ്പിച്ചോ… ശവമാണ് എന്ന്… നാണം ഇല്ലല്ലോടാ നിനക്ക്… പോയവളെ ഓർത്ത് ഇരുന്ന് കരയാൻ..ജീവിച്ച് കാണിച്ച് കൊടുക്കടാ നല്ല ചെക്കനായി..

” ടാ.. ഒരു താടി കൂടെ വച്ചോ എന്നാലെ… ഒരു നിരാശകാമുകൻ ആവുട്ടോ… ”

” അത് നിന്റെ അപ്പനോട് ചെന്ന് പറയാടീ… ”

” ആൾക്ക് അതിന്റെ ആവശ്യമില്ലാടാ… അളെ നല്ലാ അതസ്സായിട്ടു പ്രേമിച്ചവളെ കെട്ടിയിട്ടുണ്ടടോ..”

” ശവത്തിൽ കുത്തല്ലെ… പെണ്ണെ നീയും…”

” അപ്പോ ഉറപ്പിച്ചോ… ശവമാണ് എന്ന്… നാണം ഇല്ലല്ലോടാ നിനക്ക്… പോയവളെ ഓർത്ത് ഇരുന്ന് കരയാൻ..ജീവിച്ച് കാണിച്ച് കൊടുക്കടാ നല്ല ചെക്കനായി.. ”

” നിനക്ക് അത് ഒന്നും പറഞ്ഞാൽ അറിയില്ലാ… പെണ്ണെ… നീ പ്രണയിച്ചിട്ടുണ്ടോ… ഒരിക്കലെങ്കിലും… അപ്പോ അറിയാം അതിന്റെ വേദന.. ”

” മം.. മം.തേങ്ങാ കൊലയാ.. നീ പോടാ.. ഭ്രാന്താടാ നിനക്ക്…”

” നിന്റെ അപ്പനു വല്ലാ ഭ്രാന്ത് ഉണ്ടോ.. നിന്നെ കെട്ടാൻ പറഞ്ഞ് എന്റെ അപ്പന്റെ പുറകെ നടക്കുന്നത്… ”

” നിനക്ക് ഇഷ്ടം ഉണ്ടെങ്കിൽ കെട്ടിയമതി ടാ എന്നെ കാത്തിരുന്നോളം…”

“ഓഹോ… ഇത് ഓക്കെ കോറെ കേട്ടതാ നീ വിട്ട് പിടി മോളെ… ”

” നീ എന്തിനു വേണ്ടിയാ ഇങ്ങനെ വാശിപ്പിടിക്കുന്നത്… അവൾക്ക് വേണ്ടിയോ.. അവളെ ഒന്നു നോക്കിയെ വല്ലാ കുഴപ്പം ഉണ്ടോന്ന് സന്തോഷത്തോടെ ജീവിക്കുന്നത് പിന്നെ നീ ആർക്ക് വേണ്ടിയാടാ ഇങ്ങനെ ആ അപ്പനെയും അമ്മയും കരയിക്കുന്നത്…”

” നീ ഒന്നു പോയിതരാമോ അനു.. ”

ഒന്നു തറപ്പിച്ച് നോക്കിയിട്ട്.. എന്റെ കൈയും പിടിച്ച് പടവരമ്പിൽ ചാഞ്ഞ് ഇറങ്ങിയാ ആൽമര ചോട്ടിൽ.. ഇരുന്നു കൊണ്ട് അവൾ തുടർന്നു

” നീ ആരെയങ്കിലും… കാത്തിരിരുന്നുട്ടുണ്ടോ.. എത്ര സ്നേഹിച്ചിട്ടും അവഗണിക്കുമ്പോഴും… ഒരു നീറ്റലോടെ വീണ്ടും വീണ്ടും പ്രണയിച്ചിട്ടുണ്ടോ ഒരു പ്രതീക്ഷയും ഇല്ലാതെ കാത്തിരിരുന്നുട്ടുണ്ടോ…..”

“എന്താടീ നീ വല്ലാ വലയിലും ചെന്നു പെട്ടോ… പറഞ്ഞോടീ നമ്മുക്ക് റെഡിയാക്കാം ….”

” ഇപ്പോഴല്ലാ കുറെ മുമ്പ് പെട്ടതാ… ഒരുപാട് ഇഷ്ടമായിരുന്നു എനിക്ക് അവനെ… പക്ഷെ അവനെ ഇഷ്ടം ഉണ്ടായിരുന്നില്ലാ.. പിന്നീട് അറിഞ്ഞത് അവൻ ഒരു പെണ്ണിനെ പ്രേമിക്കുന്നുണ്ട് എന്ന്… കുറെ കരഞ്ഞു തീർത്തു രാത്രികളിൽ ആരും കാണാതെ ആ നൊമ്പരം… പക്ഷെ പിന്നീട് തോന്നി മണ്ടത്തരമാണ് എന്ന്… നമ്മൾ സ്നേഹിക്കുന്നവരുടെ.. സന്തേഷമാണ് നമ്മുക്ക് വലുത് അല്ലെ.. ”

” ആഹാ… ഇപ്പോ എവിടെ ഉണ്ട് കക്ഷി… ”

” ഇപ്പോ… ഈ നെഞ്ചോട് ചേർന്ന് ഇരിപ്പുണ്ട്… ഒരുത്തി തേച്ചിട്ട് പോയി എന്നു പറഞ്ഞ് മോങ്ങി കൊണ്ട്…”

“ടീ… നീ അനു… ”

ഒരു മരിവിപ്പായിരുന്നു മനസ്സിന്…. എന്റെ പിറകെ നടക്കുന്നുണ്ട് എന്ന് അറിഞ്ഞിട്ടും പലതവണ ഒഴുവാക്കി കളഞ്ഞാതാണ്… അവളുടെ കുറ്റങ്ങളും കുറവുകളും നിരത്തി അവളുടെ ആലോചന വന്നപ്പോഴും… പക്ഷെ ഇത്രയും കാലം ഞാൻ സ്നേഹിച്ചത്… എന്റെ ശരീരത്തെ പ്രണയിച്ചവളായിരുന്നു… എന്റെ മനസ്സ് അറിഞ്ഞവളെ ഒഴുവാക്കിയും ഒറ്റപ്പെടുത്തിയും ഒരുപാട് കരയിച്ചു.. അവളെ ഞാൻ… ഒരു വിഢീയായിരുന്നു ഇത്രയും നാൾ. ഉദരത്തിൽ ചുമന്ന് അമ്മയും കൈകപിടിച്ച് നടത്തിയ് അച്ഛനെയും… പിന്നെ ഈ പാവത്തെയും ഒരുപാട് വിഷമിപ്പിച്ച് ഒരു ഓട്ടാ കുടത്തിൽ വെള്ളം കേരി നിറയ്ക്കുവായിരുന്നു ഞാൻ…

”പഴയത് ഒന്നും ഇനി ഓർക്കരുത് നീ… പിന്നെ സത്യം പറ എനിക്ക് സൗന്ദര്യം കുറവണോ…. ”

മിഴികൾ നിറച്ച് ചിരിച്ചു കൊണ്ടിരിപ്പാണ് അവൾ… എന്നെ ചേർത്ത് പിടിച്ച്… മറവിക്ക് പിടികൊടുക്കാതെ അവളുടെ ഓർമ്മകൾ നെഞ്ചിൽ നിറയുന്നുണ്ട് അറിയാതെ ഒഴുകിയിരുന്നാ മിഴികൾ അവൾ തുടയ്ക്കുന്നുണ്ട്..

” എനിക്കറിയാം പറയണ്ടാ… നീ പോയി.. കുളിച്ച് ആ അമ്മയുടെ കൊച്ച് കുട്ടിയായ് ഒന്നു മടിയിൽ കിടന്ന് ഇറങ്ങിക്കോ… ശരിയാക്കോളം എല്ലാം… എന്നാലും വിഷമം ഒന്നു വിചാരിക്കരുത് ഞാൻ ഒരു കാര്യം ചോദ്യക്കട്ടെ… അവൾക്ക് കൊടുത്ത പോലെ ഇല്ലെങ്കിലും കാണുമ്പോൾ ഒരു ചിരിയെങ്കിലും തന്നൂടെ… എനിക്ക്.. ”

“മം… മം… ”

”ഒന്നു ചിരിക്ക് മാഷേ… പെയത് ഒഴിയട്ടെ ആ വിരഹം… ആ മിഴിയിൽ നിന്ന്.. ”

അതും പറഞ്ഞ് അവൾ നടന്നു അകന്നു വഴി മറയും വരെ ഇടക്കണ്ണ് ഇട്ട് നോക്കുന്നുണ്ടായിരുന്നു അവൾ എന്നെ… അവളുടെ സ്നേഹത്തിനു മുന്നിൽ എന്റെ വിരഹം ഒന്നും ഇല്ലാതായിരിക്കുന്നു.. ഒരു നിമിഷം എന്നെ വിട്ട് പിരിഞ്ഞവളെ ഓർത്ത് ഞാൻ ഇത്ര വേദനക്കുന്നുണ്ടങ്കിൽ… അവഗണനയും ഒറ്റപ്പെടുത്തലും കൊണ്ട് ഇത്രയും വർഷം അവൾ എത്ര വേദനിച്ചിട്ടുണ്ടാവും… ആത്മാർഥമായി സ്നേഹം നൽകിയപ്പോൾ തേച്ചിട്ട് പേയവളെ വിട്ട്… ഒന്നും പ്രതീക്ഷിക്കാതെ ഇത്രയും കാലം നിന്നെ പ്രണയിച്ചവളെ ചേർത്ത് പിടിക്കാൻ മനസ്സ കൊതിക്കുന്നുണ്ട്… പക്ഷെ ഉള്ളിൽ ഒരു നോവായ് കിടക്കുന്നുണ്ട് അവളുടെ ഓർമ്മകൾ… നടന്ന് അകലുന്നാ വഴികളില്ലൊം അനു നിഴൽ പോലെ പിന്തുടരുന്നുണ്ടായിരുന്നു..

“എന്താ മോനെ എന്തുപറ്റി എന്റെ മേനെ.. ”

” ഒന്നും ഇല്ലാ അമ്മാ ഞാൻ ഒന്നു കുളിച്ചിട്ട് വരാം … അച്ഛൻ കിടന്നോ.. മരുന്ന് കഴിച്ചാർന്നോ…”

” ഞാൻ കഴിച്ചാതാ മോനെ… നീ വല്ലതും കഴിച്ചിട്ട് കിടന്നാ മതിട്ടോ..”

കുളികഴിഞ്ഞ് ഭക്ഷണം കഴിഞ്ഞ് അമ്മയുടെ മടയിൽ കിടക്കുന്നമ്പോൾ വിരൽ തലോടുന്നുണ്ട്

” നീ ഇങ്ങനെ കഴിഞ്ഞ് കാര്യങ്ങൾ ആലോചിച്ച് വിഷമിക്കരുത്… അങ്ങനെ വിഷമം വന്നാൽ ഒന്ന് ഓർത്ത് നോക്കിയാമതി നീ ആലോചിക്കുന്നവൾ ഇപ്പോൾ നിന്നെ ഒരു നിമിഷത്തെ എങ്കിലും ഓർക്കുന്നുണ്ടോ എന്ന്… എന്തായാലും ഞാൻ നിന്നെ ചുമ്മന്ന് അത്ര വേദന ഉണ്ടോ അതിന്…”

“അമ്മാ അനുവിന്റെ അച്ഛനോട് പറഞ്ഞോ … ഞാൻ റെഡിയാണ് എന്ന് അവളെ കെട്ടാൻ..”

കുറെ നാളെത്തെക്ക് ശേഷം അമ്മുടെ അച്ഛന്റെയും മുഖത്ത് സന്തോഷം നിറയുന്നുണ്ടായിരുന്നു.. കതിർമണ്ഡപത്തിൽ എന്റെ കൈ പിടിച്ച് ചേർന്ന് ഇരുന്നാപ്പോൾ മെല്ലെ കാതിൽ മൊഴിയുന്നുണ്ട് അവൾ..

” ഇപ്പോ സുന്ദരിയാണോ…”

” അത് ഞാൻ രാത്രി പറഞ്ഞ് തരാട്ടോ..”

നാണം ആ നുണക്കുഴി കവിളിൽ നിറയുന്നുണ്ട്… ഒരുപാട് കാലത്തിനുശേഷം മനസ്സിൽ ഒരു കുളിര് മഴ പെയ്യുന്നുണ്ട് അവളിലൂടെ.. എങ്കിലും ഒരു നിമിഷ മെങ്കിലും നിറയുന്നുണ്ട് എന്നിൽ ആ നഷ്ട പ്രണയത്തിന് ഓർമ്മകൾ .. എങ്കിലും അവൾ കൂടെ ഉണ്ട് അനു ഒരു നിഴലായ്.. എന്റെ ജീവനായി….. മാസങ്ങൾ കഴിഞ്ഞു സ്ന്തോഷവും ഇത്തിരികൂടുതൽ കുറുമ്പുമായി ജീവിച്ചക്കുവാണ്..

” ടോ മാഷേ… പെണോ.. ആണോ.. ”

”എന്താടീ വട്ട് ആയോ…”

“വട്ടാണ് ആണ് മാഷേ നിന്നെ കെട്ടിയത് മുതൽ ഇനിയീ അപ്പന്റെ വട്ടന് കൂട്ടായ് ഒരാളു കൂടി വരുന്നുണ്ട് എന്ന് അമ്മ പറയാൻ പറഞ്ഞു.. ”

സ്ന്തോഷം കൊണ്ട് വാരിയെടുത്ത് കവിളിൽ ഉമ്മകൾ നിറയ്ക്കുമ്പോൾ അവൾ പിടിവിടാതെ ചോദിക്കുന്നുണ്ട്..

“പെണോ… ആണോ…”

“നിന്നെ പോലെ ഒരു കുഞ്ഞ് തൊട്ടവാടി… ”

” എന്നാ പേര് ഞാൻ പറയട്ടെ… അമ്മു ”

“ഞാനും അതാ വിചാരിച്ചത്….”

” അത് എനിക്കറിയാം.. ഈ നിരാശകാമുകൻ മാർ അങ്ങനെയാ ചത്താലും മറക്കില്ലല്ലോ ആ പേര്.. എനിക്ക് അറിയാം മാഷേ.”

ചിരി നിർത്താതെ എന്റെ താടയിൽ പിടിച്ച് വലിക്കുവാണ് അവൾ… അങ്ങനെ പിറക്കാത്തക്കുട്ടിക്ക് ഭാർത്താവിന്റെ പഴയ കാമുകിയുടെ പേരും ഇട്ട് കാത്തിരിപ്പാണ് അവൾ ഏതോ ജന്മം ചെയത് പുണ്യമാണ് അവൾ എന്നിൽ എത്തിയത്..

[ പ്രണയമാണ് അത് അർഹിക്കുന്നവർക്കെ കൊടുക്കാവു… ഇല്ലെങ്കിൽ പിന്നീട് നീറും ഒരു കനലായി എത്ര ഊതി കെടുത്തിയാലും കനൽ അടങ്ങാതെ… നമ്മളെ മറന്നവരെ ഓർത്ത് കണ്ണുനയ്ക്കുമ്പോൾ ഓർക്കുക ഒന്നും പ്രതീക്ഷിക്കാതെ കുറെ ജന്മങ്ങൾ മൗനമായി സ്നോഹിക്കുന്നുണ്ട് നമ്മളെ എന്ന്… പ്രണയമാണ് നിർവചിക്കാൻ ആവാത്ത ഒരു അനുഭൂതിയാണ്… അത് പകർന്ന് തന്ന് തേപ്പ്ക്കാരിക്ക് ഒരുപാട് നന്ദിയുണ്ട്…. ജീവൻ വെടിഞ്ഞ് ഇരുളിൽ നിന്ന് ഇരുളിലേക്ക് മായുമ്പോൾ സ്വന്തം ജീവൻ കൊണ്ട് പുതുജീവൻ പകർന്ന് അനുവിനും… പ്രണയത്തിൽ തോറ്റു തോറ്റു പഠിക്കണം അപ്പോഴെ ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാവു…. പ്രണയത്തിനു മരണം ഇല്ലാ ഓർമ്മകൾക്കും… രണ്ടു ശരീരങ്ങൾ തമ്മിൽ അകറ്റിയാലും മനസ്സിൽ നിറഞ്ഞ് ഒഴുകണം നിലക്കാത്ത് പ്രണയം നൂറ് ഇരട്ടിയായ്… ]

മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

നാട്ടിൽ ഇക്കണ്ട പെങ്കുട്ട്യോളൊക്കെ ഉണ്ടായിട്ടും ന്റെ മോന് ഇങ്ങനൊരു പെണ്ണിനെ മാത്രേ കിട്ടിയുള്ളോ “.

. #കഥപറയുന്ന_കണ്ണുകൾ

“നാട്ടിൽ ഇക്കണ്ട പെങ്കുട്ട്യോളൊക്കെ ഉണ്ടായിട്ടും ന്റെ മോന് ഇങ്ങനൊരു പെണ്ണിനെ മാത്രേ കിട്ടിയുള്ളോ “..

വൈകുന്നേരം പെണ്ണ് കാണാൻ പോയി വന്നയുടനെ ഉമ്മ പറഞ്ഞ വാക്കാണിത്…
ഉമ്മ പറഞ്ഞത് ചങ്കിലാണ് കൊണ്ടതെങ്കിലും മറുത്തൊന്നും പറഞ്ഞില്ല….
നേരെ പോയി മുറിയിൽ കയറി വാതിലടച്ചു…
ഉമ്മ പിന്നെയും പുറത്തുനിന്നും എന്തൊക്കെയോ പിറുപിറുക്കുന്നതും ആരെയൊക്കെയോ ഫോണിൽ വിളിച്ചു രോധിക്കുന്നതും കേട്ടെങ്കിലും ഒന്നും മിണ്ടിയില്ല….

അറിയാതൊന്ന് മയങ്ങിപ്പോയി…
വാതിലിൽ മുട്ടു കേട്ടാണ് ഉണർന്നത്…
എണീറ്റു സമയം നോക്കിയപ്പോൾ രാത്രി ഒൻപതു മണി….
പോരാത്തതിന് നല്ല കത്തുന്ന വിശപ്പും…

“മോനെ സജീ…. എണീച്ചു വാ….
ന്നട്ട് എന്തെങ്കിലും കഴിച്ചിട്ട് പോയി കിടന്നോ…
ഉമ്മാന്റെ പൊന്നുമോനല്ലേ വാതിലു തുറക്കെടാ…. ”

ഓ… ഇപ്പോഴത്തെ പുന്നാരവും സ്നേഹവും ഒക്കെ കണ്ടാൽ പാവം തോന്നും…
ഈ തള്ള തന്നെ ആയിരുന്നോ വൈകുന്നേരം ഭദ്രകാളിയെപ്പോലെ ഉറഞ്ഞു തുള്ളിയതെന്ന്‌ സംശയിച്ചു പോയി…

മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും വാതിലിന്റെ വിടവിലൂടെ നല്ല അയക്കൂറ പൊരിച്ചതിന്റെ മണം മുറിക്കുള്ളിലേക്ക് അടിച്ചുകയറിയതോടെ ഇരിക്കപ്പൊറുതി ഇല്ലാതായി…
എന്നാലും ആത്മാഭിമാനം വിട്ടുള്ള കളിയില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു മേശപ്പുറത്തിരുന്ന വെള്ളമെടുത്തു മടമടാന്നു കുടിച്ചു മൊബൈലും ഓണാക്കി ഫേസ്ബുക്കിൽ കേറി തപസ്സിരുന്നു…

വാതിലിനുള്ള മുട്ടും വിളിയും കൂടിക്കൂടി വന്നു…
ഉമ്മാന്റെ വിളിയിൽ വല്ലാത്തൊരു പരിഭ്രമം ഉള്ളതുപോലെ…
അപ്പോഴേക്കും വാതിലിന്റെ അടുത്തു നിന്നും ഉപ്പയുടെയും ഇക്കയുടെയും ശബ്ദം ഉയർന്നു കേൾക്കാൻ തുടങ്ങി…
ഇനി ഞാനെങ്ങാനും ആത്മഹത്യ ചെയ്തെന്നു കരുതി എല്ലാരുംകൂടി വാതിലും പൊളിച്ചു അകത്തു കേറി വന്നാലോ എന്നൊരു പേടി വേറെയും…

ഏതായാലും ചത്തിട്ടില്ലെന്ന് അറിയിക്കാൻ വേണ്ടി ഉറക്കെ എല്ലാരോടുംകൂടി
“എന്താ ” എന്ന് വിളിച്ചു ചോദിച്ചു….
അത് കേട്ടതോടെ പുറത്തുനിന്നുള്ള മുട്ടും കലപില ശബ്ദങ്ങളും ഒന്ന് ഒതുങ്ങി…

അല്പനേരത്തെ നിശബ്ദതയുടെ ശേഷം മൂത്തച്ചിയാണ് സംസാരിച്ചത് (ഇക്കാന്റെ ഭാര്യ )…
അല്ലെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടായി ഞാൻ കലിപ്പിൽ ആണെന്ന് തോന്നിക്കഴിഞ്ഞാൽ സന്ധിസംഭാഷണത്തിനായി മൂത്തച്ചിയെയാണ് എല്ലാവരുംകൂടി ചുമതലപ്പെടുത്തുക…
മൂപ്പത്തിയോട് ഞാൻ ചൂടാവുകയോ എന്തേലും പറഞ്ഞാൽ അതിനു സൗമ്യമായി മറുപടി കൊടുക്കാതിരിക്കുകയോ ചെയ്യില്ലെന്നുള്ളത് എല്ലാർക്കും ഉറപ്പാണ്…

“ഇത്താന്റെ കുട്ടി ഒന്നിങ്ങോട്ട് പുറത്തിറങ്ങിവാ…
നിന്നോടൊരു കാര്യം പറയാനുണ്ട് ”
മൂത്തച്ചിയുടെ പാലും തേനും പഞ്ചാരയും കൂട്ടിക്കുഴച്ചുള്ള മധുരസ്വരം അകത്തേക്ക് ഒഴുകി എത്തിയപ്പോൾ മറുപടി കൊടുക്കാതിരിക്കാൻ പറ്റിയില്ല…

“ഞാൻ പിന്നെ വന്നോളാം ഇത്താ… ” എന്ന് പറഞ്ഞു ഒഴിയാൻ നോക്കിയെങ്കിലും മൂപ്പത്തി വിടാതെ വെറുപ്പിച്ചു മുറിയിൽ നിന്നും പുറത്തിറക്കി എന്തൊക്കെയോ പറഞ്ഞു തീൻമേശ വരെ എന്നെ എത്തിച്ചു..

മനസ്സില്ലാ മനസ്സോടെ ഭക്ഷണം കഴിച്ചു തുടങ്ങുന്നതിനിടയിൽ ഉമ്മയും ഇത്തയും ഞാൻ കേൾക്കാൻ എന്ന വണ്ണം
“ഷബ്‌നയെ” പുകഴ്ത്തി എന്തൊക്കെയോ പറയുന്നുണ്ട്…
സംഗതി എന്നെ സുഖിപ്പിക്കാൻ വേണ്ടി മനപ്പൂർവം പറയുന്നതാണെന്ന് മനസ്സിലായെങ്കിലും അത് കേട്ടപ്പോൾ എനിക്ക് നന്നായി സുഖിച്ചു…

ഷബ്‌നയുടെ ചിരി, മുടി, കണ്ണ്, മൂക്ക്, തുടങ്ങിയവയെപ്പറ്റി മൂത്തച്ചി ഓരോന്ന് പറയുന്നതിനനുസരിച്ചു ഉമ്മ
“ശരിയാ മോളേ ഞാനും അത് ശ്രദ്ധിച്ചിരുന്നു ”
എന്ന് പറഞ്ഞു ശരി വെക്കുന്നുണ്ട്…
ഇതൊക്കെ കണ്ട്‌ ഇക്കയും ഉപ്പയും മേശയുടെ അങ്ങേത്തലക്കൽ ഇരുന്നു എന്നെ ഇടംകണ്ണിട്ടു നോക്കി ഒരുമാതിരി ഒരു ഇളിഞ്ഞ ചിരിയും…

ഏതായാലും ആ വട്ടമേശ സമ്മേളനത്തിനൊടുവിൽ എന്നെ നോക്കുകുത്തിയാക്കി ഇരുത്തിക്കൊണ്ട് ശബ്ന എനിക്കുള്ളതാണെന്ന് ഉമ്മയും മൂത്തച്ചിയും കൂടി തീരുമാനിച്ചു…
ഇക്കയും ഉപ്പയും കൂടി അത് കയ്യടിച്ചു പാസാക്കിയ സന്തോഷത്തിൽ നാല് കഷ്ണം അയക്കൂറ അധികം മുണ്ങ്ങി നാണത്താൽ കുനിഞ്ഞ ശിരസ്സോടെ അടക്കാനാവാത്ത സന്തോഷവും പേറി ഞാൻ മെല്ലെ മുറിയിലേക്ക് മുങ്ങി..

കിടന്നിട്ട് ഉറക്കം വന്നില്ല….
മനസ്സ് മുഴുവൻ ശബ്ന ആയിരുന്നു…
കോഴിക്കോട് ഫോക്കസ് മാളിൽ വച്ചു എന്നെ നോക്കി പുഞ്ചിരിച്ച ഒടുക്കത്തെ മൊഞ്ചുള്ള സുന്ദരിക്കുട്ടി…

ഷുക്കൂറിനോടൊപ്പം ഫുഡ്കോർട്ടിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനിടക്കാണ് എന്നെത്തന്നെ നോക്കുന്ന ആ വെള്ളാരംകണ്ണുകൾ എന്റെ ശ്രദ്ധയിൽ പെട്ടത്…
കഴിപ്പു നിർത്തി ആ കണ്ണുകളുടെ മന്ത്രികതയിലേക്ക് നോക്കി ഞാനും അങ്ങനെത്തന്നെ ഇരുന്നുപോയി…
പിന്നീടവൾ എന്നെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചപ്പോൾ ഹൃദയം പറിച്ചെടുത്തു ആ കണ്ണുകളിലെ അഗാധമായ ചുഴികളിലേക്ക് വലിച്ചെറിഞ്ഞതാണ്…
പിന്നീടൊരിക്കലും തിരിച്ചെടുക്കാൻ കഴിയാത്തവണ്ണം എന്റെ ഹൃദയം ആ കണ്ണുകളിലെ അഗാധ ഗർത്തത്തിലേക്ക് ആഴ്ന്നിറങ്ങി…

എത്ര നേരം അവളെത്തന്നെ നോക്കി നിന്നു എന്നറിയില്ല….
പന്തം കണ്ട പെരുച്ചാഴിയെപ്പോലുള്ള എന്റെ നോട്ടം കണ്ടിട്ടാവണം…
ആരെയാണ് ഞാൻ നോക്കുന്നതെന്നറിയാൻ അവൻ പുറകോട്ടു തിരിഞ്ഞു നോക്കി…

“ഡാ മച്ചാനെ… അത് വിട്ടു പിടിച്ചോ “…

ഷുക്കൂർ പറഞ്ഞത് കേട്ടപ്പോഴാണ് എനിക്ക് പരിസരബോധം തന്നെ വന്നത്…
“അതെന്താ മച്ചാനെ… ആദ്യായിട്ടാ ഒരുത്തി ഇങ്ങോട്ട് നോക്കുന്നത്… എനിക്ക് ഇതിപ്പോ അങ്ങനെ വിടാൻ പറ്റില്ല ”
ഞാൻ അൽപ്പം സീരിയസ് ആണെന്ന് തോന്നിയപ്പോൾ ആണ് ഷുക്കൂർ അക്കാര്യം പറഞ്ഞത്…

“ആ കുട്ടിയെ എനിക്ക് അറിയാം…
പേര് ശബ്ന എന്റെ ഫ്രണ്ട് അദ്നാന്റെ പെങ്ങളാണ് “…

ഷുക്കൂർ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ ഞാൻ ഇടയിൽ കേറി…
“നിന്റെ ഫ്രണ്ടിന്റെ പെങ്ങളാണെങ്കിൽ നീ നോക്കണ്ട…
ഞാൻ നോക്കുന്നതിനു നിനക്കെന്താ “…

“അതല്ലെടാ പൊട്ടാ ഞാൻ പറഞ്ഞു വന്നത്…
അവൾ നിന്നെ നോക്കിയതല്ല…
അതിന് കണ്ണ് കാണില്ല… ഒരു പാവമാണ് എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും… ”

ഷുക്കൂർ പറഞ്ഞത് കേട്ടപ്പോൾ അവിശ്വസനീയമായാണ് തോന്നിയതെങ്കിലും…
അധികം വൈകാതെ തന്നെ അവൻ പറഞ്ഞത് സത്യമാണെന്ന് മനസ്സിലായി…

ഉപ്പയുടെ കയ്യും പിടിച്ചു അവൾ നടന്നകലുന്നത് നിറകണ്ണുകളോടെയാണ് നോക്കിക്കണ്ടത്…

അന്ന് രാത്രി ഉറങ്ങാൻ പറ്റിയില്ല….
മനസ്സ് മുഴുവൻ അവളായിരുന്നു…
അവളോട്‌ തോന്നിയത് സഹതാപമായിരുന്നോ പ്രണയമാണോ എന്നൊന്നും അറിയില്ലെങ്കിലും എന്റെ മനസ്സ് അവളെ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലായി…

അങ്ങനെയാണ് ഷുക്കൂറിനോട് കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞത്…

“നിനക്കിപ്പോ ഇതൊക്കെ തോന്നും…
അവളെ കെട്ടിക്കഴിഞ്ഞു ജീവിച്ചു തുടങ്ങുമ്പോഴേ അതിന്റെ ബുദ്ധിമുട്ട് നിനക്ക് മനസ്സിലാവൂ… ”
എന്ന് പറഞ്ഞു ഷുക്കൂർ ആദ്യം പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും ഞാൻ പിന്മാറുന്നില്ലെന്ന് കണ്ട്‌ അവൻ അവളുടെ വീട്ടുകാരോട് എന്റെ കാര്യം സംസാരിച്ചു…

അവർക്ക് വലിയ എതിർപ്പൊന്നും ഇല്ലായിരുന്നെങ്കിലും അൽപ്പം ഭയം പ്രകടിപ്പിച്ചിരുന്നു…
ഉത്തരവാദിത്തങ്ങളെല്ലാം സ്വന്തം തലയിൽ ഏറ്റുവാങ്ങി ആ ഭയം ഇല്ലാതാക്കിയത് ഷുക്കൂർ ആയിരുന്നു…

അങ്ങനെയാണ് ഷുക്കൂറിന്റെ ഫോണിലൂടെ അവളുടെ ശബ്ദം എന്നെ തേടി എത്തിയത്…

“എനിക്ക് കണ്ണ് കാണാൻ പറ്റൂലാന്ന് ശരിക്കും അറിഞ്ഞിട്ട് തന്നെയാണോ” എന്നായിരുന്നു അവളുടെ ആദ്യത്തെ ചോദ്യം..
“കണ്ണ് കാണാത്ത ഒരു പെണ്ണിനെ കെട്ടിയാൽ ഉള്ള ബുദ്ധിമുട്ട് നിങ്ങള് ചിന്തിച്ചു നോക്കിയിട്ടുണ്ടോ ”
“നിങ്ങൾക്ക് ഒരുനേരത്തെ ഭക്ഷണം ഉണ്ടാക്കിത്തരാൻ എന്നെക്കൊണ്ട് പറ്റിയെന്നു വരില്ല…
എന്തിന് എന്റെ സ്വന്തം വസ്ത്രങ്ങൾ അലക്കണമെങ്കിൽ പോലും എനിക്ക് മറ്റൊരാളുടെ സഹായം വേണ്ടി വരും…
ഒറ്റക്കൊന്ന് പുറത്തിറങ്ങാൻ പോലും പറ്റില്ല…
എന്തിനാ മാഷേ എന്നെ കെട്ടി വെറുതെ നിങ്ങടെ ജീവിതം നശിപ്പിക്കുന്നത്… ”

അവൾ പിന്നെയും ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നെങ്കിലും ഞാൻ എല്ലാം മൂളിക്കേൾക്കുക മാത്രമാണ് ചെയ്തത്..
കാരണം ആദ്യമായി കേൾക്കുകയായിരുന്ന അവളുടെ ശബ്ദത്തെയും ഞാൻ ആ നിമിഷം മുതൽ പ്രണയിച്ചു തുടങ്ങുകയായിരുന്നു…
ഞാൻ കണ്ണുകളടച്ചുപിടിച്ചുകൊണ്ട് ആവോളം ആ ശബ്ദം ആസ്വദിച്ചു…

പിന്നെ ഉണ്ടായ കാര്യങ്ങളൊന്നും പറയണ്ടല്ലോ…
അവള് പറഞ്ഞതൊക്കെ ഒരുതവണ ഉമ്മയും എന്നെ പിടിച്ചിരുത്തി പറഞ്ഞിരുന്നു…
പക്ഷേ എന്റെ തലയിൽ അതൊന്നും കേറിയില്ല…
എന്റെ മനസ്സിൽ അവൾ മാത്രമായിരുന്നു..
അവളുടെ ചിരി ശബ്ദം വെള്ളാരംകണ്ണുകൾ നുണക്കുഴി കവിളുകൾ…
അതിനുള്ളിൽ എവിടെയോ ഉള്ള ആരും കാണാത്തൊരു മനസ്സ്..
ആ മനസ്സിനെ കീഴ്‌പ്പെടുത്താനുള്ള അടങ്ങാത്ത അഭിനിവേശം…

കാഴ്ചയില്ലെങ്കിലും അവൾ ഇന്നെന്റെ ഭാര്യയാണ്…

ചിലപ്പോൾ ജോലി കഴിഞ്ഞു വരുമ്പോൾ എവിടെയെങ്കിലും തടഞ്ഞുവീണു മുറിഞ്ഞ നെറ്റിയും പൊത്തിപ്പിടിച്ചു നിൽക്കുന്നതാവും കാണുക…
അത് കണ്ട്‌ സഹിക്കാൻ പറ്റാതെ നെഞ്ചുനീറി നിൽക്കുന്ന എന്നെ ചേർത്തുപിടിച്ചു ആശ്വസിപ്പിക്കാൻ വരുന്ന അവളാണിന്നെന്റെ എല്ലാം…

ഉമ്മയുടെ കാര്യമാണ് ലോക കോമഡി..
അവളുടെ അടിവസ്ത്രം വരെ അലക്കിക്കൊടുക്കാൻ ഉമ്മക്ക് യാതൊരു മടിയും ഇല്ല…
പോരാത്തതിന് അവളെ ആരെങ്കിലും കുറ്റം പറഞ്ഞാൽ അത് ഉമ്മാക്ക് തീരെ സഹിക്കൂല…
മൂപ്പത്തി വീണ്ടും ആ പഴയ ഭദ്രകാളിയുടെ സ്വഭാവം പുറത്തെടുത്തുകളയും….

ഒരു വാക്ക് കൊണ്ടുപോലും നോവിക്കാതെ എപ്പോഴും നിഴലുപോലെ അവളോടൊപ്പം തന്നെ നടക്കാനാണ് ഉമ്മാക്കിഷ്ടം…
അവൾ എവിടേലും തട്ടിത്തടഞ്ഞു വീണാൽ പിന്നെ ഉമ്മാന്റെ നോട്ടക്കുറവുകൊണ്ട് പറ്റിയതാണെന്ന് സ്വയം കുറ്റം ഏറ്റെടുത്തു രണ്ടു ദിവസത്തേക്ക് ഭക്ഷണം പോലും കഴിക്കില്ല…
അവളുടെ ആവശ്യങ്ങളെല്ലാം പറയാതെ തന്നെ തിരിച്ചറിയാൻ എന്നെക്കാൾ നന്നായി ഉമ്മക്ക് കഴിയും….

ഉമ്മയും മൂത്തച്ചിയും അവളെ ഒരു രാജകുമാരിയെപ്പോലെ നോക്കുന്നത്..
അവളെ ഒരുക്കാനും ഊട്ടാനും രണ്ടുപേരും പരസ്പരം മത്സരിക്കുന്നത് കാണുമ്പോൾ പലപ്പോഴും കണ്ണ് നിറയാറുണ്ട്…

ശബ്നയെപ്പോലൊരു പെണ്ണിനെ കെട്ടാൻ പറ്റുക എന്ന് പറയുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്…
അങ്ങനെ എല്ലാർക്കും ആ ഭാഗ്യം കിട്ടിയെന്നു വരില്ല…
നിങ്ങളീ സ്വർഗ്ഗത്തിലേക്കുള്ള പാത എന്ന് കേട്ടിട്ടില്ലേ….
അവരും ഞാനുമൊക്കെ ഇപ്പോൾ ആ പാതയിലൂടെയുള്ള പ്രയാണത്തിലാണ്

Saleel Bin Qasim

നിന്റെ തള്ള എന്റെ ഏട്ടനെ വശീകരിച്ചു എടുത്തത് എല്ലാവർക്കും അറിയാം ,,ആ സ്വാഭാവം നിനക്കും കാണും ,,

ഭാഗ്യമില്ലാത്ത പെണ്ണ്
****************************

നശിച്ചവൾ ,,നിന്റെ തലവട്ടം കണ്ടപ്പോൾ പോയതാ തന്തയും തള്ളയും ,,,

എന്തിനാ ഇളയമ്മേ എന്നെ വഴക്കുപായുന്നതു ?

നീ എന്തിനാണ് അനുവിനെ പെണ്ണ് കാണാൻ വന്നവരുടെ മുൻപിൽ പോയി ഇളിച്ചുകൊണ്ടു നിന്നതു

ഞാൻ അറിഞ്ഞുകൊണ്ടുപോയതാണോ ,? നാലുപേര് വരുമെന്നുപറഞ്ഞിട്ടു ഏഴുപേരുവന്നപ്പോൾ പാല് എത്താതായപ്പോൾ അതുവാങ്ങാൻ നാരായണി അമ്മൂമ്മയുടെ അടുത്ത് പോയതാണ് ,,തിരിച്ചുവരുമ്പോൾ ഒരു സിഗരറ്റും പുകച്ചുകൊണ്ടു പയ്യൻ തെങ്ങിൻചോട്ടിൽ നിൽക്കുന്നു ,എനിക്ക് എന്തുചെയ്യാൻ കഴിയും

നിന്റെ തള്ള എന്റെ ഏട്ടനെ വശീകരിച്ചു എടുത്തത് എല്ലാവർക്കും അറിയാം ,,ആ സ്വാഭാവം നിനക്കും കാണും ,,ആ ചെക്കന്നെ കാണുമ്പോൾ കണ്ണും കയ്യും കാണിച്ചു മയക്കിയിട്ടു ഇപ്പൊ ഒന്നും അറിയാത്തപോലെ നിൽക്കുന്നു ,,സുന്ദരിക്കോത ,,,

ഇത്രയൊക്കെ പറയാൻ ഇപ്പൊ ഇവിടെ എന്താ ഇളയമ്മേ ഉണ്ടായത് ?

ഓ ,,അതുനീ അറിഞ്ഞില്ലേ ,,എന്റെമോളുടെ കല്യാണം മുടങ്ങി ,,അവർക്കു ഈ ശിങ്കരിച്ചിയെ മതിപോലും

ആര് എന്നെയോ ?

അതെ നിന്നെ തന്നെ ,,സ്വന്തമായിട്ടു ഒരുതരി ഭൂമിയോ ഒരുപവന്റെ സ്വർണ്ണമോ ഇല്ലാ എന്നുപറഞ്ഞിട്ടും അവനു നിന്നെ തന്നെ മതി ,,,സ്വബുദ്ധി ഇല്ലാത്ത ചെക്കൻ അല്ലാതെ എന്താപറയുക

അതിനു എനിക്ക് ഈ കല്യാണം വേണ്ടെങ്കിലോ ?

അതുനീയാണോ തീരുമാനിക്കുക ,,ഇനിയും നാശം പിടിച്ച നിന്നെപോറ്റാൻ എനിക്കുവയ്യ ,,കെട്ടിച്ചുവിട്ടാൽ അങ്ങുപോയിക്കൊള്ളണം പിന്നെ ബന്ധം കുന്ദം എന്നൊക്കെ പറഞ്ഞു ഈ പടി എടുത്തുവെക്കരുത്

എന്തുപറയണം എന്നറിയാത്ത അവസ്ഥ ,,,,തന്റെ നാലാമത്തെ വയസ്സിൽ ഗുരുവായൂരിൽ പോയി തിരിച്ചുവരുന്ന സമയം അപകടത്തിൽ അച്ഛനും അമ്മയും മരിച്ചുപോയ അന്നുമുതൽ തുടങ്ങിയതാണ് ഈ നരക ജീവിതം ,ഇളയമ്മ ഇന്നുവരെ സ്നേഹത്തോടെ ഒരുവാക്കുപോലും സംസാരിച്ചിട്ടില്ല എപ്പോഴും വഴക്കും ശാപ വാക്കും മാത്രം ,,എന്നീട്ടും അവരെന്നെ വളർത്തി ,,, അവരെന്നെ വളർത്തുന്നതിന് കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു ,,തനിക്കു പ്രായപൂർത്തിയാകുമ്പോൾ മാത്രം തന്നിലേക്ക് ചേരുന്ന തന്റെ സ്വത്തുക്കൾ അതായിരുന്നു ലക്ഷ്യം ,,തന്റെ പതിനെട്ടാമത്തെ വയസ്സിൽ സൂത്രത്തിൽ അവരെന്നിൽ നിന്നും എല്ലാം എഴുതിവാങ്ങി ,,,

നാട്ടുകാരുടെ മുൻപിൽ പത്രാസുപറയാൻ വേണ്ടി അവർ തന്നെ പി ഡി സി വരെ പഠിപ്പിച്ചു ,,

ഒന്നും പുതിയതില്ല തനിക്കു,,, തന്റെ ഒരു വയസ്സിനുമുകളിലുള്ള ഇളയമ്മയുടെ മകളുടെ പുസ്തകങ്ങൾ ,അവൾ ഒഴിവാക്കിയ പെന്സില്, പേന തുടങ്ങിയവ എല്ലാം പഴയതുമാത്രം ,

,ഇളയമ്മയുടെ മകൾ എട്ടരമണിക്കു എഴുന്നേറ്റപ്പോൾ എല്ലാ ദിവസവും നാലുമണിക്കെഴുന്നേറ്റു വീടുപണി മുഴുവൻ ചെയ്താണ് താൻ കോളേജിൽ പോയത് ,

എങ്കിലും എല്ലാ ക്ലസ്സിലും ഉന്നതമാർക്കുവാങ്ങി തന്നെ താൻ പാസ്സായി ,,,തന്റെ പഠിപ്പിലുള്ള താല്പര്യം ഇഷ്ടപ്പെടാത്ത അവർ മൂന്നുവർഷം മുൻപ് അതും നിർത്തിച്ചു ,,

വിവാഹമെന്ന സ്വപനമൊന്നും ഒരിക്കലും താൻ കണ്ടിരുന്നില്ല ,,,ഒരുപാടുപരീക്ഷങ്ങൾ കഴിഞ്ഞതാണ് ,,ഇനി വിവാഹമെന്ന ഒരു പരീക്ഷണം കൂടി അതുകൂടി കഴിയട്ടെ

ഒഴിഞ്ഞ കഴുത്തിൽ മനുവിന്റെ താലിമാല അണിയുന്നതുകാണാൻ അധികം ആരും ഉണ്ടായില്ല ,ധർമ്മകല്യാണം ആയതുകൊണ്ട് ഉന്നതൻ മാരായ തറവാട്ടുകാർ മിക്കവരും വിട്ടുനിന്നു

മനുവിന്റെ വീട്ടിലെത്തിയതുമുതൽ അദ്‌ഭുദം ആയിരുന്നു ,,വലിയ തറവാടുവീട് രണ്ടോ മൂന്നോ കാറുകൾ ,

തന്നെ പരിചയപ്പെടാൻ വരുന്ന മനുവേട്ടന്റെ സുഹൃത്തുക്കളും ബന്ധുക്കളും എല്ലാവരും സമൂഹത്തിൽ ഉന്നത നിലയിൽ ജീവിക്കുന്നവർ ,,

,പിന്നെ എന്തിനു മനുവേട്ടൻ തന്നെ ഭാര്യയായി സ്വീകരിച്ചു,, ഒരു എത്തും പിടിയും കിട്ടുന്നില്ല ,,ചിന്തകൾക്ക് കടിഞ്ഞാണിട്ടത് ആരുടെയോ കൈകൾ തന്റെ ചുമലിൽ സ്പര്ശിച്ചപ്പോൾ ആണ്

താൻ ഏതുലോകത്തു ആണെടോ ? ഞാൻ വന്നിട്ട് എത്രസമയം ആയെന്നറിയുമോ

കട്ടിലിൽ നിന്നും പെട്ടെന്നഴുന്നേറ്റു മനുവിന്റെ കാലുതൊട്ട് അവൾ നമസ്കരിച്ചു

ഇതൊക്കെ പഴഞ്ചൻ ഏർപ്പാട് ആണെടോ ,,,,ഇതൊന്നും വേണ്ട ,,,,

മനുവിന്റെ കാലിൽ കണ്ണീരിന്റെ നനവ് അറിഞ്ഞപ്പോൾ മനു അവളെ എഴുന്നേൽപ്പിച്ചു

എന്തിനാ താൻ കരയുന്നതു ,,ഇനി അങ്ങോട്ട് ഈ മുഖത്ത് പുഞ്ചിരിമാത്രം എനിക്കുകണ്ടാൽ മതി

അത് മനുവേട്ടാ ഞാൻ ,,എന്നെ ,,എന്തിനാണ് മനുവേട്ടാ ഈ ജീവിതത്തിലേക്ക്ഈ പാവത്തിനെ ക്ഷണിച്ചത് ,,അതിനുള്ള എന്തുയോഗ്യതയാണ് എനിക്കുള്ളത്

ഒക്കെ എനിക്കറിയാം ,,തന്നെക്കുറിച്ചു ശരിക്കും മനസ്സിലാക്കിയിട്ടുതന്നെയാണ് ഞാൻ ഈ വിവാഹത്തിന് തലപര്യം എടുത്തത്

എങ്കിലും മനുവേട്ടാ

ഇനി ഒന്നും പറയേണ്ടേ ,,അതുവിടൂ ,,,നിനക്കുവണ്ടി ഞാൻ കുറേയധികം ആഭരങ്ങളും വസ്ത്രങ്ങളും വാങ്ങി ആ അലമാരയിൽ വെച്ചിട്ടുണ്ട് നാളെ സമയം പോലെ അതൊക്കെ എടുത്ത് നോക്കി ഇഷ്ടപ്പെട്ടത് അണിയണം ,,

വിവാഹത്തിന് മുൻപ് കേട്ടുന്ന ചെക്കൻ തരുന്ന ആഭരണം ഇട്ടു താൻ മണ്ഡപത്തിൽ വരുന്നത് എനിക്കെന്തോ അത്രനന്നായി തോന്നിയില്ല ,അതുപോലെ നീ ഒഴിഞ്ഞ കഴുത്തോടെ എന്റെ മുൻപിൽ വന്നുനിൽക്കുന്നതു ഒരു കുറവായും എനിക്കുതോന്നിയില്ല

മനുവേട്ടാ ,,ഇതിനൊക്കെ ഞാൻ എങ്ങനെയാ ,,,,,,,എന്റെ ദേവി ഇതിനും മാത്രം എന്ത് പുണ്യമാണ് ഞാൻ ചെയ്തത്

ഇന്നുമുതൽ എന്റെ പാതിയാണ് നീ ,,നമ്മൾ പരസ്പരം ആർക്കും നന്ദിപറയേണ്ട ,,,,

രണ്ടു മാസങ്ങൾക്കു ശേഷം

***********************************

എന്താ തനിക്കു പറ്റിയത് ,,ആളാകെ മാറിപോയല്ലോ ,,കഴിഞ്ഞകാര്യങ്ങൾ ഒന്നും മറക്കരുത് അശ്വതി ,,ഞാൻ നിന്നിൽ നിന്നും ആഗ്രഹിച്ചത് ഇങ്ങനെയുള്ള ഒരാളെ അല്ല ,,ഒരു വിവാഹനിശ്ചയത്തിനു ,വിവാഹത്തിന് ,ഒരു കുഞ്ഞിന്റെ നൂലുകെട്ടിനു ,വീടിന്റെ പാലുകാച്ചലിന് ഒരിടത്തും നിനക്ക് എന്റെ കൂടെ വരാൻ പറഞ്ഞാൽ വരില്ല ,,എന്താ നിന്റെ പ്രശനം നിന്നെ പോലെ വെളുത്തതെല്ലാത്ത സൗന്ദര്യം കുറഞ്ഞുപോയ എന്നോട് ഒന്നിച്ചു പുറത്തുവരാൻ നിനക്ക് നാണക്കേടുണ്ടല്ലേ ?

എന്റെ മനുവേട്ടാ ഞാൻ സ്വപനത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് മനുവേട്ടൻ പറയുന്നത്

പിന്നെ എന്താ തന്റെ പ്രശനം അത് പറയൂ ?

ഇളയമ്മയുടെ പലശാപവാക്കുകളും വര്ഷങ്ങൾകേട്ടുകേട്ടു മനസ്സിൽ ഉറച്ചുപോയി മനുവേട്ടാ ,,,ഞാൻ ഭാഗ്യം ഇല്ലാത്ത ഒരു ശുഭകാര്യങ്ങൾക്കും ഒന്നിച്ചുകൂടെക്കൂട്ടാൻ കൊള്ളാത്ത ഒരാളാണ് മനുവേട്ടാ ,

,,ഒരു വിവാഹനിശ്ചയത്തിനു വന്നാൽ ആ വിവാഹം മംഗളകരമായി നടക്കുമോ എന്നുള്ള പേടി ,,,വിവാഹത്തിനുവന്നാൽ ആ കുട്ടിക്ക് ദീർഘമംഗല്യം നശിക്കുമോ ,കുട്ടിയുടെ നൂലുകെട്ടിനുവന്നാൽ ആ കുട്ടിയുടെ ദീർഘായുസ്സ് നഷ്ടപ്പെടുമോഎന്നുള്ള പേടി ,

,ഈ നശിച്ച എന്നെ കൊണ്ട് മറ്റുള്ളവരുടെ ജീവിതത്തിൽ ആപത്തുവരുമോ എന്നുള്ള ആദി കൊണ്ടാണ് മനുവേട്ടാ ഞാൻ എല്ലാത്തിൽ നിന്നും മാറിനിൽക്കുന്നതു ,

,,മനുവേട്ടന്റെ കൂടെപോലും പലപ്പോഴും കാറിൽ യാത്രചെയ്യാത്തതു ഞാൻ മൂലം മനുവേട്ടന് ആപത്തുണ്ടാകരുതു എന്നുകരുതിയാണ് ,,,അല്ലാതെ മനുവേട്ടൻ ചിന്തിക്കുന്നത് പോലെ ഒന്നുമില്ല

,,മനുവേട്ടന്റെ കൂടെ ഈ വീട്ടിൽ വേലക്കാരി ആയി കഴിയാൻ ആവശ്യപ്പെട്ടാലും എന്റെ ജീവൻ അവസാനിക്കും വരെ സന്തോഷത്തോടുകൂടി ഞാൻ ഉണ്ടാകും

എടീ പൊട്ടിപെണ്ണേ ,,താൻ ഇത്രയേ ഉള്ളു ,,,നിനക്ക് ഭാഗ്യമില്ല എന്ന് ആരാണ് പറഞ്ഞത് ,,നീ വന്നു പതിനേഴാമത്തെ ദിവസം എനിക്ക് തരാതെ പിടിച്ചുവെച്ച എന്റെ പ്രൊമോഷൻ ശരിയായി ,,അഞ്ചുവര്ഷത്തോളം ആയി പറയുന്ന കേസ് നമുക്ക് അനുകൂലമായി വിധി വന്നു ,,ഇതൊക്കെ പിന്നെ ആരുടെ ഭാഗ്യമാണ് നിന്റേതല്ലാതെ ,,

നിന്നെ ഞാൻ ആദ്യമായി കണ്ടത് താൻ ഓർക്കുന്നുണ്ടോ ?അന്ന് ഞാൻ ചോദിച്ച എന്റെ ചോദ്യങ്ങൾക്കു മറുപടി പറയാതെ നീ എന്റെ അടുത്തുനിന്നും ഓടിമറഞ്ഞപ്പോൾ നിന്റെ പിറകെ എന്റെ മനസ്സും നിന്റെ കൂടെ കൂടിയിരുന്നു ,,,

,,പിന്നീട് നാലുചുമരുകൾക്കുള്ളിൽ ഒന്ന് ഉറക്കെ പൊട്ടികരയാൻ പോലും ആവാത്ത നിന്റെനിസ്സഹായ അവസ്ഥയോട് എനിക്ക് സഹതാപമാണ് തോന്നിയത് ,

,എന്നാൽ ഒരു കരിമണി മാലപോലും ഇടാതെ എന്റെ മുൻപിൽ വന്നുനീ നിന്നപ്പോൾ,, നിന്റെആ ഒഴിഞ്ഞ കഴുത്തിലേക്ക് ഞാൻ എന്റെ താലികെട്ടിയപ്പോൾ ,,പുറത്തേക്കു പെയ്തിറങ്ങാൻ സമ്മതിക്കാതെ നീ പിടിച്ചുനിർത്തിയ രണ്ടുകണ്ണുനീര്തുള്ളികളെ കണ്ടപ്പോൾ എനിക്ക് നിന്നോട് ആരാധനയാണ് തോന്നിയത്

,,,,,,,മുപ്പതുവർഷം കഴിഞ്ഞു തറവാട്ടിൽ ഒരു ഉണ്ണി പിറക്കാൻ പോകുകയാണ് ,ഒരു കുടുംബത്തിനെ മൊത്തം സന്തോഷിപ്പിക്കാൻ ഒരു സ്ത്രീക്ക് ദൈവം അറിഞ്ഞുകൊടുക്കുന്ന ഭാഗ്യമുഹൂർത്തം ,,,,ആ നീ എന്റെ ഭാഗ്യമാണ് ,,അത്ആരൊക്കെ അല്ല എന്നുപറഞ്ഞാലും ഞാൻ സമ്മതിക്കില്ല ,,,

മനുവേട്ടാ ജീവിതത്തിൽ ആദ്യായിട്ടാ ഒരാളെന്നെ ഭാഗ്യമുള്ളവൾ എന്നുപറയുന്നത് ,ഈ നിമിഷം എന്റെ ജീവൻ പോയാലും എനിക്ക് ദുഖമില്ല ,,,ഇത്രയും സന്തോഷം അനുഭവിച്ച ഒരു നിമിഷം ഇതിനുമുൻപ് എന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടില്ല ,,,,,ഒരു സ്വർഗ്ഗം കൈയിലേക്കു വന്നതുപോലെ തോന്നുന്നു ,,,,,

അവളെ മടിയിലേക്കു കിടത്തി അവളുടെ തലയിൽ ചെറുതായി തലോടി മനു ,,,,,

,നീ വേണം എനിക്ക് എന്റെ എല്ലാ ഭാഗ്യങ്ങളുടെ പൂർത്തീകരണത്തിനും എനിക്കൊരുകൂട്ടായി ,,,നമ്മുടെ ഭാഗ്യമുള്ളമോന് സ്നേഹമുള്ള ഒരു അമ്മയായി നീവേണം ,

അപ്പോഴും മനുവിന്റെ മടിയിലേക്കു അവളുടെ കണ്ണുനീർ പെയ്തിറങ്ങിക്കൊണ്ടേ ഇരുന്നു ,,,

ഭാഗ്യമുള്ളവളുടെ കണ്ണുനീർ

ലതീഷ് കൈതേരി

,

നിന്റെ കെട്ട്യോൻ വിശ്വസിക്കുവോ നമ്മൾ നല്ല ഫ്രണ്ട്സ്‌ അണെന്നു പറഞ്ഞാൽ.. ഈ ഫ്രണ്ട്ഷിപ്പ് നിനക്ക് പിന്നെ ഒരു ബാധ്യത ആകൂലേടീ…

ജീവന്റെ ജീവനാം കൂട്ടുകാരാസ്നേഹാംബരത്തിന്റെ നാട്ടുകാരാ..രാവിലെതന്നെ ഫോൺ റിങ്ങ് ചെയുന്ന ശബ്ദം കേട്ടാണ് ആദി എണീറ്റത്..റിങ്ങ്ടോൺ കേട്ടാൽ അവനറിയാം അപ്പുറത്ത് ആരാന്നു. അവൾ ഇടയ്ക്കിടക്ക് പാടാറുള്ള അവൾടേം അവന്റെം ഏറ്റവും ഇഷ്ടപെട്ട പാട്ട് ആണത്.” ആ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വിളിച്ചത് ? ഇനി നമ്മള് തമ്മിൽ ഒരു ബന്ധവും ഇല്ലാന്ന് പറഞ്ഞതല്ലെ, നാണമില്ലല്ലോ പിന്നേം ഇങ്ങനെ കെടന്നു വിളിക്കാൻ ?’.. ആദിയുടെ വാക്കുകൾ അസ്ത്രം പോലെ പാഞ്ഞു.. പക്ഷെ തൊടുത്തുവിട്ട അസ്ത്രങ്ങൾ അതിലും വേഗത്തിൽ തിരിച്ചു ആക്രമിക്കുമെന്ന് അവനറിയാം, കാരണം മറുതലക്കൽ അവളാണ്…. ”

ഡാ പന്നി മര്യാദക്ക് വാട്സാപ്പിൽ ബ്ലോക്ക്‌ മാറ്റിക്കോ ഇല്ലേൽ ഞാൻ നിന്നെ വലിച്ചു കീറും “.. ഡ്രാക്കുളക്കു നാഗവല്ലിയിൽ ഉണ്ടായ ഐറ്റം ആണ്, അവന്റെ സ്വന്തം അമ്മു..ഇനി ബ്ലോക്ക്‌ മാറ്റിയില്ലെങ്കിൽ അവൾ അക്ഷരശ്ലോകം തൊടങ്ങും എന്തിനാ വെറുതെ.. Watsapp block changed to unblock.. ഇതാണ് അവരുടെ ലോകം.. സൗഹൃദത്തിന്റെ അളവുകോൽ കാലം അല്ലെന്നു തെളിയിച്ച ആദിയുടെയും അമ്മുവിന്റെയും ലോകം… വെറും മാസങ്ങൾ കൊണ്ട്‌ ജന്മങ്ങളുടെ സൗഹൃദം ഉണ്ടാക്കി എടുത്തവർ.. സൗഹൃദമെന്നൊ പ്രണയമെന്നൊ പേരിട്ടു വിളിക്കാൻ പറ്റാത്ത എന്തോ ഒരു വികാരം .. അതാണ് അവർ..ഇനി ഫ്ലാഷ്‌ ബാക്കിലേക്ക്‌…ഒരേ കമ്പനിയിൽ ഒരുമിച്ച് ജോലിക്ക് കയറിയവരാണ് ആദിയും അമ്മുവും.. സൗഹൃദം ഒന്ന് വേരുറയ്ക്കുന്നതിന് മുമ്പേ രണ്ട് പേർക്കും മറ്റ് രണ്ടിടങ്ങളിൽ ജോലിയായ്..കണ്ണുകൾ അകന്നെങ്കിലും പക്ഷെ മനസ്സുകൾ പിരിഞ്ഞില്ല…എങ്കിലും അന്നൊന്നും അവർ പൊലും ഓർത്തിട്ടുണ്ടാവില്ല കാലം അവരെ ഒരു നൂലിൽ ഇങ്ങനെ കൊർത്തിടുമെന്നു..“ഡാ ആദി എനിക്ക് ഒരുത്തനോട്‌ മുടിഞ്ഞ പ്രേമം”“ങ്ങേ.. അരോട്”” അരാണെന്നൊന്നും അറിഞ്ഞൂടാ ഫെയ്സ്ബുക്കിൽ ചില പേജുകളിൽ കഥ ഒക്കെ എഴുതി ഇടാറുണ്ട്‌ എന്ത്‌ രസാ വായിക്കാൻ”” അവന്റെ പെരെന്താന്നു പറയടി പുല്ലെ ഞാൻ നോക്കാം”” ഓ വേണ്ടടാ അവനൊന്നും നമ്മളെ പിടിക്കൂല.. നമ്മുക്‌ മൂക്കുത്തീം മിഞ്ചീം ഒന്നും ഇല്ലല്ലോ”” നിനക്ക് പ്രാന്തായാ അമ്മൂ”” അതേടാ ഭ്രാന്താണ് എനിക്ക് അക്ഷരങ്ങളോടുള്ള അടങ്ങാത്ത ഭ്രാന്ത്‌.. ”” ഒന്ന് പോടി ലൂസേ. . ആ എടീ നിന്നോട് ഒരു കാര്യം പറയാൻ മറന്നു..

ഞാൻ വീണ്ടും ഗീതുനോട് മിണ്ടാൻ തീരുമാനിച്ചു‌”ഗീതു അവന്റെ പഴയ പ്രണയം ആണ്.. എവിടെയെക്കെയോവെച്ച് നഷ്ടപെട്ടു പൊയ, ഇപ്പോഴും ഒരു തീരുമാനം ഇല്ലാതെ കിടക്കുന്ന അവന്റെ പ്രണയം … അവൻ ഇങ്ങനെ ആണ് അവൾ മറ്റൊരുത്തന്റെ പേരു പറഞ്ഞാൽ അവൻ ഗീതുനെം എടുത്ത്‌ ഇടും.. ആവർക്കിടയിൽ മൂന്നാമത്‌ ഒരാളുടെ പേരു വരുന്നത്‌ രണ്ടാൾക്കും ഇഷ്ടമുള്ള കാര്യം അല്ല എന്നാലും ഇടക്കിടയ്ക്ക്‌ ഇങ്ങനെ ഒരോന്നു ഇറക്കും അപ്പോൾ തമ്മിൽ ഉണ്ടാക്കുന്ന അടിയും കുശുമ്പും അസ്വദിക്കാൻ വേണ്ടി മനപ്പൂർവ്വം നടത്തുന്നതാണ് ഈ കലാപരിപാടി.. പ്രണയത്തിന്റെ മത്രമല്ല സൗഹൃദത്തിന്റെയും ലഹരി അത്‌ തന്നെയാണ്.” ഡി നീ കെട്ടി പോയാൽ പിന്നെ ഞാൻ ഒറ്റക്ക്‌ ആവില്ലേ.. നിന്റെ കെട്ട്യോൻ വിശ്വസിക്കുവോ നമ്മൾ നല്ല ഫ്രണ്ട്സ്‌ അണെന്നു പറഞ്ഞാൽ.. ഈ ഫ്രണ്ട്ഡ്ഷിപ്‌ നിനക്‌ പിന്നെ ഒരു ബാധ്യത ആകൂലേടീ”..” ദേ ആദീ മിണ്ടാതെ ഇരുന്നോണം.. നിന്നേം എന്നേം നമ്മളായി കാണുന്ന ഒരുത്തനെ ഞാൻ കെട്ടു.. ഇല്ലേൽ നീ എന്നെ കെട്ടിക്കൊ.. ” അവളുപൊട്ടിചിരിച്ചു” അതിലും ഭേദം ഞാൻ വെല്ല ബ്ല്യൂ വെയ്ലും കളിക്കുന്നതായിരിക്കും” ആദി കൗണ്ടർ തുടങ്ങി..” ഡാ മരഭൂതമേ ഞാൻ കെട്ടി പൊകുമ്പോ ഒറ്റയ്ക്ക് നരകിച്ച്‌ നരകിച്ച്‌ നീ ജീവിക്കും അന്ന് അറിയും നീ എന്റെ വില” അമ്മുന്റെ പ്രാക്ക്‌ തൊടങ്ങിഎന്നും കോൺവർസേഷൻ തീരുന്നത്‌ ഈ പ്രാക്കൊടെ ആണ്.. അതില്ലെങ്കിൽ അവളും അവനും ഇല്ല.

.പിന്നീടും കാലം ഒരുപാട്‌ മുന്നോട്ട് പൊയി.. സൗഹൃദവും.. പ്രണയത്തിന്റെ പൂക്കളെ ചവിട്ടി നിന്ന് സൗഹൃദത്തിന്റെ മാരിവില്ലിനെ അവർ ഒരുമിച്ച്‌ പ്രണയിച്ചു..അമ്മുവിന്റെ വീട്ടിൽ കല്യാണാലോചനകൾ തുടങ്ങി.. ചെക്കനെ കണ്ടെത്താൻ അദിയും കട്ടക്ക്‌ സപ്പോർട്ട്‌ ചെയ്തു.. ഒടുവിൽ ഹരി എന്ന ഒരു നാട്ടിൻപുറത്തെ ചുള്ളനുമായിട്ട് അമ്മൂന്റെ വിവാഹം നിശ്ചയിച്ചു..വിവാഹ പന്തലിൽ ഹരിയോടൊപ്പം നിൽക്കുമ്പോഴും അമ്മുന്റെ കണ്ണുകൾ ഇടയ്ക്കൊക്കെ ആദിയെ തിരയുന്നുണ്ടായിരുന്നു..” എവിടെ തന്റെ ആദി.. ചങ്ക്‌ ബ്രോയെ ഇത്‌ വരെ നേരിട്ട് പരിചയപ്പെടുത്തിയില്ലല്ലോ.. ഇത്രേം ദിവസം പറഞ്ഞത്‌ കല്യാണത്തിനു കാണിച്ച്‌ തരാന്നാ.. എന്നിട്ട് എവിടെ എന്റെ പെണ്ണിന്റെ ചങ്ക്‌” ഹരി കണ്ണിറുക്കി അവളോട്ചോദിച്ചു..” ഞാൻ കണ്ടില്ല ഹരിയേട്ടാ ഇവിടെ എവിടേലും കാണും”പെട്ടെന്നാണ് ഒരേ കളർ ഡ്രസ്സ്‌ ഇട്ട് കുറേ ഫ്രീക്കന്മാർ ജിമിക്കികമ്മലിനു ഡാൻസ്‌ ചെയ്ത്‌ സ്റ്റേജിന്റെ മുന്നിലോട്ട് വന്നത്‌. ഹരിയും അമ്മുവും അവിടെ കൂടിയവരൊക്കെ ശരിക്കും ഞെട്ടി.. ഡാൻസ്‌കാരെ ഒന്നും ആർക്കും പരിചയം ഇല്ല.. പെട്ടെന്നായിരുന്നു അദിയുടെ എൻട്രി. അത്‌ കണ്ട് അമ്മു ശരികും ഞെട്ടി.. ഇടക്കൊക്കെ ഫോണിൽ കൂടി ഒരു പാട്ട് പാടെന്നു പറഞ്ഞ് കെഞ്ചുമ്പോ അവൾടെ മുത്തിക്കും മുത്തീടെ മുത്തിക്കും വിളികുന്നവൻ ആണ് അത്രയും ആളുകൾ നോക്കി നിൽക്കെ ഒരു കൂസലുമില്ലാതെ ഡാൻസ്‌ ചെയ്യുന്നത്‌ .. അമ്മു വാ പൊളിച്ച് നിന്നു.” ആരാ അതൊക്കെ‌ ഫ്രണ്ട്സ്‌ ആണോ” ഹരി അമ്മുനെഅസൂയയോടെ നോക്കി..” അവനാ ആദി” കണ്ണ് നിറഞ്ഞ്‌ അമ്മു ആദിക്കു നെരെ കൈ ചൂണ്ടി..

ആദി പെട്ടെന്നു സ്റ്റേജിലോട്ട് കയറി” അളിയാ സോറി നെരത്തെ വന്നു പരിചയപ്പെടണോന്നു ഓർത്തതാ but ചുമ്മാ അങ്ങുവന്നു പരിചയപ്പെട്ടൽ എന്താ ഒരു ത്രില്ല്.. ഇപ്പോ എങ്ങനാ സംഭവം കളറയില്ലേ”” ദുൽഖെറിന്റെ ചാർളി എത്ര വട്ടം കണ്ടു” അമ്മു പുച്ഛം വാരി വിതറി..” ന്റെ പൊന്നളിയാ..കണ്ടോ അവൾടെ ഒടുക്കത്തെ പുച്ഛം.. ഇവൾടെ ഈ പുച്ഛം സഹിക്കാൻ മേലാതെയാ പെട്ടെന്നു ഇതിനെ ആരേലും കെട്ടി എടുത്തോണ്ട്‌ പോണേന്നു ഞാൻ പ്രാർഥിച്ചത്‌..ഞാൻ കുഴിച്ചിട്ട മുട്ടേടെ പുറത്ത് അളിയനാനല്ലോ വന്നു ചവിട്ടിയത്‌.. I am the സോറി അളിയാ I am the സോറി”“ഹഹഹ്‌ പൊളിച്ച്‌ ബ്രോ” ഹരിയുടെ വക ആദിക്കു മാസ്സ്‌ സപ്പോർട്ട്..” ആഹാ എന്താ സ്നേഹം ഒരമ്മ പെറ്റ അളിയന്മരാണെന്നേ പറയു” അമ്മു വിട്ടു കൊടുക്കാൻ ഒരു ഉദ്യേശവും ഇല്ല..അങ്ങനെ കൗണ്ടറുകളും ആന്റികൗണ്ടറുകളുമായ് അവർ മൂന്ന് പേരും തകർത്തടിച്ച് നിൽക്കുമ്പോഴാണ് അമ്മുന്റെ കോളേജിലെ കൂട്ടുകാർ എല്ലം ഇടിച്ച്‌ കേറി വന്നത്‌… അതോടെ ആകെ മേളമായ്..” സഹോ, സ്ത്രീധനത്തിൻ്റെ കൂടെ ഒരു മൂക്കുകയർ കൂടി ഇവൾടെ അപ്പനോട് ചോദിച്ച് മേടിക്കണേ ” അമ്മൂന്റ കൂട്ടുകാർ ആണ്..ഹരി തലകുലുക്കി ചിരിച്ചു കൂടെ ആദിയും..അമ്മു രണ്ടാളേം ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കിയപ്പോ ഹരിയും ആദിയും പതുകെ പുറകോട്ട് മാറി.. അപ്പോഴും രണ്ടാളും ചിരി അടക്കാൻ പാട്പെടുവായിരുന്നു..“കൂട്ടുകാരു വന്നപ്പോൾ നമ്മൾ ഗെറ്റ് ഔട്ട്‌ഓഫ് ഹൗസ് ആയല്ലേ bro ?” ആദി ചിരിച്ചോണ്ട് ഹരിനെ നോക്കി.”ഹേയ് അത് സാരമില്ല അവർ എത്ര കൊല്ലം കഴിഞ്ഞാ കാണുന്നെ… എന്തായാലും ആദിനെ ഒറ്റയ്ക്ക് ഒന്നും കിട്ടീത് നന്നായി ഞാൻ ചിലതൊക്കെ ചോദിച്ചോട്ടെ, വെറുതെ ഒന്നും സമയം പോകാൻ”“എന്താ ഹരി ചോദിക്ക് ”അമ്മുനെ ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ ഒറപ്പിച്ചതാ ഇതാണ് എന്റെ പെണ്ണെന്നു… സംസാരിച്ചു കൂടി കഴിഞ്ഞപ്പോൾ ഇനി ആര് എന്ത് പറഞ്ഞാലും ഇവളെയെ കേട്ടു എന്ന് തീരുമാനിച്ചാ ഞാനാ വീട്ടീന്ന് ഇറങ്ങിയത്.. അപ്പോൾ ഇത്രേം കാലം അവളുടെ കൂടെ നിഴല് പോലെ ഉണ്ടായിട്ടും ഒരിക്കൽപോലും നിനക്കവളെ സ്വന്തമാക്കണമെന്നു തോന്നിയിട്ടില്ലേ ?

ചോദിക്കുന്നത് തെറ്റാണെന്നറിയാം കാരണം നിങ്ങൾ നല്ല കട്ട ഫ്രണ്ട്സ് ആണെന്നും അറിയാം, എന്നാലും ചോദിച്ചു പോകുകയാ, അവളെ വേറൊരാൾക്ക് വിട്ടുകൊടുക്കാൻ നിനക്കൊരു വിഷമവും ഇല്ലേ ശരിക്കും ?“ഹരി എന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നത്, എനിക്കങ്ങനെയൊന്നും തോന്നിയിട്ടില്ല, അവൾക്കും അങ്ങനെയാ.. അല്ലെങ്കിൽ തന്നെ പ്രേമമെന്ന് പറഞ്ഞു അങ്ങോട്ട്‌ ചെന്നാൽ മതിആ ഡ്രാക്കുള എന്നെ വലിച്ചു കീറും”ആദി പൊട്ടിച്ചിരിച്ചു കൂടെ ഹരിയും..അങ്ങനെ ചടങ്ങൊക്കെ കഴിഞ്ഞു അമ്മുവും ഹരിയും പോകാൻ നേരമായി.. അച്ഛന്റേം അമ്മേടേം ഒക്കെ അനുഗ്രഹം വാങ്ങി അമ്മു ഹരിക്കൊപ്പം കാറിൽ കേറി… നിറഞ്ഞ് വന്ന കണ്ണുനീർ പിടിച്ചു നിർത്താൻ അവൾക്കായില്ല, ആദിയെക്കൂടെ കണ്ടപ്പോൾ അവളുടെ നെഞ്ചുപൊട്ടി… അതുപിന്നെ അങ്ങനെയാണല്ലോ സങ്കടങ്ങളെ നെഞ്ചിലൊതുക്കാൻ ശ്രെമിക്കുമ്പോൾ ഒക്കെ കണ്ണ് ചതിക്കും കണ്ണീരിന്റെ രൂപത്തിൽ… ആദി കാറിനടുത്തേക്ക് ചെന്നു..“ആദി ഞാൻ പോകുകയാടാ ” അവൾ ആദിയുടെ കൈയിൽ മുറുകെ പിടിച്ചു“പോയിട്ട് വാടാ.. സന്തോഷായിട്ട് ചെല്ല് “. ആദിയുടെ നെഞ്ച് പൊട്ടി.ഹരി അമ്മുനെ ചെർത്ത്‌ പിടിച്ചു” നിനക്ക്‌ ഒന്നും നഷ്ടമാവില്ല അമ്മുട്ടീ ആദിയും അവന്റെ ഫ്രണ്ട്ഷിപ്പും ഒന്നും നിനക്ക്‌ നഷ്ടമാവില്ല.. നിങ്ങടെ ഗ്യാങ്ങിലേക്‌ പുതിയൊരു ആളൂടെ വന്നെന്നു കരുതിയാൽ മതി കേട്ടൊ..” ഹരി അമ്മുനെ സമാധാനിപ്പിച്ചു.Story Coverകല്ല്യാണതിരക്കൊക്കെ കഴിഞ്ഞ്‌ ആളുകൾ ഒഴിഞ്ഞു തുടങ്ങി‌.. ആദി അമ്മൂന്റെ വീട്ടുകാരോടും കൂട്ടുകാരോടുമൊക്കെ യാത്ര പറഞ്ഞ് തന്റെ കാറിൽ കേറി വീട്ടിലേക്ക് പുറപെട്ടു.. മണിക്കൂറുകൾ നീളുന്ന യാത്ര ഉണ്ട്‌ .. അവന്റെ മനസ്സു മുഴുവൻ അപ്പോഴും ഹരിയുടെ ആ ചോദ്യം ആയിരുന്നു ..

അമ്മൂനെ താൻ പ്രണയിച്ചിരുന്നോ, ഒരിക്കൽ പോലും അവളെ സ്വന്തമാക്കാൻ അഗ്രഹിച്ചിട്ടില്ലേ താൻ, അങ്ങനൊന്നും ഇല്ലായിരുന്നേൽ അവൾ പോകാൻ തുടങ്ങിയപ്പോൾ എന്തിനാ തന്റെ കണ്ണുകൾ നിറഞ്ഞത്‌ ,എന്തിനും ഏതിനും കൂടെനിൽക്കുന്നകൂട്ടുകാരി മത്രമായിരുന്നോ അവളു തനിക്ക്‌.. അമ്മു തന്റെ സൗഹൃദം അല്ല പ്രണയവും അല്ല അതിനു രണ്ടിനു മേലെയുള്ള മറ്റെന്തോ വികാരം ആണ് തനിക്ക്‌ അവൾ. അത്‌ ഹരിക്ക്‌ മനസിലയിട്ടുണ്ട്‌.. തന്നേക്കാൾ മുന്നെ അവൻ അത്‌മനസിലാക്കിട്ടുണ്ട്‌..അതാണ് അങ്ങനൊരു ചോദ്യം..എന്ത് കൊണ്ട് പ്രണയിച്ചില്ല എന്ന ആശ്ചര്യം ആയിരുന്നു അവന്റെ ചോദ്യത്തിൽ അല്ലാതെ അതിൽ സംശയത്തിന്റെ നിഴലൊന്നും ഇല്ലായിരുന്നു.ഹരി തന്നെ അയി‌രുന്നു ഞങ്ങൾടെ ഇടയിലേക്ക്‌ വരേണ്ടിയിരുന്നവൻ.. അങ്ങനെ ഓരോന്നും ആലോചിച്ച് അവൻ കുറച്ച് ദൂരംപിന്നിട്ടു.

. പിന്നെ പതിയെ കാറിന്റെ മ്യൂസിക്‌ പ്ലെയർ ഓൺ ചെയ്തു.. “ജീവന്റെ ജീവനാം കൂട്ടുകാരാ.. സ്നേഹാമൃദത്തിന്റെ നാട്ടുകാരാ.. പോകരുതേ നീ മറയരുതേ.. എന്നെ തനിച്ചാക്കി അകലരുതേ”.. അമ്മു പാടി അവൻ റെക്കോർഡ് ചെയ്ത അവന്റെയും അവളുടേം ഏറ്റവും പ്രിയപ്പെട്ട പാട്ട്..പെട്ടെന്നാണ് ആദിടെ ഫോൺ റിംഗ്‌ ചെയ്തത്‌.. അത്‌ ഗൗരി ആണ് അമ്മൂന്റെ കൂട്ടുകാരി… വണ്ടിഒതുക്കി ഫോൺ എടുത്തപ്പോൾ മറുതലക്കൽ അലമുറയിട്ടു കരച്ചിൽ അയിരുന്നു ആരുടെയൊക്കെയോ.” ആദി.. അമ്മു പൊയെടാ.. അവള് അരോടും പറയാതെ..ഇനി ഒരിക്കലും നമ്മുക്ക് അവളെ..” ഗൗരി പൊട്ടിക്കരഞ്ഞു ഫോൺ കട്ടാക്കി..ആദി കേട്ടത്‌ വിശ്വസിക്കാനാവാതെ തരിച്ച്‌ ഇരുന്നു.. ഒരു തരം മരവിപ്പ്‌ അയി‌രുന്നു .. ഭ്രാന്ത്‌ പിടിച്ച് പൊലെ അവൻ എന്തെക്കെയോ കാട്ടി കൂട്ടി കാർ എടുത്തു അമ്മൂന്റെ വീട്ടിലോട്ട് പാഞ്ഞു.. അവിടെ എത്തുമ്പോൾ വീട്‌ മുഴുവൻ ആളുകൾ.. കല്ല്യാണം കഴിഞ്ഞു പിരിഞ്ഞു പൊയവരെല്ലം അതേ വേഷത്തിൽ തിരികെ വന്നിരിക്കുന്നു. ..

എല്ലാരുടെയും മുഖത്ത്‌ ഞെട്ടൽ ആണ് ..കേട്ട വാർത്തയുടെ മരവിപ്പ്‌..”“ഹോ എന്ത്‌ വിധിയാ ദൈവമെ.. കല്ല്യണ ദിവസം തന്നെ .. ആ പയ്യൻ ഇത്‌ എങ്ങനെ സഹിക്കും .. ഏതൊകള്ളുകുടിച്ചവൻ ഓടിച്ച്‌ കൊണ്ട്‌ വന്നു ഇടിപ്പിച്ചതാ വണ്ടി.. പയ്യന് അധികം പരിക്കൊനും ഇല്ലെന്നാ കേട്ടത്‌.. പക്ഷെ നമ്മടെ കൊച്ച്‌ പൊയില്ലേ” ആരൊ വിതുമ്പി കൊണ്ട്‌ പറയുന്നത്‌ കേട്ടു.. ആദിക്ക്‌ തന്റെ സമനില നഷ്ടമാകുന്ന പോലെ.. മരണം ആണു ഇതിലും ഭേദം എന്നു അവനു തോന്നി.. ആരൊ വീടിനുള്ളിൽ നിന്നും ഒരു ഫോട്ടോ ആയിട്ട് പുറത്തേക്‌ വന്ന് കത്തിച്ച്‌ വെച്ച നിലവിളക്കിന്റെ മുന്നിൽ അത്‌ വെച്ചു.തന്റെ അമ്മൂന്റെ ചിരി മായാത്ത ആ മുഖം താൻ പണ്ട്‌ ഒരിക്കൽ എടുത്ത ചിത്രം.. ആദി സകല നിയന്ത്രണവും വിട്ടു കരഞ്ഞു.. അടുത്തിരുന്നവർ അവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അധികം വൈകാതെ അമ്മൂന്റെ ജീവനറ്റ ശരീരം കൊണ്ട്‌ വന്നു.. കൂടെ പാതി ബോധത്തിൽ ഹരിയും ഉണ്ടായിരുന്നു.. അവൻ എന്തൊക്കെയോ പറയുന്നുണ്ട്‌…. ആദി മെല്ലെ അവൾടെ അരികിലേക്ക്‌ ചെന്നു” അമ്മൂസേ എണീറ്റ് വാടാനിന്റെ അദി അല്ലേ വിളിക്കുന്നത്‌ വാടാ..” അവൻ കരഞ്ഞോണ്ട് കെഞ്ചി.. കണ്ടു നിന്നവർ അലമുറയിട്ടു കരഞ്ഞു.. അമ്മു അമ്മു എന്നു അവർത്തിച്ച്‌ പറഞ്ഞ്‌ കൊണ്ട്‌ അവൻ ഭ്രാന്ത്‌ പിടിച്ച പോലെ റോഡിലേക്ക്‌ ഇറങ്ങി‌ ഓടി.. പാഞ്ഞുവന്ന വണ്ടികളെ അവൻ കണ്ടില്ല.. വണ്ടി ഇടിച്ച്‌ തെറിച്ച്‌ വഴിയരുകിൽ മരണതെതോട് മല്ലടിച്ച്‌ കിടക്കുമ്പോഴും അമ്മു അമ്മു എന്നു അവൻ പറയുന്നുണ്ടായിരുന്നു.. അവിടെ വന്നവർ കാഴ്ച്ചകൾ വിശ്വസിക്കാനാവാതെ സ്തംഭരായി..

അമ്മൂനു പിന്നാലെ അദിയും..” പൊയീ ..ഇനി ഹോസ്പിറ്റലിൽ കൊണ്ട്‌ പൊകണ്ട കാര്യം ഇല്ല” കൂട്ടത്തിൽ ഒരാൾ റോഡിൽ നിന്നു നിലവിലിച്ചോണ്ട് പറഞ്ഞു.. ഹരി ഞെട്ടലോടെ ആദിയുടെ അരികിലേക്ക്‌ ഓടി.. അവനെ വാരി എടുത്ത്‌ അമ്മുന്റെ അരികിലേക്ക്‌ തിരികെ പാഞ്ഞു..” അദി.. നീ തന്നെയാ നിന്റെ അമ്മൂന്റെ ഭാഗ്യം… മരണത്തിലും നീ അവളെ ഒറ്റക്ക്‌ ആക്കിയില്ലല്ലോ, അവിടെയും നീ അവൾക്ക്‌ കൂട്ട് പൊയില്ലേ.. പക്ഷെ ഞാൻ ഒറ്റക്കായ് പോയല്ലോടാ.. ” ഹരി പൊട്ടികരഞ്ഞു..വർഷങ്ങൾക് ശേഷം..” മോനേ ഹരി ഇനി എങ്കിലും നീ ഒന്നു സമ്മതിക്ക്അമ്മയ്ക്കു പ്രായം ആയി വരുവാ നിനക്കും ഇനി ഒരു കൂട്ട് വേണ്ടേ.. പൊയവരൊന്നും ഇനി വരില്ലല്ലോ മോനെ..” ഹരിയുടെ അമ്മ ആണ്..അമ്മയ്ക്ക്‌ ഹരിയുടെ ജീവിതം കണ്ട്‌ ഭയമാണ് അവനെ എത്രയും വേഗം മറ്റൊരു വിവാഹം കഴിപ്പിക്കാൻ ആണു ഹരിയുടേം അമ്മുന്റെം ആദിടേം വീട്ടുകാർ ശ്രമിക്കുന്നത്‌..ഒരുപാട് പെണ്ണുകാണൽ ഒക്കെ കഴിഞ്ഞു പക്ഷെ ഹരിഒന്നിനും സമ്മതിച്ചില്ല.. ഒടുവിലാണ് മാളുനെ കാണാൻ പൊകുന്നത്‌..അവളുടേം രണ്ടാം വിവാഹം അയിരുന്നു.. മാളുന്റെ ചിരി കണ്ടപ്പോൾ തന്നെ ഹരിയുടെ കണ്ണ് നിറഞ്ഞു..കല്യാണത്തിനു സമ്മതം എന്നു പറഞ്ഞ്‌ അവൻ ഇറങ്ങി. അമ്മക്‌ സന്തോഷം അടക്കാൻ അയില്ല..കാറിൽ കയറിയപ്പോൾ അമ്മ നിറകണ്ണുകളോടെ പറഞ്ഞു നമ്മുടെ അമ്മുന്റെ അതേ ചിരി ആണല്ലെ മൊനെ ആ കുട്ടിക്കും..

ഹരി ഒന്നു മൂളി..വിവാഹം കഴിഞ്ഞു ആദ്യ രാത്രി തന്നെ ഹരി തന്റെകഥകളൊക്കെ മാളുനോട്‌ പറഞ്ഞു.. അമ്മൂനെ പറ്റിയും ആദിയെ പറ്റിയും കേട്ടപ്പൊൾ മാളൂന്റെ കണ്ണിൽ നനവ്‌ പടർന്നു.. അത്‌ മാത്രം മതിയായിരുന്നു ഹരിക്ക്‌ മാളുനെ സ്നേഹിക്കാൻ…ഒരു വർഷം കഴിഞ്ഞ്..” മോനെ മാളൂനു വേദന തുടങ്ങി ഞങ്ങള് ഹോസ്പിറ്റലിലേക്ക്‌ പൊകുവാ മോൻ വേഗം വാ” മാളൂന്റെ അച്ചൻ ആണ്.ഹരി വേഗം തന്നെ ഹോസ്പിറ്റലിലൊട്ട് പാഞ്ഞു..” മോളെ അകത്തേക്‌ കേറ്റി മോനെ.. ഇനി കാണാൻ പറ്റില്ലായിരിക്കും ”ഹരി ഇരിപ്പുറക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു .. കുറെ നേരം കഴിഞ്ഞ് വെള്ളത്തുണിയിൽ പൊതിഞ്ഞ രണ്ട് കുഞ്ഞു സമ്മാനങ്ങളുമായ്‌ രണ്ട് മാലാഖമാർ പുറത്തേക്‌ വന്നു..“മാളു പ്രസവിച്ചു ഒരു ആൺകുഞ്ഞും ഒരു പെൺകുഞ്ഞും”… ഹരി സന്തോഷം കൊണ്ട്‌ തുള്ളിച്ചാടി.. ഓടി ചെന്നു കുഞ്ഞുങ്ങളെ ചുംബിച്‌ മാളുനെ കാണാൻ അവൻ അകത്തേക്‌ കേറി.

  • .നിറഞ്ഞചിരിയുമായ്‌ കിടക്കുന്ന മാളൂനെ ഒാടി ചെന്നു ഉമ്മ വെച്ചു.. ”ഹരിയെട്ടനു സന്തോഷായില്ലേ..നമ്മൾ അഗ്രഹിച്ച പോലെ തന്നെ മോനും മോളും വന്നില്ലെ”ഹരി നിറകണ്ണുകളോടെ തലയാട്ടി..കുഞ്ഞു അഥിതികളെ കാണാൻ ഒരൊരുത്തർ വന്നു കൊണ്ടെ ഇരുന്നു..” ഡാ, പിള്ളേർക്ക്‌ ഇടാൻ പേരോക്കെ കണ്ട് വെച്ചിട്ടുണ്ടോ രണ്ടാളും..”ഹരീടെ കൂട്ടുകാർആണ്..ചോദ്യം കേട്ടു ഹരി ഒന്നു നെറ്റിചുളുക്കി മാളൂനെ നോക്കി.. പക്ഷെ മാളൂന് ചിന്തിക്കാൻ ഒന്നും ഉണ്ടായി‌രുന്നില്ല ” പേരൊക്കെ പണ്ടേഇട്ടതല്ലെ. ആദിമൊനും അമ്മുമോളും.”ഹരിയുടെ നെഞ്ചിൽ ഒരു കൊല്ലിയാൻ മിന്നി.. സന്തോഷം കൊണ്ടൊ സങ്കടം കൊണ്ടൊ അപ്പോഴും നെഞ്ച്‌ പിടഞ്ഞു.. ആരും കാണാതെ അത്‌ ഉള്ളിലൊതുക്കാൻ ശ്രമിച്ചെങ്കിലും അന്നും കണ്ണ് ചതിച്ചു കണ്ണീരിന്റെ രൂപത്തിൽ…
    NB‌: ഏതോ ഒരു ലോകത്തിരുന്നു അദിയും അമ്മുവും ഹരിക്ക് നൽകിയ സമ്മാനമാകാം ആ കുഞ്ഞുങ്ങൾ.. അതുമല്ലെങ്കിൽ ഒരിക്കലും പിരിയനാവാത്ത അവരുടെ അത്മാക്കൾ ആ കുഞ്ഞുങ്ങളുടെ രൂപത്തിൽ പുനർജ്ജനിച്ചതുമാകാം Tu

.നിറഞ്ഞചിരിയുമായ്‌ കിടക്കുന്ന മാളൂനെ ഒാടി ചെന്നു ഉമ്മ വെച്ചു.. ”ഹരിയെട്ടനു സന്തോഷായില്ലേ..നമ്മൾ അഗ്രഹിച്ച പോലെ തന്നെ മോനും മോളും വന്നില്ലെ”ഹരി നിറകണ്ണുകളോടെ തലയാട്ടി..കുഞ്ഞു അഥിതികളെ കാണാൻ ഒരൊരുത്തർ വന്നു കൊണ്ടെ ഇരുന്നു..” ഡാ, പിള്ളേർക്ക്‌ ഇടാൻ പേരോക്കെ കണ്ട് വെച്ചിട്ടുണ്ടോ രണ്ടാളും..”ഹരീടെ കൂട്ടുകാർആണ്..ചോദ്യം കേട്ടു ഹരി ഒന്നു നെറ്റിചുളുക്കി മാളൂനെ നോക്കി.. പക്ഷെ മാളൂന് ചിന്തിക്കാൻ ഒന്നും ഉണ്ടായി‌രുന്നില്ല ” പേരൊക്കെ പണ്ടേഇട്ടതല്ലെ. ആദിമൊനും അമ്മുമോളും.”ഹരിയുടെ നെഞ്ചിൽ ഒരു കൊല്ലിയാൻ മിന്നി.. സന്തോഷം കൊണ്ടൊ സങ്കടം കൊണ്ടൊ അപ്പോഴും നെഞ്ച്‌ പിടഞ്ഞു.. ആരും കാണാതെ അത്‌ ഉള്ളിലൊതുക്കാൻ ശ്രമിച്ചെങ്കിലും അന്നും കണ്ണ് ചതിച്ചു കണ്ണീരിന്റെ രൂപത്തിൽ…
NB‌: ഏതോ ഒരു ലോകത്തിരുന്നു അദിയും അമ്മുവും ഹരിക്ക് നൽകിയ സമ്മാനമാകാം ആ കുഞ്ഞുങ്ങൾ.. അതുമല്ലെങ്കിൽ ഒരിക്കലും പിരിയനാവാത്ത അവരുടെ അത്മാക്കൾ ആ കുഞ്ഞുങ്ങളുടെ രൂപത്തിൽ പുനർജ്ജനിച്ചതുമാകാം

കഴുത്തില്‍ താലി കെട്ടിയവന്‍ മരിച്ചു പോയാല്‍ ഒരു സ്ത്രീ അനുഭവിക്കുന്നത് ഇതാണ്

ദാദര്‍ റെയില്‍വേസ്റ്റേഷന്‍റെ പ്ലാറ്റ് ഫോറത്തില്‍ കാത്ത് നിന്ന യാത്രക്കാര്‍ക്ക് മുമ്പിലേക്ക് ഇഴഞ്ഞ് വന്ന രാജധാനി എക്സ്പ്രസ്സിന്‍റെ സ്ലീപ്പര്‍ ക്ലാസ് കംപാര്‍ട്ട്മെന്‍റില്‍ നിന്നാണ് അയാള്‍ പ്ലാറ്റ് ഫോറത്തിലെ ആള്‍ത്തിരക്കിനിടയിലേക്ക് ഇറങ്ങിയത്.ആള്‍തിരക്കിനിടയിലൂടെ പരിചയമുഖങ്ങള്‍ ഏതും തിരയാതെ അയാള്‍ നടന്നുതുടങ്ങി. ദാദര്‍ റെയില്‍ സ്റ്റേഷന്‍റെ പടികെട്ടുകള്‍ നടന്നിറങ്ങി. നഗരത്തിന്‍റെ പ്രധാനപാതയിലൂടെ ലോധ തെരുവിന്‍റെ ഇടുങ്ങിയ ദുര്‍ഗന്ധം വമിക്കുന്ന വഴിയിലേക്ക് നടന്ന് കയറി. ഇടതൂര്‍ന്ന പാന്‍മസാല കടകളും മത്സ്യ ശാലകളും അവിടേക്കയാളെ വരവേറ്റു.

ഇന്ത്യാമഹാരാജ്യത്തെ ഏറ്റവും വലിയ മെട്രോ നഗരത്തിന്‍റെ പിന്നാമ്പുറമായ ഈ തെരുവിന് ശതകാലങ്ങളുടെ പഴക്കമുണ്ട് , കുമിഞ്ഞ് കൂടിയ മാലിന്യങ്ങളും പൊട്ടിയൊലിക്കുന്ന ഓടകളും ഇതിന്‍റെ അടയാളങ്ങളാണ്.തെരുവിന്‍റെ നടവഴിയ്ക്കിരുവശവും എപ്പോഴും തിരക്കാണ്, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വായില്‍ തിരുകിയ പാന്‍മസാലയുടെ കടുപ്പം നുണയുന്നവര്‍, വഴിയാത്രക്കാരെ കടകളിലേക്ക് ക്ഷണിക്കുന്ന കച്ചവടക്കാര്‍, മത്സ്യശാലയില്‍ വിലപേശി തര്‍ക്കംകൂട്ടുന്നവര്‍, ഇരന്ന് നേടുന്ന നാണയതുട്ടുകള്‍ക്കായി ഭിക്ഷയാചിക്കുന്ന വികലാംഗര്‍, പിന്നെ……. അതവരാണ്, ഇറ്റുനല്കുന്ന നോട്ടുകള്‍ക്ക് വേണ്ടി അപരിചിതന്‍റെ മുമ്പില്‍ തന്‍റെ മാസംവിളമ്പുന്ന സ്ത്രീകള്‍. മക്കളുടെയോ മാതാപിതാക്കളുടെയോ ആവതില്ലാത്ത ഭര്‍ത്താക്കന്മാരുടെയോ വയറിന് വകതേടി സന്ധ്യമയങ്ങുമ്പോള്‍ ഉള്ളതില്‍ നല്ലതണിഞ്ഞ് ചമഞ്ഞൊരുങ്ങി ജീവനുള്ള മാംസകച്ചവടത്തിനിറങ്ങുന്നവര്‍. കറുത്ത സ്യൂട്ടും കോട്ടുമണിഞ്ഞ് കൈയിലെ ലതര്‍ബാഗുമായി വരുന്ന നാല്പതിനടുത്ത് പ്രായം തോന്നുന്ന അയാളെ കണ്ട് അവരില്‍ ചിലര്‍ അടുത്ത് കൂടാനെത്തി.

എന്നാല്‍ ഒന്നിലും ശ്രദ്ധിക്കാതെ കലുഷിതമായ വദനവുമായി ആരേയും നോക്കാതെ അയാള്‍ ആ തെരുവിനറ്റത്തെ രണ്ടാംനിലയിലെ തന്‍റെ വാടകമുറിയിലേക്ക് നടന്നു. മുറിയിലേക്ക് പുറത്തുനിന്ന് കയറാവുന്ന തടിയില്‍തീര്‍ത്ത ഗോണിപടികള്‍ കയറുന്നതിനിടയില്‍ പിന്നില്‍ നിന്നും വാടകമുറി ഉടമയുടെ ശബ്ദം കേട്ടു”ആഗയാ, ദോനോ കോ ജാത്തെ ഹുവെ ദേക്കാ, തൊമേനെ സോച്ഛാ കി ദുബാരാ നഹി ആയേങ്കെ”പിന്നിലേക്ക് നോക്കാതെ, ”ആഗയാ” എന്ന് മാത്രം പറഞ്ഞ് ദേവന്‍ പൂട്ട് തുറന്ന് മുറിയിലേക്ക് കയറി കതക് ചേര്‍ത്തടച്ച് കുറ്റിയിട്ടു.കാറ്റും വെളിച്ചവും അധികം കടന്ന് വരാത്ത ആ മുറിയുടെ വിശാലതയിലേക്ക് അയാള്‍ നോക്കി, ഒരറ്റത്തായി ഇരിക്കാനും കിടക്കാനുമുള്ള കട്ടില്‍ തുണിത്തരങ്ങള്‍ സൂക്ഷിക്കുന്ന അലമാര, മേശയും കസേരയും, ഒരറ്റത്ത് ഗ്യാസ് സ്റ്റൗവും മറ്റ് പാചകസാമഗ്രികളും നിരത്തിയിരിക്കുന്നു. മുറിയോട് ചേര്‍ന്ന് ബാത്ത്റും.

കൈയിലെ ലതര്‍ ബാഗ് മേശമേല്‍ വെച്ച് സ്യൂട്ടും ബൂട്ടുമഴിച്ച് പുള്ളികൈയിലിയും ബനിയനും ധരിച്ച്, അലമാര തുറന്ന് വിസ്കി ബോട്ടില്‍ കൈയിലെടുത്ത് മദ്യം ഗ്ലാസിലേക്ക് പകര്‍ന്ന് ഒരു പെഗ്ഗ് അകത്താക്കി. അയാള്‍ ആ മുറിയിലേക്ക് ഒന്ന് കൂടി കണ്ണോടിച്ചു. അലമാരയുടെ പിറകില്‍ ചുരുട്ടിവെച്ച പുല്‍പായയിലും താഴെ ഇരിപ്പ്പലകയിലും (കൊരണ്ടി) അയാളുടെ കണ്ണുടക്കി. അവിടെയാണ് അവള്‍ കിടന്നിരുന്നത്, അതിലാണവള്‍ വിനീത ദാസിയെ പോലെ ഇരുന്നിരുന്നത്. ഓഫിസിലെ ഉദ്യോഗതിരക്കുകളെ കുഴിച്ച്മൂടി ദുര്‍ഗന്ധം പരക്കുന്ന ഈ തെരുവ് താണ്ടി നിത്യവും ഞാനെത്തുന്നതുകാത്ത് തുറക്കാത്ത വാതിലിന് പിമ്പില്‍ കാത്തിരുന്നവള്‍,ശകാരങ്ങളും കുത്തുവാക്കുകളും വിയര്‍പ്പും ഭാരവും മര്‍ദനങ്ങളും പരിഭവമില്ലാതെ ഏറ്റുവാങ്ങിയവള്‍. തന്‍റെ ഭാര്യ..

* സാമൂതിരി നാട്ടിലെ ദേവഗിരി കോളേജിലാണ് ദേവനാരായണന്‍റെ ജൂനിയര്‍ വിദ്യാര്‍ത്ഥിയായി സുഭദ്ര ദേവീ പഠനത്തിനെത്തിയത്. കോളേജ് മാഗസീനിന്‍റെ അക്ഷരതാളുകളിലെ ദേവന്‍റെ വരികളാണ് സുഭദ്രയെ ആദ്യം ആകര്‍ഷിച്ചത്. അനാദത്ഥത്തിന്‍റെ നൊമ്പരങ്ങളില്‍ വര്‍ണ്ണനകള്‍ ചാലിച്ച് വരികളാക്കി തീര്‍ക്കുന്നവനോട് തോന്നിയ സഹാനുഭൂതി പിന്നീട് പ്രണയമായി വളര്‍ന്നു. ദേവനാകട്ടെ കോഴിക്കോട് പട്ടണത്തിലെ ശൈശവ ഭവനില്‍ ആരുമില്ലാത്തൊരനാധനെ സ്നേഹത്തോടെ ചേര്‍ത്ത് പിടിച്ച അമ്മമാര്‍ക്കപ്പുറം പിന്നെയും സ്നേഹമുണ്ടെന്ന് അറിഞ്ഞത് സുഭദ്രയിലൂടെയാണ്.

പിന്നെയെവിടെയാണ് സ്നേഹം വഴിമുറിഞ്ഞത്, എങ്ങനെയാണ് പ്രാണന്‍റെ പകുതിയായവളെ പ്രാണിയെ പോലെ വലിച്ചെറിഞ്ഞ് ഉപേക്ഷിക്കാന്‍ കഴിഞ്ഞത്…..മനസ്സില്‍ നിറയുന്ന ഓര്‍മകള്‍ക്കൊപ്പം ഗ്ലാസ്സില്‍ നിറയുന്ന മദ്യവും തീര്‍ന്നുകൊണ്ടിരുന്നു.വിരസമായ ചിന്തകളില്‍ നിന്നുള്‍വലിഞ്ഞ് അയാള്‍ കിടയ്ക്കയ്ക്കു സമീപത്തെ ചെറുജനല്‍ പാളി പതിയെ തുറന്നിട്ടു. ജനലിലൂടെ പുറത്ത് തെരുവ് കാണാം, പകലിന്‍റെ വെളിച്ചത്തെ ഇരുട്ട് മൂടിതുടങ്ങിയിരുന്നു. എങ്കിലും ആളൊഴിയാത്ത തെരുവിന്‍റെ തിരക്ക് അടങ്ങിയിരുന്നില്ല.

അസഹ്യമായ വിശപ്പ്, കോഴിക്കോട് നിന്ന് യാത്ര പുറപ്പെട്ട് ഇതുവരെ കാര്യമായൊന്നും കഴിക്കാന്‍ മനസ്സുവന്നില്ല.അയാള്‍ പതുക്കെ എഴുന്നേറ്റു അടുക്കളപാത്രങ്ങള്‍ക്കടുത്തേക്ക് നടന്നു. പലതും സ്ഥാനം തെറ്റി ചാഞ്ഞും ചെരിഞ്ഞും കിടക്കുന്നു. നിത്യവും പരിപാലിക്കുന്ന സുഭദ്രയെ കൈവിട്ടതിന്‍റെ പരിഭവം പാത്രങ്ങളൊരോന്നായി പറയുന്നതായി തോന്നുന്നു. ബാത്ത്റൂമിലേക്ക് നടന്നൂ..ശ്ശെ, രൂക്ഷമായ ദുര്‍ഗന്ധം. അവള്‍ കൂടെയുള്ളപ്പോള്‍ താനിതൊന്നും തീരെ അറിഞ്ഞിട്ടില്ലല്ലോ.

ചെറിയകുടുസുമുറിയെങ്കിലും തന്‍റെ സൗകര്യത്തിനനുസരിച്ച് അവളുടെ ജോലി തീരുമ്പോഴേക്കും പാതിരാ ആയിട്ടുണ്ടാവും. പാത്രങ്ങളടുക്കി ശൗചാലയം വ്യത്തിയാക്കി കട്ടിലിന് താഴെ അവളാ പുല്‍പായ വിരിച്ചുറങ്ങും. പരാതിയോ പരിഭവമോ പറയാതെ…സൗഭദ്രമായ തായ് വഴിയില്‍ സമ്പന്നതയ്ക്കു നടുവിലാണ് സുഭദ്ര ജീവിച്ചത്. പരിചയക്കാരന്‍ വഴി ദേവന് ബോംബൈയിലെ തുണിമില്ലില്‍ ജോലി കിട്ടിയ സമയത്താണ് ആത്മവിശ്വാസത്തോടെ സുഭദ്ര തന്‍റെ പ്രണയം ആ വലിയവീട്ടില്‍ അറിയിച്ചത്. അവരതിനെ വരവേറ്റതാകട്ടെ പകരം വന്ന മറ്റൊരു വിവാഹ ആലോചന ഉറപ്പിച്ചുകൊണ്ടായിരുന്നു.ശേഷം മറ്റെല്ലാവരെയും ഒരുനാള്‍കൊണ്ടുപേക്ഷിച്ച്

സ്നേഹിച്ചവനൊപ്പം രാജകീയമായി ജീവിക്കാന്‍ കൊതിച്ചാണ് രാജധാനി എക്സ്പ്രസില്‍ അയാള്‍ക്കൊപ്പം ബോംബെയിലേക്കവള്‍ നാട് വിട്ട് വന്നത്. ആഹ്ലാദം അലതല്ലിയ ആദ്യനാളുകള്‍, പിന്നെ ചെറുപിണക്കങ്ങള്‍, വളരെ വേഗതയുള്ള ഇണക്കങ്ങള്‍ദേവന്‍ അവളെ ഏറെ ഇഷ്ടപ്പെട്ടിരുന്നു, അല്ല ഇപ്പോഴും ഏറെ ഇഷ്ടപ്പെടുന്നു…ബാല്യം അനാദാലയത്തില്‍ ഹോമിക്കപ്പെട്ടവന് മകനെ എന്ന് വിളിക്കാന്‍, മടിയിലിരുത്തി താലോലിക്കാന്‍, അച്ഛാ എന്ന് വിളികേള്‍ക്കാന്‍ ഒരു കുഞ്ഞിനെ നല്കുവാന്‍ സുഭദ്രയ്ക്കാവതില്ലാ എന്ന് അറിഞ്ഞപ്പൊ മുതലാണ് അയാളുടെ മനസ് കൈവിട്ട് തുടങ്ങിയത്. ഫലിക്കാത്ത ചികിത്സകളും നേരുന്ന വഴിപാടുകളും വിഫലമായപ്പോള്‍ മദ്യത്തിന്‍റെ ലഹരിയാണ് അയാള്‍ കൂടെ കൂട്ടിയത്. അമ്മയാവാനും അമ്മിഞ്ഞയൂട്ടാനും ഏറെ കൊതിച്ച സുഭദ്ര നിത്യ ദുഃഖത്തില്‍ അനാഥയായി. ആദ്യം കിടക്കയുടെ ഒരു വശത്തേക്ക് പിന്നെ താഴെ പുല്‍പായയിലേക്ക് അയാള്‍ അവളെ അകറ്റി നിര്‍ത്തി.

വിരസമായി കാട്കയറിയ ചിന്തകളെ ചങ്ങലയ്ക്കിട്ട് അയാള്‍ എഴുന്നേറ്റു. കുപ്പിയില്‍ അവശേഷിച്ചിരുന്ന മദ്യവും കുടിച്ച് തീര്‍ത്ത് ഷര്‍ട്ടും പാന്‍റും ധരിച്ച് കതകടച്ച് പുറത്തേക്കിറങ്ങി. പുറത്ത് ഇരുട്ട് വീണ് തുടങ്ങിയിരുന്നു, തിരക്കിനിടയിലൂടെ മദ്യലഹരിയില്‍ ചുണ്ടില്‍ തിരുകിയ സിഗററ്റും പുകച്ച് അയാള്‍ നടന്നു. ഉടുത്തൊരുങ്ങിയ മാംസകച്ചവടക്കാര്‍ അയാളെ മാടി വിളിക്കുന്നുണ്ടായിരുന്നു. വാവിട്ട് ക്ഷണിക്കുന്നവരെ മദ്യം കീഴടക്കിയ ഭാവവുമായി വശ്യമായി നോക്കി അയാള്‍ അവര്‍ക്കിടയിലൂടെ നടന്നൂ. സുഭദ്രയുള്ളപ്പോള്‍ ഇവറ്റകളെയൊക്കെ നോക്കാന്‍ കൂടി സമ്മതിക്കില്ലാരുന്നു. ഇനി സുഭദ്ര ഇല്ല ആവുന്നത്ര എവിടെയും നോക്കി ആസ്വദിക്കാം. ചിരിക്കുന്ന വായില്‍ പാന്‍മസാല തിരുകിയവരാണ് ചില പെണ്ണുങ്ങള്‍, എന്തോ പാന്‍മസാലയുടെ ഗന്ധം തനിക്കിഷ്ടമല്ല. തൊഴിലില്‍ ചിരപരിചയം നേടിയ ഉടലുമായി ഉടുത്തൊരുങ്ങിയ ചിലര്‍ക്ക് വേണ്ടത്ര ഭംഗി തോന്നുന്നില്ല. പ്രായമേറെ ചെന്നവര്‍ പോലും വിശപ്പിന്‍റെ വിളികേട്ടാവും ഈ പണിക്കിറങ്ങി നില്പുണ്ട്.

ബോധമനസ്സിനെ കാര്‍ന്ന് തിന്നുന്ന മദ്യലഹരിയില്‍ ഒരോരുത്തരെയും ശ്രദ്ധിച്ച് ചുവടുറയ്ക്കാത്ത കാലുകള്‍ മുമ്പോട്ട് നടന്ന് നീങ്ങുന്നു.അവരില്‍ ഒരോരുത്തരുടെ മുഖത്തിനും വിശപ്പിന്‍റെ ഒരോ കഥ പറയാനുണ്ടാവും. നടത്തത്തിനിടയിലാണ് അയാള്‍ അവളെ ശ്രദ്ധിച്ചത്. ഉടുത്തൊരുങ്ങാത്ത ഉടലുമായി അഴുക്കുപുരണ്ട് മുഷിഞ്ഞ് പഴകി കീറിയ സാരിയുടുത്ത് നീട്ടിയൊന്നു ശബ്ദിക്കാന്‍ പോലും ശ്രമിക്കാതെ അവശതയോടെ ആ തെരുവിന്‍റെ ഓരം പറ്റി അയാളെത്തന്നെ നോക്കി നിന്നിരുന്ന അവളെ. സുഭദ്രയുടെ ഛായ തോന്നിപ്പിക്കുന്നുണ്ട്.

അയാള്‍ അവള്‍ക്കരികിലേക്ക് നടന്നു.വായില്‍ പാന്‍മസാലയുടെ ചുവപ്പില്ല, മറ്റുള്ളവരെ പോലെ ആരേയും വശീകരിക്കാന്‍ തീരുമാനിച്ചല്ല അവളുടെ നില്പ്.അയാള്‍ അവളുടെ അരികിലേക്ക് ചെന്നു, അയാളുടെ സാമിപ്യം കണ്ട് അവള്‍ അമ്പരപ്പോടെ അയാളെ നോക്കി. അയാളുടെ കണ്ണുകള്‍ വേട്ടക്കാരന്‍റെ ഭാവത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു. ചുണ്ടില്‍ തെളിഞ്ഞ ചിരിയോടെ അയാള്‍ അവളോട്”തുജെ ബാന്ദ്കി രക്താഹെ ക്യാ ?”അവളുടെ കണ്ണുകള്‍ നിറഞ്ഞു.”മേരാ കോയി നഹി, മേരെ സാത്ത് ആവോഗി…മദ്യ ലഹരിയോടെ അയാള്‍ പറഞ്ഞതൊന്നും മനസിലാവാതെ അവള്‍ ദയനീയമായി അയാളെ നോക്കീ.അയാല്‍ കൈകൊണ്ട് ആഗ്യം കാട്ടി അവളെ കൂടെ വിളിച്ചു.അവള്‍ തലയാട്ടി.അയാള്‍ നടന്ന് തുടങ്ങി പിന്നാലെ അവളും.

വീണ്ടും അയാള്‍ കോണിപടി ഓരോന്നായി നടന്ന് കയറി, അയാളെ അനുഗമിക്കുന്ന അവളെ അയാള്‍ ഇടയ്ക്ക് തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. ഭയമോ, ആകാംഷയോ, പ്രതീക്ഷയോ വായിച്ചടുക്കാനാവാത്ത എന്തോ ഒന്ന് അവളുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്.അയാള്‍ വാതില്‍ തുറന്ന് അകത്തേക്ക് കയറി, പിന്നാലെ അവളും.മുറിയിലെ മലയാളം കലണ്ടര്‍ കണ്ടിട്ടാവണം അവള്‍ അയാളെ നോക്കി ചോദിച്ചു.മലയാളിയാണോ ?ആശ്ചര്യത്തോടെ അയാള്‍ ചോദിച്ചു”നിനക്ക് ഞാനാരെന്നറിയുമോ ?”പേടിയോടെ ഇല്ല എന്നവള്‍ മറുപടി നല്കി.”പിന്നെ കൂടെ വന്നതെന്തിനാണ്”

”വല്ലാതെ വിശന്നിട്ടാ സാറെ””ഹ ഹ ഹ” അയാള്‍ ചിരിച്ചു. ”നിന്‍റെ നാടെവിടെയാണ് ?”പാലക്കാട്”എങ്ങനെ നീ ഇവിടെയെത്തി, ഈ തെരുവില്‍””ഇത്തിരി വെള്ളം തരുവോ ?അയാള്‍ കൂജയും ഗ്ലാസും ചൂണ്ടിക്കാട്ടി അയാള്‍ അതില്‍ നിന്ന് വെള്ളം എടുത്തോളാന്‍ അനുവദിച്ചു.കൂജയില്‍ നിന്നും ഗ്ലാസിലേക്ക് പകര്‍ന്ന വെള്ളം ആര്‍ത്തിയോടെ കുടിക്കുന്ന അവളെ നോക്കി അയാള്‍ വീണ്ടും ചിരിച്ചു”എന്‍റെ പാതിരാക്കൂട്ടുകാരി നിന്‍റെ പേരെന്താണ്””ലക്ഷ്മി””ഹ ഹ ഹ” അയാള്‍ പോട്ടി ചിരിച്ചു.അയാളുടെ അട്ടഹാസത്തിന് മുമ്പില്‍ ഭയന്ന് നിസ്സാഹായായി അവള്‍ നിന്നു.”നീ എത്രനാളായി ഈ പണിക്കിറങ്ങിയിട്ട് ?അവളുടെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു.അയാള്‍ ഊറി ചിരിച്ചുകൊണ്ട് കുളിമുറി ചൂണ്ടിക്കാട്ടി പറഞ്ഞു.

”എന്‍റെ കണ്ണീര്‍ സുന്ദരി നീ ഒന്ന് കുളിച്ചു വരു, ഞാനൊന്ന് കാണട്ടെ”അനുസരണയോടെ മന്ദം കുളിമുറിയിലേക്ക് അവള്‍ നടന്നു.”മാറ്റിയുടുക്കാന്‍ എന്തെങ്കിലും വേണ്ടേ ?”അയാള്‍ പതിയെ അലമാര അവള്‍ക്ക് മുമ്പില്‍ തുറന്നു അതില്‍ സുഭദ്രയുടെ സാരികള്‍ കാട്ടി”ഇതിലൊന്ന് ഉടുത്ത് വരൂ”അവളതിലേക്ക് നോക്കി ഒരു മഞ്ഞ സാരി കൈയിലെടുത്തു.ദേവന്‍ ആ സാരിയിലേക്ക് നോക്കി,

സുഭദ്രയുടെ സാരികളില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ടത്. ഒരു പിറന്നാള്‍ നാളില്‍ താനവള്‍ക്ക് സമ്മാനിച്ചതാണിത്. ഇതുടുത്ത് വരുമ്പോള്‍ സുഭദ്രയെ കാണാന്‍ പ്രത്യേക ഭംഗിയെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. ആ സാരിയാണ് അവളുടെ കൈയില്‍.”നീ വേഗം കുളിച്ചു വരു. ഞാന്‍ കഴിക്കാനെന്തെങ്കിലും വാങ്ങി വരാം”അയാള്‍ മുറി പുറത്ത് നിന്ന് പൂട്ടി, താഴേക്കിറങ്ങി.തീര്‍ത്തും അപരിചിതയായ ഒരുവളെ തന്‍റെ മുറിയിലിട്ട് പൂട്ടി കോണിപടി ഇറങ്ങുമ്പോള്‍ അയാള്‍ക്ക് തെല്ലും അസ്വസ്തത തോന്നിയില്ല.അല്പം വൈകിയാണ് അയാള്‍ മുറിയില്‍ തിരികെയെത്തിയത്.

മുറിയിലേക്ക് പ്രവേശിച്ച അയാള്‍ ആശ്ചര്യപ്പെട്ടുപോയി സ്ത്രീസൗന്ദര്യത്തിന്‍റെ വശ്യതകളെ ആവാഹിച്ച് അവള്‍ ഉടുത്തൊരുങ്ങിയിരുന്നു. സുഭദ്രയുടെ മഞ്ഞസാരി ഇവള്‍ക്കും നന്നായി ഇണങ്ങുന്നുണ്ട്പിന്നീടാണയാള്‍ മുറിയാകെ ശ്രദ്ധിച്ചത്, അലോങ്കോലമായി കിടന്നതൊക്കെ അവള്‍ ഒരു വീട്ടുകാരിയെ പോലെ അടുക്കിവെച്ചിരിക്കുന്നു”ഒരു ദിവസത്തെ വിരുന്തുകാരി നീ എന്തിനാണിതൊക്കെ വ്യത്തിയാക്കിയത് ?”അവള്‍ ദൈന്യതയോടേ അയാളെ ഒന്ന് നോക്കുക മാത്രമേ ചെയ്തുള്ളു.”വല്ലതും കഴിക്കണ്ടെ ?”അവള്‍ തലയാട്ടിഅയാള്‍ വാങ്ങി വന്ന ഭക്ഷണം രണ്ട് പാത്രത്തിലാക്കി ഒന്നവളുടെ നേരെ നീട്ടീ.കൈ കഴുകുവാന്‍ ബാത്ത്റൂമിലേക്ക് നടന്ന അയാള്‍ ആശ്ചര്യപ്പെട്ടു, ബാത്ത്റൂമും അവള്‍ വ്യത്തിയാക്കിയിരിക്കുന്നു. നീട്ടിയടിച്ച ദുര്‍ഗന്ധം തീര്‍ത്തും ഇല്ലാതായിരിക്കുന്നു.അയാള്‍ കൈകഴുകി തിരികെയെത്തിയപ്പോഴേക്കൂം അവള്‍ കഴിച്ചുതുടങ്ങിയിരുന്നു.അയാളും കഴിച്ചുതുടങ്ങി.

”നീ പാലക്കാട് എവിടെയാണ് ?””മലമ്പുഴ””വീട്ടില്‍ ആരൊക്കെയുണ്ട് ?””ചെറിയച്ഛനും കുടുംബവും””ഉം”ഭക്ഷണം കഴിച്ച് രണ്ട് പ്ലേറ്റുകളും എടുത്ത് അവള്‍ വ്യത്തിയാക്കി അടുക്കി വെച്ചു.അയാളാകട്ടെ മേശവലിപ്പിലെ പായ്ക്കറ്റ് സിഗരറ്റ് ഒന്നെടുത്ത് കത്തിച്ചു ചുണ്ടില്‍ തിരുകി.”നീ എങ്ങനെയാ ഇവിടെ, ഈ തെരുവിലെത്തിപ്പെട്ടത്പ്രേമം മൂത്ത് ആണൊരുത്തന്‍ കൂടെ വിളിച്ച് കാര്യം കഴിഞ്ഞപ്പോ കൈവിട്ട് നടതള്ളിയതോ, അതോ നീ ആയിട്ട് ഒരുമ്പെട്ടിറിങ്ങിയതോ ?”

അവള്‍ വീണ്ടും കരയുകയാണ്…”ഞാനൊരു പാവമാ സാറെ”ഹ ഹ ഹ ഹ, പാവം. അയാള്‍ അല്പം ക്രൂരമായി ചിരിച്ചു. എന്താണി പാവത്തിന്‍റെ ഭൂതകാലം, പറയ് കേള്‍ക്കട്ടെ”* ബാല്യത്തില്‍ അമ്മ നഷ്ടപ്പെട്ടവളാണ് ലക്ഷ്മി. പൊന്നുപോലെ കരുതുന്ന അച്ഛനുമായി അച്ഛന്‍റെ കുടുംബത്തില്‍ ചെറിയച്ഛന് ഭാഗം വെച്ച വീട്ടില്‍ ചെറിയച്ഛനും കുടുംബത്തിനുമൊപ്പം താമസം.കൂലിപണിയെടുത്ത് വളര്‍ത്തിയ അച്ഛന്‍ കോളേജ് പഠനം പാതിയെത്തിയ കാലത്താണ് മരണപ്പെട്ടത്.

രണ്ട് പെണ്‍കുട്ടികളുള്ള ചെറിയച്ഛന്‍റെ തണലില്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പാതിവഴിയില്‍ പകച്ച് നില്ക്കുമ്പോഴാണ് പഴയ സ്കൂള്‍ സഹപാഠി വിഷ്ണുവിനെ ആകസ്മികമായി വീണ്ടും കണ്ടുമുട്ടുന്നത്. വഴിതെറ്റിയ സൗഹ്യദം പ്രണയമായി തീര്‍ന്നനാള്‍ അത് ചെറിയച്ഛനോട് പറഞ്ഞു. കീഴ്ജാതിക്കാരന്‍റെ സമ്പന്തം തന്‍റെ മക്കള്‍ക്കും ശാപമെന്ന് പറഞ്ഞു വിലക്കി. വിഷ്ണുവിന് അമ്മമാത്രമേ ഉണ്ടായിരുന്നുള്ളു. ആ അമ്മ മകന്‍റെ പെണ്ണായി വിളിച്ചപ്പോ ആ അമ്മയുടെ മകനൊപ്പം ലക്ഷ്മി വീടുവിട്ടിറങ്ങി.

ഭാര്യ നിത്യവും പറയുന്ന ശാപവചനങ്ങള്‍ വീണ്ടും കേട്ട് മടുത്തിട്ടാവും ചെറിയച്ഛന്‍ ലക്ഷ്മിയെ പടിയടച്ച് പിണ്ഡം വെച്ചത്. ചെറിയമ്മയുടെ ശകാരം മാത്രം കേട്ടുശീലിച്ച ലക്ഷ്മിയെ ഇനിയും പിറക്കാത്ത പേരക്കുഞ്ഞിനായി വഴിപാട് നേര്‍ന്ന് പ്രാര്‍ത്ഥിക്കുന്ന അമ്മയും സ്നേഹനിധിയായ ഭര്‍ത്താവുമൊന്നിച്ച് ആഹ്ലാദകരമായി ജീവിക്കുന്നത് കണ്ട് കലികയറിയ ദൈവങ്ങളൊരുനാള്‍ വഴിതെറ്റിവന്ന റോഡ് അപകടത്തില്‍ വിഷ്ണുവിനെ തിരികെ വിളിച്ചു.മകന്‍റെ മരണത്തില്‍ താളം തെറ്റിയ മനസ്സുമായി പിടയുന്ന അമ്മയെ കൂട്ടി ആരുമാരും തുണയില്ലാത്ത പട്ടണത്തില്‍ നിസ്സാഹയവസ്ഥയോടെ പകച്ച് നില്ക്കാനെ അന്ന് അവള്‍ക്ക് ആവുമായിരുന്നുള്ളു.

സഹായിക്കാന്‍ കൈനീട്ടിയവരൊക്കെ ആത്മാവ് നശിച്ച അവളുടെ ശരീരമാണ് ആഗ്രഹിച്ചത്. അമ്മയുമൊത്ത് വീട് വിട്ട് തെരുവിലലയാന്‍ കഴിയാത്തതിനാല്‍ വീട്ടുടമയ്ക്കു വാടകയ്ക്ക് പകരം ആദ്യം, പിന്നെയും ചിലര്‍. വഴിപിഴച്ച മകന്‍റെ പെണ്ണിന്‍റെ ദുര്‍വിധിയോര്‍ത്ത് അമ്മ മരിക്കും വരെ അവിടെ. പിന്നെ തേടിയെത്തിയവരില്‍ ഒരുവന്‍ കൂടെകൂട്ടി, ഏതോ ഒരു ലോഡ്ജ്മുറിയില്‍ അവനു മതിവരുവോളം കൂടെയുണ്ടായിരുന്നു. ഒടുവില്‍ ലോധ തെരുവിന്‍റെ ഓരത്ത്..പറഞ്ഞുതീരുവോളം അവള്‍ കരയുന്നുണ്ടായിരുന്നു.അയാളുടെ കണ്ണുകളും നനഞ്ഞു.”ആണൊരുത്തന്‍ നഷ്ടപ്പെട്ടാല്‍ ഏത് പെണ്ണിന്‍റെയും ദുര്‍വിധിയാണ് സാറെ ഇത്.”അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

താഴെ കിളിവാതിലൂടെ താഴെ പുറത്തേക്ക് നോക്കി, നിരത്തുനിറയെ ഒട്ടനവധി ലക്ഷ്മിമാര്‍‍ അലയുകയാണ്. ഇതല്ലെങ്കില്‍ മറ്റൊരുകഥ അവര്‍ക്കോരുരുത്തര്‍ക്കും പറയാനുണ്ടാവും. പക്ഷെ ആ കഥകേട്ട് വിലപിക്കാന്‍ മാത്രം അവരെയാരും തേടിയെത്താറില്ല. അവിടെ ഇവള്‍ നിന്നിരുന്ന തെരുവിന്‍റെ ഓരത്ത് കീറിതുന്നിയ മുഷിഞ്ഞ വസ്ത്രവുമായി ഇനിയും പെണ്‍പിറപ്പുകളുണ്ടാവും അതവരുടെ ദുര്‍വിധി.അയാള്‍ അവളെ നോക്കി, കരഞ്ഞുകലങ്ങിയ കണ്ണുകളോടെ അവള്‍ അയാള്‍ക്ക് മുമ്പില്‍ നിന്നു.‘നീ കിടന്നോളു’ കട്ടില്‍ ചൂണ്ടിക്കാട്ടി അയാള്‍ പറഞ്ഞുമേശവലിപ്പില്‍ നിന്ന് ഒരു സിഗററ്റ് എടുത്ത് പുകച്ച് അയാള്‍ മുറിക്ക് പുറത്തേക്കിറങ്ങി. തിരക്കടങ്ങാത്ത തെരുവിലേക്ക് അയാള്‍ നോക്കി അവിടെ തെരുവോരത്ത് തന്‍റെ സുഭദ്ര…………വിസ്മ്യതിയിലാണ്ട ഭൂതകാലം കണ്ണുകളെ നിറയ്ക്കുകയാണ്, മനസ് നിറയെ സുഭദ്രയുടെ ഓര്‍മകള്‍, എവിടെ നോക്കിയാലും സുഭദ്രയുടെ മുഖം. നൊമ്പരപ്പെടുന്ന മനസ്സെ മാപ്പ്….

നിറകണ്ണുകളിലെ മായകാഴ്ചകള്‍ ഉള്‍വലിഞ്ഞു, തിരികെ റൂമിലെത്തിയപ്പോഴേക്കും അവള്‍ ഉറങ്ങിയിരുന്നു. അയാള്‍ അവളെ തെല്ലൊന്ന് നോക്കി. ഏറെ നാളിന് ശേഷമാവണം അവളൊന്നുറങ്ങുന്നത്. നീ സുഖമായി ഉറങ്ങു.ഉറങ്ങാനാവാത്ത മനസുമായി അലമാരയുടെ പിറകിലെ പുല്‍പ്പായ തറയില്‍ വിരിച്ച് അയാള്‍ കിടന്നു.തെല്ലൊന്നുറങ്ങാന്‍ കഴിയാതെ ഇരുള്‍ മൂടി പുലരും മുമ്പെ അയാള്‍ എഴുനേറ്റിരുന്നു. ഉറങ്ങികിടന്ന അവളെ നോക്കിയിട്ട് അയാള്‍ പ്രഭാതകര്‍മ്മങ്ങള്‍ക്ക് ശേഷം യാത്രയ്ക്കൊരുങ്ങി അയാള്‍ കറുത്ത സ്യൂട്ടും പാന്‍റ്സും ഷൂവും ലതര്‍ വാച്ചും ധരിച്ചു. അയാള്‍ അവളെ വിളിച്ചുണര്‍ത്തി.

”നീ വേഗം റെഡി ആയി വരു”അവള്‍ അമ്പരപ്പോടെ അയാളെ നോക്കി”വേഗം. എനിക്കിറങ്ങണം”അവള്‍ എഴുനേറ്റു ബാത്ത്റൂമിലേക്ക് നടന്നു.”വരുമ്പോള്‍ ആ മഞ്ഞ സാരി അഴിച്ചുവെച്ച് നിന്‍റെ വസ്ത്രം ധരിച്ച് വരണം”ആശ്ചര്യത്തോടെ അവള്‍ അയാള്‍ പറഞ്ഞതനുസരിച്ച് വസ്ത്രം മാറി വന്നു.”സാര്‍ എങ്ങോട്ടേയ്ക്കാ ?

”കോഴിക്കോട്ടേക്ക്.” പറഞ്ഞു തീരും മുമ്പ് അയാള്‍ പേഴ്സില്‍ നിന്ന് കുറെയധികം കറന്‍സി നോട്ടുകള്‍ എടുത്ത് അവള്‍ക്ക് നേരെ നീട്ടി.അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.”നാളുകള്‍ക്ക് ശേഷമാണിന്ന് ഞാന്‍ ഒരു മനുഷ്യനെ കാണുന്നത്. എന്‍റെ മാംസത്തോട് ആര്‍ത്തി തോന്നാത്ത മനുഷ്യന്‍. പക്ഷെ പച്ചമാംസം വിറ്റ് അന്നം തേടുന്ന എനിക്ക് സാറിന്‍റെ കാശ് വേണ്ട.അയാള്‍ അവളുടെ കൈ ബലമായി പിടിച്ച് ആ പണം അവളുടെ കൈയില്‍ തിരുകി.

”ഇത് കുറച്ച് പണം ഉണ്ട്, ഭക്ഷണം കഴിക്കാം, വസ്ത്രം വാങ്ങാം, ചമയം വാങ്ങി പൂശി വീണ്ടും തെരുവിലിറങ്ങാം അല്ലെങ്കില്‍ നാട്ടിലേക്ക് വണ്ടി കയറി ആവതുള്ള പണി ചെയ്ത് ജീവിക്കാം എന്തുവേണമെങ്കിലും ചെയ്തോളൂ തമ്മില്‍ കണ്ടുമുട്ടിയാല്‍ ആവതുള്ള സഹായം ഞാന്‍ എന്നും ചെയ്യാം. ഇറങ്ങിക്കോളു.”നിറകണ്ണുകളോട് അവള്‍ ആ മുറിവിട്ട് പുറത്തേക്കിറങ്ങി, തടി പടികള്‍ ഇറങ്ങി അവള്‍ തെരുവില്‍ മറയും വരെ അയാളുടെ കണ്ണുകള്‍ അവളെ പിന്‍തുടര്‍ന്നു.മുറിപൂട്ടി സ്യൂട്ട് കെയ്സും കൈയിലെടുത്ത് അയാളും ഗോണിപടികള്‍ ഇറങ്ങിലോധ തെരുവിന്‍റെ ആള്‍തിരക്കിനിടയിലൂടെ ഏതോ ധ്യതിയില്‍ ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ അയാള്‍ നടന്നുതുടങ്ങി. ദാദര്‍ റെയില്‍ സ്റ്റേഷന്‍റെ പടികെട്ടുകള്‍ ലക്ഷ്യമാക്കി

23 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നിങ്ങളുടെ ശിഷ്ട ജീവിതം ജയിലിലാകാൻ പാടില്ല…ആർത്തി മാറാത്ത കഴുകൻ കണ്ണോടെ നിങ്ങൾ ജീവിക്കണം ഇനിയും… നാളെ കോടതിയിൽ വെച്ച് കാണാം നമുക്…

“23 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നിങ്ങളുടെ ശിഷ്ട ജീവിതം ജയിലിലാകാൻ പാടില്ല…ആർത്തി മാറാത്ത കഴുകൻ കണ്ണോടെ നിങ്ങൾ ജീവിക്കണം ഇനിയും… നാളെ കോടതിയിൽ വെച്ച് കാണാം നമുക്….”

ഫോണിന്റെ അങ്ങേ തലയ്ക്കൽ മീരയുടെ ഗാഭീര്യമേറിയ ശബ്ദം കേട്ട് അരവിന്ദമേനോൻ പാതിയുറക്കത്തിൽ നിന്നും ഞ്ഞെട്ടിയുണർന്നു… കണ്ണുകളുയർത്തി ക്ലോക്കിലേക് നോക്കിയപ്പോൾ സമയം പതിനൊന്നര കഴിഞ്ഞിരിക്കുന്നു …… തന്റെ നാശം കാണാൻ കാത്തിരുന്ന മീര തന്നെയാണോ ഈ സംസാരിക്കുന്നതെന്ന വിശ്വാസം വരാതെ അയാൾ ഫോൺ ഒന്നുകൂടെ ചെവിയോടടുപ്പിച്ചു….
അവളുടെ വാക്കുകളിൽ ചുട്ടു പൊള്ളുന്ന തീക്കനലിന്റെ ചൂട് പടർന്നു വ്യാപിച്ചിരുന്നെന്നു അയാൾക്ക്‌ തോന്നി…

മറുത്തെന്തെലും പറയുന്നതിന് മുൻപേ മീര ഫോൺ കട്ട് ചെയ്തിരുന്നു…..
ഉറക്കം നഷ്ട്ടപെട്ട അരവിന്ദ് മേനോൻ സിറ്റൗട്ടിൽ ചെന്നിരുന്നു ഒരു സിഗരറ്റിനു തീ കൊളുത്തി….ചുണ്ടുകളാൽ ഊറ്റിയെടുക്കുന്ന നിക്കോട്ടിനിൽ അയാൾ അൽപ്പം ആശ്വാസം കണ്ടെത്തിയിരുന്നു….. എങ്കിലും ഉത്തരം കിട്ടാത്ത ചോദ്യ ശരമേറ്റു അയാൾ തെല്ലൊന്നു സംശയം പൂണ്ടു…. അതിലുപരി ഭയവും…

നാളെയാണ് വിചാരണ… ഇത്രനാൾ വാദി ഭാഗം വക്കീൽ തനിക്കു വേണ്ടി വാദിച്ചു പിടിച്ചു നിന്നത് നാളെത്തെ സുപ്രഭാതത്തോടുകൂടി ഇല്ലാതാകുകയാണ്. അതിന്റെ അമർഷവും ദുഃഖവും മീരയുടെ മനസ്സിനെ വല്ലാതെ അലട്ടികൊണ്ടേയിരുന്നു…..
ഡൈൽഡ് കോളിൽ നിന്നും അരവിന്ദ്മേനോന്റെ നമ്പർ എടുത്തു വിരലുകൾക്കിടയിൽ ചേർത്ത് വെച്ച്, ഡിലീറ്റ് ബട്ടൺ അമർത്തിയപ്പോൾ നീറ്റലുകൾ മാറാത്ത മുറിവുകളോടെ അവളൊന്നു അമർഷം കൊണ്ടു……

തൊട്ടപ്പുറത്തെ മുറിയിൽ കിടന്നിരുന്ന ക്ഷയം രോഗം ബാധിച്ച അമ്മയുടെ അടുത്ത് പോയിരുന്നു മീര പൊട്ടി കരഞ്ഞു…. ചെറുപ്പം മുതൽ അനുഭവിക്കാൻ തുടങ്ങിയ ദുരിതത്തെ വിധിയെന്ന ഓമന പേരിട്ടു വിളിക്കാനായിരുന്നു മീരയ്ക്കിഷ്ടം….. എങ്കിലും ജീവിതമാകുന്ന നിഘണ്ടുവിൽ നിരാശയെന്ന പദത്തിനവൾ പ്രാധാന്യം കൽപ്പിച്ചില്ല….. കരഞ്ഞു കലങ്ങിയ കണ്ണുകളെ കരങ്ങൾ കൊണ്ടു ആശ്വസിപ്പിക്കാനേ അവൾക്കായുള്ളു…. നാളത്തെ പുലരിയെ ശപിച്ചുകൊണ്ട് വർണ്ണങ്ങൾ ചാലിച്ചിട്ടില്ലാത്ത സ്വപ്നങ്ങളെയും കൂട്ടുപിടിച്ചു മീര നിദ്രയിലേക് വഴുതി വീണു……

രാവിലെ കോടതി വളപ്പിൽ മീര എത്തിയപ്പോളേക്കും പരിസരം മാധ്യമപ്രവർത്തകരാൽ തിങ്ങി നിറഞ്ഞിരുന്നു….അല്ലേലും പീഡനകേസിനു ഇരയായ ഒരു പെൺകുട്ടിക്ക് പബ്ലിസിറ്റി നേടിക്കൊടുക്കാൻ മാധ്യമപ്രവർത്തകർ ഒന്ന് മനസ്സ് വെച്ചാൽ മതിയല്ലോ….. ചൂടേറുന്ന വാർത്തകളെ ഒപ്പിയെടുക്കാൻ ക്യാമറയും തൂക്കിക്കൊണ്ടു നിൽക്കുന്ന പ്രവർത്തകരെ കണ്ടപ്പോൾ മീര പുച്ഛഭാവത്തോടെ മുഖം തിരിച്ചു….
തന്നെ തീക്ഷ്ണതയോടെ ഉറ്റു നോക്കുന്ന നോട്ടങ്ങളെ വക വെയ്ക്കാതെ അവൾ കോടതി മുറിക്കുള്ളിൽ പ്രേവേശിച്ചു….

ജസ്റ്റിസ് വന്നു ഇരിപ്പുടമുറപ്പിച്ചപ്പോൾ എല്ലാവരും എഴുന്നേറ്റു നിന്നു വണങ്ങി…..

അരവിന്ദ് മേനോൻ എന്ന കോടീശ്വരനായ ബിസ്സിനെസ്സ്ക്കാരനുവേണ്ടി വാദിക്കാൻ,പണത്തിന്റെ കൊഴുപ്പിൽ ഉന്നത വക്കീലന്മാർ പലരും രംഗത്തുവന്നിരുന്നു. അതിൽ സൈമൺ സ്റ്റീഫനെയാണ് തനിക് വാദിക്കാൻ വേണ്ടി അരവിന്ദ് മേനോൻ ഏർപ്പാടാക്കിയത്…..

സൈമൺ സ്റ്റീഫൻ വാദിച്ച കേസുകളൊന്നും ഇന്നേവരെ വിജയം കാണാതിരുന്നിട്ടില്ല… അതിന്റെയൊരു ആത്മവിശ്വാസം പ്രതികൂട്ടിൽ കേറി നിന്നിരുന്ന അരവിന്ദ് മേനോന്റെ മുഖത്തു പ്രതിഫലിച്ചിരുന്നു…..

കഴിഞ്ഞ ദിവസം വരെ തന്നെ കാണുമ്പോൾ ക്രോധ ഭാവത്തോടെനോക്കിയിരുന്ന മീരയുടെ കണ്ണുകളിൽ അനുകമ്പത്തിന്റെ അടങ്ങാത്ത തിരമാല ഉയർന്നു വരുന്നത് കാണാമായിരുന്നു….ഇന്നലെ രാത്രി അനുഭവിച്ച അതെ ഉത്കണ്ഠ അരവിന്ദ് മേനോനെ വിടാതെ പിന്തുടർന്നു കൊണ്ടേയിരുന്നു…..

വാദിഭാഗവും പ്രതിഭാഗവും ഒന്നിനൊന്നു മെച്ചത്തോടെ ആവേശകരമായി വാദിക്കുകയാണ്….. വിജയം എന്നത് തന്റെ കൂടെപ്പിറപ്പാണ് എന്ന് അഹങ്കരിക്കുന്ന സൈമൺ സ്റ്റീഫന്റെ പരാജയം അടുത്തെത്തി എന്നുറപ്പിച്ചപ്പോൾ എല്ലാവരെയും ഞ്ഞെട്ടിച്ചു കൊണ്ട് കോടതിക്കുള്ളിൽ മീരയുടെ ശക്തമായ വാക്കുകൾ അലയടിച്ചു…..

“ബഹുമാനപെട്ട കോടതി എന്നോട് ക്ഷമിച്ചാലും….കോടീശ്വരനായ അരവിന്ദ് മേനോന്റെ ഗുഡ്‌വിൽ തകർക്കാൻ വേണ്ടിയാണ് ഞാനിങ്ങനെയൊരു പരാതി കോടതിക്ക് മുൻപാകെ സമർപ്പിച്ചത്… മാർച്ച് 27 നു ‘
“”ഹൈലൈറ്റ്”” നഗരത്തിലുള്ള ഫിനാൻസ് കമ്പനിയിൽ വെച്ച് മിസ്റ്റർ അരവിന്ദ് മേനോൻ എന്നെ ബലാൽക്കാരം ചെയ്യാൻ ശ്രമിച്ചു എന്നുള്ളത് വെറും കേട്ട് കഥ മാത്രമായിരുന്നെന്നും, അയാളോടുള്ള വ്യക്തിവൈര്യാഗ്യം തീർക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു കുറ്റം അയാൾക്കുമേൽ കെട്ടിച്ചമച്ചതെന്നും കോടതി മുൻപാകെ സാക്ഷ്യപ്പെടുത്തുന്നു….”

പൊടുന്നെനെയുള്ള മാറ്റം കണ്ടിട്ടെല്ലായിരുന്നു ജഡ്ജി മീരയെ തുറിച്ചു നോക്കിയത്… 23 വയസ്സുകാരി എന്തിനു വേണ്ടി ഇങ്ങനെയൊരു നാടകം അരങ്ങേറി എന്ന അടങ്ങാത്ത ചിന്ത എല്ലാവരെയും പോലെ ജസ്റ്റിസിനെയും അമ്പരപെടുത്തിയിരുന്നു…..

വിധി കാത്തു നിന്ന കാണികൾ മാത്രമല്ല പ്രതി കൂട്ടിൽ നിന്ന അരവിന്ദ് മേനോനും ഒരു നിമിഷം സ്തംഭിച്ചു പോയി…. ഇന്നലെ മീര ഫോണിലൂടെ സംസാരിച്ചതിന്റെ പൊരുൾ തേടിയുള്ള അരവിന്ദ് മേനോന്റെ ചിന്തകൾ ഒരു നിമിഷം പട്ടം പോൽ കാറ്റിൽ പടർന്നു….

സമൂഹത്തിൽ തന്റെ പേരിനു കളങ്കം വന്നില്ലല്ലോ എന്നോർത്ത് അരവിന്ദ് മേനോൻ ഉള്ളിൽ അട്ടഹാസം കൊണ്ട് ആഹ്ലാദ പ്രകടനം നടത്തി….
മീരയുടെ കത്തി ജ്വലിക്കുന്ന കണ്ണുകൾ അരവിന്ദ് മേനോനെ ഉറ്റു നോക്കുന്നുണ്ടായിരുന്നു…..
മാധ്യമങ്ങളിൽ കാട്ടു തീ പോൽ ആളിപടർന്ന പീഡനക്കേസിന്റെ അവസാന വിധി, കേട്ട് നിന്നവരെ ഒരു പോലെ അമ്പരപ്പിച്ചു….

കഴിഞ്ഞ ദിവസത്തെ പത്രങ്ങളിൽ വരെ അരവിന്ദ് മേനോൻ എന്ന ബിസ്സിനെസ്സുകാരനെ കരിവാരി തേച്ചുകൊണ്ടിരുന്ന വാർത്തകൾ പൊടുന്നനെ മാറി മറിയാൻ തുടങ്ങി….

” യുവറോണർ എന്റെ വാദി തെറ്റായി തന്ന ഇൻഫർമേഷൻ കാരണമാണ് എനിക്ക് ഇങ്ങനെയൊരു കേസ് ഏറ്റെടുക്കേണ്ടി വന്നത്…. ബഹുമാനപെട്ട കോടതി ഇതിനെതിരെ തക്കതായ ശിക്ഷ എന്റെ വാദിക്കു നൽകണമെന്ന് വിനീതമായി അപേക്ഷിക്കുന്നു…..”

വാദി ഭാഗം വക്കീൽ അമർഷം കടച്ചമർത്തി കൊണ്ട് മീരയെ തുറിച്ചു നോക്കി…..
എന്തിനു വേണ്ടി തന്നെ ഈ നാടകത്തിനു കൂട്ടുപിടിച്ചു എന്ന ചോദ്യ ചിഹ്നം ആ നോട്ടത്തിനു പിന്നിലായി ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു….

“ഓർഡർ ഓർഡർ…. അരവിന്ദ് മേനോൻ എന്ന ബിസ്സിനെസ്സുകാരനു മേൽ ഇല്ലാ കഥ കെട്ടിച്ചമയ്ക്കുകയും കോടതിയുടെ വിലപ്പെട്ട സമയം ഇങ്ങനെയൊരു നാടകത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയും ചെയ്ത മീര എന്ന യുവതിക്ക് രണ്ടു വർഷം തടവും ഒന്നര ലക്ഷം രൂപ പിഴ അടയ്ക്കുവാനും കോടതി ഉത്തരവിടുന്നു….”

ജഡ്ജിയുടെ വിധിയിൽ മീര പുഞ്ചിരിച്ചു നിന്നു….

മനസാക്ഷിക്ക് മുൻപിൽ വിജയസ്ഥാനം കൈവരിച്ച മീര കോടതിക്ക് വെളിയിൽ വന്നപ്പോൾ മാധ്യമങ്ങൾ അവളെ നോക്കി കാർക്കിച്ചു തുപ്പി….

അരവിന്ദ് മേനോനെ വാഴ്ത്തി പാടാൻ പുറത്തു കുറെ വമ്പൻ സ്രാവുകൾ കാത്തു നിൽപ്പുണ്ടായിരുന്നു…. അവരുടെ ഇടയിൽ വിജയശ്രീ ലാളിതനായി ചെല്ലുമ്പോൾ അരവിന്ദ് മേനോൻ ഉത്തരം കിട്ടാതെ പിടയുകയായിരുന്നു….

അന്ന് മാർച്ച് 27 നു അരവിന്ദ് മേനോന്റെ ഫിനാൻസ് കമ്പിനിയിൽ ജോലി ചെയ്തിരുന്ന മീര ഒഴികെ 21 സ്റ്റാഫുകളും ജോലി കഴിഞ്ഞു വീട്ടിലേക്കു പോയിരുന്നു… ആ ദിവസത്തെ തിരക്കേറിയ ജോലി കാരണം മീര കമ്പിനിയിൽ നിന്നിറങ്ങാൻ ഇത്തിരി വൈകി… ആ അവസരം മുതലെടുത്തായിരുന്നു യവ്വനം തുളുമ്പി നിൽക്കുന്ന മീരയെ രമിക്കാൻ അരവിന്ദ് മേനോൻ ശ്രമം നടത്തിയത്… കുതറി മാറിയും വാവിട്ടു കരഞ്ഞും രക്ഷാ പ്രവർത്തനം നടത്തിയപ്പോൾ മീര അതിൽ വിജയിച്ചു… അരവിന്ദ് മേനോന് പകുതി വഴിയിൽ തന്റെ ആഗ്രഹം ഉപേക്ഷിക്കേണ്ടി വന്നു…

അവിടുന്നങ്ങോട്ട് കേസും വക്കീലുമായി ഒരുപാട് നാളായി കോടതി കേറിയിറങ്ങാൻ തുടങ്ങിയിട്ട്… കോടതിയുടെ അവസാനത്തെ വിധി നിർണായകത്തിൽ താൻ കുറ്റക്കാരനെന്നു തെളിയും എന്ന് മനസ്സിലുറപ്പിച്ചു നിന്നപ്പോളാ മീരയുടെ ഇങ്ങനെയൊരു മൊഴിമാറ്റം….

എവിടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞതെന്നു മനസിലാകാതെ അയാൾ മീരയെ ചൂഴ്ന്നു നോക്കികൊണ്ട്‌ ശിങ്കിടികളോടൊപ്പം കാറിൽ കേറി പോയി…..

കോടതി വളപ്പിന്റെ തെക്കേ അറ്റത്തു മീരയെയും കാത്തു കൊണ്ട് അരവിന്ദ് മേനോന്റെ ഒരേ ഒരു മകൾ സ്വാതി അരവിന്ദ് നിൽപ്പുണ്ടായിരുന്നു….

തന്നെ ഒരു കുറ്റവാളിയെ പോൽ കോടതി വരാന്തയിലൂടെ നടത്തിക്കൊണ്ടു പോകുന്ന പോലീസുകാരോട് അനുവാദം ചോദിച്ച ശേഷം മീര സ്വാതിയുടെ അടുത്തേക് നടന്നു നീങ്ങി…..

” ചെയ്തു തന്ന ഉപകാരത്തിനു എങ്ങനെ നന്ദി പറയണം എന്നറിയില്ല… സുഖമില്ലാത്ത ചേച്ചിയുടെ അമ്മയെ കുറിച്ചോർത്തു വിഷമിക്കണ്ട… ഒരാഴ്ചക്കുള്ളിൽ നിങ്ങളെ ഞാൻ പുറത്തിറക്കിയിരിക്കും….”

സ്വാതിയുടെ പക്വതയാർന്ന ശബ്ദത്തിൽ എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ടെന്നു മനസിലാക്കാൻ മീരയ്ക്ക് സാധ്യമായിരുന്നു… എന്നാൽ മറുത്തൊന്നും അവൾ ചോദിക്കാൻ നിന്നില്ല….

മീരയുടെ പ്രായത്തേക്കാൾ രണ്ടു വയസ്സിനു ഇളയവളായ സ്വാതി എൽ എൽ ബി ക്കു പഠിച്ചു കൊണ്ടിരിക്കുകയാണ്… തന്റെ അച്ഛനെതിരായ കേസ് പിൻവലിക്കണമെന്ന് പറഞ്ഞു കൊണ്ട് സ്വാതി ഒരുപാട് തവണ മീരയെ സമീപിച്ചിരുന്നു…. അമ്മയെയും സഹോദരിയെയും തിരിച്ചറിയാൻ കഴിയാത്ത അരവിന്ദ് മേനോൻ എന്ന ക്രിമിനലിനെ നിയമത്തിനു വിട്ടു കൊടുക്കാൻ തീരുമാനിച്ച മീര സ്വാതിയുടെ യാചന പ്രകാരം അരവിന്ദ് മേനോന് എതിരെ നൽകിയ പരാതി പിൻവലിക്കാൻ മനസ്സ് കാണിക്കുകയായിരുന്നു… മൊഴി മാറ്റത്തിനെതിരെ കോടതി നൽകുന്ന ഏതു ശിക്ഷയിൽ നിന്നും മീരയെ പുറത്തിറക്കും എന്ന വാക്ക് മാത്രമായിരുന്നു സ്വാതി മീരയ്ക്ക് നൽകിയത്.

ഒരു പെൺകുട്ടിയുടെ കണ്ണീരിനു മുന്നിൽ സ്വയം കുറ്റമേൽക്കാൻ മീര തയ്യാറായി … അല്ലേലും അരവിന്ദ് മേനോനെ പോലെയുള്ളവർക്കു നിയമക്കുരുക്കിൽ നിന്നും രക്ഷ പ്രാപിക്കാൻ വലിയ ചിലവൊന്നും വേണ്ടി വരില്ലെന്ന് മീരയ്ക്ക് ബോധ്യമായിരുന്നു….

അടുത്താഴ്ച ചേച്ചിയെ പുറത്തിറക്കാൻ ഞാൻ വന്നിരിക്കും, അന്ന് വീണ്ടും കാണാം എന്നും പറഞ്ഞു സ്വാതി മീരയിൽ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് യാത്ര പറഞ്ഞു….

രണ്ടു ദിവസത്തെ ഇടവേളയ്ക്കു വിരാമമിട്ടുകൊണ്ട് പത്ര മാധ്യമങ്ങളിൽ വീണ്ടും ചൂടേറിയ വാർത്ത പ്രചരിക്കാൻ തുടങ്ങി…

.””” അപ്രതീക്ഷിതമായി സംഭവിച്ച അരവിന്ദ് മേനോന്റെ മരണം സ്ഥീതീകരിച്ചിരിക്കുന്നു……… മരണ കാരണം വ്യക്തമല്ല… പോസ്റ്റുമാർട്ടത്തിൽ ആശയകുഴപ്പം തുടരുന്നു….'””
കുറച്ചു ദിവസം ഈ വാർത്തയെ എല്ലാവരും ഏറ്റെടുത്തു അങ്ങ് വളർത്തി… സർവ്വസാധാരണം ! ആളി കത്തിയ തീ കെട്ടടങ്ങിയ പോലെ അരവിന്ദ് മേനോന്റെ മരണവും കൃത്യമായ കാരണങ്ങൾ ഇല്ലാതെ എഴുതി തള്ളപ്പെട്ടു…..

ഏത് കുറ്റവാളിയെയും നിയമത്തിനു മുന്നിൽ നിന്നും നിഷ്പ്രയാസം ഊരിയെടുക്കാൻ സാധിക്കും എന്ന് തെളിയിച്ചു കൊണ്ട് ഒരാഴ്ചയ്ക്ക് ശേഷം മീരയെ ജയിലിൽ നിന്നും സ്വാതന്ത്രയാക്കാൻ സ്വാതി അരവിന്ദ് വന്നു…..

വാക്കു പാലിച്ച സ്വാതിയെ മീര ആകാംക്ഷയോടെയാണ് ഉറ്റു നോക്കിയത്…. ഒപ്പം കൗതുകമുണർത്തുന്ന പല ചോദ്യങ്ങളും മീരയെ വേട്ടയാടി….

” ചേച്ചിയുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടി ഇന്നെന്റെ കൈയ്യിലുണ്ട്… കേൾക്കാൻ തയ്യാറെങ്കിൽ കുറച്ചു നിമിഷം നമുക്കൊന്ന്‌ സംസാരിക്കാം… ” കാറിൽ കയറുന്നതിനിടയിൽ മീരയെ നോക്കികൊണ്ട്‌ സ്വാതി പറഞ്ഞു…

ആകാംഷയോടെ അതെ എന്ന് മീര തലയാട്ടി…..

മീരയെയും കൂട്ടി സ്വാതി പോയത് അച്ഛനായ അരവിന്ദ് മേനോന്റെ ഫിനാൻസ് കമ്പനിയിലേക്കാണ്…. ഒഴിഞ്ഞ ചെയറിലുള്ള ആ മാനേജർ പദവിയിലേക് മീരയെ ഇരുത്തിയ ശേഷം സ്വാതി പറഞ്ഞു തുടങ്ങി….

” ഇനി അച്ഛന്റെ സാമ്രാജ്യം മുഴുവൻ എന്റെ കാൽകീഴിലാണ്…. എന്റെ അച്ഛൻ കാരണം നിങ്ങൾ അപമാനിക്കപ്പെട്ട ഈ സ്ഥാപനം ഇനി നിങ്ങൾക്കാണ്… ഇതൊരു പ്രായ്ശ്ചിത്യമായി കരുതണ്ട…”

സ്വാതി പുഞ്ചിയോടെ പറഞ്ഞു…..

“നിന്റെ ഔദാര്യം എനിക്ക് വേണ്ട കുട്ടി… നിന്റെ അച്ഛന്റെ നാശമായിരുന്നു ഞാൻ ആഗ്രഹിച്ചത്.. എന്നാൽ ഒരു അനിയത്തിയെ പോലെ നീ എനിക്ക് മുന്നിൽ വന്നു യാചിച്ചപ്പോൾ, മനസ്സില്ലാ മനസോടെയാണേലും അരവിന്ദ് മേനോനെ ഞാൻ രക്ഷിച്ചത് ഇത്തരം പദവിയോ പണമോ മോഹിച്ചിട്ടല്ല… അങ്ങനെയാണ് നീ കരുതിയത് എങ്കിൽ നിനക്ക് തെറ്റ് പറ്റി സ്വാതി….”

മീരയുടെ അട്ടഹാസം ആ മുറിക്കുള്ളിൽ തങ്ങി നിന്നു…..

“സ്വാതി എനിക്കറിയാം നീ നിന്റെ അച്ഛനെ തിരികെ വേണമെന്ന് അപേക്ഷിച്ചത് സ്നേഹം കൊണ്ടല്ല… ഒന്നുല്ലെങ്കിലും നിന്നെക്കാൾ രണ്ടു വയസ്സിനു മൂത്തതാണ് ഞാനെന്നു നീ മറക്കണ്ട…. ആർക്കുമറിയാത്ത അരവിന്ദ് മേനോന്റെ മരണകാരണം നിനക്കറിയാം…” പറയു നിന്റെ അച്ഛൻ എങ്ങനെയാണ് കൊല്ലപ്പെട്ടത്…” രൗദ്ര ഭാവത്തോടെ മീര സ്വാതിയുടെ നേരെ ചീറി പാഞ്ഞു….

” എന്റെ അച്ഛന്റെ പണവും പദവിയും മറ്റാരെ പോലെ നിങ്ങൾക്കുമറിയാലോ…. പണം കൊടുത്തു മനുഷ്യരെ വരെ വിലക്ക് വാങ്ങാൻ കഴിവുള്ള എന്റെ അച്ഛനെതിരെ നിങ്ങൾ കേസ് കൊടുത്തത് തന്നെ മണ്ടത്തരമാണ്… ഏത് നിയമവും മാറ്റിമറിക്കാൻ അച്ഛന് കഴിയും… വിലപേശി പുറത്തു വരുന്ന അരവിന്ദ് മേനോൻ വീണ്ടും തന്റെ ചെയ്തികൾ പിന്തുടരും… രണ്ടു ദിവസം ആൾക്കാർ ഇതും പറഞ്ഞു നടക്കുമെങ്കിലും കാലകൊഴുപ്പിൽ അരവിന്ദ് മേനോന്റെ മോശം പ്രവർത്തിയെ എല്ലാവരും മറക്കും…
എന്നാൽ പീഡനത്തിനിരയായ ഒരു പെൺകുട്ടിയെ ലോകാവസാനം വരെ എല്ലാവരും ഒരേ കണ്ണിലാണ് ഉറ്റു നോക്കുക…ആ ചീത്ത പേര് മാറ്റാൻ സാധാരണക്കാരിയായ ചേച്ചിക്ക് സാധ്യമല്ലെന്നെനിക്കറിയാമായിരുന്നു… അരവിന്ദ് മേനോന്റെ പീഡനത്തിനിരയായ പെൺകുട്ടി എന്ന അപമാനം നിങ്ങൾക്കുണ്ടാകരുത് എന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് മൊഴി മാറ്റി പറയാൻ നിങ്ങളോട് ഞാൻ ആവശ്യപ്പെട്ടത്…”

സ്വാതി നെടുവീർപ്പോടുകൂടി പറഞ്ഞു നിർത്തി…..

എന്നിട്ടും മീരയുടെ സംശയങ്ങൾ നിലച്ചില്ല എന്ന് തോന്നിയപ്പോൾ സ്വാതി വീണ്ടും തുടർന്നു…..

” ഇനിയൊരു പെൺകുട്ടിയും എന്റെ അച്ഛൻ കാരണം നശിക്കപ്പെടരുത് എന്ന് നിർബന്ധമുള്ളത് കൊണ്ട് ഞാൻ തന്നെയാണ് അരവിന്ദ് മേനോൻ എന്ന എന്റെ അച്ഛനെ കൊന്നത്….ദാ ഈ കൈക്കൊണ്ടാണ് പാലിൽ വിഷം ചേർത്ത് നൽകിയത്…. ഞാനും ഒരു പെണ്ണാണ് ഏതു നിമിഷവും ആ കരങ്ങൾ എനിക്ക് നേരെ തിരിയും എന്ന് ഞാൻ ഭയന്നിരുന്നു… നമ്മുടെ നിയമം നേരയാകും വരെ നമ്മളെ നാം തന്നെ സംരക്ഷിക്കണം….. എന്റെ അച്ഛന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ മരണമായിരുന്നു… ഒരു നിയമത്തിനും അത് നടപ്പിലാക്കാൻ കഴിയില്ലെന്ന് ഉറപ്പായതുകൊണ്ടാണ് ജന്മം തന്ന പിതാവിനെ ഞാൻ തന്നെ കൊന്നത്…..”
ഇനി പറയു ഞാൻ ചെയ്തത് തെറ്റായിരുന്നുവോ…..????

അമർഷവും കോപവും സ്വാതിയുടെ വാക്കുകളിൽ ആളിപടർന്നിരുന്നു…..

കത്തിയെരിയുന്ന തീജ്വാല സ്വാതിയുടെ കണ്ണുകളിൽ ഉയർന്നു വന്നപ്പോൾ മീര ഒരു നിമിഷം മൗനത്തെ തേടി പിടിച്ചു…തിരിച്ചെന്തു പറയണമെന്ന് മീരയ്ക്ക്
നിശ്ചയമില്ലായിരുന്നു…… സ്വാതി എന്ന ഇരുപത് വയസ്സുകാരിയുടെ പക്വതയാർന്ന തീരുമാനത്തിൽ മീര ആത്മാർത്ഥമായി അഭിമാനിച്ചു…. തനിക്കൊരു പുതു ജീവൻ സമ്മാനിച്ച സ്വാതിയെ പിറക്കാതെ പോയ സഹോദരി എന്ന പോൽ മാറോടു ചേർത്ത് വാരിപുണർന്നപ്പോൾ സ്വാതിയുടെ നിയമം പിന്തുടരാൻ എല്ലാവർക്കും കഴിയട്ടെ എന്ന് മീര മൗനമായി പ്രാർത്ഥിക്കുകയായിരുന്നു….

ശുഭം….

രചന :-ഹരിത വി ഹരിദാസ്

റിപോസ്റ്റ്

ലോകത്തെ ആണുങ്ങളൊക്കൊ തീർന്ന് പോയിട്ടാണോ മൂന്ന് മക്കളുള്ള ഒരുത്തനെ കല്ല്യാണം കഴിക്കണമെന്ന് വാശി പിടിക്കുന്നത്. അതും സന്തം മക്കളെ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ച ഒരുത്തനെ നിനക്ക് ഭ്രാന്താണോ ആമി.

ലോകത്തെ ആണുങ്ങളൊക്കൊ തീർന്ന് പോയിട്ടാണോ മൂന്ന് മക്കളുള്ള ഒരുത്തനെകല്ല്യാണം കഴിക്കണമെന്ന് വാശി പിടിക്കുന്നത്. അതും സന്തം മക്കളെ വിഷംകൊടുത്തു കൊല്ലാൻ ശ്രമിച്ച ഒരുത്തനെ നിനക്ക് ഭ്രാന്താണോ ആമി.ഇല്ലച്ഛ എനിക്ക് അയാളെത്തന്നെ മതി.ഞാനപ്പൊഴെ പറഞ്ഞതാ പ്രായം തികഞ്ഞ പെണ്ണിനെ ആശുപത്രിയിൽ കുട്ടിരിക്കാനൊന്നും വിടേണ്ടന്ന്.അശ്വതീ, നിന്റെ കുഞ്ഞിന് കൂട്ടിരിക്കാൻ വേണ്ടിയാണ് അവൾ ആശുപത്രിയിൽ പോയത്.

നീ തന്നെ അവളെ ഒന്ന് പറഞ്ഞ് മനസ്സിലാക്ക്.മോളേ ആമി നിനക്ക് അറിയാല്ലോ ചേച്ചിക്ക് നൈറ്റ് ഡ്യൂട്ടി ആയത് കൊണ്ടല്ലേ അപ്പൂസിന് കൂട്ടായി ആശുപത്രിയിൽ നിന്നെ നിർത്തിയത് കുഞ്ഞ്ആശുപത്രയിലാണെന്നു പറഞ്ഞാലൊന്നും നേഴ്സ്മാർക്ക് നൈറ്റ് ഡ്യൂട്ടി മാറ്റിക്കിട്ടില്ല. അതു കൊണ്ടല്ലേ നിന്നെ വിട്ടത്. നീ ഇങ്ങനെയൊക്കെ പറയുമ്പോൾ എല്ലാവരും കൂടെ എന്നെ കുരിശിലേറ്റുവാ. ആമി നീ പോയിട്ട് അച്ഛനോട് മാപ്പ് പറ ഇങ്ങനെയൊക്കെചിന്തിച്ചതിന്.ഇല്ല ചേച്ചി എനിക്ക് അയാളെ തന്നെ മതി.എടീ നാശം പിടിച്ചവളെ സ്വന്തം മക്കളെ കൊല്ലാൻ നോക്കിയവനോട് സിമ്പതി മൂത്തിട്ടാണോ അതോ നിനക്ക് ഒരിക്കലും അമ്മയാകാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞത് കേട്ടിട്ടാണാ കണ്ടവന്റെ കൊച്ചിന് തള്ളയാവാൻ പോകുന്നത്. നിനക്ക് കുട്ടികൾ ഉള്ള ഒരുത്തനെ കെട്ടണമെങ്കിൽ ഞങ്ങൾ കണ്ടു പിടിച്ച് തരാം.

പക്ഷേ ഈ ക്രിമിനലിനെ കെട്ടാൻ ഞാൻ സമ്മതിക്കില്ല.അമ്മ എന്തൊക്കെ പറഞ്ഞാലും ശരി ഈ ആമിയക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് അയാളുടെ കൂടെ മാത്രമേയുള്ളു.അമ്മ അവളെ വാശി കയറ്റല്ലെ. ഞാനവളെ പറഞ്ഞ് തിരുത്തിക്കോളാം.മോളെ നീ ചേച്ചിയോട് പറ നിങ്ങൾ ആശുപത്രിയിൽ വച്ച് ഒരുപാട് അടുത്തു പോയോ.ഇല്ല ചേച്ചി ഞാൻ അയാളെ ഒന്നോ രണ്ടോ തവണയേ കണ്ടിട്ടുള്ളൂ. എനിക്ക് അയാളെ തന്നെ വേണമെന്ന് പറഞ്ഞാലും അയാൾ എന്നെ കെട്ടുമോ എന്ന് പോലും ഉറപ്പില്ല.പിന്നെ എന്താണ് നിന്റെ പ്രശ്നം കുട്ടികൾ ഉണ്ടാകത്തതോ. ഇന്ന് വൈദ്യശാസ്ത്രം ഒരുപാട് പുരോഗമിച്ചിട്ടുണ്ട് അതുകൊണ്ട് അതോർത്ത് നീ വിഷമിക്കണ്ട.അതൊന്നുമല്ല ചേച്ചി എന്റെ വിഷമം. ആ കുഞ്ഞുങ്ങളുടെ മുഖങ്ങൾ കണ്ണിൽ നിന്ന് മായുന്നില്ല.ഇതൊക്കെ ആശുപത്രിയിൽ സാധാരണം ആണ്. എന്ന് കരുതി എല്ലാവർക്കും നമുക്ക് ജീവിതം കൊടുക്കാൻ പറ്റുമോ.നിങ്ങളൊക്കെ കരുതുന്ന പോലെ അയാൾ ഒരു ക്രിമിനൽ അല്ല. ഒരു പാവം മനുഷ്യൻ. അപ്പൂസിനെ ആശുപത്രിയിൽ കിടത്തിയ ആദ്യ ദിവസം രാത്രി വാർഡിലെ സിസ്റ്റർക്ക് ഒരു ഫോൺ വന്നു. സിസ്റ്റർ പുറത്തേക്ക് ഓടി എന്തെന്നറിയാൻ ഞാൻ പുറകെ ചെന്ന് നോക്കിയപ്പോൾ സിസ്റ്റർ കാഷ്യാലിറ്റിയിലേക്ക് കയറി.കാഷ്വാലിറ്റിയുടെ വാതിലിലൂടെ ഞാൻ അകത്തേക്ക് നോക്കിയപ്പോൾ മൂന്ന് പെൺകുട്ടികൾ ബോധമില്ലാതെ കിടക്കുന്നു,ഇടക്ക് ബോധം വന്ന മൂത്ത കുട്ടി ചർദ്ദിക്കുന്നു. എട്ടും അഞ്ചും വയസ്സുള്ള കുട്ടികൾ. കൂടെ ഒരു മുഷിഞ്ഞ്കീറിയ വസ്ത്രമിട്ട പ്രായം ചെന്നൊരു സ്ത്രീ. പുറത്ത് നിന്ന ആരോ പറയുന്നത് കേട്ടു അതിലെ ഇളയ രണ്ട് പേർ ഇരട്ട കുട്ടികളാണ്.

അവരുടെ അഞ്ചാം വയസ്സിലെ പിറന്നാളായിരുന്നു ഇന്ന്,കുട്ടികൾക്ക് വാങ്ങിക്കൊടുത്ത ഐസ് ക്രീമിൽ അച്ഛൻ വിഷം കലക്കി കൊടുത്തു.ഐസ് ക്രീമിൽ ഒഴിച്ചിരിക്കുന്നത് മണ്ണെണ്ണയോ വാർണി ഷോ പോലുള്ള വസ്തുവാണ്.അങ്ങനെയുള്ള വസ്തുക്കൾ ഉള്ളിൽ പോയാൽ വയർ കഴുകാൻ പാടില്ല വേഗം ഇവരെ ഐസിയു വിലേക്ക് ഷിഫ്റ്റ് ചെയ്യൂ.സീനിയർ ഡോക്ടർ വന്ന് പറഞ്ഞുപിന്നെ ഞാൻ വാർഡിൽപ്പോയി ഉറങ്ങാൻ നോക്കിയിട്ട് ആ കുട്ടികളുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ആ കുട്ടികളെ വാർഡിലേക്ക് മാറ്റി. മൂത്തയാളുടെ പേര് ഇവാന എട്ട് വയസ്സുണ്ട് എപ്പോഴും മുഖത്ത് ദു:ഖഭാവമുള്ള കുട്ടി, പിന്നെ അഞ്ച് വയസ്സുള്ള ഇരട്ട കുട്ടികൾ ഇഷാനിയും ഇഷാൻവിയും രണ്ട് പേരും നല്ല കാന്താരികൾ. ഇഷാനി എല്ലാവരേക്കാൾ കൂടുതൽ ഐസ് ക്രീം കഴിച്ചത് കൊണ്ട് അവൾ ഇടക്ക് ചർദ്ദിക്കുന്നുണ്ടായിരുന്നു. ഈകുഞ്ഞുങ്ങളെ നോക്കാൻ വേണ്ടി പ്രായവും വൃത്തിയും മറന്ന് പോയ ആ സ്ത്രീ അപ്പോഴും കൂടെയുണ്ടായിരുന്നു.ഇവരെ കണ്ടതോടെ എന്താണ് സംഭവിച്ചതെന്നറിയാൻ ചക്കരയിൽ ഈച്ച പൊതിയുന്നത് പോലെ കുട്ടികളുടെ വാർഡിലെ അമ്മമാർ ചുറ്റും കൂടി.ആളുകൾ അങ്ങനെയാണ് സ്വന്തം കണ്ണിൽ കുന്തം തറഞ്ഞിരുന്നാലും മറ്റുള്ളവന്റെ കാലിൽ മുള്ള് കയറിയ കഥ കേൾക്കാൻ താൽപര്യം കാണിക്കും. മൊഴിയെടുക്കാൻ വന്ന പോലീസിനെ കണ്ടതോടെചക്കരയിൽ പൊതിഞ്ഞ ഈച്ചകൾ പറന്ന് പോയിഎന്റെ പൊന്നാമീ നീ നിന്റെ കഥ എഴുതുന്ന പോലെ പറയല്ലേ.

എന്റെയും നമ്മുടെ കുടുംബത്തിന്റെയും നെഞ്ചിൽ തീയാണ്ചേച്ചീ ഈ കഥ ഞാൻ അനുഭവിച്ച അതേ വികാര തീവ്രതയോടെ കേട്ടെങ്കിൽ മാത്രമേ എന്റെതീരുമാനം ശരിയാണെന്ന് നിങ്ങൾക്ക് മനസ്സിലാവൂ.നല്ല മനസ്സുണ്ടേൽ മാത്രം കേട്ടാൽ മതിനീ ടെൻഷനടിപ്പിക്കാതെ പറ മോളെആ പ്രായം ചെന്ന സ്ത്രീ അവരുടെ അച്ചമ്മയായിരുന്നു. ചേച്ചി ഡ്യൂട്ടിക്ക് കയറാനുള്ള വെപ്രാളത്തിൽ അപ്പൂസിനെ കാണാൻ വരുമ്പോൾ അവരും നമ്മുടെ തൊട്ടപ്പുറത്തെ ബെഡിൽ ഉണ്ടായിരുന്നു.ഭക്ഷണം വാങ്ങാൻ പോകാൻ പോലും വയ്യാത്ത ആസ്ത്രീക്ക് ഞാൻ ഒരു തുണയായി. മൂത്ത കുട്ടി ആരോടും പെട്ടെന്ന് അടുക്കുന്ന കൂട്ടത്തിലുള്ളതല്ല , ഇളയ കുട്ടികൾ പെട്ടെന്ന് അടുത്തു. ഞാൻ അവരുടെ അമ്മയെപറ്റി അന്വേഷിച്ചപ്പോൾ അച്ചമ്മ പറഞ്ഞുഅവൾ മരിച്ചിട്ട് അഞ്ച് മാസമായുള്ളൂ, അമ്മ മരിച്ചിട്ട് അധികം ആകാത്തത് കൊണ്ട് കേക്ക് മുറിക്കണ്ട എന്ന് പറഞ്ഞാണ് അവൻ ഐസ് ക്രീം വാങ്ങിച്ച് കൊണ്ട് വന്നത്. അവളില്ലാത്ത ലോകത്ത് ജീവിക്കാൻ പറ്റില്ല എന്നോർത്താണ് അവൻ ഇങ്ങനെ ചെയ്തത്. അവനും കഴിച്ചു, മുകളിലെ ഐ സിയു വിലുണ്ട് മോളേസാരമില്ലമ്മേ എല്ലാവരും രക്ഷപെട്ടല്ലോ ഒരു നിമിഷത്തെ ദുർബുദ്ധിക്ക് തോന്നിയതായിരിക്കുംഞാൻ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുഅവരുടെ ഭാവം പെട്ടെന്നാണ് മാറിയത്അവനിങ്ങനെ ചാകാനും ഈ കുഞ്ഞുങ്ങളെ കൊല്ലാനും നോക്കാൻ അവള് രോഗം വന്നൊന്നും ചത്തതല്ല. കെട്ടിത്തൂങ്ങിച്ചത്തതാ അഹങ്കാരം കൊണ്ട്എന്താ അമ്മേ ഇത് കുട്ടികൾ നോക്കുന്നുമൂത്ത കുട്ടിയുടെ കണ്ണ് നിറയുന്നത് കണ്ട് ഞാൻ പറഞ്ഞുഅവരും കേൾക്കട്ടെ ഒരു പെണ്ണ് എങ്ങനെ ആ വാതിരിക്കാം എന്നറിയട്ടെ.

അവനും അവളും ഇരുപത്തിനാലാം വയസ്സിൽ പ്രേമിച്ച് കെട്ടയതാണ് .അവള് ക്രിസ്ത്യാനി ആയത് കൊണ്ട് ഒരു കൊല്ലം മുമ്പാണ് അവളുടെ വീട്ടിൽ കേറ്റിയത്. എന്നിട്ടാണ് അവൾ ഇങ്ങനെ ചെയ്തത്.ഈ കൊച്ചുങ്ങൾക്ക് അസുഖം വല്ലതും വന്നാൽ അവനോട് വിളിച്ച് പറയാൻ വേണ്ടി അവൻ അവൾക്കൊരു ഫോൺ വാങ്ങിക്കൊടുത്തു.ബാക്കി കഥ പറയണ്ടമ്മേ എനിക്ക് ഊഹിക്കാവുന്നതേ ഒള്ളൂ, എല്ലാ അവിഹിതത്തിനും പല ഭാവത്തിൽ ഒരേ മുഖമാണ്പല തവണ അവൾ പിടിക്കപ്പെട്ടിട്ടും അവൻ ക്ഷമിച്ചു.ഈ കുഞ്ഞുങ്ങളേയും കൊണ്ട് ആദ്യമായി ശബരിമലക്ക് പോകുന്ന ചടങ്ങ് നടക്കുന്ന അന്ന് അവൻ പറഞ്ഞു നീ എന്നോടും കുഞ്ഞുങ്ങളോടും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശാസ്താവിനുള്ള ഈ കെട്ടിൽ അരിവാരിയിടരുത്, അവൾ പുറകോട്ട് മാറി, അവർ മലകയറി വീട്ടിൽ എത്തിയപ്പോൾ അവൾ തൂങ്ങി നിൽക്കുന്നു.കുറ്റബോധം കൊണ്ടാണോ പ്രേമിച്ചവൻ നാട് വിട്ടിട്ടാണോ എന്നറിയില്ല അവൾ പോയി, ഇനി അവന് ഈ പിള്ളേരെ വളർത്താനെങ്കിലും ജീവിച്ചൂടെ, ഞാൻ ഇനി എത്രനാൾ ….അവർ പൊട്ടിക്കരഞ്ഞു അവരിലെ കണ്ണീരുറവ പോലും വറ്റിയിരുന്നു.പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ആ കുട്ടികളോട് കൂടുതൽ അടുത്തു, ഇവാനയുടെ മാഞ്ഞ് പോയ ചിരി പോലും വീണ്ടെടുത്തു. നമ്മുടെ അപ്പൂസിന് ചേച്ചിമാരായി അവർ.

ഞാൻ ഇഷാനിയുടെ മുടി കെട്ടിക്കൊണ്ടിരിക്കുമ്പോഴാണ് അവരുടെ അച്ഛൻ വാർഡിലേക്ക് വരുന്നത്, അങ്ങേരെ ഐ സി യു വിൽ നിന്ന് മാറ്റിയപ്പോൾ മുതൽ കുട്ടികളെ കാണണം എന്ന് നിർബന്ധം പറഞ്ഞത് കൊണ്ട് മെഡിക്കൽ വാർ സിൽ നിന്ന് വന്നതാണയാൾ.കുട്ടികളെ കണ്ടപാടെ കണ്ണ് നിറഞ്ഞ അയാളോട് കുട്ടികൾ എന്റെയും അപ്പൂസിന്റെയും വിവരങ്ങൾ പറയുന്നു, വാതോരാതെ സംസാരിക്കുന്നു, കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നു.എനിക്കപ്പോൾ മനസ്സിലായി അച്ഛനിലാണവരുടെ ജീവൻ ആജീവനാണ് ആ മനുഷ്യൻ എടുക്കാൻ നോക്കിയത്. അല്ലേലും അമ്മമാർ എത്ര സ്നേഹം കൊടുത്താലും പെൺകുട്ടികൾക്ക് അച്ഛനോടായിരിക്കും പ്രേത്യേക സ്നേഹം, അപ്പോൾ സ്നേഹിക്കാൻ മറന്ന് പോയ അമ്മയുടെ മക്കൾക്കോ…

എന്നിട്ട് ഡിസ്ചാർജ് ആയി അവർ വീട്ടിൽ പോയില്ലേഇല്ല ചേച്ചീ സ്വന്തം അച്ഛൻ കൊല്ലാൻ ശ്രമിച്ചത് കൊണ്ട് അയാളുടെ കൂടെ വിട്ടാൽ അവരുടെ ജീവന് ആപത്താണെന്ന് പറഞ്ഞ് പോലീസ്ആ കുഞ്ഞുങ്ങളെ ബാല മന്ദിരത്തിലേക്ക് മാറ്റി….അങ്ങോട്ട് കൊണ്ടു പോകുന്ന അന്ന് രാവിലെ മുതൽ മൂത്തയാൾ കട്ടിലിൽ കമിഴ്ന്ന് കിടന്ന് കരയുകയായിരുന്നു. അവരുടെ കൂടെ പോകില്ല എന്ന് പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച ഇളയ കുട്ടികളെ എന്റെ നെഞ്ചിൽ നിന്ന് പറിച്ചെടുത്താണ്കൊണ്ട് പോയത്.ഇപ്പോഴും അവരുടെ നിലവിളി കാതിൽ മുഴങ്ങുന്നുഒരു നിമിഷത്തെ ദുർബുദ്ദിയിൽ തോന്നിപ്പോയ കയ്യബദ്ധത്തിൽ മക്കളെ നഷ്ടപ്പെട്ട ആ മനുഷ്യൻ അവിടെ തളർന്നിരുന്നു.തെറ്റ് ചെയ്തവൾ ആയിട്ട്പോലും അയാൾക്ക് അവളുടെ നഷ്ടം താങ്ങാൻ പറ്റിയില്ല അതിനിടയിൽ ഈ നഷ്ടവുംചേച്ചീ ആ കുഞ്ഞുങ്ങളുടെ കണ്ണീരിന്റെ ചൂട് ഇപ്പോഴും എന്റെ നെഞ്ചിലുണ്ട് എനിക്കവരെ വേണം. അവർ എന്ത് തെറ്റ് ചെയ്തിട്ടാ ഇതൊക്കെ അനുഭവിക്കുന്നത്ചേച്ചി മറുപടി ഒന്നും പറഞ്ഞില്ലെങ്കിലും വാതലിന്റെ മറവിൽ ഒളിച്ചിരുന്ന് കഥ കേട്ട അച്ഛനും അമ്മയും രംഗത്തെത്തിആമീ ചെറുപ്പം മുതൽ നിന്റെ ഒരാഗ്രഹത്തിനും ഞങ്ങൾ എതിര് നിന്നിട്ടില്ല. നീ എടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് ഒരിക്കലും നിനക്ക് തോന്നാതിരിക്കട്ടെഅച്ഛാ ആകെ കുറച്ച് നാളല്ലേ മനുഷ്യനായി നമ്മൾ ഈ ഭൂമിയിൽ ജീവിക്കുന്നത്, ഒരു പാട് സംവത്സരങ്ങൾ കൃമിയായും പുഴുവായുംമാനായും മയിലായുമൊക്കെ ജീവിച്ചതിന് ശേഷം കിട്ടിയ മനുഷ്യ ജന്മം ,

ആ ജീവിതം ആരുടെയെങ്കിലും ജീവിതത്തിൽ നമുക്ക് വെളിച്ചം പരത്താൻ കഴിഞ്ഞാൽ അത് പുണ്യമല്ലേഅച്ഛൻ ആരുടെയും മുന്നിൽ എന്റെ മോളെ കെട്ടുമോ എന്ന് ചോദിച്ച് കൈ നീട്ടണ്ട, ഞാൻ ആദ്യമൊന്ന് അദ്ദേഹത്തെ കണ്ട് സംസാരിക്കട്ടെ. നമ്പർ ഞാൻ ആശുപത്രിയിൽ വച്ച് വാങ്ങിയിട്ടുണ്ട്.………………………………………………..മക്കൾ ബാലഭവനിൽ ആയപ്പോൾ മദ്യത്തെക്കൂട്ട് പിടിച്ചാൽ മതിയല്ലോ,ആ കുഞ്ഞുങ്ങളുടെ മനസ്സ് നിങ്ങൾ കണ്ടിട്ടുണ്ടോഞാൻ പിന്നെ എന്ത് ചെയ്യണംഎന്നെ കെട്ടണംതാൻ എന്താണീ പറയുന്നത്, എന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണില്ലഎടോ മനുഷ്യാ നിങ്ങളെ കെട്ടി കെട്ടിപ്പിടിച്ച് കെടക്കാനുള്ള കൊതി കൊണ്ടല്ല ആ കുഞ്ഞുങ്ങളെ നിങ്ങൾ കുടുംബമായി ജീവിച്ചാൽ മാത്രമേ തിരിച്ച് കിട്ടൂ അത് കൊണ്ടാ….പിന്നെ സുധി ഒന്നും ആലോചിച്ചില്ല. വലിയആർഭാടമൊന്നുമില്ലാതെ രണ്ട് കുടുംബങ്ങളെയും സാക്ഷി നിർത്തി ഞങ്ങളുടെ വിവാഹം നടന്നു. മക്കളെ ഞങ്ങൾക്ക് തിരിച്ച് കിട്ടി. ആ കുട്ടികളുടെ സന്തോഷത്തിനെക്കാൾ വലുതല്ലായിരുന്നു ഈ ലോകത്തെ മറ്റെന്ത്സുഖവും…രണ്ടാം കെട്ടാണെങ്കിലും ഇന്ന് ഞങ്ങളുടെ ആദ്യരാത്രിയാണ്, ആർഭാടത്തിനൊട്ടും കുറവില്ലാതെ പാൽഗ്ലാസ്സുമായി ഞാൻ മുറിയിൽ കയറി….ആമീ…. ഒരു പെണ്ണ് കാരണം ഇരുട്ട് വീണ എന്റെ ജീവിതത്തിലേക്ക് മറ്റൊരു പെണ്ണ്പ്രകാശമായി കടന്ന് വന്നുസുധിയേട്ടാ ഇരുന്ന് സിനിമാ ഡയലോഗ് അടിക്കാതെ വാർണിഷ് ഒഴിക്കാത്ത ഈ പാലങ്ങ് കുടിച്ചേമൂന്ന് കാന്താരി മക്കളുള്ള ഈ വീട്ടിലേക്ക് നാലമതും ദൈവം എനിക്കൊരു കാന്താരിയെ തന്നു, എന്റെ ഭാര്യ ആമി, ഇതിനൊക്കെ ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത്നാളെത്തന്നെ ഒരു ആശാരിയെ വിളിച്ച് ഈ കട്ടിലിന്റെ വീതി ഒന്ന് കൂട്ടി നന്ദികാണിച്ചാൽ മതി.

മക്കൾക്ക് കൂടി ഇവിടെ കിടക്കാനാ, സ്നേഹം കൊടുത്ത് വളർത്തുന്ന മക്കൾ ഒരിക്കലും വഴിപിഴച്ച് പോവില്ല സുധിയേട്ടാ ……കരിഞ്ഞ് പോയെന്ന് കരുതി മുറ്റത്ത് നിന്ന പനിനീർച്ചെടി വീണ്ടും തളിർത്ത് പൂവിട്ടു, അവിടുത്തെ കാറ്റിനപ്പോൾ പനിനീർപ്പൂക്കളുടെ ഗന്ധമായിരുന്നു…..

അനാമികആമി

എടീ .. നീയറിഞ്ഞോ.. ‘ ‘ എന്ത്.. ?’ ‘ നമ്മുടെ മനോജിന്റെ പെണ്ണ് മച്ചിയാണത്രേ..’

#മച്ചിയുടെ_പ്രസവം ..

മനോജ് ഹോസ്പിറ്റൽ വരാന്തയിൽ ഉലാത്തിക്കൊണ്ടേയിരുന്നു…
സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വാക്കുകൾക്ക് പ്രാധാന്യം നൽകിയില്ല..
അവരിൽ നിന്നും ലഭിച്ചത് ആശ്വാസ വാക്കുകളാണെങ്കിൽ പോലും ചെവി കൊള്ളാൻ അദ്ദേഹം തയ്യാറായിരുന്നില്ല…

മനസ്സ് അത്രത്തോളം അസ്വസ്ഥമാണ്…
വിഷമങ്ങളും വേവലാതികളും കുന്നു കൂടപ്പെട്ട മനസിന്റെ കലവറയിൽ സമാധാനമെന്നെ വാക്കിനു പോലും വിലയില്ല..
മുഖത്ത് നിന്നും വായിച്ചെടുക്കാൻ സാധിക്കുമായിരുന്നു മനസ്സിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്ന വിഷമങ്ങളുടെ നീണ്ട നിര..

പലരിൽ നിന്നും സഹതാപത്തിന്റെ നോട്ടം ഏറ്റു വാങ്ങുമ്പോഴും പ്രശ്നങ്ങളിൽ നിന്നും മനോജ് മോചിതനായില്ല…
മോചിപ്പിക്കാനായി ഓരോരുത്തരും ശ്രമിക്കുന്നുണ്ട്..
നന്മ നിറഞ്ഞ വാക്കുകളിലൂടെ..
ഫലം കാണുന്നില്ല എന്നത് മാത്രമായിരുന്നു എല്ലാത്തിന്റെയും വിധി..

‘ നിത്യയുടെ ആരെങ്കിലും ഉണ്ടോ..?’

‘ ഞാനാ സിസ്റ്റർ.. ‘

പെട്ടെന്നായിരുന്നു ദൈവത്തിന്റെ മാലാഖമാരെന്നു വിശേഷിപ്പിക്കപ്പെട്ട നെയ്‌സുമാരിൽ ഒരാൾ അടച്ചിട്ട ലേബർ റൂമിൽ നിന്നും പുറത്തേക്ക് വന്നത്..
കുറഞ്ഞ നേരത്തെ കാത്തിരിപ്പിനു ശേഷമാണ് ആ വാതിൽ തുറക്കപ്പെട്ടത്‌..
വാതിൽ തുറക്കുമ്പോഴും നേരിയ ശബ്ദം ചെവിയിലേക്ക് ഓടിയെത്തുന്നുണ്ടായിരുന്നു..
സന്തോഷ വാർത്ത തന്നിൽ വന്നു ചേർന്നുവെന്നു ആ നിമിഷം മനോജ് ഉറപ്പിച്ചു..

പ്രതീക്ഷകൾക്ക് മങ്ങലേൽക്കാതെ വാതിലിനരികിലേക്ക് മനോജ് ഓടിയടുത്തു..
ചോദ്യം മുഴുവിപ്പിക്കും മുന്നേ ഉത്തരങ്ങൾ നൽകാനും മറന്നിരുന്നില്ല..
അതിനെ വേവലാതിയുടെ അടയാളമായി കാണുകയായിരുന്നു കൂടി നിന്നവരിൽ ഭൂരിഭാഗം പേരും…

‘ ഈ മരുന്നുകൾ എത്രയും വേഗം ഇവിടെ എത്തിക്കണം.. ‘

എഴുതിക്കുത്തിയ ഡോക്ടറുടെ വെള്ളപ്പേപ്പർ അദ്ദേഹത്തിന് നേർക്ക് നീട്ടുമ്പോൾ അതേ ഉത്സാഹത്തോടെ സ്വീകരിച്ചു…
പതിവുകൾ തെറ്റിക്കാതെ ആ കടലാസ് കഷ്ണം വാങ്ങാനായി ഒരുപാട് കൈകൾ മുന്നോട്ട് കുതിച്ചെത്തിയെങ്കിലും അതിനെയെല്ലാം വകഞ്ഞു മാറ്റി മനോജ് നേടിയെടുക്കുകയായിരുന്നു..

ആവശ്യപ്പെട്ട മരുന്നുകൾ വാങ്ങാനായി താഴത്തെ നിലയിലേക്ക് നടന്നു നീങ്ങി..
ചവിട്ടു പടികൾ ഇറങ്ങുമ്പോൾ മനസ്സിലെ വേവലാതികൾക്ക് അന്ത്യം നൽകാൻ തീരുമാനിക്കുകയായിരുന്നു..
കൂടെ ഓർമകൾക്ക് ജീവൻ പകരാനും..
ഓർമകളെ അദ്ദേഹമൊരു ഔഷധമായി കണ്ടു..
കുറഞ്ഞ നേരത്തെ സമാധാനത്തിനുള്ള ഔഷധം..

സന്തോഷത്തേക്കാളേറെ സങ്കടം മുന്നിട്ട് നിൽക്കുന്ന ജീവിതത്തിന്റെ മറിക്കാൻ മടിക്കുന്ന അദ്ധ്യായത്തെ മനസ്സിലേക്കാവാഹിച്ചു..
ഓർമകൾക്ക് ജീവൻ നൽകുമ്പോൾ സമാധാനം എങ്ങു നിന്നോ ഓടിയടുക്കുന്നുണ്ടായിരുന്നു…
മനസ്സിൽ ഇടം പിടിച്ച കഴിഞ്ഞ കാലത്തിന്റെ നല്ലൊരു ഭാഗം നേർക്കാഴ്ച പോലെ കണ്ണുകളിൽ പ്രത്യക്ഷമായി..

*****

‘ എടീ ..
നീയറിഞ്ഞോ.. ‘

‘ എന്ത്.. ?’

‘ നമ്മുടെ മനോജിന്റെ പെണ്ണ് മച്ചിയാണത്രേ..’

‘ ഹഹ..
അതിനിയിവിടെ ആരാ അറിയാൻ ബാക്കി കിടക്കുന്നെ..
നാട്ടിലെ ചർച്ചാ വിഷയം തന്നെ അതല്ലേ..’

പതിവ് പോലെ അതിരാവിലെ നാട്ടുകാരുടെ കുറ്റങ്ങളും കുറവുകളും ചർച്ച ചെയ്യാൻ ഇറങ്ങിയതായിരിന്നു രമണിയേടത്തി..
അയൽപക്കത്തെ കേൾവിക്കാരിയായി നിന്ന ചേച്ചിയിൽ നിന്നും ലഭിച്ച മറുപടികൾ അത്ര തൃപ്തിയുള്ളതായിരുന്നില്ല..
നാട്ടിലെ പ്രധാന വിഷയങ്ങൾ അറിയുന്നതിൽ താൻ വളരെ പിറകിലായിരിക്കുന്നുവെന്നതായിരുന്നു രമണിയേടത്തിയുടെ മനസ്സ് നിറയെ..
കൂടെ മറുപടി നൽകിയ സ്ത്രീയോടുള്ള പുച്ഛവും അസൂയയും..

സത്യം തന്നെയായിരുന്നു..
നാട്ടിലെ ചർച്ചാ വിഷയവും അത് തന്നെയായിരുന്നു..

” മനോജിന്റെ ഭാര്യക്ക് കുട്ടികൾ ഉണ്ടാവില്ലത്രേ…”

ഓരോ കൂട്ടങ്ങൾ ഉടലെടുക്കുമ്പോഴും ചർച്ചകളിലെ പ്രധാന വിഷയം അത് തന്നെയായായിരുന്നു..
അങ്ങാടിയിലെ വൃദ്ധ സമൂഹം മുതൽ അയൽക്കൂട്ടങ്ങളിലും കൊച്ചു കുട്ടികളുടെ നാവിൽ വരെ ആ വിഷയം നിറഞ്ഞു നിന്നു..
അന്യന്റെ കുറവുകളിലേക്കുള്ള എത്തി നോട്ടം ഓരോരുത്തർക്കും പ്രിയമേറിയതായിരുന്നു..

ഇതേ സമയം മനോജിന്റെ വീട്ടിൽ കണ്ണുനീർ കൊണ്ടൊരു പുഴ ഉത്ഭവിക്കാൻ തുടങ്ങുകയായിരുന്നു..
വിഷയം പെണ്ണ് വീട്ടിലും എത്തിയിരിക്കുന്നു..
ചർച്ചകൾ മറ്റു പലതിലേക്കും നീങ്ങി തുടങ്ങി..
വിവാഹമോചനം വരെ എത്തി നിന്നു..
കാരണവന്മാർ ഒത്തു കൂടിയ ചടങ്ങിൽ വാക്ക് തർക്കങ്ങൾ ഉയർന്നു കേട്ടു..
വീട്ടുകാരുടെ തീരുമാനമായിരുന്നു..

‘ എന്താ സംഭവം …
മനസ്സിലായില്ല..’

‘ അത് മോനെ..
അവളെയിനി ഇവിടെ നിർത്തിയാൽ ശെരിയാവത്തില്ലലോ..
വീട്ടിലേക്ക് പറഞ്ഞയക്കാനുള്ള കാര്യങ്ങളൊന്നു തീരുമാനിക്കുകയാ..’

കാര്യങ്ങളൊന്നുമറിയാതെ വീട്ടിലേക്ക് കാലെടുത്ത് വെച്ച മനോജ് അവിടെ ഒത്തു കൂടിയ ആൾക്കൂട്ടത്തെ കണ്ടു ഭയന്നു കാണും..
അതിനാലാവും ചോദ്യങ്ങൾ ഉന്നയിച്ചതും..
എന്നാൽ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മനസ്സ് തകർക്കാൻ ശേഷിയുള്ള ഉത്തരം തന്നെയായിരുന്നു അവ..
കുടുംബത്തിലെ പ്രധാന കാരണവർ നൽകിയ ഉത്തരങ്ങൾ മനോജിന്റെ മുഖത്ത് പുച്ഛത്തിന്റെ ചിരി ജന്മമെടുക്കാൻ കാരണമായി..

‘ ഹോ…
ശെരി എന്ന. .
ഞാനറിഞ്ഞിട്ടില്ലായിരുന്നു..; അതാ ചോദിച്ചേ..’

‘ അത് മോനെ..’

അദ്ദേഹം നൽകിയ മറുപടിയിൽ ഹാസ്യം കലർന്നപ്പോൾ മനസ്സിലാക്കിയിരുന്നു..; അതവർക്ക് നൽകുന്ന പുച്ഛത്തോടെയുള്ള പ്രതികാരമാണെന്നു..
അതിനാൽ തന്നെയാവും ആ വൃദ്ധൻ തല തായ്ത്തി മറുപടി നൽകാൻ ബുദ്ധിമുട്ടിയത്..

‘ ഞാനൊന്ന് ചോദിക്കട്ടെ…
അവൾ ആരുടെ ഭാര്യയാണ്..

എന്റെ അനുവാദം പോലുമില്ലാതെ ഇങ്ങനെയൊരു ചർച്ച നടത്തുകയും എന്റെ ഇഷ്ടമോ അഭിപ്രായമോ ചോദിക്കാതെ അവളെ വീട്ടിലേക്ക് പറഞ്ഞയക്കുന്നതിനെക്കുറിച്ചും തീരുമാനിക്കാൻ നിങ്ങൾക്കാരാണ് അധികാരം നൽകിയത്..

ഇനിയൊന്നു കൂടെ കേട്ടൊള്ളു…
എന്തൊക്കൊ സംഭവിച്ചാലും ജീവിത കാലം മുഴുവൻ സന്താന ഭാഗ്യമില്ലാതെ കഴിയേണ്ടി വന്നാലും ഞാനവളെ ഉപേക്ഷിക്കില്ല.. ‘

കൂടി നിന്ന കാരണവന്മാരോട് പിരിഞ്ഞു പോകാൻ പറയുകയായിരുന്നു..
ആ വാക്കുകളുടെ അർത്ഥം മനസ്സിലാക്കിയവർ ഓരോരുത്തരായി വീട് വിട്ടിറങ്ങി ..
എന്തിനോ വേണ്ടി ആത്മാർത്ഥ പ്രകടിപ്പിക്കുന്ന ചുരുക്കം ചില അടുത്ത ബന്ധുക്കൾ മാത്രം അപ്പോഴും അവിടം വിട്ട് പോകാൻ തയ്യാറാവാതെ നിന്നു.

മനോജ് റൂമിലേക്ക് പ്രവേശിക്കുമ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തുടക്കാൻ പരിഭ്രമിക്കുന്ന നിത്യയെയാണ് കാണാൻ സാധിച്ചത്…

‘ ഏട്ടനെന്തിനാ അവരോട് അതെല്ലാം പറയാൻ പോയേ..
ഞാൻ എന്റെ വീട്ടിലോട്ട് പൊയ്ക്കൊള്ളാം..’

വാക്കുകൾ ദീർഘിപ്പിക്കാൻ പ്രയാസപ്പെടുന്ന നിത്യയെ അയാൾ മാറോട് ചേർത്തു..
കണ്ണുനീരിനെ തൂവാല കൊണ്ട് ഒപ്പിയെടുത്തു..
ചെവിയിൽ മെല്ലെ മന്ത്രിച്ചു….

‘ ജീവിതം ഇങ്ങനെ എന്റെ കൂടെ മുന്നോട്ട് കൊണ്ട് നീ തയ്യാറാണെങ്കിൽ നിനക്ക് കൂടാം..
അല്ല..
എന്റെ സന്തോഷം ഇല്ലാതാക്കി നിനക്ക് ഇറങ്ങി പോവണമെങ്കിൽ അതും ചെയ്യാം..
നമ്മുടെ ജീവിതത്തിൽ ദൈവം എന്നേലും ഒരു സന്താനത്തെ സമ്മാനിക്കുകയാണേൽ അതേറ്റു വാങ്ങുകയും ചെയ്യാം…
ആ ജീവിതം നയിക്കാൻ നീ തയ്യാറാണോ…’

സമ്മതം സന്തോഷം ചാലിച്ച കണ്ണുനീരിലൂടെ നൽകി…
ശബ്‌ദം മെല്ലെ പുറത്തേക്ക് മുഴങ്ങി…

*****

മരുന്നുകൾ കൈമാറിയ ശേഷം വീണ്ടും ഉലാത്തുക തന്നെയാണ് മനോജ്…
ഇന്നവൾ ഗർഭിണിയാണ്..
മച്ചിയെന്നു വിധിയെഴുതിയ ഡോക്ടർക്കും തെറ്റി..
അതേറ്റു പാടിയ ജനത്തിനും ലജ്ജിച്ചു തല തായ്ത്തേണ്ടി വന്നു..

‘ നിത്യ.. ‘

സിസ്റ്റർ വീണ്ടും നീട്ടി വിളിച്ചു..
വിളിക്കുള്ള ഉത്തരം മനോജിന്റെ സാന്നിധ്യമായിരുന്നു..
നാവിൽ നിന്നും അക്ഷരത്തിന്റെ ശബ്ദം അവസാനിക്കും മുന്നേ തന്നെ മനോജ് സിസ്റ്റർക്കരികിലെത്തി..

‘ ഇരട്ട കുട്ടികളാ..’

ഒരു ചെറു പുഞ്ചിരിയോടെ സിസ്റ്റർ സന്തോഷ വാർത്ത അറിയിക്കുമ്പോൾ നിറ കണ്ണുകളോടെ പ്രിയ കുഞ്ഞുങ്ങളെ ഏറ്റു വാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു..

കൈകളാൽ തന്റെ കുഞ്ഞുങ്ങളെ സ്വീകരിക്കുമ്പോൾ തലയുയർത്തി മനോജ് വീണ്ടും ചോദ്യമുയർത്തി..

‘ എന്റെ നിത്യക്ക് കുഴപ്പമൊന്നുമില്ലലോ…’