ആദ്യയത്തെ തേപ്പ് എന്ന് പറയുമ്പോൾ ഓർമ വരുന്നത് അവന്റെ മുഖമാണ്… അവനെന്ന് പറയുമ്പോൾ.. അവന്റെ പേര്

” ആദ്യയ തേപ്പ്…”

ആദ്യയത്തെ തേപ്പ് എന്ന് പറയുമ്പോൾ ഓർമ വരുന്നത് അവന്റെ മുഖമാണ്… അവനെന്ന് പറയുമ്പോൾ.. അവന്റെ പേര് അജ്മൽ.. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയം.. അന്നൊന്നും പ്രണയമെന്താണെന്ന് പോലും അറിയില്ല… കൂട്ടുകാരൊക്കെ പറയുന്നത് കേൾക്കാം.. ഐശ ആ പെണ്ണിനെ ആ ച്ചെക്കൻ ലൈൻ അടിച്ചെടി.. അവർ തമ്മിൽ ഇഷ്ടത്തിലാണ് എന്നൊക്കെ… എല്ലാം പറയുന്നത് കേൾക്കും എന്നല്ലാതെ ഞമ്മളതൊന്നും മൈൻഡ് ചെയ്യാൻ നിൽക്കില്ല… അങ്ങനെ ഒരു ദിവസം ഇന്റെർവെല്ലിന് ഞാനും എന്റെ ബെസ്റ്റ് ഫ്രണ്ട് .. ആബിദയും കൂടി മിഠായി വാങ്ങിച്ച് ക്ലാസ്സിലേക്ക് തിരിച്ച് വരുമ്പോൾ ആണ് ….
എഴാം ക്ലാസ്സിൽ പഠിക്കുന്ന അ‌ജ്മൽ ഞങ്ങൾക്ക് മുന്നിലേക്ക് വന്ന് നിന്നത് …

” എനിക്ക് ഐശയോട് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞു.. ആബിദയും ഞാനും മുഖത്തോട് മുഖം നോക്കി… ആബി ച്ചെവിയിൽ പറഞ്ഞു..

” ഡി ആ ച്ചെക്കന് അന്നോട് ലൗവാന്ന തോന്നുന്നത്… ”

” ആഹ എന്ന പിന്നെ അതൊന്നു കാണണമല്ലോ എല്ലാവരും പറയുന്നത് കേൾക്കാന്നല്ലാതെ ഇതുവരെ കണ്ടിട്ടില്ല … ”

ആബിയോട് ക്ലാസ്സിലേക്ക് നടന്നോളം പറഞ്ഞിട്ട്… ഞാൻ അവനോട് പറഞ്ഞു..

” എന്താ ച്ചെക്കാ അനക്ക് പറയാനുള്ളത്ച്ച പറയ്… എനിക്ക് ക്ലാസ്സിൽ പോണം… ഇപ്പോ ബെല്ലടിക്കും… ”

എന്റെ സംസാരം കേട്ട് അവൻ പേടിച്ച് നിന്ന് വെള്ളമിറാക്കാൻ തുടങ്ങി…

” എന്താണ് കാര്യം ഞാൻ പിന്നെയും ചോദിച്ചു… ”

” അത്… അത്… ഇക്ക് അന്നെ ഇഷ്ടാണ് എന്ന് പറയലും.. വിറച്ച് ക്കൊണ്ട് എന്റെ കൈയ്യിലേക്ക് രണ്ട് പുളിയച്ചാറും ഒരു ലെറ്ററും വെച്ച് തന്ന്… പാന്റും വലിച്ച് കേറ്റി അവൻ ഒരു ഓട്ടം…
ഞാൻ കുറച്ച് നേരം ആകെ അന്തം വിട്ട്.. വാ പൊളിച്ച് നിന്നു… പിന്നെ ഒന്നും നോക്കീല കയ്യിലിരുന്ന പുളിയച്ചാറ് വേഗം തന്നെ തിന്ന് തീർത്ത് ചിറി തുടച്ചു… ഇനി ലെറ്ററെന്ത് ചെയ്യും എന്നാലോചിച്ച് നിക്കുബോഴാണ് ഞങ്ങളെ മലയാളം പഠിപ്പിക്കുന്ന സുധീർ സാറ് വരുന്നത് കണ്ടത്.. സാറ് നല്ല തമാശക്കരനും ഞങ്ങളോട് നല്ല കളിച്ചിരി ഒക്കെ ആയതോണ്ട് ആ സാറിനെ ആർക്കും ഒരു പേടിയുമില്ല.. ഞാൻ വേഗം സാറിനരികിലേക്ക് നടന്ന് കയ്യിലിരിക്കുന്ന ലെറ്റർ സാറിന് നേരെ നീട്ടി…..

സാർ ചോദ്യഭവത്തി എന്നെ നോക്കി..?

” സാറെ ഇത് എഴാം ക്ലാസ്സിൽ പഠിക്കുന്ന അജ്മൽ എന്ന കുട്ടി തന്നതാ..അവന്ക്ക് ന്നെ ഇഷ്ടാണ്ത്രേ ..”

എന്റെ സംസാരം കേട്ട് സാർ ചിരിച്ച് കൊണ്ട് ലെറ്റർ വാങ്ങി.. എന്നിട്ട് എന്നോട് ഒരു ചേദ്യം….

” നിനക്ക് അവനെ ഇഷ്ടാണോന്ന് … ??

” അയ്യിയേ എനിക്കൊന്നും ഇഷ്ടല്ല ആ ചെക്കനെ. എന്നും പറഞ്ഞ് ഞാൻ ക്ലാസ്സിലേക്കോടി…

അങ്ങനെ എനിക്ക് കിട്ടിയ ആദ്യത്തെ പ്രണയലേഖനം തന്നെ ഞാൻ സാറിന് കൈമാറി മാത്യകയായി….

പിറ്റേന്ന് ക്ലാസ്സിലേ വരുമ്പോൾ വഴിവക്കിൽ തന്നെ എന്നെയും കാത്ത് അവൻ നിൽക്കുന്നുണ്ടായിരുന്നു…
എന്നെ കണ്ടപ്പോ തന്നെ എന്നോടുള്ള സകല ദേശ്യയവും പുറത്തെടുത്ത് ഒരറ്റ ചോദ്യയമായിരുന്നു…

” എന്റെ ലെറ്റർ നിനക്ക് വേണ്ടാ.. ഞാൻ വാങ്ങിച്ച പുളിയച്ചാർ നിനക്ക് വേണല്ലെ… എവിടെ ടി എന്റെ പുളിയച്ചാർ… ??
മര്യായതക്ക് തിരിച്ച് തന്നോ പെണ്ണെ … ”

അവന്റെ സംസാരം കേട്ടപ്പോ ഞാൻ വലിയ വായിൽ നിലവിളിച്ച് കൊണ്ട് …. ഒരു നുണ തട്ടി വിട്ടു..

” നിനക്ക് എന്നോട് ഇഷ്ടമുള്ളത് കൊണ്ടല്ലെ…പുളിയച്ചാറ് വാങ്ങിച്ച് തന്നത്… എനിക്ക് നിന്നെ ഇഷ്ട ചെക്കാ.. അപ്പോ പിന്നെ ഞാൻ പുളിയച്ചാർ തിരിച്ച്
തരണൊ..???

കുറച്ച് നാണം മുഖത്ത് വരുത്തി അവൻ പറഞ്ഞു..

” നിനക്ക് എന്നെ ഇഷ്ടാണെങ്കിൽ അത് തിരിച്ച് തരണ്ടാ..”
എന്നും പറഞ്ഞ് ..എനിക്കാരു ചിരിയും സമ്മാനിച്ച് അവൻ ക്ലാസ്സിലേക്ക് നടന്നു…
ആ കുടികാഴ്ച്ചക്ക് ഷേശം … പിന്നെ അവന്റെ എഴയലത്ത് ഞാൻ ച്ചെന്ന് നിന്നിട്ടില്ല…അതായിരുന്നു എന്റെ ആദ്യയതേപ്പ്…

തേച്ചിട്ട് പോവാൻ മിടുക്കന്മാർ ആൺകുട്ടികളാ…. എന്റെ വീട് തേക്കാൻ വന്ന സുമേഷട്ടൻ തന്നെ എന്തൊരം വീട് തേച്ചിട്ടാ എന്റെ വീടിന്റെ തേപ്പ് പണിക്ക് വന്നത് എന്നറിയൊ…😄
അപ്പോ പിന്നെ ഇതൊക്കെ എന്ത്…

writing….. by…ഐശ റാഫി (ഫാമൽ )….