ആദ്യരാത്രി മുതല്‍ ഭര്‍ത്താവില്‍ നിന്നും നേരിടുന്ന അവഗണനയില്‍ മനംമടുത്തിരിക്കുന്ന ആളാണ് നമ്മുടെ തങ്കമണി. കല്ല്യാണത്തിന് മുന്‍പ്

#ഒരു നര്‍മ്മകഥ
ആദ്യരാത്രി മുതല്‍ ഭര്‍ത്താവില്‍ നിന്നും നേരിടുന്ന അവഗണനയില്‍ തന്നെ മനംമടുത്തിരിക്കുന്ന ആളാണ് നമ്മുടെ തങ്കമണി. കല്ല്യാണത്തിന് മുന്‍പ് ഫോണിലൂടെ കൊഞ്ചികുഴഞ്ഞ മനുഷ്യനാണ് തങ്കപ്പന്‍ ചേട്ടന്‍ ആദ്യരാത്രി ചുണ്ടിലൊരു ഫ്രഞ്ചുമ്മ തന്നതു മാത്രം ഓര്‍മ്മയുണ്ട്. പിന്നീട് ഇതുവരെ സ്നേഹത്തോടെ തന്‍റടുത്ത് വരാത്തതില്‍ അതീവ ദുഃഖിതയാണ് തങ്കമണി. താന്‍പോലും അറിയാതെ എങ്ങനെയാണാവോ രണ്ടു കുഞ്ഞുങ്ങളുണ്ടായത്. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനം പോലെ എന്നെങ്കിലും… ഹും..

ഓര്‍ക്കുന്തോറും തങ്കമണിക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചുവന്നു. നാളെ വിവാഹവാര്‍ഷികമാണ് എങ്ങനെയെങ്കിലും തങ്കപ്പേട്ടന്‍റെ മനസ്സുമാറ്റി…. ”മനസ്സുമാറ്റിയിട്ടെന്തിനാ വേറൊന്നും നടക്കില്ല ഒരു സിനിമക്കെങ്കിലും പോകാമായിരുന്നു ” അവള്‍ ആത്മഗതം ചെയ്തു…

വെറുതെ ടിവിയും കണ്ടിരുന്നപ്പോഴാണ് ആ പരസ്യം അവളുടെ ശ്രദ്ധയില്‍പ്പെട്ടത്…

”അടുത്തുവാ അടുത്തുവാ അടുത്തുവന്നാട്ടെ…..” ക്ളോസപ്പ് ടൂത്ത്പേസ്റ്റിന്‍റെ പരസ്യമാണ്… നായിക വിളിക്കുമ്പോള്‍ നായകന്‍ അടുത്തു ചെല്ലുന്നു… ഹോ ഇതൊന്നു പരീക്ഷിച്ചാലോ.. സ്ക്കൂള്‍ അവധിയായതുകൊണ്ട് പിള്ളാരൊക്കെ അമ്മവീട്ടില്‍ വിരുന്നുപോയേക്കുവല്ലേ…

അടുത്ത ദിവസം തങ്കപ്പന്‍ ചേട്ടന്‍ ജോലിക്കു പോകുന്നതിനു മുമ്പായി തങ്കമണി കുളിച്ചു സുന്ദരിയായി മുല്ലപ്പൂവൊക്കെ ചൂടി ”ക്ളോസപ്പിലെ” നായികയെപോലെ മനസ്സില്‍ സങ്കല്‍പ്പിച്ച് മുഖത്ത് പ്രത്യേക ഭാവങ്ങളെല്ലാം വരുത്തി പ്രണയാര്‍ദ്രമായി വിളിച്ചു

”തങ്കപ്പേട്ടാാാ…………..”

ഭാര്യയുടെ പെട്ടന്നുള്ള ഭാവമാറ്റവും മുല്ലപ്പൂവിന്‍റെയും കാച്ചിയ എണ്ണയുടെയും മണവും ഒരു നിമിഷം തങ്കപ്പന്‍റെ മനസ്സു മാറ്റി വികാരവായ്പോടെ അവന്‍ തങ്കമണിയുടെ അടുത്തേക്ക്….

അവളുടെ ചുണ്ടുകള്‍ വിറകൊണ്ടു ഒരു ഗാഢചുംബനം പ്രതീക്ഷിച്ച് അവള്‍ കണ്ണടച്ചു നിന്നു…

തങ്കപ്പന്‍ അവളുടെ അടുത്തെത്തി കൈകുമ്പിളില്‍ അവളുടെ മുഖം കോരിയെടുത്തു ചുണ്ടും ചുണ്ടും അടുത്തതും ഒരലര്‍ച്ചയോടെ തങ്കപ്പന്‍ തങ്കമണിയെ തള്ളി താഴെയിട്ടു…

”പല്ലുതേച്ചിട്ടു വാടീ @$%^*((^%$@!$^& വളേ…”

ക്ളോസപ്പിന്‍റെ പരസ്യം അനുകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അതുപയോഗിച്ച് പല്ലുതേക്കാന്‍ മറന്നല്ലോ ഈശ്വരാ തങ്കമണി തലയില്‍ കൈവച്ചിരുന്നുപോയി…

ബാക്കി തെറികൂടെ പറഞ്ഞ ശേഷം തങ്കപ്പന്‍ ചവിട്ടികുലുക്കിപോയി…

ഇനി സംസ്ഥാന സമ്മേളനം പോയിട്ട് പാര്‍ട്ടി കോണ്‍ഗ്രസ്സ് പോലും ഉണ്ടാവില്ലല്ലോ ഭഗവാനേ….!!

ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ©