എന്റമ്മൂ ഈ ആദ്യരാത്രിയിലും ഗർഭക്കഥ എഴുതി പോസ്റ്റ് ചെയ്യണതിനെപ്പറ്റിയാണോ നീയീ ആലോചിക്കുന്നത് …?

രചന: അതിഥി അമ്മു
എന്റമ്മൂ ഈ ആദ്യരാത്രിയിലും ഗർഭക്കഥ എഴുതി പോസ്റ്റ് ചെയ്യണതിനെപ്പറ്റിയാണോ നീയീ ആലോചിക്കുന്നത് …?

എന്റെ പരിഹാസം നിറഞ്ഞ ചോദ്യം കേട്ട് അവളെന്നെയൊന്ന് തറപ്പിച്ചു നോക്കി…

നിങ്ങൾക്കല്ലേലും എന്നെ പണ്ടേ വിലയില്ലല്ലോ മനുഷ്യാ…? എന്തോരം ആൾക്കാരാ എന്നെ അഭിനന്ദിക്കുന്നത്… നിങ്ങൾക്കു മാത്രം എന്റെ എഴുത്തിനോട് പുച്ഛം.
ഞാനെഴുതണത് ഒറ്റ വരിയെങ്കിലും ഇന്നു വരെ നിങ്ങൾ വായിച്ചിട്ടുണ്ടോ …?

പിന്നേ നീ എഴുതിക്കൂട്ടുന്ന വട്ടൊക്കൊ വായിക്കാൻ എനിക്ക് തലയ്ക്ക് ഓളം ഒന്നുമില്ല.

അല്ലേലും നിങ്ങൾക്ക് സ്നേഹമില്ല. അഞ്ചു വർഷം പ്രണയിച്ചാ ഇന്നീ വിവാഹം നടന്നത്. ഇതിനിടയിൽ സ്നേഹത്തോടെയുള്ള ഒരു വിളി ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടോ…? ഏതു പെണ്ണും അതൊക്കെ ആഗ്രഹിക്കില്ലേ…?

അവൾ പരിഭവങ്ങളുടെ ഭാണ്ഡം തുറന്നു…

എന്റീശ്വരാ എന്റെ കുഴി ഞാൻ തന്നെ തോണ്ടിയല്ലോ…?
മിണ്ടണ്ടാരുന്നു…

ടീ പൊട്ടീ …. ഞാൻ വെറുതെ നിന്നെ ദേഷ്യം പിടിപ്പിക്കാൻ പറയണതല്ലേ….?

ഞാൻ പതിയെ അവളുടെ താടിയിൽ പിടിച്ച് മുഖമുയർത്തി നെറുകയിൽ ചുംബിച്ചു.

ഏട്ടാ …
ഉം ….?

ഏട്ടാ ….
എന്താ ……?

ശ്രീയേട്ടാ…..
എന്താടീ ….?

എനിക്കൊരു സംശയം….?

പുതിയ കഥ ഉണ്ടാക്കാനുള്ള പ്ലാൻ ആണെങ്കിൽ പൊന്നുമോളെ നീയത് മനസ്സിൽ വച്ചാൽ മതി. നിന്റെ പൊട്ട കഥ കേട്ട് ഈ രാത്രി നശിപ്പിക്കാൻ ഞാനില്ല.
അവൾടൊരു ഗർഭോം… പ്രസവോം …

ശ്ശൊ അതല്ല മനുഷ്യാ ….

പിന്നെന്തോന്നാ….?

അല്ലേട്ടാ ഈ ജാതകം ഒക്കെ സത്യാണോ….?

ആ ആയിരിക്കും… നിനക്കെന്താ ഇപ്പൊ ജാതകത്തെപ്പറ്റി ഒരു സംശയം….?

അത് കഴിഞ്ഞ ദിവസം കിഴക്കേലെ ദേവേടത്തി വീട്ടിൽ വന്നപ്പൊ പറഞ്ഞു അവരുടെ പരിചയത്തിൽ ഏതോ പയ്യൻ മരിച്ചത് കല്യാണം കഴിച്ച പെണ്ണിന്റെ വൈധവ്യ ദോഷം കൊണ്ടാണെന്ന്. വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്നതിനു മുന്നേ പെണ്ണ് വിധവയായത്രേ.

എന്റെ അമ്മൂ നിനക്കിത്ര ബോധം ഇല്ലേ….? ആരേലുമൊക്കെ പറയുന്ന അന്ധവിശ്വാസങ്ങൾ കേട്ട് അതും ചിന്തിച്ചിരിക്കാൻ. അതും ഈ രാത്രിയിൽ.

എന്നാലും ഏട്ടാ ആ കുട്ടിയുടെ കാര്യം ഏട്ടൻ ഒന്നോർത്തു നോക്കിയേ…? ഭർത്താവു മരിച്ച ദുഃഖത്തിനൊപ്പം നാട്ടുകാരുടേയും വീട്ടുകാരുടേയും കുറ്റപ്പെടുത്തലുകൾ കൂടി അവൾ സഹിക്കേണ്ടി വരില്ലേ…? അതും അവളുടേതല്ലാത്ത തെറ്റിന്….

അതിനിപ്പൊ നമുക്കെന്ത് ചെയ്യാൻ പറ്റും….? വിശ്വാസങ്ങളോടൊപ്പം തന്നെ ഒരുപാട് അന്ധവിശ്വാസങ്ങളും നമ്മുടെ സമൂഹത്തെ അടക്കി വാഴുന്നുണ്ട്. ഗുണത്തേക്കാളേറെ അത് ദോഷം ചെയ്യുന്നുമുണ്ട്. ആയുസ് തരുന്നത് ഈശ്വരനെങ്കിൽ അത് തിരിച്ചെടുക്കുന്നതും ആ ഈശ്വരൻ തന്നെയാവില്ലേ…? പിന്നെന്തിന് ഒരു പെണ്ണിനു മേൽ ആ പഴി ചാരണം അമ്മൂ …?

ഏട്ടാ …..
എന്താടീ…..?

നമ്മുടെ ജാതകം ചേർച്ച നോക്കിച്ചത് എട്ട നല്ലേ …..? ജ്യോത്സ്യൻ എന്താ പറഞ്ഞത്….?

ഞാനൊന്നു ചിരിച്ചു ….

ചിരിക്കാതെ കാര്യം പറ മനുഷ്യാ……

ടീ നമ്മളു തമ്മിൽ പത്തിൽ പത്തു പൊരുത്തവും ഉണ്ട്. നീ എന്റെ ഭാഗ്യമാണത്രേ… നീ കൂടെയുണ്ടെങ്കിൽ എന്റെ ആയുസ്സ് ഇരട്ടിയാകുമെന്ന്…

ഹി ഹി പിന്നല്ല …നിങ്ങൾക്ക് പണ്ടേ എന്നെ വിലയില്ലല്ലോ …..

അതേയതേ കണ്ടറിയാം നീയല്ലേ അമ്മൂ ആള് സമാധാനം തന്നാ ഭാഗ്യം….

അല്ല ഇങ്ങനിരിക്കാനാണോ ഭാവം കിടക്കണ്ടേ ….?

നാണത്താൽ മുഖം കുനിച്ച അവളെ ഞാനെന്റെ നെഞ്ചോടു ചേർത്തു. എന്റെ നെഞ്ചിൽ തലവച്ചു കിടന്ന് അവൾ വീണ്ടും ചോദിച്ചു ….?

ഏട്ടാ ഈ ജാതകത്തിലുള്ള അന്ധവിശ്വാസമൊക്കെ എന്നെങ്കിലും മാറ്വോ ….?

ഒന്നും മിണ്ടാതെ അവളെ ചുംബനങ്ങൾ കൊണ്ട് പൊതിയുമ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു …..

നിന്റെ വൈധവ്യദോഷം എന്റെ ആയുസെടുക്കാതെ വന്നാൽ ആ അന്ധവിശ്വാസം മാറും…..
ആരും അറിയാതെ ഞാൻ മനസ്സിൽ സൂക്ഷിച്ച നിന്റെ ആ ദോഷം വെറും വിവരദോഷമെന്ന് ഞാനീ ലോകത്തോട് അന്നു വിളിച്ചു പറയും ….

ഹലോ …മനു ചേട്ടാ എന്ത് ചെയ്യാ…ഉറങ്ങായിരുന്നോ? ” “ഞാനോ … വാഴയ്ക്ക് തടം വെട്ടായിരുന്നു.

രചന: Ranjith P Louis
ഹേമന്തമെൻ കൈകുമ്പിളിൽ ….” തുടരെ തുടരെയുള്ള ഫോണിന്റെ നാദം കേട്ടാണ് മനു ഞെട്ടി ഉണണർന്നത്.. നോക്കിയപ്പോൾ ചിഞ്ചു… എന്റെ പെണ്ണ്… സമയം നോക്കിയപ്പോൾ വെളുപ്പിന് 1 മണി. ഈ പെണ്ണിന് ഉറക്കം ഇല്ലേ … പിറുപിറുത്തു മനു ഫോൺ എടുത്തു.

” അആഹ്… പറയടി”
“ഹലോ …മനു ചേട്ടാ എന്ത് ചെയ്യാ…ഉറങ്ങായിരുന്നോ? ”
“ഞാനോ … വാഴയ്ക്ക് തടം വെട്ടായിരുന്നു…ഒറ്റ വീക്ക് വച്ച് തന്നാൽ ഉണ്ടല്ലോ …രാത്രി ഈ സമയത്തു പിന്നെ എന്ത് ചെയ്‌യായിരുന്നു എന്ന നീ വിചാരിച്ചേ…”

“തമാശ കള മനു ചേട്ടാ … ഞാൻ എന്തിനാ വിളിച്ചെന്നു അറിയോ”
“ഇല്ലാ പറയടി …”

“നമ്മുടെ ഹണിമൂൺന്നു എവിടെയാ പോവാ ?” മനു താല്പര്യത്തോടെ ബെഡിൽ എണീറ്റിരുന്നു..
“നിനക്ക് എവിടെയാ പോവണ്ടേ?”

“പറയട്ടെ മനു ചേട്ടാ …ദേഷ്യപ്പെടരുത് okk ”
“ഇല്ലാ നീ പറയി…”
“നമുക്ക് സ്വിറ്റസർലണ്ടിൽ പോയാലോ ”

യ്യോ ഈ പെണ്ണ് എന്റെ പൈസ കളയാൻ ആയിട്ടാണലോ വരവ് …”സ്വിറ്റസർലണ്ടിൽ തന്നെ പോണോ ..മൂന്നാർ പോയാൽ പോരെ ?”

“പറ്റില്ല നമുക്ക് ..സ്വിറ്റസർലണ്ടിൽ തന്നെ പോവാം ..എന്റെ കൊച്ചിലെ മുതൽ ഉള്ള ആഗ്രഹം ആണ് …പ്ളീസ് ..”

“മ്മ്മ് ..ഓക്കേ പക്ഷെ ഒരു 2 മാസം വെയിറ്റ് ചെയ്യണം ഓക്കേ …കാരണം ഓഫീസിൽ ഓഡിറ്റിംഗ് ഉണ്ട് ..അത് കഴിഞ്ഞേ പോവാൻ പറ്റൂ…
” ഓക്കേ ..സമ്മതിച്ചു ..താങ്ക് യു മനു ചേട്ടാ …”

“ഡീ..ഒരു ഉമ്മ തന്നിട്ടു വയ്ക്ക് ..എന്റെ ഉറക്കം കളഞ്ഞിട്ടു പെണ്ണ്..”

“മ്മ്മ് ഉമ്മ …ശോ ഈ മനു ചേട്ടൻ… ഒരു നാണവും ഇല്ലാ …”

“പെണ്ണിന്റെ ഒരു നാണം …ശെരി ഗുഡ്‌നെറ് …”

മനസ്സിൽ ഒരു മഞ്ഞു മഴയായി എന്റെ ജീവിത സഖിയായി ചിഞ്ചു കടന്നു വന്നു …

കല്യാണത്തിന്റെ തിരക്കും വിരുന്നു പോവലും ഒക്കെ ആയി ഒരു മാസം കഴിഞ്ഞത് അറിഞ്ഞില്ല.. മനു ഓഫീസിൽ തിരികെ ജോയിൻ ചെയ്തു…

എന്നും വൈകുന്നേരം അവൾ എനിക്ക് വേണ്ടി ഗേറ്ററിനരികിൽ തന്റെ വരവും കാത്തിരിക്കും…എന്നെ കാണുമ്പോൾ പെണ്ണിന്റെ മുഖം ഒന്ന് കാണേണ്ടതാണ്…ചുമന്നു തുടുത്തു…അത് കാണാൻ തന്നെ ഒരു ചേലാണ്…

സ്വർഗം ഭൂമിയിലേക്ക് ഇറങ്ങി വന്ന പോലെ… വീട്ടിൽ പെട്ടെന്നു തന്നെ എല്ലാരുടെയും കണ്ണിലുണ്ണി ആയി അവൾ…അമ്മക്ക് നല്ല ഒരു കൂട്ടായി ..അങ്ങനെ സ്നേഹിച്ചും പ്രണയിച്ചും അവൾ എന്റെ സ്വന്തമായി…ഓഫീസിൽ ഓഡിറ്റിംഗ് തുടങ്ങി..

തിരക്കോടു തിരക്ക്..ഞാൻ ഓഫീസിലെ തിരക്കിൽ പെട്ടപ്പോൾ അവൾ സ്വിറ്റ്സർലൻഡ് ട്രിപ്പിന്റെ ഒരുക്കങ്ങളിലായിരുന്നു, പോവാനുള്ള ദിവസം അടുക്കുന്തോറും അവൾ അതിന്റെ ആകാംക്ഷയിൽ ആയിരുന്നു.. അത്ര മാത്രം ആഗ്രഹിച്ചിരുന്നു അവളവിടെ പോകാൻ…

അത് കൊണ്ട് തന്നെ ആണ് മനു അതിനു വഴങ്ങിയതും..
ഒരു ദിവസം ഓഫീസ്‌ വിട്ടു വന്ന എന്നെ സ്വീകരിക്കാൻ ഗേറ്ററിനരികിൽ അവൾ ഉണ്ടായിരുന്നില്ല…കള്ളി പെണ്ണ് പതിവ് തെറ്റിച്ചല്ലോ…മനു ഓർത്തു…റൂമിൽ ചെന്നപ്പോൾ ഇരുട്ടത്തു ബെഡിൽ കിടക്കുകയായിരുന്നു…

“എന്ത് പറ്റി ഡീ…സുഖമില്ലേ നിനക്ക്…”
അവൾ മറുപടിയൊന്നും പറഞ്ഞില്ല…”ഹാ.. പറയി എന്ത് പറ്റി…എന്റെ മോള് എന്താ ഒന്നും മിണ്ടാതെ ?” മനു ചിഞ്ചുവിന്റെ കവിളിൽ പതിയെ ചെന്ന് ഒരു ഉമ്മ കൊടുക്കാൻ ശ്രമിച്ചു..ഒരു പൊട്ടി കരച്ചിൽ മാത്രമായിരുന്നു മറുപടി..

സംഗതി എന്തോ ഗൗരവം ഉള്ളതാണ് എന്ന് മനുവിന് മനസിലായി…”നീ കരയണ്ട കാര്യം പറ..എനിക്ക് ടെൻഷൻ ആവുന്നു..എന്ത് കാര്യം ആയാലും നമുക്ക് പരിഹാരമുണ്ടാക്കാം.”

“മനു ചേട്ടാ എന്റെ ആഗ്രഹങ്ങൾ ഒന്നും നടക്കാൻ പോണില്ല ..നമ്മുടെ സ്വിസ്റ്റസ്റ്റ്ലാൻഡ് ട്രിപ്പ് വേണ്ടാന്ന് വയ്‌ക്കേണ്ടി വരും …എനിക്ക് ഈ മാസത്തെ പീരിയഡ്‌സ് വന്നില്ല…”

“അത്രേയുള്ളു കാര്യം … അത് ഈ ക്ലൈമറ്റ് മാറിയതിന്റെ ആവും…പേടിപ്പിച്ചു കളഞ്ഞലോ നീ “…
“എന്റെ മനു ചേട്ടാ …ഇതു ക്ലൈമറ്റ് മാറിയതിന്റെ ഒന്നും അല്ല…

എന്റെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ട്…നാൻ ടെസ്റ്റ് ചെയ്തു നോക്കി..പോസിറ്റീവ് ആണ്…”
മനു ആകാംക്ഷയോടെ ചിഞ്ചു വിനെ നോക്കി…”സത്യമാണോ നീ ഈ പറയണേ…

നമ്മുടെ വാവ…എനിക്ക് വയ്യ…എനിക്ക് സന്തോഷം കൊണ്ട് ഒന്നും പറയാൻ പറ്റണില്ല…” മനു ഓടി ചെന്ന് അവളെ കെട്ടി പിടിച്ചു …
“ശേ..മനു ചേട്ടാ വിടു.. നമുക്ക് ഇപ്പൊ കുഞ്ഞിനെ ഒന്നും വേണ്ടാ..എനിക്ക് മനുച്ചേട്ടനോടൊത്ത് ജീവിതം നന്നായിട്ടു ആസ്വദിച്ചിട്ടു മതി കുഞ്ഞു എന്ന പ്രാരാബ്ധം. ”
“കുഞ്ഞു പ്രാരാബ്‌ദോ ..നീ എന്തൊക്കെയാ ചിഞ്ചു പറയണേ…..

ജീവിതം കുഞ്ഞു ഉണ്ടായാലും ആസ്വദിക്കലോ..”
ഇപ്പോ ഞാൻ ഗർഭിണിയായാൽ അതിന്റെ പിന്നാലെ നടക്കേണ്ടി വരും…ഒന്നിനും സമയം കിട്ടില്ല…അത് മാത്രല്ല മനുച്ചേട്ടനോടൊത്തുള്ള ഈ യാത്ര നാൻ ഒരുപാടു മോഹിച്ചു കാത്തിരുന്നതാണ്..അത് വേണ്ടാന്ന് വയ്ക്കാൻ ഞാൻ സമ്മതിക്കില്ല…അത് കൊണ്ട് നമുക്ക് കുഞ്ഞിനെ വേണ്ടാന്ന് വയ്ക്കാം..

“നീ ഇത്ര നേരം പറഞ്ഞ തോന്ന്യാസം ഒക്കെ ഞാൻ കേട്ടിരുന്നു…ഇനി മതി നിർത്തു…ഈ കുഞ്ഞിനെ കളയാൻ ഞാൻ സമ്മതിക്കില്ല…”

“നിങ്ങൾക്കു പറയണത് മനസിലാവണിലേ…ഞാൻ ഇതിനെ കളയാൻ പോവാണ്..ആര് എന്ത് പറഞ്ഞാലും ..എനിക്ക് ഈ നാശത്തിനെ വേണ്ടാ..”
ഇത്രയും നാൾ താൻ സ്നേഹിച്ചിരുന്ന ചിഞ്ചു അല്ല വേറെ ഏതോ ഒരു അപരിചിത ആണ് തന്റെ മുമ്പിൽ ഉണ്ടായിരുന്നത് എന്ന് മനുവിന് തോന്നി പോയി…ഇങ്ങനെ ഒക്കെ എങ്ങനെ പറയാൻ സാധിക്കുന്നു ..എല്ലാം ശെരിയാവും ..അമ്മ വഴി പറഞ്ഞു മനസിലാക്കാം ..മനു ആശ്വസിച്ചു..

പിറ്റേ ദിവസം രാവിലെ മനു ഓഫീസിൽ പോവാൻ റെഡി ആവുമ്പോളും അവൾ എണീറ്റിരുന്നില്ല…ശല്യപെടുത്തണ്ട എന്ന് വിചാരിച്ചു മനു ഓഫീസിലേക്ക് പോയി…മനസിന് ഒരു സമാധാനം ഇല്ലാത്ത പോലെ തോന്നി മനുവിന്..എങ്ങും ഉറച്ചു നിൽക്കുന്നില്ല…

ഒരു ഹാഫ് ഡേ ലീവ് പറഞ്ഞു മനു ഓഫീസിൽ നിന്ന് ഇറങ്ങി, താൻ അങ്ങനെ ചിഞ്ചുവിനെ വേദനിപ്പിക്കരുതായിരുന്നു.. ഇന്ന് ചെന്നിട്ടു മാപ്പു പറയണം…പിന്നെ കാര്യങ്ങൾ ഒക്കെ പറഞ്ഞു മനസിലാക്കണം…
വീട്ടിൽ നേരത്തെ മനു വന്നത് കണ്ടീട്ടു ‘അമ്മ അത്ഭുതപ്പെട്ടു…”നീ എന്താ നേരത്തെ വന്നേ..സുഖമില്ലേ..”
“ഒന്നും ഇല്ലാ ‘അമ്മ…ഒരു തലവേദന അതോണ്ട് വന്നു..”

“മരുന്ന് കഴിച്ചോ നീയീ …ഉണ് കഴിച്ചോ …”
“ഞാൻ മരുന്ന് കഴിച്ചു ‘അമ്മ …ഒന്ന് കിടക്കട്ടെ…അപ്പൊ മാറും..ചിഞ്ചു എവിടെ ..”
“റൂമിൽ ഉണ്ടല്ലോ…അവൾക്കും സുഖമില്ല എന്ന് പറഞ്ഞു…രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല..കുറെ നിർബന്ധിച്ചു…പക്ഷെ കഴിച്ചില്ല…”
“മ്മ് ഞാൻ നോക്കാം…” അമ്മയെ വിഷമിപ്പിക്കണ്ട എന്ന് കരുതി മനു ഒന്നും പറഞ്ഞില്ല…

“റൂമിൽ ചെന്നപ്പോൾ മൊബൈലിൽ എന്തോ കുത്തി കൊണ്ട് ഇരിക്കായിരുന്നു,
“ചിഞ്ചു I’m sorry for hurting you yesterday..I shouldn’t have done that..plz forgive me”
“It’s ok Manuchetta…”
മനു സ്നേഹത്തോടെ അവളുടെ തലമുടി തഴുകി..”ചിഞ്ചു please understand…നമ്മുടെ സ്നേഹത്തിന്റെ ഒരു സമ്മാനം അല്ലെ ഈ കുഞ്ഞു …അതിനെ കളഞ്ഞാൽ ഈശ്വരൻ പൊറുക്കില്ല…

നമുക്ക് ഈ യാത്ര മാറ്റി വയ്കാം..
“മനു ചേട്ടാ ഇനി ഇതിനെ കുറിച്ച് നമ്മൾ ഒരു ഡിസ്കഷൻ വേണ്ടാ …നാൻ ഇതിനെ കളയാൻ പോവാണ്…”
മനുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു…”നിനക്ക്എ എങ്ങനെ ഇത്ര സ്വാർത്ഥതയോടെ സംസാരിക്കാൻ കഴിയുന്നു..

എന്നാൽ എന്റെ തീരുമാനം നീ കേട്ടോ…കുഞ്ഞിനെ എന്തെങ്കിലും ചെയ്താൽ പിന്നെ എന്റെ ജീവിതത്തിൽ നിനക്ക് ഒരു സ്ഥാനം ഉണ്ടാവില്ല”
ദേഷ്യത്തിൽ മനു റൂമിൽ നിന്ന് ഇറങ്ങി പോയി…

ദിവസങ്ങൾ കഴിഞ്ഞു …ജീവിതം ആകെ താളം തെറ്റിയ പോലെ…അതിനു ശേഷം ചിഞ്ചു എന്നോട് ഒന്നും മിണ്ടിയില്ല …മനു വേറെ വഴിയില്ലാത്തതു കൊണ്ട് അമ്മയോട് പറഞ്ഞു…’അമ്മയും അവളെ ഒരുപാടു മനസിലാക്കാൻ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല…

ദിവസങ്ങൾ കഴ്ഞ്ഞു…ഞാനും ചിഞ്ചുവും തമ്മിൽ ഉള്ള അകൽച്ച ഒരുപാടു കൂടി…മാനസികമായി നങ്ങൾ അകന്നു..
ചിഞ്ചുവിന്റെ വീട്ടുകാരോട് കാര്യം പറഞ്ഞു…അവരും ഇടപെട്ടു..പക്ഷെ അവളെ ആർക്കും പറഞ്ഞു മനസിലാക്കാൻ പറ്റിയില്ല..ഇതൊക്കെ കണ്ടു അമ്മയുടെ മനസു വെന്തുരുകി…

അങ്ങനെ ഇരിക്കെ ആണ് പള്ളിയിൽ നിന്ന് വേളാങ്കണ്ണി പള്ളിയിലേക്ക് തീർത്ഥയാത്ര പോവുന്നതിന്റെ കാര്യങ്ങൾ വികാരിയച്ചൻ ഞായറാഴ്ച ഒന്നാം കുർബാനക്ക് ശേഷം അന്നൗൺസ് ചെയ്തത്…’അമ്മ വേഗം പോയി എന്റെയും ചിഞ്ചുറിവിന്റെയും പേര് കൊടുത്തു…

“എന്റെ നേർച്ചയാണ് നിങളെ രണ്ടു പേരെയും വേളാങ്കണ്ണി പള്ളിയിൽ കൊണ്ട് വരിക്കും എന്നുള്ളത്..പോയെ പറ്റൂ…’അമ്മ വാശിപിടിച്ചു…ഭാഗ്യത്തിന് ചിഞ്ചു എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല..അങ്ങനെ ഞങ്ങൾ രണ്ടു പേരും വേളാങ്കണ്ണിയിലേക്കു പുറപ്പെട്ടു…
നീണ്ട പന്ത്രണ്ടു മണിക്കൂർ യാത്രക്ക് ശേഷം വേളാങ്കണ്ണിയിൽ എത്തി.. പള്ളിവക റൂം ഒക്കെ അറേഞ്ച് ചെയ്തിരുന്നു…

കുളിച്ചു ഫ്രഷ് ആയി..വൈകുന്നേരം 5 മണിയുടെ കുർബാനക്ക് ഞങ്ങൾ എല്ലാവരും പോയി. മനസുരുക്കി പ്രാത്ഥിച്ചു..”
കുർബാന കഴിഞ്ഞു…ഏല്ലാ തീർത്ഥാടകർക്കും ഷോപ്പിങ്ങിനും മറ്റുമായി സമയം തന്നു വികാരിയച്ചൻ…മനു ചിഞ്ചുവിനെ കൂട്ടി ബീച്ചിലേക്ക് പോവാന് തീരുമാനിച്ചു…

“ബീച്ചിലേക്ക് വരുന്നോ ചിഞ്ചു…? ഇവിടെ അടുത്ത് തന്നെ ഒരു നല്ല ഒരു ബീച്ച് ഉണ്ട്…” മനു പറഞ്ഞു…
“മ്മ് പോവാം…” ചിഞ്ചു മറുപടി പറഞ്ഞു.

ചിഞ്ചു ഞാനും ബീച്ച് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി..ഒന്നും പരസ്പരം മിണ്ടിയില്ല.. പോകുന്ന വഴിയിൽ ഒരു മരം മനുവിന്റെ കണ്ണിൽ പെട്ടു..അതിൽ നിറയെ മഞ്ഞ ചരടുകൾ കെട്ടിയിട്ടിരിക്കുന്നു..എന്തിനാകും ചരടുകൾ കെട്ടിയിട്ടിരിക്കുന്നത്..മനു ആശങ്കപ്പെട്ടു..
മനു ആ മരം നിന്ന സ്ഥലത്തേക്ക് ചുറ്റും കണ്ണോടിച്ചു നോക്കി…

അവിടെ കണ്ട കാഴ്ച ആരെയും കരളലിയിക്കുന്നതായിരുന്നു. ഒരുപാടു ദമ്പതികൾ മുട്ടിൽ ഇഴഞ്ഞു ആ മരത്തിന്റെ അടുത്ത് വന്നു ചരട് കെട്ടുന്നു..ചിലർ ആ മരത്തിന്റെ അടിയിൽ ഇരുന്നു ഉള്ളുരുകി കരഞ്ഞു പ്രാത്ഥിക്കുന്നു. മനുവിന് വല്ലാത്ത ദുഃഖം തോന്നി..

ആ മരത്തിന്റെ താഴെ ഒരു എഴുപതുകളുടെ നിറവിൽ ഉള്ള ഒരു അമ്മച്ചി മഞ്ഞ ചരട് കെട്ടുന്നത് മനു കണ്ടു…ഇതിന്റെ പിന്നിൽ ഉള്ള കാരണം അറിയാൻ വേണ്ടി മനു ചിഞ്ചുവിനെ കൂട്ടി ആ അമ്മച്ചിയുടെ അരികിൽ എത്തി ചോദിച്ചു…

“അമ്മച്ചി എന്തിനാ ഈ ചരട് കെട്ടുന്നത്… നിറയെ ചരടുകൾ ഉണ്ടല്ലോ ഇതിൽ…” എല്ലാവരും എന്തിനാ ഇങ്ങനെ കരയുന്നത്…അവരുടെ കണ്ണ് നിറയുന്നത് മനു ശ്രദ്ധിച്ചു…അവർ പറഞ്ഞു…”ഇത് എനിക്ക് വേണ്ടിയല്ല.. എന്റെ കൊച്ചു മോൾക്ക് വേണ്ടിയാണു.കല്യാണം കഴിഞ്ഞു പത്തു വർഷങ്ങൾക്കു മേലേയായി…ഇതു വരെ ഒരു കുഞ്ഞിക്കാല് കാണാൻ ഉള്ള ഭാഗ്യം അവൾക്കുണ്ടായിട്ടില്ല..

ഒരുപാടു doctors നെ കണ്ടു..കുഞ്ഞുണ്ടാവാൻ ഒരു തടസവും ഇല്ലാ എന്നാണ് എല്ലാ ഡോക്ടർസ് ഉം പറയണേ..ഒരുപാടു നേർച്ചകൾ ചെയ്തു…എന്നിട്ടും ഒരു ഫലവും ഇല്ല…. .ഉള്ളുരുകി പ്രാത്ഥിച്ചു ചരട് കെട്ടിയാൽ മാതാവ് അനുഗ്രഹിച്ചു കുഞ്ഞിനെ തരും എന്നാണ് വിശ്വാസം..അത് കൊണ്ടാണ് ഇത്രയധികം ദമ്പതികൾ എവിടെ ഇങ്ങനെ കരഞ്ഞു പ്രാർത്ഥിക്കുന്നത്..”ഇവരെല്ലാം മക്കളില്ലാതെ വിഷമിക്കുന്നവരാണ്

” ജീവിതത്തിൽ എന്തെല്ലാം നേടിയാലും..എന്തെല്ലാം സൗഭാഗ്യങ്ങൾ ഉണ്ടായാലും നമ്മുടെ വീട്ടിൽ ഒരു കുഞ്ഞു ഉണ്ടാവുമ്പോൾ മാത്രമാണ് ജീവിതം പൂർണമാകുന്നത്… അത് തന്നെയാണ് ദമ്പതികളുടെ ഏറ്റവും വലിയ സന്തോഷവും അപ്പോളാണ് അവരുടെ സൗഭാഗ്യങ്ങൾക്കു ഒരു അർത്ഥം ഉണ്ടാവുന്നത്.. ” അമ്മച്ചി ഇത്രയും പറഞ്ഞിട്ടു ഞങ്ങളോട് യാത്ര പറഞ്ഞു പോയി…

ചിഞ്ചുവിന്റെ തേങ്ങൽ കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്…പൊട്ടിക്കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു പറഞ്ഞു…”എനിക്ക് മാപ്പു തരു മനു ചേട്ടാ…എന്റെ തെറ്റ് എനിക്ക് മനസിലായി…എത്രയോ പേർക്ക് ലഭിക്കാത്ത നന്മയാണ് ഈശ്വരൻ നമുക്ക് തന്നത്..അത് മനസിലാക്കണ്ടേ ഞാൻ വളരെ ക്രൂരമായിട്ടാണ് പെരുമാറിയത്.. ക്ഷമിക്കാനാവാത്ത തെറ്റ് ആണ് ഞാൻ ചെയ്തത്…നമ്മുടെ കുഞ്ഞിനെ ഞാൻ പൊന്നു പോലെ നോക്കും…ക്ഷണികമായ സുഖങ്ങൾ അല്ല ജീവിതം എന്ന് എനിക്ക് മനസിലായി…എന്നോട് ക്ഷമിക്കില്ലേ മനു ചേട്ടാ..”
എല്ലാം മറന്നു മനു അവളെ കെട്ടിപിടിച്ചു…”നമുക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല ചിഞ്ചു… സാരില്ല..നീ വിഷമിക്കല്ലേ….ഒന്നും സംഭവിച്ചിട്ടില്ല…ഈ കുഞ്ഞിനെ നമുക്ക് നന്നായിട്ടു വളർത്താം…”

നിറഞ്ഞ മനസുമായി മനുവും ചിഞ്ചുവും മാതാവിന് നന്ദി പറഞ്ഞു..അവരുടെ പ്രണയത്തിന്റെ സമ്മാനമായ ആ കുഞ്ഞിന് വേണ്ടി പള്ളിയിൽ നേർച്ചയും ഇട്ടു അവർ ബീച്ചിലേക്ക് നടന്നു..

“ഡീ നിനക്ക് സ്വിസ്റ്റർലണ്ടിൽ പോണ്ടേ …” മനു ചിഞ്ചുവിന് കളിയാക്കി കൊണ്ടിരുന്നു…
“അതെ മനുച്ചേട്ടാ വലിയ കളിയാക്കൽ ഒന്നും വേണ്ട…നമ്മൾ ഇനി സ്വിറ്റസർലണ്ടിൽ പോകുന്നത് നമ്മുടെ ഈ തങ്കകുടത്തിനെ കൊണ്ടായിരിക്കും..” മനുവിന്റെ കൈ എടുത്തു ചിഞ്ചു തന്റെ വയറ്റിൽ പതിയെ വച്ചു…”മനുച്ചേട്ടന്റെ നെഞ്ചിലേക്ക് ഞാൻ ഒരു ബാഗ് തൂകി ഇടും…ഈ കുട്ടികളെ കൊണ്ട് നടക്കുന്ന ബാഗ് കണ്ടിട്ടില്ലേ…അതിൽ നമ്മുടെ വാവേനെ വയ്ക്കും..മനു ചേട്ടൻ കുഞ്ഞിനെ നോക്കിക്കോ…എന്ത് പറയുന്നു…” ചിഞ്ചു പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു…

“കർത്താവെ എട്ടിന്റെ പണിയാണലോ ഈ പെണ്ണ് തന്നത്…” മനു സന്തോഷത്തോടെ ഓർത്തു…
“എല്ലാരുടെയും ഷോപ്പിംഗ് ഒക്കെ കഴിഞ്ഞെങ്കിൽ ബസിൽ കയറിക്കോ…” വികാരിയച്ചൻ വിസിൽ അടിച്ചു…

“അയ്യോ മനുച്ചേട്ടാ നമ്മൾ ബീച്ചിൽ പോയില്ല…” ചിഞ്ചു ആകുലപ്പെട്ടു…
“സ്വിറ്റസർലണ്ടിൽ ഉള്ള ബീച്ചിൽ പോവാടി…” മനു ചിഞ്ചുവിനെ വിടാൻ ഉദ്ദേശിച്ചില്ല

“പോ മനുച്ചേട്ടാ…മതി എന്നെ കളിയാക്കിയത്…”

ചിഞ്ചു ആവലാതി പറഞ്ഞു.
തിരികെ ബസിലേക്ക് നടക്കുമ്പോൾ മനുവിന്റെയും ചിഞ്ചുവിന്റെയും കൈകൾ ഒരുമിച്ചു കോർത്തിരുന്നു…അതെ പോലെ അവരുടെ മനസും… വലിയൊരു പാപഭാരവും ഇറക്കിവെച്ച് പുതിയൊരു ജീവിതയാത്രക്കായ് അവർ നടന്നകന്നു .

ഉറക്കം വരാതെ എന്റെ കയ്യിൽ തലചേർത്ത് വച്ച് കിടന്ന് പതിയെ അവൾ പറയുന്നുണ്ടായിരുന്നു.. ഏട്ടാ ഇത് കൊടുക്കുമ്പോ മിന്നൂട്ടിക്ക് ഒത്തിരി സന്തോഷവും…..

രചന: Rinna John
ഓഫീസിൽ നിന്നിറങ്ങിയപ്പോ തന്നെ അര മണിക്കൂർ ലേറ്റ്…

ഇപ്പോ ദാ ഏതോ അമ്പലത്തിലെ പൂരമാണ്. റോഡ് ബ്ലോക്കായിരിക്കുന്നു…

ഇന്ന് അങ്ങോട്ട് ചെല്ലാതിരിക്കുന്നതാവും നല്ലത്.

മോന് വീട്ടിലിടാൻ ഡ്രസ്സ് വാങ്ങണമെന്നും നേരത്തെ വരണമെന്നു മൊക്കെ ഇന്നലെ തന്നെ പ്രിയതമ പറഞ്ഞതാണ്…

വീട്ടിലെത്തിയപ്പോ എട്ടര മണിയായി.

ടീ വേഗം ഒരുങ്ങ്. എല്ലാ കടയൊന്നും അടച്ചിട്ടുണ്ടാവില്ല.

വീട്ടിലിടാനുള്ള ബനിയൻ ഡ്രസ്സല്ലേ എല്ലാ കടകളിലും കാണും… പോവാം എന്ന് പറഞ്ഞിട്ടും പ്രതികരണമൊന്നുമില്ലാതെ അടുക്കളയിൽ തന്നെ നിക്കുന്നത് കണ്ടപ്പോ തന്നെ വിചാരിച്ചതാ…

പണി കിട്ടി.

നാല് ദിവസത്തേക്ക് മിണ്ടാതിരിക്കാനുള്ള കാരണമായി…

ഒരു അനുനയനത്തിന് ശ്രമിച്ച് അടുത്ത് ചെന്ന് സോപ്പിട്ടു നോക്കി…

ഫുഡ് പുറത്തൂന്ന് കഴിക്കാം വാ… ഇനിയുള്ള പണിയൊക്കെ നമുക്ക് രണ്ട് പേർക്കൂടെ വന്നിട്ട് ചെയ്യാം….

അവന് ഡ്രസ്സ് ഇപ്പോവേണ്ട ഏട്ടാ… അവനു കുറെയുണ്ടല്ലോ… പിന്നെ വാങ്ങാം…

ങ്ങേ അപ്പോ നീയല്ലെ ഇന്നലെ അവന് വീട്ടിലിടാൻ ഡ്രസ്സില്ലെന്നും എല്ലാം കീറിയതാണെന്നുമൊക്കെ പറഞ്ഞത്…

അതു പിന്നെ…

ഏട്ടന്റെ കയ്യിൽ ഉളള കാശ് എനിക്ക് തര്യോ…

എന്താ ഡീ കാര്യം നിനക്കിപ്പോ എന്തിനാ കാശ്…?

ഏട്ടാ അപ്രത്തെ മിന്നൂട്ടിയില്ലെ നന്നായിട്ട് ഡാൻസ് കളിക്കുന്നുണ്ട്…

ആ അത് നീ എന്നോട് പറഞ്ഞതല്ലെ… നീ മൊബൈലിൽ പാട്ട് വെച്ച് കൊടുക്കാറുണ്ടെന്നും അവള് നന്നായിട്ട് കളിക്കുന്നുണ്ടെന്നുമൊക്കെ…..

ആം….
സ്കൂളിൽ ഡാൻസിന് ഉണ്ടായിരുന്നു… ഇന്ന് ലാസ്റ്റ് ടൈമിൽ അവളെ ഒഴിവാക്കീത്രെ….

ചേച്ചിയോട് ചോദിച്ചപ്പോ തിന്നാൻ കൊടുക്കാൻ പോലും ഇല്ല മോളെ പിന്നാണോ കളിക്കാൻ പൈസാ കൊടുക്കുന്നത് എന്നാ പറഞ്ഞത്.

800 രൂപയാത്രെ… ഏട്ടൻ തര്യോ…

ആ ഉണ്ണിയേട്ടന്റെ കയ്യിൽ ഇല്ലാഞ്ഞിട്ടല്ല ഏട്ടാ.. കെടുക്കില്ല.

പണിയെടുക്കുന്നത് മുഴുവൻ കുടിച്ച് തീർക്കും….

രണ്ടൂസം കഴിഞ്ഞാമിന്നൂന്റെ ബർത്ത്ഡേയാ….ആ കുഞ്ഞിന്ന് പറയുന്നത് കേട്ടപ്പോ എനിക്ക് വിഷമായി പോയി….

ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ എത്രയാ നമ്മൾ ചിലവാക്കുന്നത്… എന്നിട്ടും നമ്മളെന്താ ഏട്ടാ അതൊന്നും കാണാതിരുന്നേ…?

പറഞ്ഞ് നിർത്തുമ്പോ അവളുടെ തൊണ്ടയിടറുന്നത് ഞാനറിഞ്ഞു….

അടുത്ത് ചെന്ന് പതിയെ ചേർത്ത് പിടിച്ചപ്പോ അവളുടെ നിറഞ്ഞ കണ്ണുകൾ അവളെന്റെ നെഞ്ചിലൊളിപ്പിച്ചു…..

രാവിലെ പോവാൻ റെഡിയായപ്പോ കയ്യിലിരുന്ന 1500 രൂപ അവളുടെ കയ്യിൽ കൊടുത്തപ്പോ ഒരു പതിനഞ്ചു ലക്ഷം കിട്ടിയ പോലത്തെ തിളക്കം അവളുടെ കണ്ണുകളിലുണ്ടായിരുന്നു….

വൈകുന്നേരമായപ്പോ ഒരു ചെറിയ കടയിൽ കയറി മോന് രണ്ട് ജോഡി ഡ്രസ്സെടുക്കാൻ…

ചെന്ന് കേറിയപ്പോ തന്നെ കണ്ണിലുടക്കീത് ഒരു സുന്ദരി ഫ്രോക്കിലാണ്…

മോനെ ഗർഭിണിയായപ്പോ മുതൽ ഇപ്പോഴും ആർക്ക് ഡ്രസ്സെടുക്കാൻ കേറിയാലും അവൾ പെൺകുട്ടികളുടെ ഉടുപ്പ് കൊതിയോടെ നോക്കി നിക്കുന്നത് കണ്ടിട്ടുണ്ട്…

പലപ്പോഴും ഞാനതിന് അവളെ വഴക്ക് പറഞ്ഞിട്ടും ഉണ്ട്…

അന്നൊന്നും പെൺകുട്ടികളുടെ ഉടുപ്പിന് ഇത്രേം ഭംഗി എനിക്ക് തോന്നിട്ടില്ലായിരുന്നു…

അതെടുത്ത് തിരിച്ചും മറിച്ചും നോക്കുന്ന കണ്ടപ്പോ സെയിൽസ്മാൻ രണ്ട് മൂന്നെണ്ണം എടുത്ത് വിരിച്ചിട്ടു…

എത്ര പ്രായമുള്ള കുട്ടിക്കാ ചേട്ടാ എന്ന സെയിൽമാന്റെ ചോദ്യത്തിന് എനിക്ക് പെട്ടെന്നൊരു ഉത്തരം കിട്ടില്ല…

പിന്നെ പറഞ്ഞൊപ്പിച്ചു ഒരു എട്ട് വയസ്സുള്ള കുട്ടിക്കാ….

വീട്ടിലേക്ക് വന്ന് കയറിപ്പോ രണ്ട് മൂന്ന് കവറ് കണ്ടപ്പോ തന്നെ അവള് വഴക്ക് തുടങ്ങി..

ഞാൻ വേണ്ടാന്ന് പറഞ്ഞതല്ലേ ഏട്ടാ.. വെറുതെ എന്തിനാ വാങ്ങീത്… അവന് കുറെയുണ്ടല്ലോ…..

നീ കവറ് തുറന്ന് നോക്ക് പെണ്ണെ..

എന്നിട്ട് പറയ് എന്ന് പറഞ്ഞപ്പോ അവളെന്നെയൊന്ന് സൂക്ഷിച്ച് നോക്കി കവർ പൊട്ടിച്ചു…

ഒരു കുഞ്ഞു മിഡിയും ടോപ്പും ഒരു ഫ്രോക്കും…

കവറീന്നെടുത്തപ്പോ തന്നെ അവൾടെ കണ്ണു നിറഞ്ഞിരുന്നു…….

നിനക്കിതു കണ്ടിട്ടു സങ്കടാണോ പെണ്ണെ… എന്ന എന്റെ ചോദ്യത്തിന് ഒന്നു പോ ഏട്ടാന്നും പറഞ്ഞ് ഒരു ഇടിയും തന്ന് അത് രണ്ടും വാരിനെഞ്ചോട് ചേർത്തു…..

നാളെ കൊടുക്കാല്ലെ എട്ടാന്ന് പറഞ്ഞ് അലമാരയികൊണ്ടു വച്ച് ഭക്ഷണം കഴിച്ച് കിടന്നു…

ഉറക്കം വരാതെ എന്റെ കയ്യിൽ തലചേർത്ത് വച്ച് കിടന്ന് പതിയെ അവൾ പറയുന്നുണ്ടായിരുന്നു..

ഏട്ടാ ഇത് കൊടുക്കുമ്പോ മിന്നൂട്ടിക്ക് ഒത്തിരി സന്തോഷവും…..

പല പ്രാവശ്യം അപ്പൂസിന്ഡ്രസ്സ് വാങ്ങുമ്പോഴും ഷൂ വാങ്ങുമ്പോഴുമൊക്കെ ആ കുഞ്ഞ് കൊതിയോടെ അത് തൊട്ട് നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്… അപ്പോഴൊന്നും ആ കുഞ്ഞിനും ആഗ്രഹമുണ്ടാവുന്ന് എനിക്കെന്താ തോന്നാതിര്ന്നേ ഏട്ടാ…

ഉറക്കത്തിലേക്ക് വീണ എന്നെ തോണ്ടി വിളിച്ചാണ് ചോദ്യം….

എന്റെ പൊന്നൂസെ ഞാനൊന്ന് ഉറങ്ങട്ടെ…. നീ നാളെ അത് കൊട്ത്ത് സന്തോഷമൊക്കെ നേരിട്ട് കാണ്..
എന്നെ വെറുതെവിടെ ടീ എന്ന് ദയനീയമായി പറഞ്ഞ് ഞാൻ തിരിഞ്ഞ് കിടന്നു….

ഒന്നൊറങ്ങി വന്നപ്പോ ദാ.. വീണ്ടും തോണ്ടുന്നു…

ഏട്ടാ…

മ്മ്… എന്താ ഡീ..

സ്വന്തം മക്കൾക്ക് തിന്നാൻ കൊടുക്കാതേം ഉടുക്കാൻ വാങ്ങി കൊടുക്കാതേം കുടിച്ച് നടന്നിട്ട് ഈ ഉണ്ണിയേട്ടനേപ്പോലുള്ളവർക്ക് എന്ത് നേട്ടമാ കിട്ടാനുള്ളത്..?

അയാൾ അദ്വാനിച്ചുണ്ടാക്കുന്നത് കുടുംബത്തിന് വേണ്ടി ചെലവാക്കുവാണേൽ ചേച്ചീം മക്കളും എത്ര സന്തോഷായിട്ടിരുന്നേനെല്ലേ ഏട്ടാ….

എന്റെ പൊന്നൂ സേ….

സ്വന്തം കുടുംബം തന്നെ ഒരു ലഹരിയാണെന്ന് മനസ്സിലാക്കാത്ത അദ്വാനിക്കുന്നത് മുഴുവൻ കൊടുത്ത് ലഹരി തേടുന്ന ഉണ്ണിയെപ്പോലെ ഒരു പാട് വിഡ്ഢികൾ ഉണ്ട്..

അവരെയൊന്നും നമുക്ക് തിരുത്താനാവില്ല…. അവരെന്നും അങ്ങനെ തന്നെ ഉണ്ടാവും…..

എന്റെ പൊന്നൂ ഞാനൊന്നു ഉറങ്ങട്ടെ ടീ..

ഇനി വിളിച്ചേക്കല്ലേ……

മമ്മ്.. ഇല്ല ഏട്ടനൊറങ്ങിക്കോ ഇനി വിളിക്കൂല്ലാന്നും പറഞ്ഞ് അവൾ തിരിഞ്ഞ് കിടന്നു…..

ഇനിയും ചോദ്യങ്ങൾ വരുന്നതിനും മുമ്പ് തലവഴി പുതപ്പിട്ട് ഞാനും മിണ്ടാതെ കിടന്നു….

മോളേ… നീയെന്താണ് എന്നും മുറ്റത്ത് വന്ന്നിന്ന് അവന്റെ സുഖ വിവരങ്ങൾ അന്വേഷിച്ച് തിരിച്ചു പോകുന്നത്..? നീയെന്താണ് അവനെ അകത്ത് കയറിയൊന്ന്

#മനസ്സിലൊളിപ്പിച്ച_സ്നേഹം

മോളേ… നീയെന്താണ് എന്നും മുറ്റത്ത് വന്ന്നിന്ന് അവന്റെ സുഖ വിവരങ്ങൾ അന്വേഷിച്ച് തിരിച്ചു പോകുന്നത്..? നീയെന്താണ് അവനെ അകത്ത്
കയറിയൊന്ന് കാണാത്തത്..?
അവനെപ്പോഴും നിന്നെ അന്വേഷിക്കാറുണ്ട്.
നീ ഇവിടംവരെ വന്ന് അവനെ ഒന്ന് കാണാതെ തിരിച്ചുപോയി എന്നറിഞ്ഞാൽ അവന് സങ്കടമാകും.
നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ?
നീ അകത്തു ചെന്ന് അവനെ ഒന്ന് കാണ്..
കുറച്ചുസമയം അവനോട് എന്തെങ്കിലുമൊക്കെ മിണ്ടിയും പറഞ്ഞും ഇരിക്ക്..
അങ്ങനെയെങ്കിലും അവന് ഒരു മാസം പുറത്തിറങ്ങാത്തതിന്റെ വിഷമമൊന്ന് മാറട്ടെ..

മടിച്ചു മടിച്ചു കൊണ്ടാണ് സുനീറ അകത്തേക്കു കയറിയത്..

ഒരു കാലിൽ പ്ലാസ്റ്റർ ഇട്ട് കൈയിലും മുഖത്തുമെല്ലാം കറുത്ത് കരിഞ്ഞു തുടങ്ങിയ മുറിപ്പാടുകളുമായി ബെഡ്ഡിൽ കാലും നീട്ടിയിരിക്കുന്ന ഹമീദിനെ കണ്ടപ്പോൾ സുനീറയുടെ നെഞ്ചൊന്ന് പിടച്ചു .. കണ്ണുകൾ നിറഞ്ഞു.

പുറത്തുനിൽക്കുന്ന സുനീറയെ കണ്ടതും ഹമീദ് പൊട്ടിത്തെറിച്ചു.

എടീ പോത്തേ…. കരിങ്കാലീ…. എവിടെയായിരുന്നെടീ ഇത്രയും ദിവസം.. ഒരുമാസമായി ഞാനീ നിലയിലായിട്ട്.. ഇതുവരെ എന്നെയൊന്ന് വന്നുകാണാൻ തോന്നിയില്ലല്ലോടീ ചൂലേ നിനക്ക്..?
ഓർമ്മവെച്ച നാൾമുതൽ നീയല്ലേടീ
എന്റെ ബെസ്റ്റ് ഫ്രണ്ട്..
ഒരുമിച്ച് പഠിച്ചും ഒരുമിച്ചു കളിച്ചും
വളർന്നതല്ലേടീ നമ്മൾ..
ബൈക്കിൽനിന്ന് വീണ് കയ്യും കാലും ഒടിഞ്ഞിട്ടും എനിക്ക് വേദനിച്ചില്ല.
പക്ഷേ തൊട്ടപ്പുറത്തെ വീട്ടിലുള്ള
നീ എന്നും ഇവിടെ വന്ന് എന്റെ സുഖവിവരങ്ങൾ അന്വേഷിച്ചറിഞ്ഞ് എന്നെ കാണാതെ തിരിച്ചുപോകാറുണ്ട് എന്ന് അറിഞ്ഞപ്പോൾ എനിക്കൊരുപാട് വേദനിച്ചു. ഒരുപാട് പ്രാവശ്യം ഞാൻ നിന്നെ ഫോണിൽ വിളിച്ചു ..
പക്ഷേ നീ ഫോണെടുത്തില്ല..
ഇതിനു മാത്രം എന്ത് തെറ്റാടീ ഞാൻ
നിന്നോട് ചെയ്തത്..?

സുനീറ കരഞ്ഞുകൊണ്ട് ഹമീദിന്റെ
അടുത്ത് കട്ടിലിൽ വന്നിരുന്നു..

നീ കരയേണ്ട .. ഞാൻ എന്റെ സങ്കടം കൊണ്ട് പറഞ്ഞു പോയതാണ് ..
നിനക്ക് ചിലപ്പോൾ എന്നെ ഈ നിലയിൽ കാണാനുള്ള വിഷമം കൊണ്ടാവും
നീ വരാതിരുന്നത് .
അത് സാരമില്ല ..പോട്ടെ..

ബൈക്ക് ഓടിക്കുമ്പോൾ മൊബൈലില്‍ സംസാരിക്കരുതെന്ന് ഉമ്മയെപ്പോഴും പറയാറുണ്ട്.
അതെങ്ങനെയാ… ആ സമയം തന്നെ നോക്കി ഫോണിൽ ഒലിപ്പിക്കാൻ വരും ഒരുത്തി.. കുറച്ച് കാലമായി ഒരു പെണ്ണ് എന്നെ ഫോണില്‍ വിളിച്ച് വട്ടു കളിപ്പിക്കാന്‍ തുടങ്ങിയിട്ട് ..
ആരാണെന്നും പറയില്ല.പേരും പറയില്ല .
നാടും പറയില്ല..
അങ്ങോട്ടു വിളിച്ചാൽ മൊബൈൽ എപ്പോഴും സ്വിച്ച് ഓഫും..
എനിക്കൊരുപാട് ഇഷ്ടമാണ് എന്നെ കല്യാണം കഴിക്കാമോ എന്ന്
മാത്രം ചോദിക്കും.
അങ്ങോട്ട് ചോദിക്കുന്നതിനൊന്നും
മറുപടി തരില്ല..
തമ്മിൽ കാണാതെ എങ്ങനെ പറയും എന്നു ചോദിച്ചാൽ ചിരിക്കുക മാത്രം ചെയ്യും..
എനിക്ക് അപകടം പറ്റിയതിന് ശേഷം അവൾ മൊബൈല്‍ ഓണക്കിയിട്ടില്ല.
ഏതായാലും ആ ശല്ല്യം ഒഴിഞ്ഞ് കിട്ടി.
എന്റെ കയ്യും കാലും മുറിച്ച് എന്നെ ഒരു മൂലയിൽ ആക്കിയപ്പോൾ സമാധാനമായില്ലേ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു ..
ഞാൻ ഒരുപാട് പ്രാവശ്യം വിളിച്ചുനോക്കി ഫോൺ ഇപ്പോഴും സ്വിച്ച് ഒാഫ് തന്നെയാണ്..
ഏതായാലും ആ ശല്യം ഒഴിഞ്ഞു പോയെന്നാണ് തോന്നുന്നത്..

എല്ലാം കേട്ടുകൊണ്ട് തലയും താഴ്ത്തി പിടിച്ചിരിക്കുന്ന സുനീറയുടെ കരച്ചിലിന്റെ ശബ്ദം കൂടി കൂടി വന്നു..
കട്ടിലിൽനിന്ന് എഴുന്നേറ്റ് ഒരു ഭ്രാന്തിയെപ്പോലെ അവള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി.
ആർത്തു കരഞ്ഞു കൊണ്ട് തറയിൽ
കിടന്നു ഉരുണ്ടു..
അവന്റെ കാലുകളിൽ കിടന്നു പൊട്ടിക്കരഞ്ഞു..

ടീ സുനീറാ… നിനക്കെന്തു പറ്റി..?
എന്താണ് നീ കാണിക്കുന്നത്..
നീ എന്തിനാണ് എന്റെ കാലുപിടിച്ചു കരയുന്നത്..?
എഴുന്നേൽക്കൂ ഉമ്മ അപ്പുറത്തുണ്ട്.
അവർ കണ്ടാൽ എന്തു വിചാരിക്കും..?

കാണട്ടെ ..എല്ലാവരും കാണട്ടെ ..
വയ്യ ..എനിക്കിനി വയ്യ ഇങ്ങനെ നീറി നീറി ജീവിക്കാൻ..
നിന്നെ മൊബൈലിൽ വിളിച്ച് ശല്യം ചെയ്യുന്ന ആ നശിച്ച പെണ്ണ് ഞാനാടാ…
സുനീറ വാവിട്ടുകരഞ്ഞു..

നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണടാ..
എങ്ങനെ തുറന്നുപറയണം എന്നറിയാതെ ഉരുകി ഉരുകിയാണ് ഞാൻ ഓരോ ദിവസവും തള്ളിനീക്കുന്നത്..
സമപ്രായക്കാരിയായ എന്നെ നീ എങ്ങനെ കാണും എന്ന പേടിയായിരുന്നു എനിക്ക്..
ഒന്നാം ക്ലാസ്സുമുതൽ ഒരുമിച്ച് പഠിച്ചും
കൂടെ കളിച്ചും വളർന്ന നിന്നോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞാൽ നീ എന്നെ വെറുത്തു പോയാലോ എന്ന പേടിയായിരുന്നു എനിക്ക്..
എന്നും നിന്റെ ശബ്ദം കേൾക്കാൻ വേണ്ടി മാത്രമാണ് ഞാൻ പുതിയൊരു സിം എടുത്തതും നിന്നെ ആരാണെന്ന് പറയാതെ വിളിച്ചു ശല്യപ്പെടുത്തിക്കൊണ്ടിരുന്നതും…
എന്നോട് സംസാരിക്കുന്നതിനിടയിൽ ആണല്ലോ നിനക്ക് അപകടം പറ്റിയത് എന്ന ചിന്തയിൽ ജീവിതം അവസാനിപ്പിക്കാൻ വരെ തോന്നിയിട്ടുണ്ട് എനിക്ക്..
ഇനിയും ഇത് പറഞ്ഞില്ലെങ്കില്‍ ഞാൻ നെഞ്ച് പൊട്ടി മരിച്ചു പോകും ..
എന്നോട് ക്ഷമിക്കെടാ..
നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല..

സുനീറ ഹമീദിന്റെ കാലില്‍ കിടന്ന് പൊട്ടിക്കരഞ്ഞു..

ഹമീദ് അവളെ പിടിച്ചെഴുന്നേൽപ്പിച്ച് തന്നോട് ചേർത്തുനിർത്തി ..
സ്നേഹത്തോടെ അവളുടെ പുറത്ത് തലോടി സമാധാനിപ്പിച്ചു ..
കണ്ണുകൾ തുടച്ചു…

എന്നോട് തുറന്ന് പറയാമായിരുന്നില്ലേടീ എന്ന് പറയാനൊരുങ്ങിയതും
വാതിലിനു പുറത്ത് നിന്നും തന്നെ തുറിച്ചു നോക്കുന്ന ഉമ്മയുടെ രണ്ടു കണ്ണുകൾ കണ്ടതും ഒരുമിച്ചായിരുന്നു..
ഹമീദ് സുനീറയെ തന്നിൽനിന്ന് തള്ളിമാറ്റി..

ഉമ്മ അകത്തേക്ക് കയറിവന്നു..

എന്താണിവിടെ നടക്കുന്നത്….?
എന്താണ് നിങ്ങള്‍ ചെയ്യുന്നത്..?
സുനീറാ…. ഇതിനായിരുന്നോ വരുന്ന കല്യാണാലോചനകൾ എല്ലാം ഓരോ കാരണം പറഞ്ഞു നീ മുടക്കി കൊണ്ടിരുന്നത്. .?
നീ വീട്ടിലേക്ക് പോ….

ഹമീദ് ഉമ്മയെ ദയനീയമായി ഒന്ന് നോക്കി. റൂമിൽ നിന്നും ഇറങ്ങിപ്പോകുന്ന സുനീറയുടെ കരച്ചിൽ ഹമീദിന്റെ കണ്ണുകളെ ഈറനണിയിച്ചു..

തറയിലേക്ക് കണ്ണും നട്ട് കണ്ണീരൊലിപ്പിച്ച് കൊണ്ടിരിക്കുന്ന മകന്റെ അടുത്ത് വന്നിരുന്ന് ഉമ്മ അവന്റെ നെറുകയിൽ പതുക്കെ തലോടി..

മോനെ …
സുനീറയെ ഉമ്മാക്കും ഒത്തിരി ഇഷ്ടമാണ്.
നിങ്ങളുടെ സൗഹൃദം കാണുമ്പോൾ ഉമ്മക്ക് അസൂയ തോന്നിയിട്ടുണ്ട് .
നിങ്ങൾ ഒരുമിച്ചു ജീവിച്ചിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ..
നിങ്ങൾക്ക് കല്യാണം കഴിച്ചു കൂടെ എന്ന് ചോദിച്ചാൽ നിങ്ങളെന്നെ തെറ്റിദ്ധരിക്കുമോ എന്ന് പേടിച്ചിട്ടാണ് ഉമ്മയൊന്നും ചോദിക്കാതിരുന്നത് ..
ഇപ്പോൾ ഉമ്മാക്ക് സമാധാനമായി..
ഇനി വൈകിക്കേണ്ട.
അവളുടെ വീട്ടുകാരുമായി സംസാരിച്ച് എത്രയും പെട്ടെന്ന് നമുക്ക് കല്യാണം നടത്തണം..
നീ ഇരിക്ക്… ഞാനെന്തെങ്കിലും കുടിക്കാൻ എടുത്തിട്ട് വരാം..

പുറത്തേക്ക് നടക്കുന്നതിനിടയിൽ ഉമ്മയൊന്നു തിരിഞ്ഞുനിന്നു..

അതേയ്…
അവളെ ഇറക്കി വിട്ടതിന് നീ എന്നോട്
ദേഷ്യം കാണിക്കണ്ട..
ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനി കല്യാണം കഴിയുന്നതു വരെ നിങ്ങളെ
ഒരു റൂമിൽ ഒറ്റക്കാക്കി പോകാൻ ഉമ്മാക്ക് ധൈര്യമില്ല … അതുകൊണ്ടാ……

നാണം കൊണ്ട് ഉമ്മയുടെ മുഖത്തേക്കു നോക്കാൻ ത്രാണിയില്ലാതെ ഹമീദ് തിരിഞ്ഞിരുന്നു..

Shihab Kzm

നന്ദേട്ടാ വല്ലാതെ വേദനിക്കുന്നു… സഹിക്കാനൊക്കുന്നില്ല നീയൊന്ന് അടങ്ങിക്കിടക്ക് ദേവൂ. എത്ര പറഞ്ഞാലും കേൾക്കില്ല. കുറച്ചൊക്കെ സഹിച്ചേ പറ്റൂ. നിനക്കു മാത്രം ഒരു വേദന.

നന്ദേട്ടാ വല്ലാതെ വേദനിക്കുന്നു… സഹിക്കാനൊക്കുന്നില്ല…

നീയൊന്ന് അടങ്ങിക്കിടക്ക് ദേവൂ. എത്ര പറഞ്ഞാലും കേൾക്കില്ല. കുറച്ചൊക്കെ സഹിച്ചേ പറ്റൂ. നിനക്കു മാത്രം ഒരു വേദന.

അതല്ല നന്ദേട്ടാ …. ഇതിപ്പൊ എത്ര ദിവസായി ഈ വേദന…. നാളെ എന്നെയൊന്ന് ഹോസ്പിറ്റലിൽ കൊണ്ടോവോ…?

ഉം ….. നാളെ നോക്കാം. ഇപ്പൊ നീയൊന്ന് അടങ്ങിക്കിടക്ക്. എനിക്കുറങ്ങണം.

എനിക്കെന്തോ ഉറങ്ങാൻ ഒക്കുന്നില്ല. സഹിക്കാനാകാത്ത വയറു വേദന. ഇതിപ്പോ കുറേ ദിവസായി..
എത്ര പറഞ്ഞിട്ടും നന്ദേട്ടനും അമ്മയും ഹോസ്പിറ്റലിൽ കൊണ്ടോവാൻ കൂട്ടാക്കുന്നുമില്ല.
കടുത്ത വേദന കൊണ്ട് ഉറങ്ങാതെ നേരം വെളുപ്പിച്ചു.

എന്റെ ദയനീയാവസ്ഥ കണ്ടിട്ടാവണം നന്ദേട്ടൻ ഹോസ്പിറ്റലിൽ കൂടെ വരാൻ തയ്യാറായി.

വിദ്യാഭ്യാസം വളരെ കുറഞ്ഞ എനിക്ക് ഡോക്ടർ പറഞ്ഞത് പൂർണ്ണമായും മനസ്സിലായില്ല. എന്തൊക്കെയോ ടെസ്റ്റുകൾ…

അതിന്റെ റിസൾട്ടുമായി പിറ്റേന്നു ചെന്നപ്പോൾ ഡോക്ടർ എന്നെ പുറത്തു നിർത്തി നന്ദേട്ടനോട് സംസാരിച്ചു.
അക്ഷമയായി ഞാൻ പുറത്തു കാത്തിരുന്നു. എന്താവും ഡോക്ടർ നന്ദേട്ടനോട് മാത്രമായി പറയുക….?
എനിക്കെന്തെങ്കിലും അസുഖം…?

ഡോക്ടറുടെ മുറിയിൽ നിന്നു പുറത്തു വന്ന നന്ദേട്ടനിൽ എന്തോ മാറ്റം..
കാര്യം തിരക്കിയിട്ടും മൗനം..
എന്താ നന്ദേട്ടാ …?
ഡോക്ടറെന്താ പറഞ്ഞത്….? എനിക്കെന്തെങ്കിലും അസുഖം….?

ഇല്ല ദേവൂ ….
ഒന്നൂല്ല….
ഒരു ചെറിയ ഓപ്പറേഷൻ വേണ്ടി വരും. പെട്ടെന്നു കേട്ടാൽ നീ പേടിക്കുമെന്നു കരുതിയാ ഡോക്ടർ എന്നോട് മാത്രമായി പറഞ്ഞത്.
നീ പേടിക്കണ്ട. ഇത് നിസ്സാരമാണ്.

നന്ദേട്ടൻ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

പിന്നീടിങ്ങോട്ടുള്ള ദിവസങ്ങളിൽ ഓഫീസിൽ പോലും പോകാതെ നന്ദേട്ടൻ എനിക്ക് കൂട്ടിരുന്നു.
കുറേ നാളുകളായി എനിക്കന്യമായിരുന്ന നന്ദേട്ടന്റെ സ്നേഹം എനിക്ക് തിരിച്ചു കിട്ടിയ ദിനങ്ങളായിരുന്നു അത്.
ചിലപ്പോഴൊക്കെ നന്ദേട്ടന്റെ ഈ മാറ്റത്തിൽ എനിക്ക് സംശയം തോന്നാതിരുന്നില്ല.

ഇനി എനിക്കെന്തെങ്കിലും അസുഖം…? ഞാൻ മരിച്ചു പോകുമെന്ന് അറിയാവുന്നതു കൊണ്ടാണോ നന്ദേട്ടന്റെ ഈ മാറ്റം…?
ഒന്നും മനസ്സിലാക്കുന്നില്ല…

ഓപ്പറേഷനു മുന്നുള്ള സമ്മതപത്രത്തിൽ എനിക്കൊപ്പം ഒപ്പിടുമ്പോൾ നന്ദേട്ടന്റെ കൈകൾ വിറച്ചുവോ …?

പേടിയോടെ തന്നെ ഓപ്പറേഷനെ നേരിട്ടെങ്കിലും സുഖമായി വീട്ടിൽ തിരിച്ചെത്തി.

രണ്ടു മാസത്തിനു ശേഷം ഒരു ദിവസം വീണ്ടും ആ പഴയ വേദന.
അതുവരെ ചെയ്ത ചികിത്സയുടേയും ഓപ്പറേഷന്റെയും വിവരങ്ങൾക്കായി അതുവരെ ചികിത്സിച്ച ഡോക്ടറെ കാണാൻ തീരുമാനിച്ചു.

നന്ദേട്ടൻ സ്ഥലത്തില്ലാതിരുന്നതു കൊണ്ട് തനിച്ചാണ് പോയത്.
അപ്രതീക്ഷിതമായി എന്നെ കണ്ടപ്പോൾ ഡോക്ടർ ഞെട്ടിയതുപോലെ…

എന്താ ദേവൂ വന്നത് ….?
വേദനയൊക്കെ മാറിയില്ലേ…?

ഇല്ല ഡോക്ടർ …
ഇന്നലെ മുതൽ വീണ്ടും …
ഡോക്ടർ എനിക്കെന്റെ അസുഖത്തിന്റെ പൂർണ്ണ വിവരങ്ങൾ അറിയണം.
അതിന്റെ എല്ലാ രേഖകളും….

നോക്ക് ദേവൂ ഇതൊരു പ്രൈവറ്റ് ഹോസ്പിറ്റലാണ്. ഇവിടെ നിന്നും ടെസ്റ്റ് റിസൾട്ട് ഉൾപ്പെടെ ഒരു രേഖയും ഞങ്ങൾ പുറത്തു തന്നു വിടില്ല.

ഇല്ല ഡോക്ടർ നിങ്ങളെന്തോ എന്നിൽ നിന്നു മറക്കുന്നു. ടെസ്റ്റ് റിസൾട്ടുകൾ പുറത്തു തന്നു വിടാതെ നിങ്ങൾ സാധാരണക്കാരെ ചൂഷണം ചെയ്യുന്നു നിങ്ങളതു തന്നില്ലെങ്കിൽ എനിക്ക് മറ്റൊരു ഡോക്ടറെ സമീപിക്കേണ്ടി വരും. വന്ന ദേഷ്യത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞ് ഡോക്ടറോഡ് കയർത്തു …

മറ്റൊരു ഡോക്ടറെ സമീപിക്കും എന്ന എന്റെ ഭീഷണിയിൽ ഭയന്നിട്ടാവണം എല്ലാം തുറന്നു പറയാൻ ഡോക്ടർ തയ്യാറായത് ..

ദേവൂ നിങ്ങൾ എന്നോട് ക്ഷമിക്കണം… ഞാൻ നിരപരാധിയാണ് …

ഡോക്ടർ എന്താ പറയുന്നത് …?
ഡോക്ടറെന്തിന് എന്നോട് ക്ഷമ ചോദിക്കണം…

അത് ദേവൂ നിനക്ക് കാര്യമായ അസുഖം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കുറച്ചു ദിവസത്തെ ചികിത്സ കൊണ്ട് മാറാവുന്ന അസുഖം മാത്രം ….
ഓപ്പറേഷൻ മുഖേന നീക്കം ചെയ്തത് നിന്റെ കിഡ്ണിയാണ് …
വൻ തുക പ്രതിഫലം വാങ്ങി ഒരു റാക്കറ്റിന് ….
അത്തരം ഒരു റാക്കറ്റിലെ ഒരു കണ്ണി മാത്രമാണ് ഞാൻ…

എന്റെ ജോലിക്ക് നിരക്കാത്തതാണ് ഞാൻ ചെയ്തത് …
അറിയാം ഒരു ഡോക്ടർ ഒരിക്കലും ഇത് ചെയ്യാൻ പാടില്ല …
നീ ക്ഷമിക്ക്..
ഇതു പുറം ലോകമറിഞ്ഞാൽ എന്റെ അഭിമാനം …..
ജോലി…
കുടുംബം ….

ഡോക്ടറുടെ വാക്കുകളൊക്കെ അവ്യക്തമായാണ് ഞാൻ കേട്ടത് .കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നു .

ഡോക്ടർ നിങ്ങൾ എന്നെ അല്ല വഞ്ചിച്ചത്…. നിങ്ങളുടെ പ്രൊഫഷനെ തന്നെയാണ്… നിങ്ങളിൽ മാത്രം വിശ്വാസം അർപ്പിച്ച് ദിനം പ്രതി ഇവിടെയെത്തുന്ന ആയിരങ്ങളെയാണ്…
ജീവൻ കൊടുക്കേണ്ട നിങ്ങൾ തന്നെ ജീവനെടുക്കാൻ ശ്രമിക്കുന്നു..
ചിലപ്പോൾ നിങ്ങളെപ്പോലുള്ളവർക്കെതിരെ എനിക്കൊന്നും ചെയ്യാൻ പറ്റിയെന്നു വരില്ല പക്ഷേ പ്രതികരണ ശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത ഈ സമൂഹം ഇതിനെതിരെ ശബ്ദമുയർത്തുക തന്നെ ചെയ്യും..

ഇതിൽ നിങ്ങൾക്കുള്ള പ്രതിഫലം എന്തായിരുന്നു…?
ദേഷ്യം കൊണ്ട് വിറയാർന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചു …

അത് ദേവൂ കിട്ടിയ തുകയുടെ 40% മാത്രമായിരുന്നു എനിക്ക് …

ബാക്കി…ബാക്കി ….നന്ദനാണ് വാങ്ങിയത് …

അതു കേട്ടതും ഭൂമി പിളർന്ന് ഇല്ലാതായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി….
നെഞ്ചി പൊട്ടി മരിച്ചു പോകും പോലെ…

നന്ദേട്ടൻ ….
എന്റെ നന്ദേട്ടൻ …
എന്നോടിത്….

അതിഥി അമ്മു

എന്റെ മോളേ വന്നു ചോദിക്കാൻ എന്തു അർഹതയാടാ നിനക്കുള്ളതെന്നും ചോദിച്ച് പ്രിയേടച്ഛൻ എന്റെ കോളറിൽ കുത്തിപ്പിടിച്ചപ്പോൾ ഒരു നിമിഷത്തെക്ക്

# നിധി…….

എന്റെ മോളേ വന്നു ചോദിക്കാൻ എന്തു അർഹതയാടാ നിനക്കുള്ളതെന്നും ചോദിച്ച് പ്രിയേടച്ഛൻ എന്റെ കോളറിൽ കുത്തിപ്പിടിച്ചപ്പോൾ ഒരു നിമിഷത്തെക്ക് വാക്കുകൾ എന്റെ തൊണ്ടയിൽ കുരുങ്ങി..

എറങ്ങിപ്പോടാ എന്റെ മുറ്റത്തു നിന്നും..

നീ നോക്കിക്കോ? നിന്റെ മോളേ ഞാൻ തട്ടിക്കൊണ്ടു പോകും.. രുദ്രനാ പറയുന്നത്..
ഭാവി അമ്മായിയപ്പ നോട് ഞാനും ശക്തമായി ആഞ്ഞടിച്ചു..

പ്രിയ. അവളടക്കം നാലു കൂട്ടുക്കാരികളാണ് ഒരുമിച്ചുണ്ടായത് എന്നും.. മൂന്നു പേർക്കും അവരെ പ്രണയിച്ചവരെ തന്നെ വരൻ മാരായി കിട്ടി..
ഒടുവിൽ എനിക്ക് മാത്രം…

അന്നെനിക്ക് ഉറങ്ങാൻ കഴിഞ്ഞതേയില്ല… രണ്ടു വർഷത്തെ പ്രണയം..
എന്തുകൊണ്ടായിരിക്കും പ്രിയ മറുത്തൊന്നും പറയാതെ നിന്നത്?
അന്നു രാത്രി ഉറങ്ങുമ്പോൾ നല്ലൊരു തീരുമാനം ഞാനെടുത്തു..
ഒന്നുകിൽ പ്രിയ എന്റെ ജീവിതത്തിൽ.. ഇല്ലെങ്കിൽ അവളേക്കാളും നല്ലൊരു പെണ്ണിനെ….

പിറ്റേന്ന് എന്റെ കൈയിലുണ്ടായിരുന്ന എല്ലാ ഫോട്ടോകളും ഞാൻ തിരിച്ചു കൊടുത്തു.. പ്രിയയെ കുറച്ചു ദിവസത്തേക്ക് പുറത്തേക്കൊന്നും വിട്ട തേയില്ല… അത് വരെ ഒരിക്കലും മറക്കാൻ കഴിയില്ലെന്നു കരുതിയ എന്റെ ഇഷ്ടത്തെ ഞാൻ മണ്ണിട്ടു ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു…
പ്രിയ അവളുടെ വീട്ടുക്കാരുടെ തീരുമാനങ്ങൾക്ക്ഒപ്പമാണ് നിൽക്കുന്നതെന്ന് വൈകിയാണ് മനസ്സിലായത്……

പിന്നീട് ആറു മാസങ്ങൾക്കുള്ളിൽ പ്രിയേ ടെ കല്യാണം കഴിഞ്ഞു…
പതുക്കെ ഞാനും പ്രവാസത്തിലേക്ക് ചേക്കേറി…
കുടുംബത്തിലെ വലിയ ഭാരമൊന്നും എന്റെ ചുമലിൽ ചേക്കേറിയില്ല… എങ്കിലും പ്രണയം എന്ന മൂന്നക്ഷരം എന്നെക്കൊണ്ടെത്തിച്ചത് പ്രവാസത്തിലേക്കാണ്…
നാലഞ്ചു വർഷം കൊണ്ടു തന്നെ എനിക്കു വേണ്ടതെല്ലാം ഞാൻ നേടിയെടുത്തു.. ആദ്യത്തേത് നല്ലൊരു വീടായിരുന്നു…

രണ്ടാമത്തേത്കല്യാണം..
വീട്ടുക്കാർ രണ്ടാമത്തെ തീരുമാനം എന്റെ ഇഷ്ടത്തിനായി വിട്ടു തന്നു….പാവപ്പെട്ട കുടുംബത്തിലെ നല്ലൊരു കുട്ടിനെ മാത്രം മതിയെന്നായിരുന്നു എന്റെ കണ്ടീഷൻ…
പെണ്ണുകാണലും ഉറപ്പിക്കലും വിവാഹവും എല്ലാം വളരെ വേഗം നടന്നു… നിധിന….
അവളെന്റെ ജീവിതത്തിലേക്ക് കടന്നു വന്നു… പ്രാരാബ്ധങ്ങളുടെ ഇടയിലൂടെ വന്ന എന്റെ നിധിക്ക് എന്നെ സ്നേഹിക്കാനും മനസ്സിലാക്കാനും ഉള്ള വലിയൊരു മനസ്സുണ്ടായിരുന്നു… അവൾ വെറുമൊരു പെണ്ണായിരുന്നില്ല…. എന്റെ ജീവിതത്തിലെ തന്നെ വലിയൊരു നിധിയായിരുന്നു….

കല്യാണത്തിനു ശേഷം ഒരിക്കൽ ഞാൻ പ്രിയേടച്ഛനെ കണ്ടു.. എന്നോടു വാതോരാതെ ആദ്യമായി സംസാരിച്ചു… എന്നും നന്മകൾ മാത്രമുണ്ടാകട്ടെ എന്നദ്ദേഹം പറയുമ്പോൾ ആ അച്ഛന്റെ മനസ്സിലെ തീക്കനൽ ഞാൻ മനസ്സിലാക്കിയിരുന്നു…. ചിലരങ്ങനെയാണ് എല്ലാം ഒരു ഏറ്റുപറച്ചിലിൽ ഒടുക്കം അവസാനിപ്പിക്കും….

Shalini Vijayan.

ചേട്ടന്റെ താടി സൂപ്പറാണ് കേട്ടൊ ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന എന്നെ നോക്കി പറഞ്ഞിട്ടു ജീൻസും ടീ ഷർട്ടും ധരിച്ച പെണ്കുട്ടി ബസ്സിറങ്ങി

“ചേട്ടന്റെ താടി സൂപ്പറാണ് കേട്ടൊ..”

ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന എന്നെ നോക്കി പറഞ്ഞിട്ടു ജീൻസും ടീ ഷർട്ടും ധരിച്ച പെണ്കുട്ടി ബസ്സിറങ്ങി ആ കോളേജിന്റെ പടി കയറി പോകുന്നുണ്ടായിരുന്നു. ബസ് നീങ്ങി തുടങ്ങിയപ്പോൾ ഞാൻ തിരിഞ്ഞു നോക്കി അതേ അവൾ ആ സ്റ്റെപ്പുകളുടെ മുകളിൽ നിന്ന് തിരിഞ്ഞു നോക്കുന്നുണ്ടു..ആദ്യമായി എന്റെ താടിക്ക് കിട്ടിയ അംഗീകരമായിരുന്നു അതു.അതു വടിച്ചു വൃത്തിയായി നടക്കു എന്നു അമ്മയുടെയും പെങ്ങളുടെയും സ്ഥിരം പല്ലവിക്കുമേലെ കിട്ടിയ ആദ്യ അംഗീകാരം. ഇന്ന് കുറച്ചു നേരത്തെ ഓഫിസിൽ എത്തേണ്ടത് കൊണ്ടാണ് ഈ ബസിൽ പോന്നത് അതു സന്തോഷകരമായി.

പിറ്റേന്നു നേരത്തെ എഴുന്നേറ്റ് റെഡിയായപ്പോൾ ‘അമ്മ ചോദിച്ചു “എന്തു പറ്റി നേരത്തെ” എയ് ഓഫിസിൽ നേരത്തെ എത്തണം എന്നു കളളം പറഞ്ഞു ബസ്‌ സ്റ്റോപ്പിലേക്കു വേഗം നടന്നു. വഴിയിൽ കിടന്ന കാറിന്റെ ചില്ലിൽ താടി നോക്കി രാവിലത്തെ കുറച്ചു മിനുക്ക് പണി കൂടി ആയപ്പോൾ ശരിക്കും സൂപ്പറായി എന്നു സ്വന്തമായി വിശ്വാസിപ്പിച്ചു . ബസിൽ കയറുമ്പോൾ എന്റെ കണ്ണുകൾ അവളെ തിരയുകയായിരുന്നു.. അവളെ കാണുന്നില്ല.

ബസ് കോളേജിന്റെ വാതിൽക്കൽ നിര്ത്തിയപ്പോളാണ് ഒരു കാര്യം ഓർത്തത് ഇന്നു ശനിയാഴ്ച്ചയാണല്ലോ കൂട്ടികൾ ആരും ഇല്ല..

ഓഫിസിൽ നേരത്തെയെത്തിയപ്പോൾ എല്ലാവർക്കും അത്ഭുതം .ഞാൻ ജോലി തുടങ്ങി റിപ്പോർട്ടൊക്കെ റെഡിയാക്കി വച്ചു. ബോസ് വന്നതെ റിപ്പോർട്ട് വച്ചപ്പോൾ അദ്ദേഹത്തിന് അത്ഭുതം. റിപ്പോർട്ട് ചെക്ക് ചെയ്തു സാധാരണ രണ്ടു മൂന്നു തവണ തിരുത്തും വരുന്നതാണ്. ഇന്ന് എല്ലാം കൃത്യം അദ്ദേഹം ഒരു ചിരിയോടെ റിപ്പോർട്ട് തിരിച്ചു തന്നു. എനിക്ക് എന്തൊക്കെയോ മാറ്റം വരുന്നുണ്ടന്നു, എനിക്കും തോന്നി തുടങ്ങി.

തിങ്കളാഴ്ച രാവിലെ എഴുന്നേറ്റ് താടിയൊക്കെ നന്നായി ഷെയ്പ് ചെയ്‌തു പോകാൻ റെഡിയാകുമ്പോൾ അമ്മയും പെങ്ങളും എന്നെ ഞാൻ അറിയാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

ബസ് വന്നതെ കയറി നല്ല തിരക്കുണ്ട് അവൾ ഉണ്ടോ തിരിച്ചറിയാൻ പറ്റുന്നില്ല .അടുത്ത സ്റ്റോപ്പിൽ ചെന്നപ്പോളേക്കും സൈഡ് സീറ്റ് കിട്ടി .കുറച്ചു ചെന്നപ്പോൾ ഒരു അപ്പൂപ്പൻ വടിയും കുത്തി വന്നു സന്തോഷത്തോടെ സീറ്റ് കൊടുത്തു.നിന്നു യാത്ര കോളജ് സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ ഞാൻ പുറത്തേക്കു തലയിട്ടു നോക്കി അവളെ കണ്ടില്ല കുറേ കുട്ടികൾ നടന്നു പോകുന്നു ..നാളെ കാണാം എന്ന ചിന്തയിൽ ഓഫിസിലേക്ക് എത്തി .കൂടുതൽ എന്നോട് സംസാരിക്കാതിരുന്ന ബോസ് വിശേഷങ്ങൾ ഓകെ ചോദിച്ചു.കൂടെയുള്ളവരൊക്കെ എന്നോട് കൂടുതൽ താല്പര്യം കാണിക്കുന്നു..

ഒരാഴ്ച കടന്നു പോയി അവളെ പിന്നെ ഒരിക്കൽ പോലും കാണാൻ പറ്റിയില്ല. ഞാൻ പിന്നെയും അലസനായി മാറുകയായി. അന്ന് താമസിച്ചാണ് വീട്ടിൽ നിന്നിറങ്ങിയത് .രണ്ടാമത്തെ ബസിൽ കയറി തിരക്ക് കുറവുണ്ട് കോളേജൊക്കെ അവധിയാവും.ബസിൽ ഇരുന്നു ഞാൻ അവളെ കാണാത്തതിനെ കുറിച്ചൊക്കെ ആലോചിച്ചു.. ടൗണ് സ്റ്റാൻഡിൽ ഇറങ്ങാൻ തുടങ്ങുമ്പോൾ മുന്പിലത്തെ വാതിലിൽ കൂടി അവൾ ഇറങ്ങി വന്നു…അവൾ എന്റരുകിൽ എത്തി.ഞാൻ എന്ത് പറയണം എന്ന് പറയാൻ പറ്റാത്ത അവസ്‌ഥ.

“എത്ര ദിവസമായി ചേട്ടനെ കാത്തു ഈ ബസിൽ ഞാൻ യാത്ര ചെയ്യുന്നു…”

ഞാൻ ഒന്നും പറയാതെ നിന്നു
“എത്ര നാളായി ഈ ബസിൽ ചേട്ടനെ ഞാൻ ശ്രദ്ധിക്കുന്നു എന്നറിയുമോ.. അതൊന്നു പറയാൻ കൊതിച്ചിരിന്നു എന്നോ…,
അന്ന് ഒരു ദിവസം നേരത്തെ വരുന്ന ബസിൽ വന്നപ്പോളാണ് പറയാൻ പറ്റിയത്…”

എന്റെ മനസ് വിടർന്നു.എന്തു പറയണം എന്നറിയാതെ ഞാൻ നിന്നു..

“ചേട്ടനെ എനിക്കിഷ്ടമാണ് ”

പിന്നെ അവളോട്‌ കൂടുതൽ സംസാരിച്ചു ,അലീന അതായിരുന്നു അവളുടെ പേര് ആദ്യമായി എന്റെ പ്രണയം തളിരിട്ടു തുടങ്ങിയിരിക്കുന്നു..അവളുടെ വീട്ടിൽ അച്ഛനും ആങ്ങളക്കും ഒന്നും താടി ഇല്ല അത്രേ..അതാണ് എന്നെ ശ്രദ്ധിച്ചു തുടങ്ങിയത്..അവളുടെ പി ജി കഴിയുമ്പോളേക്കും ഞങ്ങളുടെ പ്രണയം അതിന്റെ പാരമ്യത്തിൽ എത്തിയിരുന്നു.ഓരോ ബസ് യാത്രയും ഞാൻ ആസ്വദിക്കുക യായിരുന്നു .ഓഫിസിൽ ഈ വർഷത്തെ ബെസ്റ്റ് എംപ്ലോയ്‌ അവാർഡ്‌ ഞാൻ വാങ്ങി..വീട്ടുകാർ തമ്മിൽ സംസാരിച്ചു.എന്റെ വീട്ടുകാർ എന്നോട് ഒരു കാര്യം മാത്രമേ ഡിമാൻഡ് ചെയ്തോളു ..കല്യാണത്തിന് ഈ താടി വടിച്ചു വൃത്തിയാവണമെന്നും..അവളാണെങ്കിൽ ഈ താടി കളയരുത് എന്നും…

(ജീവിതം പലപ്പോഴും അങ്ങനെയാണ് ഒരു അംഗീകാരം ഒരു പരിഗണന അതു മതി ചിലരുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കാൻ ..ചിലപ്പോൾ ഇതു പൈങ്കിളിയായി തോന്നാം ജീവിതം മിക്കപ്പോഴും അങ്ങനെയാണല്ലോ..)

മനു ശങ്കർ പാതാമ്പുഴ

പെണ്ണുകാണാൻ ചെന്നപെണ്ണിന്റെ അമ്മയുടെ ആ ഡയലോഗ് കേട്ടപ്പഴേ ഉറങ്ങികിടന്നവൻ ഗുണ്ട് പൊട്ടണത് കേട്ട് ഞെട്ടിയതിലും

#എന്റെപെണ്ണ്

പെണ്ണുകാണാൻ ചെന്നപെണ്ണിന്റെ അമ്മയുടെ ആ ഡയലോഗ് കേട്ടപ്പഴേ ഉറങ്ങികിടന്നവൻ ഗുണ്ട് പൊട്ടണത് കേട്ട് ഞെട്ടിയതിലും വലുതായി ഞാനൊന്ന് ഞെട്ടി തൊട്ടടുത്തിരുന്ന അമ്മയെയും അച്ഛനെയും നോക്കിയപ്പോൾ അവരതിലും വലുതായി ഞെട്ടി ഞെട്ടലിൽ എന്നെതോൽപ്പിച്ചിരുന്നു..

സർക്കാർ ജോലിയുണ്ടായിട്ടും പെണ്ണ് കിട്ടാതെ അലയേണ്ടി വന്ന ഒരു ഭാഗ്യവാൻ അതാണ് ഞാൻ…..

വെറുതെയല്ല കയ്യിലിരിപ്പ് അങ്ങനാണെയ് നല്ല രീതിയിലുള്ള വെള്ളമടിയും അതിന് ചേർന്ന മൂന്നാല് കൂട്ടുകാരും . ……

സർക്കാർ ജോലിയാണെന്നും പറഞ്ഞ് പെണ്ണുവീട്ടുകാർ ചെല്ലാൻപറയും ഇഷ്ടപെട്ട് അവരിവിടെ വന്ന് അന്യേക്ഷിച്ചാൽ മ്മളെ കുറിച്ചുള്ള കാര്യങ്ങൾ ഏതെങ്കിലും തെണ്ടികൾ അവരോട് അവരുടെ വക പൊടിപ്പും തൊങ്ങലും കളറും ചേർത്തങ്ങ് പൂശും അതോടെ ആ കാര്യത്തിനൊരു തീരുമാനവുമാവും …

ഈ പറഞ്ഞ് കൊടുക്കണ ഗഡിയെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഒരു ബിരിയാണി വാങ്ങി കൊടുക്കാർന്നു എന്ന് ചിന്തിച്ചിരുക്കുമ്പഴാ ബ്രോക്കർ രായപ്പൻ എന്നെതേടി വന്നത്

കഴിഞ്ഞ ദിവസം ഒരു പെണ്ണിന്റെ വീട്ടുകാർ വീട്ടിലേക്ക് വന്നിരുന്നേയ് അതും മുടങ്ങി എന്ന സന്തോഷ വാർത്ത പറയാൻ വന്നതാ മൂപ്പര് …

അതു മാത്രമല്ല ഈ വീട്ടുകാരോട് എന്നെകുറിച്ച് പറഞ്ഞത് മ്മടെ കൂടെ ഇരുന്ന് എന്നും വെള്ളടിക്കണ കൂട്ടുകാരിൽ ആരോ ഒരാളാണെന്ന് കൂടെ കേട്ടപ്പോൾ സംതൃപ്തിയായി …..

ഇനി നിനക്ക് വേണ്ടി പെണ്ണ് നോക്കി എന്റെ സമയം കളയാൻ ഞാനില്ല രായപ്പൻ നൈസായിട്ട് സ്കൂട്ടറിലങ്ങ് സ്കൂട്ടായി…..

ആ വിഷമത്തിൽ ഒരു കുപ്പിയും വാങ്ങി മ്മടെ കുടി കമ്പനിയിലേക്കങ്ങ് വിട്ടു രണ്ടെണ്ണമങ്ങ് മട മടേന്ന് വീശി…

എടാ ഇന്നിവിടെ ഒരു യൂദാസുണ്ട് കൂട്ടത്തിലിരുന്ന് കൂട്ടുകാരെ ഒറ്റുന്ന ഒരുത്തൻ അതാരാണെന്ന് എനിക്കറിയാം പക്ഷെ ഞാനത് പറയുന്നില്ല അവനൊരുത്തൻ ഉള്ളതോണ്ട് ഞാനീ കമ്പനി നിർത്തുവാ….

അതുപോലെ തന്നെ മദ്യം എന്ന ഈ സാത്താനെയും ഈ നശിച്ച കുടി കൊണ്ട് ഞാൻ ചീത്തപേരൊഴികെ ഒന്നും നേടിയിട്ടില്ല ഇനി നേടാനും പോണില്ല ഇത്രയും പറഞ്ഞ് അവരുടെ അടുത്ത് നിന്ന് ഇറങ്ങുമ്പോൾ അവരിൽ ഒരാളൊഴികെ കാര്യം മനസ്സിലാകാതെപിറകീന്ന് വിളിക്കുന്നുണ്ടായിരുന്നു…..

പിറ്റേന്ന് കുടി നിർത്തിയ കാര്യം അമ്മയോട് പറഞ്ഞപ്പോൾ ഹും ഞാനിതെത്ര കേട്ടേക്കണ് ഒന്നു പോടെർക്കാ കുടിനിർത്തേ അതും നീ അതിന് നിന്നെ ഞാൻ ഒന്നൂടെ പ്രസവിക്കണം പുച്ഛിച്ചും കൊണ്ടൊരു പോക്കായിരുന്നു ………

ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്താൻ തുടങ്ങിയപ്പോഴാ അമ്മക്കും മനസ്സിലായി തുടങ്ങിയത് …..

എന്നിട്ടും ഒരിക്കൽമഴ പെയ്ത് പൂപ്പൽ പിടിച്ചു കിടക്കുന്ന ഉമ്മറപ്പടിയിൽ ചവിട്ടി വീഴാൻ പോയപ്പഴും അമ്മ ആദ്യം ചോദിച്ചചോദ്യം നീയിന്ന് കുടിച്ചല്ലെടാ എന്നാണ്….

എത്ര നന്നായിട്ടും ആ ചീത്തപേര് പെട്ടന്ന് മാറിക്കിട്ടില്ലെന്ന് മനസ്സിലായി……

അങ്ങനെ ഇരിക്കുമ്പോഴാ ഓഫിസിൽ തൽക്കാലികമായി ജോലിക്ക് വന്ന ലയ എന്നകുട്ടിയെ കാട്ടി ഇവളെ നിനക്ക് കെട്ടികൂട്രാ വിജുവേ ചോദ്യം മ്മടെ ഓഫിസിലെ ശാന്തേച്ചീടെ വക……..

നോക്കുമ്പോൾ ഒരു ശരാശരി ചുള്ളത്തി ക്ടാവ് …..
ഓ അതിനെന്താ ആ ക്ടാവിന് ഇഷ്ടാച്ചാ മ്മക്ക് നോക്കാട്ടാ…
ശാന്തേച്ചിയോട് നൈസ്സായി കാര്യം പറഞ്ഞു ……

രാണ്ടാളെയും ഒരുമിച്ച് വിളിച്ച് ശാന്തേച്ചിയാ കാര്യാ പറഞ്ഞു ……..

ചേട്ടനിഷ്ട്ടാച്ചാ വീട്ടിൽവന്ന് പെണ്ണ് ചോദിക്ക് എനിക്ക് ഇഷ്ട കുറവൊന്നൂല്യാ…..

ആറ് മാസത്തോളമായി പെണ്ണ് കാണാൻ പോയിട്ട് ഒരുബ്രോക്കറെ വരെ കാണാൻ പോവാറില്ല ……

വീട്ടിൽ ചെന്ന് അമ്മയോടും അച്ഛനോടും കാര്യം പറഞ്ഞ് പെണ്ണ് കാണാൻ ചെന്നപ്പഴാ ഞാനൊരു വേശ്യയായിരുന്നു എന്ന് ഞങ്ങളെ ഞെട്ടിച്ച് കൊണ്ടുള്ള പെണ്ണിന്റെ അമ്മയുടെ തുറന്ന് പറച്ചിൽ……

വീട്ടുകാരെ വേണ്ടാന്ന് വച്ച് സ്നേഹിച്ച ഒരുത്തനൊപ്പം ഇറങ്ങി തമിഴ്നാട്ടിലെ തെങ്കാശി എന്ന സ്ഥലത്ത് താമസ്സമാക്കി അവിടെ അദ്ദേഹത്തിനൊരു ജോലിയും കിട്ടി രണ്ടു കുട്ടി കളുംആയി മോൾക്ക് 4 മാസം പ്രായമുള്ളപോഴാ അദ്ദേഹത്തിനൊരപകടം പറ്റി കിടപ്പിലായത് മരുന്നും വീട്ടു വാടകയും ഭക്ഷണചിലവും ഒന്നിനും വഴിയില്ലാതായി പട്ടിണിയുടെ നാളുകൾ …

പലപ്പോഴും എല്ലാവർക്കും കൂടെമരിച്ചാലോ എന്നു തോന്നിയിട്ടുണ്ട്
അപ്പോഴോക്കെയും ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ കൊന്ന് മരിക്കാൻ തോന്നിയില്ല..

പിന്നെ സഹായിക്കാൻ വന്നപലർക്കും മോഹം തീർക്കാൻ ഈ ശരീരം മൂന്ന് വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം ഞങ്ങളെ വിട്ട് പോയി അതിന് ശേഷം ഞങ്ങൾ ആ നാട്ടിന്ന് ഇവിടെക്ക് വന്നതാ ഇവിടെ ഒരു കട്ട കമ്പനിയിൽ ജോലി ചെയ്യ്ത് മക്കളെ പഠിപ്പിച്ച് പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു ……

ഇത് ഞങ്ങൾക്ക് നിങ്ങളോട് പറയാതിരിക്കാമായിരുന്നു പക്ഷെ എല്ലാസത്യങ്ങളും അറിഞ്ഞിട്ട് കെട്ടുന്നവനെ മതി ഞങ്ങൾക്ക് …..

ഇത്രയും കേട്ടതും അമ്മ എഴുന്നേറ്റ് പുറത്തേക്ക് നടന്നിരുന്നു നിങ്ങളൊന്ന് ഇങ്ങോട്ട് വന്നേ മനുഷ്യാ പുറത്തേക്ക് പോയ അച്ഛനും അമ്മയും ഒന്നും പറയാതെയും എന്നെ പോലും കയറ്റാതെയും വന്ന വണ്ടിയിൽ ഒറ്റ പോക്കായിരുന്നു…….

പണി പാളി നല്ല കലിപ്പാ അല്ലെലും അമ്മയുടെ ചില നേരത്തെ പ്രകൃതം അങ്ങനാ ഞങ്ങൾ വിവരം പറയാം എന്ന് പറഞ്ഞിട്ട് പോയാമതിയാർന്നില്ലെ ഇതിപ്പ എന്നെ പോലും കൊണ്ടോവാതെ ഹും വീട്ടിലേക്ക് ചെല്ലട്ടെ വയറ് നിറച്ച് കൊടുക്കണം രണ്ടെണ്ണത്തിനും കലിപ്പിലങ്ങനെ എഴുന്നേറ്റു……

വിജുവിന്റെ അച്ഛനും അമ്മക്കും പിടിച്ചില്ലല്ലെ ??
ലയയുടെ ഏട്ടന്റെ വകയായിരുന്നു ചോദ്യം …

സാരമില്ല ഇതിന് മുൻപ് വന്നവരും ഇങ്ങനെ തന്നെയാർന്നു……

എനിക്കിഷ്ടാ ഇപ്പഴും പക്ഷെ അച്ഛനും അമ്മയും അവർ സമ്മതിക്കാതെ …

അത് സാരമില്ലടോ വളർത്തി വലുതാക്കിയ അവരെ അനുസ്സരിക്കണം പുറത്തൊരു തട്ടും തട്ടിയിട്ടാണ് അയ്യാൾ ഇത് പറഞ്ഞത്…

ഈ വഴിക്ക് ഇപ്പോൾ ബസ്സുണ്ടോ …….

ഇനി അര മണിക്കൂർ കഴിയണം അത് വരെ ഇവിടെ ഇരിക്കാം മാഷെ ചിരിച്ചും കൊണ്ടാണ് ലയ അതു പറഞ്ഞത് …..

അവളുടെ ആചിരികണ്ടപ്പോൾ മനസ്സിനെന്തോ വല്ലായ്ക തോന്നി ….

മുറ്റത്തൊരു കാറിന്റെ ശബ്ദ്ദം കേട്ട് നോക്കിയപ്പോൾ എന്നെ ഇട്ടിട്ട് പോയ അച്ഛനും അമ്മയും ദേ പിന്നെയും വന്നേക്കണ് …….

വീട്ടിലേക്ക്
കയറിഅമ്മ ബാഗിൽനിന്ന് ഒരു ജുവലറി കവറെടുത്തു അതിൽ ഒരു വള അത് ലയയുടെ കയ്യിൽ അണിയിച്ചു ….
വെറുതെ ഒരു വാക്ക് കൊണ്ട് ഉറപ്പിച്ച് പോവാൻ തോന്നിയില്ല ഇത് അണിയിച്ചപ്പോൾ ഇവളെന്റെ കുട്ടിയായി…

നിങ്ങൾ ചെയ്യ്തത് തെറ്റ് എന്ന് പറയാൻ പറ്റില്ല അന്ന് അങ്ങനെ ചെയ്യ്തതു കൊണ്ടാണല്ലോ ഈ മക്കളിപ്പഴും ജീവനോടെ ഉള്ളത് അത് വിധിയോട് പൊരുതി ജീവിക്കാൻ വേണ്ടിയല്ലെ…

പക്ഷെ നിങ്ങൾ അത് മറച്ച് വക്കാതെ തുറന്നു പറഞ്ഞു എന്നിട്ടും നിങ്ങളുമായിട്ടുള്ള ബന്ധം വേണ്ടാന്ന് വച്ചാൽ ഞങ്ങളാണ് മനുഷ്യത്തമില്ലാത്തവർ ഇവൾ ഇന്ന് മുതൽ എന്റെ മോളാ ഇവന്റെ പെണ്ണ് അവളെ ചേർത്തുനിർത്തി കൊണ്ടമ്മ പറഞ്ഞു അപ്പോൾ എനിക്കവിടെ അവരുടെ ആരുടെയും കണ്ണിലെ ആനന്ദക്കണ്ണിർ കാണാൻ കഴിഞ്ഞില്ല്യട്ടാ

കാരണം എന്റെ കണ്ണ് നിറഞ്ഞിരിക്കാർന്നേയ്
……. സുനിൽ തൃശ്ശൂർ…..

അവൾക്ക് മുഴുത്ത ഭ്രാന്ത് ആണ് അവൾ കണ്ടില്ലേ കാണിക്കുന്നതു സ്വന്തം ഭർത്താവിനെ കത്തി കൊണ്ട് കുത്തി കൊന്നു മകളെ

#ഹിപ്നോട്ടിസം…..

‘അവൾക്ക് മുഴുത്ത ഭ്രാന്ത് ആണ് അവൾ കണ്ടില്ലേ കാണിക്കുന്നതു സ്വന്തം ഭർത്താവിനെ കത്തി കൊണ്ട് കുത്തി കൊന്നു മകളെ കൊല്ലാൻ ശ്രെമിച്ചു….അവൾക് ഭ്രാന്ത് ആണ് ഭ്രാന്ത്……’ ആരൊക്കെയോ വിളിച്ചു കൂവി……

‘മോളെ ഒന്ന് അടങ്ങി നിക്ക് ഈശ്വരാ എന്റെ മോൾക്ക്‌ ഇങ്ങനെ ഒരു വിധി ഉണ്ടായല്ലോ ഞാൻ ഇത് എങ്ങനെ സഹിക്കും.’??
അലമുറ ഇട്ടു കരഞ്ഞു കൊണ്ടാണ് ആ അമ്മ എന്റെ മുൻപിലേക്ക്..മകളെയും കൊണ്ട് വന്നത്..
പരസ്പരം ബന്ധം ഇല്ലാത്ത ഭാവംവും പെരുമാറ്റവും ആയി ദീപയെ എന്റെ മുറിയിലേക്ക് കൊണ്ട് വന്നു…

കൂടെ വന്നവരെ ഒക്കെ ഞാൻ പുറത്തേക്കു വിട്ടു.
അപ്പോഴും ചെയറിൽ ഒന്നും മിണ്ടാതെ ഭ്രാന്തൻ ചേഷട്ടകളും ആയി ദീപ ഇരുന്നു….
നിമിഷങ്ങൾ കടന്നു പോയി…
മുടി ഒക്കെ പാറി പറന്നു കിടക്കുന്നു സാരി ആണ് വേഷം മുഖം മുഴുവൻ വല്ലാത്ത ഒരു ഭാവം പോലെ….
ഭയപെടുത്തും പോലെ…

കുറച്ച് സമയത്തിന് ശേഷം പുറത്തു നിന്നവരെ ഞാൻ വിളിപ്പിച്ചു…
ദീപയെ കൊണ്ട് പൊയ്ക്കോളു..

ദീപയുടെ അമ്മയെ മാത്രം ഞാൻ നോക്കി..കരഞ്ഞു കരഞ്ഞു തളർന്ന അവരുടെ മുഖം എന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞു പോയി അത്രേം അവർ തകർന്നു പോയിരുന്നു..മകളുടെ വിധി ഓർത്ത്..
‘എന്റെ മകൾക്ക് എന്താ ഡോക്ടർ പറ്റിയത്.?
ഹേയ്‌ ഒന്നും ഇല്ല അമ്മെ ദീപക്ക് ഒരു മാനസിക വിഷമം അത്രേം ഉള്ളു മാറും അത് പെട്ടന്ന് തന്നെ…
നിങ്ങൾ പൊയ്ക്കോളു..എല്ലാം ശെരി ആവും..
അത്രേം പറഞ്ഞ് ഞാൻ അവരെ പറഞ്ഞ് വിട്ടു…

കോടതിയിൽ കൊടുക്കാൻ ഉള്ള ദീപയുടെ റിപ്പോർട്ട്‌ ഞാൻ ഒപ്പിട്ടു വെച്ചു യെസ് ആ റിപ്പോർട്ട്‌ ഞാൻ ശെരി വെച്ചു.

‘ദീപ അപ്പ്‌ നോർമൽ’ ആണ്…

***—==****==**
കോടതി വരാന്തയിലൂടെ സ്വന്തം അച്ഛനെ കൊന്ന തന്നെ ‘കൊല്ലാൻ ശ്രെമിച്ച തന്റെ അമ്മയെയും ചേർത്ത് പിടിച്ച് പോകുന്ന ദീപയുടെ മകൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു…
തിരിച്ചു ഞാനും..പൂർണ സംതൃപ്തിയോടെ…

‘ദീപയുടെ അന്ന് ഹോസ്പിറ്റലിൽ വെച്ചു തുറക്കപ്പെട്ട മനസ്സ് ഇപ്പോഴും എന്റെ അടുത്ത് ഉണ്ടോ??അതെ അത് ഈ മനസ്സിൽ തന്നെ ഉണ്ട്…ഒരു അമ്മയുടെ ഉറച്ച മനസ്സ്..

‘അവനെ ഞാൻ കൊന്നു…സ്വന്തം മകളുടെ നേരെ കാമ വെറി എടുക്കാൻ തുടങ്ങിയ അവനെ ഞൻ കൊന്നു..’.അവളുടെ അച്ഛനെ ആ നീചനെ…
പക്ഷെ അതിന്റെ പേരിൽ ഈ നെറികെട്ട ലോകത്ത് എന്റെ മകളെ തനിച്ചാക്കി ഞാൻ ഒരിടത്തും പോകില്ല…അതിനാ ഈ ഭ്രാന്ത് കളി..
ഒന്നിനും കൂടെ നിൽക്കാതെ കണ്ണു കെട്ടി കളിക്കുന്ന ഒരു നിയമത്തിന്റെ മുൻപിലും ഞാൻ കീഴടങ്ങില്ല..
അത് ഉറച്ച തീരുമാനം തന്നെ ആയിരുന്നു…..ഒരു അമ്മയുടെ ഉറച്ച തീരുമാനം….

പിന്നെ എന്റെ മോളെ ഞാൻ കൊല്ലാൻ നോക്കിയത് അല്ല മറ്റുള്ളവരുടെ കണ്ണിൽ എനിക്ക് ഭ്രാന്ത് ആണെന്ന് ഉറപ്പ് ആവാൻ ഞാൻ അങ്ങനെ അഭിനയിച്ചു..
ഇനിയും ഞാൻ അഭിനയിക്കും..

എന്റെ മോളെ വിട്ട് ഞാൻ എങ്ങും പോകില്ല . . എന്നെ ഭ്രാന്തി എന്ന് വിളിച്ചോട്ടെ എനിക്ക് വിഷമം ഇല്ല….എനിക്ക് ഭ്രാന്ത് ആണ് മുഴുത്ത ഭ്രാന്ത്…
**–===****

കാറിൽ കയറും മുൻപ് രണ്ട് കണ്ണുകൾ എന്നെ വീണ്ടും നോക്കി…
പക്ഷെ ഇപ്പോൾ ആ നോട്ടത്തിൽ ഒരു വിജയ ഭാവം ആയിരുന്നു ഒരു അമ്മയുടെ വിജയ ഭാവം……….
ഇവിടെ ജയിക്കട്ടെ ഇവരെ പോലെ ഉള്ള അമ്മമാർ എന്നും ജയിക്കട്ടെ…!

സ്വന്തം #പാറു…..

ഇന്നെന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ കല്ലൃാണം ആയിരുന്നു കല്ലൃാണം കഴിഞ്ഞു ബാംഗ്ലൂർക്കുള്ള മടക്കയാത്രയിലാണു ഞാൻ രാത്രിയുടെ

ഇന്നെന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ
കല്ലൃാണം ആയിരുന്നു.. കല്ലൃാണം കഴിഞ്ഞു
ബാംഗ്ലൂർക്കുള്ള മടക്കയാത്രയിലാണു
ഞാൻ…. രാത്രിയുടെ കരിമ്പടത്തെ കുതിച്ചു
കടന്നു കുതിരാന്മലയിലൂടെ ബസ്സ്
നീങ്ങുന്നു…. പുറത്തു മഴ തകർത്തു പെയ്യുന്നു…..
..ബസ്സ് കുതിരാന്മല കടന്നു പാലക്കാട്
ടൗണിലേക്ക് നീങ്ങുന്നു.. മഴനൂലുകളെ
കീറിമുറിച്ച് വഴിവിളക്കുകൾ
ബസ്സിനുള്ളിലെ അരണ്ട
നീലവെളിച്ചത്തിൽ കലർന്നു പോകുന്നു…
കുളിർ തെന്നൽ ഗ്ലാസ്സിന്റെ വിടവിലൂടെ
നുഴഞ്ഞു കയറുന്നു… ഉറക്കച്ചെവയിൽ
പൂണ്ടിരിക്കുന്നു സഹയാത്രികർ …എനിക്കു
മാത്രമിന്നു ഉറങ്ങാൻ കഴിയില്ല,, ഇന്നെൻ
ജീവന്റെ ജീവനായ കൂട്ടുകാരിയുടെ
കല്ലൃാണം ആയിരുന്നു… എന്റെയോരോ
ശ്വാസവും അവളായിരുന്നു..

പണ്ട്.,
സ്കൂളില് പഠിക്കുമ്പോൾ അവളുടെ നനവാർന്ന
ചുരുൾ മുടിയിൽ ചിരിതൂകിയ പനിനീർ പൂവിൽ
നിന്നും കൊഴിഞ്ഞുവീണ രണ്ടിതളുകൾ
ഞാനെൻ പുസ്തകതാളുകൾക്കിടയിൽ ആരും
കാണാതെ ഒളിപ്പിച്ചു…. ആ
രണ്ടിതളുകളെ ഞാൻ അങ്ങേയറ്റം
പ്രണയിച്ചു… എന്റെ
ജീവിതത്തോടൊപ്പം ആ രണ്ടിതളുകളും
സഞ്ചരിച്ചു ആരുമറിയാതെ… ഒരിക്കൽ
പോലും അവളറിയാതെ അവളോടു പറയാതെ
ഞാൻ അവളെ പ്രണയിച്ചു….

കൊല്ലപരീക്ഷയുടെ അവസാന ദിവസം ചാറ്റൽ മഴ കോണിലെ നീണ്ട ഇടനാഴിയിൽ അവളെ ഒറ്റയ്ക്ക് കാണാനായി ഏറെ നേരം കാത്തു നിന്നു..ഇനി ഞങ്ങൾ തമ്മിൽ ഒരിക്കലും കാണാൻ വഴിയില്ല, അവളോട്‌ ഈ അവസാന നിമിഷമെങ്കിലും ഇഷ്ട്ടം അറിയിക്കണം എന്നുറപ്പിച്ചു തന്നെയാണ് ഉച്ച മുറിഞ്ഞ ആദ്രതയിൽ ആ നിൽപ്പ് നിന്നത്.. സഹപാഠികൾ എല്ലാവരും തിരക്കിട്ട പഠനത്തിൽ ആണ്…. അവസാന പരീക്ഷയായതുകൊണ്ടു മറ്റു പരീക്ഷാദിനങ്ങളിലെ വെപ്രാളം ആരിലും ഇല്ല…..

കൂട്ടുകാരികളിൽ നിന്നും അവൾ പിരിയാതെ പഠനത്തിൽ.. ഇപ്പോൾ അവളോട്‌ പറഞ്ഞാൽ ശരിയാവില്ല എന്ന് എനിക്ക് ബോധ്യം ആയി…. ബോട്ടണി പേപ്പറിന്റെ അവസാന ഉത്തരവും എന്റേതായ ആഖ്യാനത്തിൽ പൂർത്തിയാക്കി ക്ലാസ്സിൽ നിന്നും ഇറങ്ങി… പൊതുവേ ബാക്ക് ബെഞ്ചേഴ്സിനോട് പഠിപ്പിസ്റ്റ് പെണ്ണുങ്ങൾക്ക്‌ ഒരു പുച്ഛം ആണ്… അതിനെയെല്ലാം മറികടന്നു വേണം അവളോട്‌ എനിക്കെന്റെ ഇഷ്ട്ടം അവളെ അറിയിക്കാൻ……

പരീക്ഷ കഴിഞ്ഞുള്ള ആഹ്ലാദപ്രകടനവും സങ്കടവും ചാറ്റൽ മഴയിലെ നനവും ചേർന്ന വേർപിരിയലുകൾ. അവൾ എന്റെ അരികത്തു വന്നു. അവൾ എന്നെ നോക്കുമ്പോൾ ഞാൻ ആകെ ചൂളി പോകുന്നു.. വല്ലാത്തൊരു വിറയൽ… അവൾ എന്റെ സ്നേഹം നിരസിച്ചാൽ അതൊരു വേദനയാകും… ആ വേദനയുടെ നോവ്‌ എനിക്ക് വേണ്ട… ഞാൻ അവളോട്‌ പറഞ്ഞില്ല.

” എന്തേലും പറയാൻ ഉണ്ടോ എന്നോട്…. ?”

അവളുടെ ആ ചോദ്യം കേട്ട് എന്റെ വിറയൽ കൂടി വന്നു..

” ഇല്ല ……… ഒന്നും ഇല്ല….. ”

അവൾ കുടനിവർത്തി മഴയിലേക്ക് ഇറങ്ങി നടന്നു.. എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു അവൾ…. മഴനൂലുകൾ മുറിച്ചു എന്റെ നോക്കിന്റെ മൂർച്ച അവളുടെ കാലിൽ ഓളം തള്ളുന്ന മഴയൊഴുക്കിനെ നോക്കി നിന്നു…..

ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയിൽ
എവിടേയോ ഞാനാരണ്ടിതളുകളെ മറന്നു…..
മാറാല പുതഞ്ഞ ജീവിതത്തിന്റെയും പുസ്തകതാളുകളുടെയും ഇടയിൽ അവ
ശ്വാസം മുട്ടി മരിച്ചു….

സമയം കുറേ മുറിഞ്ഞിരിക്കുന്നു,,ബസ്സ്
സേലം അടുക്കാറായി… കാപ്പികുടിക്കാൻ
ബസ്സ് നിർത്തിയിരിക്കുന്നു… ഞാൻ
ബസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി.നല്ല
മഞ്ഞുണ്ട്..ചൂടു ചായ കടക്കാരൻ എനിക്കു
നേരെ നീട്ടി .ഞാൻ മെല്ലെ ഊതി
കുടിക്കാൻ തുടങ്ങി,,കൈയ്യുകൾ
വിറക്കുന്നു,,ചായയൽ നിന്നും ചൂടു ആവി
മഞ്ഞിൽ ലയിക്കുന്നു. ഉറക്കച്ചെവയിൽ
നിന്നും അവൾ ബസ്സിനു പുറത്തേക്ക്
എന്നരുകിലേക്ക് വന്നു.. ചായ ഞാൻ
അവൾക്കുനേരെ നീട്ടി…..അതെ,ഇന്നെൻ
പ്രിയപ്പെട്ട കൂട്ടുകാരിയുടെ കല്യാണം
ആയിരുന്നു ഞാനുമായി…മനസ്സിലെ അസ്തമിക്കാത്ത പ്രണയം കോർത്ത്‌ കെട്ടിയ കല്യാണം…..

ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദൃം
മാത്രം,,എനിക്കു മാത്രം അറിയാവുന്ന ആ
രണ്ടിതളുകളെ അവളെങ്ങനെ അറിഞ്ഞു…?

രചന – ഷിബു.കൊല്ലം / repost