പത്തുപതിനഞ്ചു വർഷമായി ഒരു ബന്ധവും സ്വന്തവും ഇല്ലായിരുന്നു…. തറവാട് ഭാഗം വച്ചപ്പോൾ അമ്മക്ക് ഒന്നും കൊടുത്തില്ല.. അച്ഛൻ

അമ്മാവന്റെ നിൽപ്പും ഭാവവും കണ്ടാൽ ഇതുപോലൊരു പാവത്താൻ ഇല്ല വേറെ……

പത്തുപതിനഞ്ചു വർഷമായി ഒരു ബന്ധവും സ്വന്തവും ഇല്ലായിരുന്നു…. തറവാട് ഭാഗം വച്ചപ്പോൾ അമ്മക്ക് ഒന്നും കൊടുത്തില്ല.. അച്ഛൻ ഒരു മുഴുകുടിയനായി പോയത് ഞങ്ങളുടെ തെറ്റാണോ ?കാർന്നോന്മാർ ആലോചിച്ചു നടത്താഞ്ഞിട്ടു ഇരുപത്തിരണ്ടുവയസ്സുമുതൽ വിധവയെ പോലെ ജീവിച്ചതാണ് ‘അമ്മ…..

ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മടിയായതുകൊണ്ട് അച്ഛൻ കണ്ടെത്തിയ വഴി നാട് വിട്ട് പോകലായിരുന്നു.. അമ്മവീട്ടിലേക്ക് എന്റെ കയ്യും പിടിച്ച് കയറിച്ചെന്ന അമ്മക്ക് സ്വന്തം കൂടെപ്പിറപ്പെന്ന പരിഗണനപോലും കിട്ടിയില്ല.. എല്ലാം കണ്ടും കേട്ടും കണ്ണീരു കുടിച്ച് ജീവിച്ചു.. ഓണമായാലും വിഷുവായാലും അമ്മാവന്മാർ ഒരു ദയയും കാട്ടിയില്ല.. എന്നും കീറത്തുണി ഇട്ടിട്ടു പോവണം സ്കൂളിൽ..

അവരുടെ സ്വത്തിൽ വല്ലോം കൈവിട്ട് പോകുമോ എന്നായിരുന്നു ഭയം മൊത്തം.. രണ്ട് വർഷം എങ്ങനെ ഒക്കെയോ പിടിച്ചുനിന്നു. ഭാഗംവെപ്പിന്റെ സമയത്തു ഇറങ്ങി പൊയ്ക്കോളാൻ ഉത്തരവ് കിട്ടി.. ‘അമ്മ എന്റെ കൈ പിടിച്ച് ആ പടിയിറങ്ങിയത് ഇന്നും ഓർക്കുമ്പോ നെഞ്ച് പൊട്ടും..

എന്തൊക്കെ ജോലി ചെയ്തു. ഒരു മാഷും ടീച്ചറും താമസിക്കുന്ന വീട്ടിൽ കൂടെ നിൽക്കാൻ സൗകര്യം കിട്ടി. അവർക്ക് സഹായങ്ങളൊക്കെ ചെയ്‌തും കടയിൽ പോയും വർഷങ്ങൾ മുന്നോട്ട് പോയി.. മക്കൾ ഒക്കെ വിദേശത്തായതുകൊണ്ടാകും വല്ലാത്തൊരു സ്നേഹമുണ്ട് അവർക്ക് ഞങ്ങളോട് .. സ്വന്തം വീട്ടിലേക്കാളും പരിഗണന ഉണ്ട്.. എല്ലാ വിശേഷങ്ങൾക്കും ഓരോ ജോഡി തുണിയെടുത്തു കിട്ടും..

ഓരോ വർഷവും സ്കൂളിൽ നിന്ന് സ്കോളർഷിപ്പുവാങ്ങി പഠിക്കാൻ പറ്റിയത് എന്റെ ‘അമ്മ ചെയ്ത പുണ്യം കൊണ്ടാകും..

ടീച്ചറമ്മ മരിക്കുന്ന വരെ ആ വീട്ടിൽ നിന്നാണ് പഠിച്ചത്.. പക്ഷെ പെട്ടെന്നുണ്ടായ മരണം മാഷച്ഛനെ മാനസികമായി തളർത്തികളഞ്ഞു.. കുറച്ച് ദിവസങ്ങൾക്കു ശേഷം മാഷച്ഛനെ മക്കൾ പോവുമ്പോൾ കൂടെ കൊണ്ടുപോയി…

അവിടുന്നും ഇറങ്ങി ‘അമ്മ ഒരു മഠത്തിൽ അടുക്കളജോലിക്കു നിന്നും എന്നെ സ്കൂൾ വക മന്ദിരത്തിലേക്കും മാറ്റി…

എന്റെ അമ്മയുടെ കരച്ചിൽ കണ്ടും കേട്ടും ഒരുതരം വാശിയായിരുന്നു പിന്നീടങ്ങോട്ട്..ഉറക്കമൊഴിച്ചു പഠിച്ചു കിട്ടിയതാണ് ഈ പോലീസ് ജോലി.. ഇന്നിപ്പോ അമ്മയെ പൊന്നുപോലെ നോക്കുന്നുണ്ട്.. കണ്ണ് കലങ്ങാതെ.. ഈ സന്തോഷമൊക്കെ അനുഭവിക്കാൻ എന്റമ്മക്ക് ദീർഘായുസ്സു കൊടുക്കണേ എന്ന് മാത്രമാണ് എന്റെ പ്രാർത്ഥന….

എത്ര പൈസ ഉണ്ടായിട്ടെന്താ… ആകെ ഉള്ള ഒരു മോൾക്ക് ജാതകദോഷം കാരണം കല്യാണം നടക്കുന്നില്ല.. തറവാട്ടിൽ ഉണ്ടായിരുന്ന എന്റെ തലക്കുറി വച്ച് നോക്കിയപ്പോൾ പത്തിൽ പത്തു പൊരുത്തമുണ്ടെന്നു. അങ്ങനെയാണ് അമ്മാവൻ ഉമ്മറത്ത് വന്നിരിക്കുന്നത്…

‘അമ്മ ഒരു പാവം.. അനിയന്റെ കണ്ണ് കലങ്ങിയപ്പോൾ വർഷങ്ങൾ കരഞ്ഞു തീർത്ത കണ്ണിൽ സഹതാപമായി..

എന്നോട് പറഞ്ഞു നിനക്ക് ഇഷ്ട്മാണെൽ ‘അമ്മ തടസ്സം പറയില്ല.. ഒന്നും പറയാതെ ഞാൻ ഉമ്മറത്ത് ചെന്നു..

അമ്മാവൻ എന്ന് വിളിക്കാമോ അറിയില്ല.. വളച്ചുകെട്ടില്ലാതെ ഒരു കാര്യം പറയാം.. എനിക്ക് അത്രക്കുവലിയ വിശാലമനസ്ക്കതയൊന്നും ഇല്ല.. ഇത്ര വർഷം കരഞ്ഞുകൊണ്ടിരുന്ന അമ്മടെ കണ്ണുനീര് തോർന്നതിപ്പോഴാ… ആ തോരാമഴക്കു കാരണമായ നിങ്ങളുടെ മകളെ കെട്ടാൻ പറഞ്ഞ് എങ്ങനെ ഇവിടെ കയറിവരാൻ തോന്നി..

തലകുനിച്ചു പടിയിറങ്ങുന്ന അനിയനെ കണ്ട് അമ്മക്ക് സങ്കടം വന്നു.. അമ്മേനെ ചേർത്തുപിടിച്ചുകൊണ്ട് ഞാൻ ഒന്നേ പറഞ്ഞുള്ളു.. അവര് നമ്മളോട് കാട്ടിയത് വച്ച് ഇതൊന്നും ഒന്നുമല്ല.. നമുക്ക് ആ ബന്ധമൊന്നും ശരിയാവില്ല അമ്മേ.. ഏതേലും ഒരു മഠത്തിൽ നിന്നും ഒരു പാവം കൊച്ചിനെ കണ്ടു പിടിക്കാം. ആരുമില്ലാത്ത ഒരു കുട്ടിക്കാണ് ഞാൻ ജീവിതം കൊടുക്കേണ്ടത് .. എന്റെ അമ്മേനെ പൊന്നു പോലെ നോക്കാൻ ഒരു പെൺകൊച്ചിനെ നമുക്ക് കിട്ടും….

കണ്ണീര് തോർന്നു പുതിയൊരു ജീവിതം… അമ്മയും ഞാനും പിന്നെ……..വരാൻ പോകുന്ന മാലാഖയും….

ദേവൂ……. .

എന്റെ കെട്ടിയോൻ റൊമാന്റിക് അല്ല..

കല്യാണം കഴിഞ്ഞിട്ട് രണ്ടാഴ്ചക്ക് ശേഷമാണ് ഞാൻ വീണ്ടും കോളേജിലേക്ക് പോകുന്നത്. കോളേജിലിറങ്ങി ക്ലാസ്സിൽ എത്തുന്നത് വരെ കൂട്ടുകാരികളുടെ കളിയാക്കലുകൾക്ക് മുന്നിൽ ആടിയുലയാതെ പിടിച്ചുനിൽക്കാൻ ശക്തിതരണെ ദേവി എന്നപ്രാർത്ഥന മാത്രമായിരുന്നു മനസ്സ് നിറയെ..

പക്ഷെ എന്റെ പ്രാർത്ഥന ദേവി കണ്ടഭാവം നടിച്ചിട്ടില്ല എന്ന് പലരുടെയും നോട്ടത്തിൽ നിന്നുതന്നെ എനിക്ക് ബോധ്യമായി. എല്ലാത്തിന്റേയും ആക്കി ചിരിയും നോട്ടവും കണ്ട് തൊലിയുരിഞ്ഞുപോകുന്നപോലെ. വുമൺസ് കോളേജ് ആയത് ഭാഗ്യം അല്ലേൽ ആൺകുട്ടികളെ കൂടെ സഹിക്കേണ്ടി വന്നേനെ.

ചുറ്റിലും നിന്ന് കണ്ണെടുത്തു തറയിലേക്കിട്ടു ഞാൻ നേരെ ക്ലാസ്സിലേക്ക് വച്ചുപിടിച്ചു.അപ്രതീക്ഷിതമായി ക്ലാസ്സിലേക്ക് വരുന്ന എന്നെ കണ്ട ക്ലാസ്സിലെ ഏതോ തലതെറിച്ചവൾ ദേഡീ കല്യാണപ്പെണ്ണ് വന്നേക്കുന്നു എന്ന് വിളിച്ചുപറഞ്ഞതേ ഓര്മയുള്ളു.

ഞാൻ ഒന്ന് കണ്ണടച്ചുതുറന്നപ്പോഴേക്കും ദേണ്ടെ സകലരും എന്റെ ചുറ്റിലും കൂടി കവിളിൽ നുള്ളിയും ഇക്കിളിപ്പെടുത്തിയും പരസ്പ്പരം എന്തോ കലപില പറഞ്ഞും എന്നെ കളിയാക്കിചിരിക്കുന്നു.എന്റെ പ്രതീക്ഷ തെറ്റിയില്ല അധികം താമസിക്കാതെ തന്നെ കൂട്ടുകാരികളുടെ ചോദ്യസ്ത്രങ്ങൾ ഓരോന്നും എന്റെ നേരെ പാഞ്ഞുവന്നു.ഹണിമൂൺ എങ്ങോട്ടാണ്, വിശേഷം ആയോ, ഉടനെ പ്രസവിക്കോ, തുടങ്ങിയ സകലചോദ്യങ്ങളുടെകുടുക്കിൽ നിന്നും ഉടായിപ്പ് മറുപടിയുമായി ഊരിപ്പോന്ന എനിക്ക് ഒരിടത്തുമാത്രം പിഴച്ചു.

കണ്ണടക്കാരി രമ്യയുടെ ചോദ്യം.അല്ലെടി നിന്റെ കെട്ടിയോൻ എങ്ങനെയാ. റൊമാന്റിക് ആണോ..? എന്ന്അല്ലേലും ഈ കൊനഷ്ടുപിടിച്ച ചോദ്യങ്ങളെലാം ചോദിക്കുന്നത് മിക്കതും കണ്ണടക്കാരികൾ ആവും. ഞാൻ അവളെഅടിമുടിയൊന്നു പല്ലുരുമ്മി നോക്കി.എന്താടി റൊമാന്റിക്ക് അല്ലാന്നുണ്ടോ..?

അവൾ ചോദ്യം വീണ്ടും ആവർത്തിച്ചു.പിന്നെ റൊമാന്റിക്, രാത്രി ഇവളെ ഇട്ട് ഉരുട്ടുന്നുണ്ടാവും അതുതന്നെ റൊമാന്റിക്. പിന്നിൽ നിന്നും ഏതോ ഒരുത്തിയുടെ കമന്റിൽ ക്ലാസ് ഒന്നടങ്കംആർത്തു ചിരിച്ചു.എന്ത് പറയും ഈശ്വര.. അല്ലെന്നെങ്ങാനും പറഞ്ഞാൽ അവരെന്നെ പച്ചക്ക് തിന്നും. ആണെന്ന് പറഞ്ഞാലോ പിന്നെ അതിനെ ചുറ്റിപ്പറ്റിയുള്ള അടുത്ത ചോദ്യങ്ങൾ വരും. ചെകുത്താനും കടലിനും നടുവിലായല്ലോ.

ഞാൻ ശ്വാസം ഒന്ന് വലിച്ചെടുത്തു. എന്നിട്ട് ചോദിച്ചു.അല്ല റൊമാന്റിക് എന്നുവെച്ചാൽ.. നീ എന്താ ഉദ്ദേശിച്ചത്..പിന്നെ കല്യാണം കഴിഞു ഒരാഴ്ച തികച്ചായിട്ടില്ല അപ്പോഴേക്കും എങ്ങനെയാണ് ഏട്ടൻ റൊമാന്റിക് ആണോ അല്ലയോ എന്നൊക്കെ അറിയാൻ പറ്റുന്നെ..അയ്യടി മോളെ ഉരുണ്ടുകളിക്കല്ലേ..ഒരു പെണ്ണിന് ഒരാണിനെ മനസ്സിലാക്കാൻ ഒരു നിമിഷം മതി. നിനക്ക് രണ്ടാഴ്ച കിട്ടിയിട്ടും നിന്റെ കെട്യോനെ മനസ്സിലാക്കാൻ കച്ചിഞ്ഞില്ലേ..

മോശം.അല്ലെടി ഇനി റൊമാൻസ് ഒന്നും അറിയാത്ത വല്ല കാട്ടുമാക്കാൻ ഭർത്താവാണോ അങ്ങേര്..ഇത്രയും ആയപ്പോൾ ഞാൻ വശ്യമായൊന്ന് ചിരിച്ചു.അല്ല രമ്യ. റൊമാന്റിക് ആണോ എന്ന ചോദ്യം കൊണ്ട് നീ ഉദ്ദേശിക്കുന്നത്..?അടുക്കളയിൽ ആരുമില്ലാത്തപ്പോൾ പിറകിലൂടെ വന്ന് എന്നെ കെട്ടിപ്പിടിക്കുന്നതാണോ.. അതോ നിനച്ചിരിക്കാത്ത നേരത്തു കവിളിൽ ചുടുചുംബനം നല്കുന്നതോ..

അല്ലേൽ വൈകുന്നേരങ്ങളിൽ ബീച്ചിലും പാർക്കിലുമ്മായി സമയം തീർക്കുന്നതോ..അങ്ങനെ ആണെങ്കിൽ എന്റെ ഏട്ടൻ റൊമാന്റിക് അല്ല.പിന്നെ എന്നും ജോലിക്ക് പോകുമ്പോൾ നെറ്റിയിലൊരു ചുംബനം നൽകാറുണ്ട്. സ്നേഹത്തിന്റെ കരുതലിന്റെ ചുംബനം.ആദ്യരാത്രിയിൽ തന്നെ എന്റെ ഇഷ്ടങ്ങൾ ചോദിച്ചു മനസ്സിലാക്കിയിട്ടുമുണ്ട്.

എന്റെ ആഗ്രഹമായ തുടർപ്പഠനം അനുവദിച്ചുതന്നിട്ടുമുണ്ട്.ഇതൊക്കെ ഞാൻ ഏറെ ആഗ്രഹിച്ചതാണ്. പ്രതീക്ഷിക്കാത്തത് കിട്ടുന്നതിനേക്കാൾ ഇരട്ടി സന്തോഷം ഉണ്ടാവുമല്ലോ നമ്മൾ ഒരുപാട് ആഗ്രഹിക്കുന്നത് കിട്ടുമ്പോൾ..അപ്രതീക്ഷിതമായ ചുടുചുംബനത്തിനേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് നെറ്റിയിൽ എന്നും ഞാൻഏറെ പ്രതീക്ഷിച്ചു വാങ്ങുന്ന ചുംബനത്തെയാണ്, വൈകുന്നേരങ്ങളിലെ ബീച്ചിലെ കാറ്റ് കൊണ്ടിരിക്കുന്നതിനേക്കാൾ എന്നെ സന്തോഷിപ്പിക്കുന്നത് ജോലി കഴിഞ്ഞു വരുന്ന ഏട്ടനെ പുഞ്ചിരിയോടെ സ്വീകരിക്കാനാണ്.

അപ്രതീക്ഷിതമായി റൊമാന്റിക് ആവുന്ന ഭർത്താവിനേക്കാൾ എനിക്കിഷ്ടം ഞാൻ ഏറെ പ്രതീക്ഷയോടെ താലോലിക്കുന്ന എന്റെ ആഗ്രഹങ്ങൾക്ക് കൂട്ട നിൽക്കുന്ന ഭർത്താവിനെയാണ്. നിന്റെ ഭാഷയിൽ പറഞ്ഞാൽ ഈ കാട്ടുമാക്കാൻ ഭർത്താവിനെയാണ് എനിക്കിഷ്ടം. എന്ന്.അത് നീ കരുതുന്ന ആ റൊമാൻസ് ഇഷ്ടമല്ലാഞ്ഞിട്ടല്ല. പക്ഷെ എന്റെ ഭർത്താവ് അങ്ങനെ ചെയ്യുന്നില്ല എന്ന് കരുതി ഞാൻ അതിൽ ഒരിറ്റ് പോലും വേവലാതി പെടുന്നില്ല എന്നാണ്.ഞാൻ മാത്രമല്ല ലോകത്തുള്ള ഒരു ഭാര്യയും..

അത് മനസ്സിലാവണമെങ്കിൽ നിങ്ങളെല്ലാവരും ഭാര്യ എന്ന പവിത്രമായസ്ഥാനത്തെത്തണം. അപ്പോഴേ മനസ്സിലാവൂ.അവസാനമായിട്ട് പറയാ.. എന്റെ കെട്ടിയോൻ റൊമാന്റിക് അല്ല..ഇത്രയും പറഞ്ഞു ഞാനെന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയപ്പോൾ പിന്നിൽ ഒരു വലിയ കയ്യടി ഉയർന്നിട്ടുണ്ടായിരുന്നു..ശുഭം.

Written By Unais Bin Basheer

അതെ ഒടുക്കത്തെ ഇഷ്ടമാണ് അവനെ. അതിനേക്കാളേറെ അവന്റെ താടിയെ..

പറഞ്ഞാൽ മനസ്സിലാകാത്തവർക്ക് കൊണ്ടു തന്നെ അറിയണം….മനുവിന്റെ ആക്രോശത്തിനൊപ്പം അടിയുടെ ശബ്ദം കൂടിയായപ്പോൾ ചുറ്റും ആള് കൂടി….

കീർത്തനക്ക്അടിയുടെ വേദനയെക്കാളും അവളെ തകർത്തത് അവന്റെ വാക്കുകളായിരുന്നു….കോളേജിലെ തല്ലിപൊളിയായി നടന്നൊരു പെണ്ണ്… കുറെ കുരുത്തക്കേടുകൾ ആവശ്യത്തിലേറെ പണം.. എല്ലാം കൂടി ആയപ്പോൾ കൂട്ടുകാർക്കൊരു പഞ്ഞവുമില്ല താനും…

പലപ്പോഴുംഅഹങ്കാരം തലക്കുമൂത്തു കാട്ടിക്കൂട്ടിയ കാര്യങ്ങൾ സസ്‌പെൻഷൻ വരെ എത്തിയിരുന്നു..ഇതിനിടയിൽ എപ്പോളോ കോളേജിലെ നല്ല പേരുള്ള, ചെയർമാനോട് തോന്നിയ ഒരിഷ്ടം.. അത് ജീവിതം തന്നെ മാറ്റിമറക്കുകയായിരുന്നു.. പക്ഷെ മനു ഒരിക്കെ പോലും തന്നെ ഒരു മനുഷ്യനായി പോലും പരിഗണിച്ചില്ല….ഒഴിവാക്കും തോറും ഇഷ്ട്ടം കൂടും എന്നതിന്റെ തെളിവായിരുന്നു എന്റെ കാത്തിരുപ്പ്……

വർഷംഅഞ്ച് കഴിഞ്ഞു പഠിപ്പും കഴിഞ്ഞു ജോലിയും ആയി. പക്ഷെ മനുവിനോട് തന്നോടുള്ള സമീപനം അത് ഒരു മാറ്റവുമില്ല. വീട്ടിൽ കല്യാണാലോചന എത്ര വന്നു പക്ഷെ തനിക്ക് മനുവല്ലാതെ വേറെ ഒരാളെ ചിന്തിക്കാൻ പോലുമാകില്ല..അവസാനം വീട്ടുകാരും തോൽവി സമ്മതിച്ചു..എന്റെ ഇഷ്ടത്തിന് കാര്യങ്ങൾ വിട്ട് തന്നു..

പക്ഷെ ആർക്കും ഇന്ന് വരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല തിരിച്ചു ഒരു തരി ഇഷ്ടം പോലുമില്ലാതെ ഒരാൾക്കുവേണ്ടി അഞ്ചാറ് വർഷമായി ഉള്ള കാത്തിരുപ്പു…മനു ഒരുദിവസം പറഞ്ഞു.. എനിക്ക് നിന്നെ സ്നേഹിക്കാനും കെട്ടാനും ഒന്നും പറ്റില്ല. എന്റെ സങ്കൽപ്പത്തിലെ പെൺകുട്ടിയെ അല്ല നീ..ഇതുപോലെ ചാട്ടക്കാരിനെ പ്രേമിക്കാനും കെട്ടാനും ഒന്നും പറ്റില്ല.എന്തിനേറെ കോളേജിൽ മുഴുവൻ ഒരു അടിച്ചുപൊളിക്കാരി ആയിരുന്ന ഞാൻ കുറച്ചുദിവസം കൊണ്ടു തന്നെ പരിഹാസകഥാപാത്രമായി മാറുവായിരുന്നു…

പക്ഷെ അന്ന് മുതൽ മാറ്റം തുടങ്ങുവായിരുന്നു. വേഷത്തിലും സ്വഭാവത്തിലും മനുവിനിഷ്ടപ്പെട്ട രീതികളിലേക്ക് മാറുകയാരുന്നു..എന്നിട്ടും ഒരു തരത്തിലും അവന് ഇഷ്ടപ്പെട്ടില്ല.. മനസ്സിൽ തോന്നിയത് അവിടെ ഉറച്ചു പോയിരുന്നു. എങ്കിലും ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല. ഒഴിഞ്ഞു മാറി നടന്നു..ക്ലാസ്സ്‌ കഴിഞ്ഞ് പലരും പല വഴിക്കായി. അച്ഛന്റെ കമ്പനി ആയോണ്ട് ജോലി കിട്ടാൻ എന്ത് ബുദ്ധിമുട്ട്. പക്ഷെ അവിടെ അപ്രതീക്ഷിതമായി ജോലിക്ക് വന്ന ആളെ കണ്ട് ആദ്യം അമ്പരന്നു എങ്കിലും… മനുവിന്റെ മുന്നിൽ നിന്നും പരമാവധി ഒഴിഞ്ഞു നടന്നു..

പക്ഷെ ഇന്നിപ്പോ അവന്റെ മുന്നിൽ ചെന്ന് നിന്ന് ചോദിക്കാതെ തരമില്ലാരുന്നു. കാരണം ഇത്ര നാളും വീട്ടിലുള്ളവർ എന്റെ ഇഷ്ടത്തിന് കാര്യങ്ങൾ വിട്ടുതന്നു. ഇനി അത് നടക്കില്ലെന്നു മനസ്സിലായി. നാളെ പെണ്ണ് കാണാൻ ആള് വരുന്നെന്നു അറിഞ്ഞപ്പോ മുതൽ അവനോട് ഒന്ന് സംസാരിക്കാൻ പോയത് ഇങ്ങനെ ഒക്കെ ആയി..പിറ്റേന്ന് പെണ്ണുകാണാൻ ആളുകൾ വരാറായിഅപ്പോഴാണ് ഗേറ്റ് കടന്നു വരുന്ന മനുവിനെ കണ്ടത്..

അച്ഛൻപോലും അപ്പോളാണ്അറിഞ്ഞത് ഈ മനുവിനെ തന്നെ ആണ് ഇത്രേം കാലം മോൾ സ്നേഹിച്ചിരുന്നതെന്നു.മനു അകത്തു കടന്നു വന്നതും മുഖവുരയില്ലാതെ പറഞ്ഞു.. ഞാൻ നിന്നെ അടിച്ചത് ഇച്ചിരി കൂടി പോയി…അതെനിക്കറിയാം പക്ഷെ ആദ്യത്തേതും അവസാനത്തേതുമാണ് ഈ അടി. ഒരാൾക്ക് വേണ്ടി ഇത്ര കാലം…..

അതും തിരിച്ചു ഒരിക്കൽ പോലും ഇഷ്ടം പറയാത്ത ഒരാൾക്ക് വേണ്ടി ഇങ്ങനെ കാത്തിരുന്ന നിന്നെ എങ്ങനാ വേറെ ഒരാൾക്ക് വിട്ടുകൊടുക്കുവാ..നീ വിഷമിക്കണ്ട പെണ്ണെ അഞ്ചുവർഷം എന്നെ സ്നേഹിച്ചിരുന്നതിന്റെ ഇരട്ടി ഓരോ ദിവസവും ഞാൻ നിനക്ക് തരാം..ദൈവമേ സ്വപ്നമാണോ എന്നറിയാത്തൊരവസ്ഥ……കരച്ചിലാണോ ചിരിയാണോ വരുന്നേ അറിയാൻപാടില്ല..പെണ്ണെ എന്തായാലും നിന്നെ കെട്ടാൻ പോകുവാ അതിനും മുന്നേ ഒന്ന് ചോദിച്ചോട്ടെ നീ എന്തോന്ന് കണ്ടിട്ടാ എന്നെ ഇങ്ങനെ സ്നേഹിച്ചേ..

അതിനുള്ളഎന്റെ മറുപടി അവന്റെ താടിയിൽ അമർത്തിയൊരു ചുംബനമായിരുന്നു…അതെ ഒടുക്കത്തെ ഇഷ്ടമാണ് അവനെ. അതിനേക്കാളേറെ അവന്റെ താടിയെ..

Written By divya anu anthikad

അമ്പലത്തിൽ പോയി വരും വഴിയാണ് ശ്രീയെ കണ്ടത്.അടുത്ത മാസം വിവാഹമാണ്. മുറച്ചെറുക്കനായത് കൊണ്ട് കണ്ടാലും സംസാരിച്ചാലും ആർക്കും

അമ്പലത്തിൽ പോയി വരും വഴിയാണ് ശ്രീയെ കണ്ടത്.അടുത്ത മാസം വിവാഹമാണ്. മുറച്ചെറുക്കനായത് കൊണ്ട് കണ്ടാലും സംസാരിച്ചാലും ആർക്കും വിരോധമില്ല. അതോണ്ട് ഇടയ്ക്കിങ്ങനെ കാഴ്ചകൾ പതിവാണ്. ദിയ ചിരിച്ചു. ആലിനടുത്തെത്തിയതും അവനൊന്ന് നിന്നു.

“എന്താടാ നീയെന്താ നിന്നത്. വരുന്നില്ലേ. ”

“നീയാ ചേച്ചിയെ കണ്ടോ ദിയ… ”

“ആ ബ്ലാക്ക് സാരിയാണോ ടാ.. ”

“അതേടീ.. നോക്ക്. ”

“എന്താടാ.. ”

“ടീ. നീ ഇവിടിരിക്ക്.ഞാൻ പറയാം ”

ആൽത്തറയിലേക്ക് കയറി അവരിരുന്നു.

“ഏതാടാ ആ ചേച്ചി. ന്താ കാര്യം ”

“നീ പ്രണയിച്ചിട്ടുണ്ടോ ടീ പോത്തേ”
“ഉണ്ടെങ്കി..”

“ഇല്ല. നീയൊന്നും പ്രണയിച്ചിട്ടില്ല. അവരെ നോക്ക്. നിനക്കെന്തെലും തോന്നുന്നുണ്ടോ. ”

ദിയ അവരെ നോക്കി. കറുപ്പിൽ പിങ്ക് ചിത്രപ്പണികളുള്ള സാരി. പിങ്ക് കളറിലുള്ള ബ്ലൗസ് കയ്യിൽ കരിവള. കഴുത്തിൽ ഒരു കറുത്ത ചരടും അതിന്റെയറ്റത് ഒരു ആലില താലിയും. വേഷം ചെറുതായി മുഷിഞ്ഞതുപോലുണ്ട്. ന്നാലും കുഴപ്പൊന്നൂല്യ..

“ന്തേ ശ്രീ നീയങ്ങനെ ചോദിച്ചത്.
എനിക്കൊന്നും തോന്നില്ല.”

“അവർ കഴിഞ്ഞ നാലഞ്ചു വർഷായിട്ട് ഈ അമ്പലത്തിൽ ഇടയ്ക്കിടയ്ക്ക് വരാറുണ്ട്. ”

“അതിനിപ്പോ ന്താ.. അമ്പലത്തിൽ വരുന്നോണ്ട്. ”

“ഓ.. ഒന്ന് മിണ്ടാതിരുന്നു കേൾക്കെടീ പോത്തേ.. ”

“പറ.. ”

“ആദ്യമൊക്കെ ഞാനും അവരൊരു സാധാരണ വീട്ടമ്മ എന്ന് തന്ന്യാ കരുതിയെ. എന്നാ തിരുമേനി പറഞ്ഞപ്പഴാ ഞാനറിയുന്നേ.. ”

“എന്ത്. ”

“ഓ.. തുടങ്ങി വീണ്ടും.. ദേ പെണ്ണെ.”
“അയ്യോ.. ഇല്ല ഇല്ല സത്യായിട്ടും ഇനി മിണ്ടൂല..”

അവരുടെ പേര് ശിവപ്രിയ. ഒരു ചേച്ചിയുണ്ട് ദേവപ്രിയ. അച്ഛന്റെയും അമ്മയുടെയും കണ്മണികൾ. നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവർ. ദേവപ്രിയ എന്ന ദേവൂട്ടി.. സംഗീതത്തിൽ അവളെ വെല്ലാനാരും ആ നാട്ടിലുണ്ടായിരുന്നില്ല. ശിവപ്രിയ എന്ന ശിവയ്ക്കാകട്ടെ ചിലങ്കകളോടായിരുന്നു പ്രിയം.

ആണ്മക്കളില്ലാത്തതു കൊണ്ടാവാം അച്ഛനുമമ്മയും പൂർണസ്വാതന്ത്ര്യം കൊടുത്തു ആൺമക്കളെ വളർത്തുംപോലെ തന്നെയായിരുന്നു അവരെ വളർത്തിയത് എന്നാലും ശിവ ദേവുവിനെക്കാൾ സാധുവായിരുന്നു. എഴുത്തിനെയും അന്ധമായി പ്രണയിച്ചിരുന്നവൾ. എഴുതാൻ തുടങ്ങിയ അന്ന് മുതൽ അവളൊരു പേരിനെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. ചിലങ്കയെപോലെ തന്നെ ആ പേരും അവളുടെയുള്ളിൽ പ്രണയനിലാവ് തീർത്തു.അവളുടെ ഈ ഭ്രാന്ത് കണ്ട് ദേവു അവളെ കളിയാക്കി.

“നിനക്ക് വട്ടുണ്ടോ ശിവ. ആരാ എവിട്യ ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയാതെ ഒരു പേരിനെ ഇത്രമേൽ ഇഷ്ടപ്പെടാൻ”

“അതെ. എനിക്ക് വട്ടാ. അതിന് ദേവേച്ചിക്കു കുഴപ്പൊന്നൂല്ല്യാലോ. അങ്ങനൊരാൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. വരും. എന്നെത്തേടി. എന്നെങ്കിലും. എന്നിലെ പ്രണയത്തിനു കാവലാളാവാൻ. എന്റെ ഇഷ്ടങ്ങളെ നെഞ്ചോട് ചേർക്കാൻ. എന്റെ സ്വപ്നങ്ങളെ താലോലിക്കാൻ.. പാതിയാക്കിയ എന്റെ ചിത്രങ്ങളിൽ ഏഴുവർണങ്ങൾ ചാലിച്ചു പൂർണമാക്കാൻ അവൻ വരും. ഈണമില്ലാതെ ഞാനെഴുതിയ എന്റെ കവിതകൾക്ക് പുതുജീവനേകി ആരും കൊതിക്കുന്ന മനോഹരകാവ്യങ്ങളാക്കി മാറ്റുവാൻ.അവൻ വരും ശിവയുടെ മനു… ”

“ശിവാ.. മതി. നിന്റെയീ ഭ്രാന്ത് കാണുമ്പോൾ ഭയമാകുന്നു കുട്ടീ. വേണ്ട. നിർത്ത്. അങ്ങനൊരാൾ ഉണ്ടെങ്കിൽ തന്നെ പേര് അതായിരിക്കും എന്നുള്ള തിന് എന്താണുറപ്പ്. ”

“ഉറപ്പുണ്ട് ദേവേച്ചി. എന്റെ പ്രണയത്തിൽ എനിക്ക് വിശ്വാസമുണ്ട്.”

” മതി ശിവാ. വാ വന്ന് വല്ലതും കഴിക്ക്.”

ദേവു ഭയപ്പെട്ടത് തന്നെ സംഭവിക്കുകയായിരുന്നു പിന്നീട്. നാട്ടിലെല്ലാവരും അടക്കം പറഞ്ഞു തുടങ്ങിയിരിക്കുന്നു.

“ചിറ്റേടത്തെ താഴെയുള്ള കൊച്ചിന് എന്തോ കുഴപ്പം ണ്ടത്രേ… പഠിക്കാൻ പോയിടത്തുന്നു ഏതോ പ്രേമത്തിൽ പെട്ടുത്രേ. ഇപ്പോ അവനുല്ല്യ കൊച്ചു കയ്യീന്ന് പോകും ചെയ്തു..”

നാട്ടിലെ സംസാരം ഇത് മാത്രമായതും താനറിയാതെ തന്നിലേക്കൊരു ഭ്രാന്തിന്റെ പരിവേഷം വന്നു ചേരുന്നതും ശിവയറിഞ്ഞില്ല. അച്ഛൻ എല്ലാമറിഞ്ഞതും അന്നാദ്യമായി അവളെ തല്ലി. മകളുടെ ജീവിതം തകരുന്നത് അധികനാൾ കണ്ടു നില്ക്കാൻ ആ സാധുവിനായില്ല. ഒരു മുഴം കയറിൽ ആ വീടിന്റെ ഉത്തരത്തിലയാൾ അവസാനിച്ചു. അച്ഛന്റെ മരണം ദേവുവിനും താങ്ങാവുന്നതായിരുന്നില്ല.

താളം തെറ്റിയ മനസുമായി കോളജിലേക്ക് യാത്രയായ ദേവുവിന് അവിടെ വെച്ച് കിട്ടിയ കൂട്ടായിരുന്നു റിയാസ്. അന്യമതസ്ഥനായ അയാളെ പ്രണയിച്ചതിന്റെ പേരിൽ വീണ്ടും ആ കുടുംബം നാട്ടിൽ ഒറ്റപ്പെട്ടു. താങ്ങാവുന്നതിലും കൂടുതൽ വേദനകൾ ഉള്ളത് കൊണ്ടാവാം ആ അമ്മയെയും തിരിച്ചു വിളിച്ചു ദൈവങ്ങൾ..

“അപ്പോ ശിവ..”

“ടീ.. മുഴുവൻ പറയണോ അതോ ഇവിടെ നിർത്തട്ടെ ഞാൻ”

“അയ്യോ വേണ്ട ശ്രീ.. സോറി. ഇനി പറയില്ല്യ. നീ പറഞ്ഞോ”.

“ഒറ്റയ്ക്കായ അവർക്കൊപ്പം കാവലായി റിയാസ് നിന്നു. ദേവയുടെ ഇഷ്ടപ്രകാരം ഒരു താലിച്ചരടവൻ അവളുടെ കഴുത്തിലണിയിച്ചു. ശിവയെ ഒരു മനഃശാസ്ത്രജ്ഞന്റെ അടുത്തെത്തിച്ചാൽ രക്ഷപ്പെടുത്താമെന്നു ദേവയും റിയാസും കരുതി. എന്നാൽ ശിവയ്ക്ക് സമ്മതമായിരുന്നില്ല.

ഇതിനിടയിൽ ദൈവാനുഗ്രഹം പോലെ ദേവ ഒരു കുഞ്ഞിന് ജന്മം നൽകി. ശിവദ… ശിവയ്ക്കും ദേവയ്‌ക്കും റിയാസിനുംഅവൾ വേനലിലെ കുളിർമഴയായി. അസ്വസ്ഥതകൾ മാത്രം നിറഞ്ഞ അവരുടെ ജീവിതത്തിനു പുതുവസന്തമായി ആ പൂമ്പാറ്റ. എന്നാൽ ദൈവങ്ങൾ പലപ്പോഴും കല്ലുവിഗ്രഹങ്ങൾ മാത്രമായി തീരുന്ന ചില നിമിഷങ്ങളുണ്ടല്ലോ.. അങ്ങനെയൊരു നിമിഷത്തിൽ അവർക്കിടയിൽ നിന്നും വിട പറയേണ്ടി വന്നത് റിയാസിനായിരുന്നു.

പാഞ്ഞു വന്ന ലോറിക്കടിയിൽ ആകെയുണ്ടായിരുന്ന പ്രതീക്ഷയും അസ്തമിച്ചു. അതോടെ ദേവപ്രിയ സംഗീതം മറന്നു. ശിവയേയും ശിവദയെയും മറന്നു. ചങ്ങലയിൽ ബന്ധിതയായി ദേവപ്രിയ എന്ന ദേവൂട്ടി മാറി. ഈണം മറന്നൊരു പാട്ടായി ആ വീടിന്റെ ഏതോ ഒരു മൂലയിൽ. ശിവ ഇപ്പോഴും ജീവിക്കുന്നു സ്വയം എടുത്തു കഴുത്തിലണിഞ്ഞ ഒരു കറുത്ത ചരടിൽ കൊരുത്ത താലിയുമായി. ശിവദയെ നോക്കുന്നതും സ്കൂളിൽ വിടുന്നതും അവളാണ്. അവളുണരും മുൻപേ രണ്ടു വട്ടമെങ്കിലും ആ നാട്ടിലെ ഇടവഴികളിലൂടെ ശിവ ഒന്ന് നടക്കും. തന്നെക്കാത്ത് മനു എവിടെയെങ്കിലും നിൽപ്പുണ്ടോ എന്ന് നോക്കി. രാത്രിയിലും ഇത് തന്നെ പതിവ്. ഇരുട്ടിനെപ്പോലും ഭയക്കാതെ ഇറങ്ങി നടക്കും.ഇനി പറ.. നീ പ്രണയിച്ചിട്ടുണ്ടോടീ ഇങ്ങനെ”.

ശ്രീ കണ്ടു. നിറഞ്ഞ കണ്ണുകളോടെ ദിയ അവനെത്തന്നെ നോക്കിയിരിക്കുന്നത്.

“ശിവയെ പോലെ ശിവ മാത്രേ ഉള്ളൂ ടാ. പാവം ല്ലേ..”

” അയ്യേ.. നീ കരഞ്ഞോ പെണ്ണെ. സാരല്യ. പ്രണയം അറിഞ്ഞവർ അങ്ങനാടീ. വാ നമുക്ക് പോകാം. ”

അവർ നടന്നു നീങ്ങി.

ശിവയും ക്ഷേത്രത്തിന്റെ നടകളിറങ്ങി. പക്ഷേ അവളറിയാതെ രണ്ടു കണ്ണുകൾ അവളെ പിന്തുടരുന്നുണ്ടായിരുന്നു. പണ്ടെങ്ങോ ശിവപ്രിയയെന്ന നർത്തകിയെ മനസിൽ ആവാഹിച്ചു കൊണ്ട് നടന്ന അനിരുദ്ധൻ. സ്ഥലത്തെ പ്രധാന റൗഡി. അവനെ പേടിച്ചാവണം ആരും ദേവയേയും ശിവയേയും ഉപദ്രവിക്കാൻ തുനിയാത്തതും. രാത്രിയിൽ അവർക്കു കാവലായി അയാളുണ്ടാവും അവിടെ. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ.. അതും ഒരു ഭ്രാന്തൻ പ്രണയം..

A story by
സൗമ്യ ദിനേഷ്.. I’m

എന്റെ സ്നേഹം വേണ്ടെന്നു വെച്ച് നീ പോയിട്ട് ഇരുപതു വർഷങ്ങൾ കഴിഞ്ഞു പക്ഷേ ഇപ്പോൽ…

ഞാനും ഒരു സുമംഗലി
******************************
ഞായറാഴ്ച ദിവസം കല്യാണം ആയതുകൊണ്ട് ഓഡിറ്റോറിയത്തിൽ നല്ല തിരക്കായിരിക്കും ,,

രശ്മി മോളെവിടെ ,,,

അവള് ചമയ മുറിയിലാണ് ഏട്ടാ ,,

ആ വന്നവർക്കു ചായ കൊടുത്തോ ?

അവർ വീട്ടിൽ വന്നിട്ടു ചായ കുടിച്ചിട്ടാണ് ഇങ്ങോട്ടു വന്നത് …ഇവിടെയാണ് ചമയിക്കാനുള്ള സ്വാകാര്യകൂടുതൽ

ശരി ,,ഞാനൊന്നു ഭക്ഷണം ഒക്കെ ഏതുവരെ ആയി എന്ന് നോക്കട്ടെ ,,, ബാലേട്ടൻ നടന്നു നീങ്ങി ,,

സമയം ഒരു മണിക്കൂർ കൂടി പതിയെ പതിയെ നടന്നകന്നു ,,, ക്ഷണിച്ചവരൊക്കെ ഓഡിറ്റോറിയത്തിൽ വന്നു തുടങ്ങി ,,എല്ലാവരോടും സംസാരിച്ചും എന്ന് വരുത്തി രശ്മി ഓടിനടന്നു ,,

അല്പം കൂടി കഴിഞ്ഞപ്പോൾ വരനും പാർട്ടിയും വന്നു

,, കുട്ടികൾ കാലിൽ വെള്ളം ഒഴിച്ച് വരനെ സ്വീകരിക്കുന്നതിനിടയിൽ ഒരു മുഖം,,,,രശ്മിയുടെ മനസ്സിലുടക്കി ,,, ചെറിയൊരു ഞെട്ടലും ,,,,

ആൾക്ക് തന്നെയും മനസ്സിലായി എന്ന് അദ്ദേഹത്തിന്റെ മുഖം കണ്ടപ്പോൾ തന്നെ മനസ്സിലായി ,,എങ്കിലും വിവാഹത്തിരക്കിനിടയിൽ അതുകാര്യമായി എടുക്കാതെ രശ്മി ചമയ മുറിയുടെ അടുത്തേക്ക് നടന്നു ,,

വിവാഹം ഭംഗി ആയി കഴിഞ്ഞു ,,,,ആളുകൾ മിക്കവരും ഭക്ഷണം കഴിച്ചു ,,,ഇപ്പോ സമയം രണ്ടുമണി മൂന്നുമണിക്കെങ്കിലും ഇവിടുന്നുവിട്ടാലെ നാലുമണിക്ക് സമയത്തിനു വീട്ടിൽ കയറാൻ പറ്റൂ ,,,,

തിരക്ക് ഒഴിഞ്ഞു എന്ന് തോന്നിയപ്പോൾ അയാൾ രശ്മിയുടെ അടുത്തേക്ക് വന്നു

എന്നെ അറിയുമോ ?

ഒരുനിമിഷം എന്തുപറയണം എന്നറിയാത്ത ഒരു നിശബ്ദത ,,

എന്റെ സ്നേഹം വേണ്ടെന്നു വെച്ച് നീ പോയിട്ട് ഇരുപതു വർഷങ്ങൾ കഴിഞ്ഞു ,,,,

അന്ന് മുതൽ ഒരിക്കലും ഇങ്ങനെ ഒരു കൂടിക്കാഴ്ച ഉണ്ടാകരുതേ എന്നാണ് ഞാൻ ആഗ്രഹിച്ചത് ,,,
പക്ഷേ എന്ത് ചെയ്യാം വിധി ,,നിന്റെമുന്നിൽ വീണ്ടും എന്നെക്കൊണ്ടെത്തിച്ചു ,

,നിന്നോടുള്ള വെറുപ്പുകൊണ്ടാണ് ഞാൻ പിന്നെ നാടുവിട്ടത് ,,പലയിടത്തലഞ്ഞു ,,പല ജോലിചെയ്തു ,,എങ്കിലും ഒരിക്കൽ പോലും ഒരുവിവാഹം വേണമെന്നു ഞാൻ ആഗ്രഹിച്ചില്ല ,,കാരണം അപ്പോഴെല്ലാം നിന്റെ വഞ്ചന യുടെ സുഖം എന്റെ മനസ്സിൽ തികട്ടി വരും ,,

പിന്നെ കല്യാണ ചെക്കനുമായി എനിക്ക് ചെറിയൊരു ബന്ധം കൂടി ഉണ്ട് അവൻ എന്റെ മരുമകനാണ്
,,,,നിന്റെ മകളെയാണ് അവൻ വിവാഹം കഴിക്കുന്നത് എന്നറിഞ്ഞത് ഞാൻ ഈ കല്യാണ പന്തലിൽ എത്തിയശേഷമാണ് ,,,,

എത്തുംമുന്പേ അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇതിനു സമ്മതിക്കില്ലായിരുന്നു ,,,

എങ്കിലും കല്യാണ മണ്ഡപത്തിൽ ഒരു പെൺകുട്ടിയുടെ കണ്ണുനീരുവീഴ്ത്താൻ മാത്രം ഞാൻ അത്ര ക്രൂരനല്ല ,അതു നിനക്കുമറിയാം കാരണം എന്റെ കാര്യങ്ങൾ എന്നേക്കാൾ കൂടുതൽ നിനക്കറിയാവുന്ന ഒരു കാലം ഉണ്ടായിരുന്നല്ലോ ?

അയാളുടെ വാക്കുകൾ മുഴുവനായി കേട്ടുനിന്നതല്ലാതെ ഒരുവാക്കുപോലും മറുപടിയായി പറഞ്ഞില്ല ,,,

അല്ലെങ്കിൽ ഈസമയത്തു ഇതിനൊന്നും മറുപടികൊടുക്കാനുള്ള വേദി ആയി അവൾക്കു തോന്നിയില്ല എന്നുപറയുന്നതാവും ശരി ,

ഇതുപോലെ ഒരുനാൾ വിവാഹം നടന്നതാണ് എന്റെയും ,,,,

പക്ഷെ ഒരുപാടു വ്യത്യാസങ്ങൾ ഉണ്ട് ,,വരൻ വീട്ടിലേക്കു വന്നത് വീൽചെയറിൽ ,,,

അദ്ദേഹത്തെ വളരെ പ്രയാസപ്പെട്ടു ആളുകൾ ഇറക്കി എന്റെ അടുത്തിരുത്തുന്നത് ചെറിയ ഞെട്ടലോടെ നോക്കി നിന്നു,

,ഞാനും ഭര്ത്താവും മാത്രമായി നിൽക്കേണ്ട ഗ്രൂപ്പു ഫോട്ടോയിൽ പോലും ഒരുവശത്തെങ്കിലും മറ്റൊരാൾ സ്ഥാനം പിടിച്ചു ,,കാരണം അദ്ദേഹത്തിന് കാര്യമായ ഒരാളുടെ സഹായം ഇല്ലാതെ ഒറ്റയ്ക്ക് നില്ക്കാൻ പറ്റില്ല ,,,

അന്ന് ആദ്യമായി മണിയറയിലേക്കു ചെന്നപ്പോൾ മനസ്സിലായി ഞാൻ ജീവിതകാലം മൊത്തം “സുമംഗലി ആയ കന്യക” ആയിരിക്കുമെന്ന് ,

,നേർത്ത ചുംബനങ്ങൾ കൊണ്ട് അദ്ദേഹം എന്റെ വികാരങ്ങളെ പൂർണ്ണമായി തൃപ്തി പ്പെടുത്തിയെന്നു സ്വയം വിശ്വസിച്ചു ,,

,ചെറിയ ചെറിയ തലോടലുകൾ പിന്നീടെനിക്ക് പൂർത്തിയാകാത്ത കഥപോലെ എന്നെവേദനിപ്പിച്ചു

,,,പലപ്പോഴും ആ തലോടലുകളാണ് എന്നെകൂടുതൽ വേദനിപ്പിച്ചത് ,,

അതുകൊണ്ടുതന്നെ പലകാരണം പറഞ്ഞു മാറിക്കിടക്കുക പതിവായിരുന്നു

തന്റെ കുടുംബത്തിനുവേണ്ടി തന്റെ സ്വപനങ്ങളെല്ലാം വേണ്ടെന്നുവെച്ചു ബലിയാടാകാൻ വന്നതാണ് ,,

അതുകൊണ്ട് ജപതിക്ക്‌ വെച്ച വീട് കടം തീർത്തു അച്ചനെ അദ്ദേഹം ഏൽപ്പിച്ചു ,,

 

എങ്കിലും ഞാനും ഒരുപെണ്ണല്ലേ … ചിലപ്പോഴെക്കെ പെണ്ണെന്നനിലയിൽ തനിക്കു ലഭിക്കേണ്ടത് നിഷേധിക്കപ്പെടുമ്പോൾ വേദനിച്ചിരുന്നു ,

അങ്ങനെ ഇരിക്കെ അദ്ദേഹത്തിന്റെ സുഹ്രത്തിന്റെ നിര്ദ്ദേശപ്രകാരം ആണ് “ടെസ്റ്റുബ് ശിശു “വെന്ന ആശയം വന്നത്

അക്കാലത്തു വളരെ വിരളവും ചെലവുകൂടിയതുമായ ശ്രമത്തിലേക്ക് അങ്ങനെ എത്തി ,,,അങ്ങനെയാണ് നമുക്ക് ഒരു മോള് പിറന്നത്

അത് അദ്ദേഹത്തിന്റെ ഒരു ബുദ്ധിപൂർവമായ തീരുമാനം ആയിരുന്നു ,,, അല്ലെങ്കിൽ ഈ ഒറ്റപ്പെടലിൽ എനിക്ക് ഭ്രാന്തുപിടിക്കുമെന്നു തോന്നിക്കാണും ,,,,,

പിന്നീടിങ്ങോട്ട് ജീവിച്ചത് എല്ലാം ഇവൾക്കുവേണ്ടിയാണ് ,

അവളിലേക്ക്‌ ഞാൻ എന്നെ സ്വയം തളച്ചിട്ടു എന്നുപറയുന്നതാകും ശരി ,,അവളുടെ ചിരിയും ചിന്തകളിലൂടെയും ഈ പതിനെട്ടുവര്ഷം യാത്രചെയ്തു ,,

,കഴിഞ്ഞ വര്ഷം അദ്ദേഹം മരിച്ചപ്പോഴും എനിക്ക് ഒരുപാട് ദുഃഖം തോന്നിയില്ല ,

,നമ്മൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ബോസ്സ് മരിച്ചപോലെ തോന്നി ,,

 

എനിക്കും മകൾക്കുംവേണ്ടി എല്ലാം ചെയ്തുതരുമെങ്കിലും ,,സ്നേഹത്തോടെഉള്ള വാക്കുകളും ആശ്വസിപ്പിക്കലുമൊന്നും അദ്ദേഹത്തിൽ നിന്നെനിക് ലഭിച്ചിരുന്നില്ല

 

മനപൂർവ്വമാണ് ഞാൻ വേണുവിൽ നിന്നും ,,എല്ലാകാര്യങ്ങളും മറച്ചുവെച്ചതു ,

ഞാൻ ഒരു വികലാംഗനെ ആണ് വിവാഹം കഴിക്കുന്നത് എന്നറിഞ്ഞാൽ അവൻ അതിനു ഒരിക്കലും സമ്മതിക്കില്ല

 

നമുക്ക് വേറെയെവിടെയെങ്കിലും പോയി ജീവിക്കാം എന്നവൻ പറഞ്ഞപ്പോൾ , ഞാനാണ് അത് നിഷേധിച്ചത് ,,,

അന്ന് ആദ്യമായി അവന്റെ കണ്ണുനനയുന്നതു ഞാൻ കണ്ടു ,,

,

പിന്നീട് ഒന്നും പറയാതെ ഒന്നും തിരിഞ്ഞുപോലും നോക്കാതെ പോയ വേണുവിനെ കാണുന്നത് ഈ കല്യാണപ്പന്തലിൽ ആണ് ,,,,

മോളും കൂടി പോയതോടെ ഇന്ന് മുതൽ പൂർണ്ണമായും ഒറ്റയ്ക്കായി ഞാൻ

,ഈ വലിയവീട്ടിൽ ഞാനും പ്രായമായ വീട്ടുസഹായി നാരയണേട്ടനും മാത്രം

,,എന്നെക്കുറിച്ചുള്ള വേണുവിന്റെ തെറ്റിധാരണയും,,,

സ്വര്ഗ്ഗത്തിലല്ല ഇത്രയും കാലം താൻ ജീവിച്ചത്,,, കഴിഞ്ഞജന്മത്തിൽ ചെയ്ത പാപത്തിന്റെ ശാപഭാരം അനുഭവിച്ചുതീർക്കലാണ് എന്റെ ഈ ജന്മമെന്ന് മകളോ അവരുടെ വീട്ടുകാരോ എന്നെങ്കിലും പറഞ്ഞു വേണുഅറിയും ,,

, അന്നുമുതലെങ്കിലും വേണുവെന്നെ വെറുക്കാതിരിക്കട്ടെ ……..

ലതീഷ് കൈതേരി —

സാർ… എന്നെ അറസ്റ്റ് ചെയ്യൂ.. ഞാനിപ്പോ ഒരു കൊലപാതകി ആണെന്ന് അയാൾ പറയുമ്പോഴും ആ മനുഷ്യന്റെ ശബ്ദത്തിലെ

പതിവ് പോലെ സ്റ്റേഷനിലെ ഫയൽസ് നോക്കുന്നതിനിടെ ആണ് ചോര പുരണ്ട കത്തിയുമായി ഒരാൾ കയറി വരുന്നത്…

രാത്രി ആയതിനാൽ ബാക്കി ഉള്ളവരെ ഞാൻ നൈറ്റ്‌ പെട്രോളിങ്ങിനു പറഞ്ഞു വിട്ടിരുന്നു.. എനിക്ക് കൂട്ടായി ആകെ സ്റ്റേഷനിൽ ഉണ്ടായത് കോൺസ്റ്റബിൾ രാഘവേട്ടൻ ആയിരുന്നു….

ദേഹമാസകലം ചോരയുമായി വന്ന അയാളെ കണ്ടു ഞാൻ ഇരുന്ന ഇരുപ്പിൽ ചാടി എഴുന്നേറ്റു.. രാഘവേട്ടൻ അല്പം ഭീതി നിറഞ്ഞ മുഖത്തോടെ അയാളെ നോക്കി നിന്നു..

സാർ… എന്നെ അറസ്റ്റ് ചെയ്യൂ.. ഞാനിപ്പോ ഒരു കൊലപാതകി ആണെന്ന് അയാൾ പറയുമ്പോഴും ആ മനുഷ്യന്റെ ശബ്ദത്തിലെ ദൃഢത എന്നെ വല്ലാതെ അത്ഭുതപെടുത്തിയിരുന്നു…

രാഘവേട്ടനോട് അയാൾക്ക്‌ കുടിക്കാൻ ഒരു ഗ്ലാസ്‌ വെള്ളം കൊണ്ടു വരാൻ പറഞ്ഞു വിട്ടു സ്റ്റേഷനിൽ കിടന്ന ഒരു കസ്സേരയിൽ ഞാൻ അയാളെ പിടിച്ചിരുത്തി…

രാഘവേട്ടൻ കൊണ്ടു വന്ന വെള്ളം അയാൾ ആർത്തിയോടെ വായിലേക്ക് കമഴ്ത്തി.. കുറച്ചു കഴിഞ്ഞു അയാളുടെ അടുത്ത് ചെന്നു ഇരുന്നിട്ട് എന്താ സംഭവിച്ചതെന്ന് ഞാൻ ചോദിച്ചു…

എന്റെ മകളെ കൊന്നവനെ ഞാൻ കൊന്നു സാറേ.. എന്റെ ഈ കൈകൾ കൊണ്ടു മതി വരുവോളം ഞാൻ അവന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കിയെന്നു അയാൾ പറയുമ്പോഴേക്കും ഒരച്ഛന്റെ നിയമം അയാൾ നടപ്പിലാക്കി കഴിഞ്ഞതാണെന്നു എനിക്ക് മനസ്സിലായിരുന്നു…

എന്റെ പേര് മധു എന്നാ സാറേ.. കൃഷിപ്പണി ആ ജോലി… സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു കുറേ നേർച്ചകൾ നേർന്നിട്ടാ 12 വർഷത്തെ കാത്തിരിപ്പിന് ശേഷം ഞങ്ങൾക്ക് ഒരു മകൾ ജനിച്ചത്….

അവളുടെ അമ്മേ പോലെ സുന്ദരി ആയിരുന്നു എന്റെ മോളും… എല്ലാവരെയും സ്നേഹിക്കാൻ അറിയാവുന്ന പാവം… എന്നിട്ടാ എന്റെ കൊച്ചിനെ അവളുടെ ട്യൂഷൻ സാർ പിച്ചി ചീന്തി കൊന്നു കളഞ്ഞതെന്നു പറഞ്ഞു അയാൾ പൊട്ടി കരഞ്ഞു…

കേസ് നടത്തി..കാശിന്റെ അഹങ്കാരത്തിൽ വലിയ വക്കിലിനെ വെച്ചു വാദിച്ചു.. അയാൾ കള്ള തെളിവുകൾ ഓരോന്ന് അക്കമിട്ടു നിരത്തിയപ്പോൾ നിരപരാധി എന്നു പറഞ്ഞു എന്റെ മോളെ കൊന്നവനെ നിയമം വെറുതെ വിട്ടു സാറേ….

എന്റെ മോള് പോയതിൽ പിന്നെ അരയ്ക്കു താഴേക്കു തളർന്നു കിടപ്പിലായതാ സാറേ എന്റെ ഭാര്യ… നമ്മുടെ മോൾക്ക്‌ സംഭവിച്ചത്… ഇനി മറ്റൊരാൾക്കും സംഭവിക്കരുത്… അവനെ കൊല്ലണമെന്ന് അവൾ എന്നോട് പറയുമ്പോഴേക്കും ഞങ്ങൾക്ക് കിട്ടാതെ പോയ നീതി നടപ്പാക്കാൻ ഞാൻ തന്നെയാ നല്ലതെന്നു എനിക്ക് തോന്നി…

എന്റെ മോള് അനുഭവിച്ച വേദനയേക്കാൾ കൂടുതൽ അവനെ അറിയിച്ചു കൊണ്ടു.. ഇഞ്ചിഞ്ചായി ഞാൻ അവനെ കൊന്നു സാറേ… എനിക്കിനി ധൈര്യമായി നിങ്ങൾക്ക് മുൻപിൽ കീഴടങ്ങാം. എന്റെ മോളുടെ ആത്മാവിനു ഇപ്പോ ശാന്തി കിട്ടി കാണും…

അയാൾ പറഞ്ഞതത്രയും കേട്ടു കുറച്ചു നേരം മിണ്ടാതെ ഇരുന്ന ഞാൻ അയാളോട് വീട്ടിൽ വേറെ ആരൊക്കെ ഉണ്ടെന്നു ആണ് ചോദിച്ചത്..

ഞങ്ങൾക്ക് വേറെ ആരും ഇല്ല സാറേ.. രണ്ടു ജാതിയിൽപ്പെട്ട എന്റെയും അവളുടെയും പ്രേമ വിവാഹം ആയിരുന്നു…അതോടെ വീട്ടുകാർ ഞങ്ങളെ ഉപേക്ഷിച്ചു… അത് കഴിഞ്ഞാ ഞങ്ങളുടെ മകൾ ഞങ്ങളുടെ ഇടയിലേക്ക് വരുന്നത്.. സന്തോഷം നിറഞ്ഞ ഞങ്ങളുടെ കുടുംബത്തെ ഒറ്റ രാത്രി കൊണ്ടു അവൻ നശിപ്പിച്ചെന്നു പറഞ്ഞു ആ മനുഷ്യൻ എന്റെ മുൻപിൽ വാവിട്ടു കരഞ്ഞു..

പതിയെ അയാളുടെ തോളത്തു തട്ടി കുറച്ചു നേരം ആശ്വസിപ്പിച്ചിട്ട് അയാളുടെ കൈയിൽ ഉള്ള കത്തി ഞാൻ മേടിച്ചു വെച്ചിട്ട്.. അദ്ദേഹത്തോട് വീട്ടിലേക്കു പൊയ്ക്കോളാൻ ഞാൻ പറഞ്ഞത് കേട്ടു ആ മനുഷ്യനും രാഘവേട്ടനും ഒരു പോലെ ഞെട്ടി…

അമ്പരപ്പോടെ എന്നെ നോക്കിയ ആ മനുഷ്യനോട്.. താങ്കൾ ജയിലിൽ പോയാൽ പിന്നെ വേറെ ആരുണ്ട് തന്റെ ഭാര്യക്ക്… അരയ്ക്കു താഴെ തളർന്നു കിടക്കുന്ന അവർക്ക് താങ്കളെ പോലെ ഒരു ഭർത്താവ് ആവശ്യമാണ്… കേരളാ പോലീസിലെ തെളിയാതെ കിടക്കുന്ന ആയിരത്തോളം കേസിൽ ഒന്നായി ഞാൻ ഇത് മാറ്റിക്കോളാം എന്നു പറഞ്ഞു കഴിയുമ്പോഴേക്കും ആ മനുഷ്യൻ എന്റെ കാലിൽ വീണു കരഞ്ഞു കഴിഞ്ഞിരുന്നു…

അയാളെ പിടിച്ചു എഴുന്നേൽപ്പിച്ചു എന്റെ കൈയിൽ പിടിച്ചു ആ മനുഷ്യൻ.. സാറിനു ഒരു മോളുണ്ടെങ്കിൽ അവൾക്കു ദൈവം ഒന്നും വരുത്തില്ല എന്നു പറഞ്ഞു അയാൾ നടന്നകലുമ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…

സാർ ഇത് എന്താ ചെയ്തത്. നിയമത്തിനു മുൻപിൽ അയാൾ ഒരു കൊലയാളി തന്നെ ആണ്.. അയാളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജർ ആകണമായിരുന്നു എന്ന രാഘവേട്ടന്റെ ചോദ്യം കേട്ടു ചിരിച്ചു കൊണ്ടു ഞാൻ പറഞ്ഞു…

നിയമത്തിന്റെ വഴിയേ പോയ ആ അച്ഛന് കിട്ടാതെ പോയ നീതി ആണ് ആ മനുഷ്യൻ ഇപ്പൊ നടപ്പിലാക്കിയതും.. നിയമത്തിന്റെ മുൻപിൽ ആ മനുഷ്യൻ തെറ്റുകാരൻ ആയിരിക്കാം… പക്ഷേ മനസാക്ഷി എന്ന കോടതിയിൽ ആ അച്ഛന്റെ നിയമം ആണ് ശരി….

തെളിവുകൾ ഇല്ലെന്നു പറഞ്ഞു കൊടും കുറ്റവാളികളെ ഇവിടുത്തെ നിയമം വെറുതെ വിടുമ്പോൾ തങ്ങളുടെ മകൾക്കു വന്ന ഗതിയോർത്തു കരയാൻ നിക്കാതെ… കിട്ടാതെ പോയ നീതി തനിക്കു നേടി എടുത്ത ആ അച്ഛൻ ചെയ്തതാണ് ശരി എന്നു മനസ്സിലാക്കാൻ ഒരു പോലീസ്‌കാരൻ ആയിട്ടല്ലാതെ.. സാധാരണ ഒരു മനുഷ്യൻ ആയി ചിന്തിച്ചു കഴിഞ്ഞാൽ രാഘവേട്ടന് അത് മനസ്സിലാകും..

കാമം മൂത്തു പെണ്ണിന്റെ തുണി അഴിക്കാൻ നോക്കുന്നവന്മാർക്ക് പേടിപ്പെടുത്തുന്ന തരത്തിൽ എന്നിവിടെ നിയമം വരുന്നോ അന്നേ പെണ്ണിനൊരു സംരക്ഷണം കിട്ടു എന്നു ഞാൻ പറഞ്ഞു കഴിയുമ്പോഴേക്കും രാഘവേട്ടൻ എനിക്ക് തന്നു കഴിഞ്ഞിരുന്നു.. മനസ്സ് നിറഞ്ഞു കൊണ്ടൊരു സല്യൂട്ട്….

ബാക്കി ഉള്ള ജോലികൾ ചെയ്തു തീർക്കാനായി രാഘവേട്ടൻ അകത്തേക്ക് പോയി കഴിഞ്ഞു എന്നു ഉറപ്പിച്ച ഞാൻ… സാവധാനം എന്റെ പോക്കറ്റിൽ കിടക്കുന്ന പേഴ്സ് എടുത്തു….

അതിൽ ഉണ്ടായിരുന്നു.. പുഞ്ചിരിയോടെ ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു പത്താം ക്ലാസ്സുകാരി പെണ്ണിന്റെ ചിത്രം… ആ ഫോട്ടോയിൽ നോക്കി കണ്ണു നിറച്ചു കൊണ്ടു ഞാൻ പറഞ്ഞു….

“പണ്ട് മോൾക്ക്‌ വേണ്ടി അച്ഛൻ നടപ്പിലാക്കിയ നീതി ഇന്ന്… സ്വന്തം മകൾക്കു വേണ്ടി വേറൊരച്ചനും നടപ്പിലാക്കി എന്നു “…

#ശ്രീജിത്ത്‌

പെണ്ണ് ഗർഭിണിയാവണതും പ്രസവിക്കണതും ഒന്നും ഒരു പുതിയ കാര്യമല്ല അമ്മൂ… പിന്നെ നിനക്കു മാത്രമെന്താ ഇത്ര പ്രത്യേകത…?

പെണ്ണ് ഗർഭിണിയാവണതും പ്രസവിക്കണതും ഒന്നും ഒരു പുതിയ കാര്യമല്ല അമ്മൂ…
പിന്നെ നിനക്കു മാത്രമെന്താ ഇത്ര പ്രത്യേകത…?

അമ്മ ഇതു പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു തുളുമ്പി. ഞാൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ തുടങ്ങിയതാ അമ്മയിൽ ഈ മാറ്റം. എന്നോടെന്തോ ദേഷ്യം ഉള്ളതു പോലെ…

അതുവരെ ശ്രീയേട്ടന്റെ അമ്മ എനിക്ക് അമ്മായിഅമ്മ ആയിരുന്നില്ല. സ്വന്തം അമ്മ തന്നെയായിരുന്നു. അമ്മയ്ക്ക് ഞാനും പ്രിയപ്പെട്ട മകളായിരുന്നു. അഞ്ചു വർഷത്തെ പ്രണയം വിവാഹത്തിലെത്തിയപ്പോൾ ഞാൻ ഏറെ സന്തോഷിച്ചിരുന്നു. ഒരിക്കലും ഭർത്താവിന്റെ വീടെന്നുള്ള തോന്നൽ എനിക്കുണ്ടായിട്ടില്ല. ഏട്ടന്റെ അമ്മ അതിനിടവരുത്തിയില്ലെന്നതാണ് സത്യം.

എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ ഒന്നായി നിന്നു. എന്റെ കൊച്ചു കൊച്ചു പിണക്കങ്ങളും വാശിയും സ്വന്തം അമ്മയേക്കാൾ കൂടുതലായി അമ്മ ക്ഷമിച്ചു തന്നു. അതു കൊണ്ടു തന്നെ അമ്മ ഒന്നു ശാസിച്ചാൽ പിണങ്ങിയാൽ ഒക്കെ കൊച്ചു കുട്ടിയെപ്പോലെ നിയന്ത്രണം വിട്ടു ഞാൻ കരയുമായിരുന്നു.

പലപ്പോഴും ഏട്ടൻ പരാതി പറഞ്ഞിട്ടുണ്ട് നിനക്കിപ്പൊ എന്നെ വേണ്ടാതായി അമ്മയോടാ കൂടുതൽ സ്നേഹം എന്ന്…
അതു കേട്ട് അമ്മയും ഞാനും പരസ്പരം നോക്കി ചിരിക്കും.

വിവാഹം കഴിഞ്ഞ് ആറു മാസമായപ്പോഴേക്കും ഏട്ടൻ പ്രവാസ ജീവിതത്തിലേക്ക് തിരിച്ചു പോയി…

നീ വിഷമിക്കണ്ട…
ഞാൻ വേഗം വരാം…
എന്നു പറഞ്ഞ ഏട്ടനോട് ” നിങ്ങളു പയ്യെ വന്നാ മതി. എനിക്കത്ര വിഷമമൊന്നുമില്ല. എനിക്കെന്റെ അമ്മയുണ്ടല്ലോ കൂട്ടിനെന്ന് പറഞ്ഞപ്പോൾ ഏട്ടനൊപ്പം അമ്മയുടേയും കണ്ണുകൾ നിറഞ്ഞു ”

നിങ്ങൾ രണ്ടാളും എന്റെ ഭാഗ്യമാണെന്ന് പറഞ്ഞ് ഏട്ടനെന്റെ നെറുകയിൽ ചുംബിച്ചു.

ഏട്ടൻ പോയി കഴിഞ്ഞപ്പോൾ മുതൽ അമ്മയേയും കെട്ടിപ്പിടിച്ചായിരുന്നു ഉറക്കം പോലും. അമ്മയെ തനിച്ചാക്കി സ്വന്തം വീട്ടിൽ പോലും പോകാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.
ഞങ്ങളുടെ സ്നേഹത്തിൽ, സന്തോഷത്തിൽ ഒക്കെ ഈശ്വരനു പോലും അസൂയ തോന്നി കാണണം അതാ ഇപ്പൊ അമ്മ ഇങ്ങനെ…

ഏട്ടൻ പോയി കുറച്ചു ദിവസങ്ങൾക്കുള്ളിൽ തല ചുറ്റി വീണ എന്നെ അമ്മയും മാമനും ചേർന്ന് ഹോസ്പിറ്റലിലെത്തിച്ചു. ഞാൻ ഗർഭിണിയാണെന്ന വിവരം എന്നോട് പറയുമ്പോൾ ഞാൻ കണ്ടു അമ്മയുടെ മുഖത്തെന്തോ ഒരു താത്പര്യക്കുറവ്… ഞാനെന്തോ തെറ്റു ചെയ്ത പോലെ…

പുതിയ അതിഥിയെ വരവേൽക്കാൻ മനസ്സു തുടി കൊട്ടിയ നാളുകളിലും അമ്മയുടെ ഇഷ്ടക്കേടും അകലവും നീറ്റലായി നെഞ്ചിൽ അവശേഷിച്ചു. ഫോൺ വിളികളിലും വീഡിയോ കോളുകളിലും ഏട്ടൻ പലതവണ തിരിച്ചറിഞ്ഞു എന്റെ സങ്കടം. ഏട്ടനെ വിഷമിപ്പിക്കാതിരിക്കാൻ ഞാൻ ഒന്നും പറയാതെ പലപ്പോഴും ഒഴിഞ്ഞു മാറി…

ഏഴാം മാസം വീട്ടിലേക്ക് കൂട്ടാൻ വന്ന എന്റെ വീട്ടുകാരെ അമ്മ മടക്കി അയച്ചു. അമ്മയുടെ ആ തീരുമാനത്തിനു മുന്നിൽ എനിക്കോ ശ്രീയേട്ടനോ എതിരഭിപ്രായം ഉണ്ടായിരുന്നില്ല. പ്രസവം കഴിഞ്ഞു വീട്ടിലേക്കു പോവാം എന്നു തീരുമാനിച്ചു.

പ്രസവ തീയതി അടുത്തു കൊണ്ടിരിക്കുന്നു ഉള്ളിലാകെ എന്തോ ഭയം. അമ്മയാണെങ്കിൽ അകൽച കാട്ടുന്നു. ശ്രീയേട്ടനു ലീവ് കിട്ടാൻ വൈകും.
ഞാനാകെ ഒറ്റപ്പെട്ടു പോയതു പോലെ…

മഴ തകർത്തു പെയ്യുന്ന ഒരു രാത്രിയിൽ എനിക്ക് വേദന അസഹ്യമായി…
വേദന കൊണ്ട് അലറി വിളിച്ചിട്ടും ശക്തമായ മഴയിൽ ശബ്ദം ലയിച്ച് ഇല്ലാതെയായി…

പക്ഷേ പെട്ടെന്ന് അമ്മ മുറിയിലേക്ക് കടന്നു വന്നു. അമ്മാവനും അമ്മയും ചേർന്ന് എന്നെ ആശുപത്രിയിലെത്തിച്ചു.

സിസേറിയൻ ആയിരുന്നതിനാൽ എനിക്ക് ബോധം വരാൻ സമയം വേണ്ടി വന്നു… ശ്രീയേട്ടന്റെ ആഗ്രഹം പോലെ ഒരു പെൺകുഞ്ഞ്…
കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ മുതൽ ഞാൻ തനിച്ചല്ല എന്ന സന്തോഷവും ഒപ്പം അഹങ്കാരവും.

അമ്മ എന്നോട് കാട്ടിയതിന്റെ നൂറിരട്ടി വെറുപ്പ് ഞാൻ തിരികെ കാട്ടി. ആശുപത്രിയിൽ ഒപ്പം നിന്ന എന്റെ വീട്ടുകാർക്ക് മുന്നിൽ ഞാൻ പലപ്പോഴും അമ്മയെ അവഗണിച്ചു.
ആശുപത്രി വിട്ട് സ്വന്തം വീട്ടിലേക്ക് തിരിക്കുമ്പോൾ വീട്ടിൽ അമ്മ തനിച്ചാണെന സത്യവും അമ്മയെ ഒരിക്കലും തനിച്ചാക്കില്ലെന്ന് ശ്രീയേട്ടനു കൊടുത്ത വാക്കും ഞാൻ ബോധ പൂർവ്വം മറന്നു…

കുഞ്ഞിനെക്കാണാൻ എന്റെ വീട്ടിലെത്തിയ അമ്മയെ പലപ്പോഴും ഞാൻ അവഗണിച്ചു.
കുഞ്ഞിന്റെ പേരിടീൽ ചടങ്ങിനന്നാണ് ഏട്ടൻ നാട്ടിലെത്തിയത് അമ്മയുടെ പേരു ചൊല്ലി കുഞ്ഞിനെ വിളിക്കാനാഞ്ഞ ഏട്ടനെ ഞാൻ തടഞ്ഞു.

അമ്പരന്നു നിൽക്കുന്ന ഏട്ടനോടായി അമ്മ പറഞ്ഞു…
നീ അമ്മൂനിഷ്ടമുള്ള പേര് വിളിക്കെടാന്ന്…

ആ രാത്രി തിരക്കൊഴിഞ്ഞ് മുറിയിലേക്ക് വന്ന ഏട്ടൻ എന്റെ മാറ്റത്തിനു കാരണങ്ങൾ തിരക്കി. ഗർഭകാലത്ത് അമ്മ എന്നോട് കാട്ടിയ അകൽചയും മറ്റും പറഞ്ഞ് ഏട്ടന്റെ മാറിൽ വീണ് ഞാൻ പൊട്ടിക്കരഞ്ഞു.

ഇനി നമുക്ക് നമ്മുടെ കുഞ്ഞ് മാത്രം മതി ഏട്ടാ…
എന്നോട് വെറുപ്പ് കാട്ടിയ അമ്മയെ ഇനി ഒരിക്കലും എനിക്ക് പഴയതു പോലെ സ്നേഹിക്കാനാവില്ല…

ഏട്ടൻ എന്നെ തന്റെ ശരീരത്തിൽ നിന്ന് അടർത്തി മാറ്റി.

അമ്മൂ ഇനിയെങ്കിലും നീ സത്യം അറിയണം.. അമ്മ ഒരിക്കലും നിന്നെ വെറുത്തിട്ടില്ല.. കൂടുതൽ കൂടുതൽ സ്നേഹിക്കുകയായിരുന്നു ആ പാവം …

നീ ഗർഭിണിയാണെന്നു തിരിച്ചറിഞ്ഞ അന്ന് ഡോക്ടർ ഒരു കാര്യം കൂടി അമ്മയെ അറിയിച്ചിരുന്നു. ഒന്നുങ്കിൽ നീ അല്ലെങ്കിൽ നമ്മുടെ കുഞ്ഞ് രണ്ടിൽ ഒരാളെയേ ജീവനോടെ കിട്ടൂ എന്ന്…
ഒരു അബോർഷനും ആ അവസ്ഥയിൽ സാധ്യമായിരുന്നില്ല…

മറ്റൊന്നും ചിന്തിക്കാതെ അമ്മ ഡോക്ടറോട് പറഞ്ഞു കുഞ്ഞു നഷ്ടപ്പെട്ടാലും നിന്റെ ജീവന് ആപത്തൊന്നും സംഭവിക്കരുതെന്ന്.

ഈ സത്യം നിന്നെ അറിയിച്ചാൽ നീ കുഞ്ഞിന്റെ ജീവനു വേണ്ടി വാശി പിടിക്കും… അതറിയുന്നതു കൊണ്ടാ അമ്മ നിന്നിൽ നിന്ന് ആ സത്യം മറച്ചത്…

എന്നെ വിളിച്ച് ഈ കാര്യമത്രയും അറിയിച്ചപ്പോൾ അമ്മ പറഞ്ഞു…

നിനക്കിനിയും ഒരു കുഞ്ഞിനെ ലഭിക്കും. പക്ഷേ നമ്മുടെ അമ്മു അവളുടെ ജീവനാ എനിക്കിപ്പൊ വലുതെന്ന് …

പിന്നീടിങ്ങോട്ട് നിന്റെ ജീവനു വേണ്ടി അമ്മ വിളിക്കാത്ത ഈശ്വരൻമാരില്ല…
ഒക്കെ നീയറിയാതിരിക്കാൻ അമ്മ നിനക്കു മുന്നിൽ വിരോധം നടിച്ചു. നീയുമായി രസക്കേടുകൾ ഉണ്ടാക്കി അമ്മ പലപ്പോഴും ആഹാരം പോലും കഴിക്കാതിരുന്നത് നിന്റെ ജീവനു വേണ്ടി അവർ നോറ്റ വ്രതമാണെന്ന് നീ തിരിച്ചറിഞ്ഞില്ല.

ജാനകി എന്ന അമ്മയുടെ പേര് ചൊല്ലി കുഞ്ഞിനെ വിളിക്കുന്നതിൽ നിന്നു പോലും നീ എന്നെ വിലക്കി …

ഇത്രയും കേട്ടപ്പോൾ സകല നിയന്ത്രണവും വിട്ടു ഞാൻ പൊട്ടിക്കരഞ്ഞു…

ഏട്ടാ ഞാനറിയാതെ…
എന്റെ അമ്മയെ…
ഈശ്വരൻ പോലും എന്നോട് പൊറുക്കില്ല അല്ലേ ഏട്ടാ …?

അറിയാതെ ചെയ്തു പോയ അപരാധങ്ങൾക്ക് മനസ്സു കൊണ്ട് ഒരായിരം തവണ ഞാൻ മാപ്പു പറഞ്ഞു ആ രാത്രി മുഴുവനും.

പിറ്റേന്ന് ഏട്ടനുണർന്നപ്പോൾ കണ്ടത് ഏട്ടന്റെ വീട്ടിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന എന്നെയാണ്. മൂന്നു മാസം തികഞ്ഞിട്ടു പോകാം എന്ന എന്റെ വീട്ടുകാരുടേയും ബന്ധുക്കളുടേയും എതിർപ്പിനെ അവഗണിച്ച് അവിടെ നിന്നും ഏട്ടനൊപ്പം ഇറങ്ങി.

വീട്ടിൽ ചെന്നു കയറിയ എന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി എന്റെ പൊന്നു മുത്തേ എന്നു വിളിച്ച് മോളുടെ നെറ്റിയിൽ അമ്മ തെരുതെരെ ചുംബിച്ചപ്പോൾ ഞാൻ ഇടയിൽ കയറി…

അമ്മയുടെ പൊന്നു മോൾ ഞാനാ എന്നെ വിളിച്ചാ മതി മുത്തേന്നും ചക്കരേന്നുമൊക്കെ …
കൊച്ചുമോളെ അവൾടെ പേരു വിളിച്ചാ മതി ” ജാനകീന്ന് ….”

ഞാനിതു പറഞ്ഞപ്പോൾ നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി അമ്മ എന്റെ നെറുകയിൽ ചുംബിച്ചു…

അതിഥി അമ്മു.

ആ സ്ത്രീയെ എനിക്ക് ഇഷ്ടമായിരുന്നില്ല; വിവാഹദിനം മുതല്‍ തന്നെ അവരെ ഞാന്‍ വെറുക്കാന്‍ തുടങ്ങിയതാണ്

ആ സ്ത്രീ

ആ സ്ത്രീയെ എനിക്ക് ഇഷ്ടമായിരുന്നില്ല; വിവാഹദിനം മുതല്‍ തന്നെ അവരെ ഞാന്‍ വെറുക്കാന്‍ തുടങ്ങിയതാണ്. ഭര്‍ത്താവിന്റെ അമ്മ എന്ന പരിഗണന അവര്‍ക്ക് നല്‍കാന്‍ എനിക്ക് നന്നേ പ്രയാസപ്പെടേണ്ടി വന്നു. വേറെ നിവൃത്തി ഇല്ലാത്തത് കൊണ്ട് മാത്രം അവരെ എനിക്ക് അമ്മ എന്ന് വിളിക്കേണ്ടി വന്നു. അവര്‍ ഒപ്പമില്ലായിരുന്നു എങ്കില്‍ ജീവിതം എത്ര സുഖകരമാകുമായിരുന്നു എന്ന് ഞാന്‍ ചിന്തിക്കാത്ത ദിനങ്ങളില്ല. ഭര്‍ത്താവും ഞാനും മക്കളും മാത്രമുള്ള ഒരു ലോകമാണ് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത്. അതിനിടയില്‍ കല്ലുകടിയായി മറ്റാരും വേണ്ട എന്ന എന്റെ ഇഷ്ടം പക്ഷെ ആ സ്ത്രീ കാരണം നടന്നില്ല.

ഭര്‍ത്താവില്ലാത്ത സമയങ്ങളില്‍ അവരോട് ഞാനെന്‍റെ തത്സ്വരൂപം കാണിച്ചു. അവരോട് എനിക്കുള്ള വെറുപ്പ് അധിക്ഷേപ വാക്കുകളുടെ രൂപത്തില്‍ തീര്‍ക്കാന്‍ കിട്ടിയ ഓരോ അവസരവും ഞാന്‍ മുതലാക്കി. അപ്പോഴൊക്കെ അവര്‍ എന്നെ ഉപദേശിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അടങ്ങാത്ത പക കാരണം എനിക്ക് അവരുടെ സംസാരം കേള്‍ക്കുന്നത് തന്നെ വെറുപ്പായിരുന്നു. ലോകത്ത് ഞാന്‍ ഇത്രയധികം വെറുത്ത മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നില്ല. അവരെന്തിന് ഞങ്ങള്‍ക്കിടയില്‍ ഒരു അസ്വാരസ്യമായി നിലകൊള്ളുന്നു എന്ന് പലവുരു ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഒരിക്കല്‍ ഭര്‍ത്താവിന്റെ മുന്‍പില്‍ തന്ത്രപരമായി അക്കാര്യം ഞാന്‍ അവതരിപ്പിക്കുകയും ചെയ്തു.

 

“ചേട്ടാ അമ്മ ഇവിടെത്തന്നെ താമസിച്ച് ബോറടിക്കുകയല്ലേ? ഇടയ്ക്ക് മറ്റു മക്കളുടെ വീടുകളിലും പോയി താമസിച്ചാല്‍ അത് അമ്മയ്ക്കൊരു ചെയ്ഞ്ച് ആകും. എന്നും ഈ വീടും അടുക്കളയും പറമ്പും തന്നെയല്ലേ അമ്മ കാണുന്നത്..ചേട്ടന്‍ അതെപ്പറ്റി അമ്മയോട് സംസാരിക്കണം..”

 

എന്റെ സംസാരം കേട്ട ഭര്‍ത്താവ് ആദ്യം ഒന്ന് പുഞ്ചിരിച്ചു. പിന്നെ ഇങ്ങനെ പറഞ്ഞു:

“അമ്മയെ ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കം അല്ലെ?”

“ഇതാണ് ചേട്ടന്റെ കുഴപ്പം. ഞാനെന്ത് പറഞ്ഞാലും സംശയമാണ്. അമ്മയുടെ മനസുഖത്തിനു വേണ്ടിയല്ലേ ഞാന്‍ അങ്ങനെ പറഞ്ഞത്..അല്ലെങ്കിലും എന്നോട് ചേട്ടന് തരിമ്പും സ്നേഹമില്ല” ഞാന്‍ പരിഭവം നടിച്ചു.

 

“എടി ഭാര്യെ, ഞാനും ഈ വീട്ടില്‍ത്തന്നെയല്ലേ താമസം. നിന്റെ മനസ്സിലിരിപ്പ് മനസിലാക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട് എന്നാണോ നീ കരുതുന്നത്? നോക്ക്..അമ്മയ്ക്ക് അമ്മയുടെ ഇഷ്ടമാണ് ജീവിതം. മുന്‍പും അത് അങ്ങനെ തന്നെ ആയിരുന്നു, തുടര്‍ന്നും അത് അങ്ങനെ തന്നെ ആയിരിക്കും. ഇവിടെ, ഈ വീട്ടില്‍ അമ്മയ്ക്കുള്ളതും ആ സ്വാതന്ത്ര്യമാണ്. ചേച്ചിമാരുടെയോ ചേട്ടന്മാരുടെയോ അനുജന്റെയോ വീടുകളില്‍ പോകാന്‍ സ്വയം ആഗ്രഹിക്കുന്നു എങ്കില്‍ അത് അമ്മ തന്നെ പറയും. അല്ലാതെ ഞാന്‍ ചെന്നു പറഞ്ഞുണ്ടാക്കി എടുക്കേണ്ട ഒന്നല്ല അത്..മനസിലായോ?”

 

ഭര്‍ത്താവിന്റെ മറുപടി എന്റെ ഉള്ളില്‍ കോപമുണ്ടാക്കി എങ്കിലും ശരീര വേദന എനിക്ക് ഇഷ്ടമല്ലാത്തതിനാല്‍ അത് ഉള്ളില്‍ത്തന്നെ ഒതുക്കി.

“ശരി ഞാനൊന്നും പറഞ്ഞിട്ടുമില്ല..ചേട്ടന്‍ കേട്ടിട്ടുമില്ല..ഞാന്‍ ഉറങ്ങാന്‍ പോവാ”

കട്ടിലില്‍ ഒരു വശത്തേക്ക് ചെരിഞ്ഞു കിടന്നുകൊണ്ട് ഞാന്‍ പറഞ്ഞു. തള്ളയെ എങ്ങോട്ടെങ്കിലും മാറ്റാതെ എനിക്ക് മനസുഖം കിട്ടില്ല എന്നും പക്ഷെ അതിനു യാതൊരു മാര്‍ഗ്ഗവുമില്ല എന്നുമുള്ള ചിന്ത എന്റെ രക്തം തിളപ്പിച്ചു. നാശം പിടിച്ച തള്ള ഒന്ന് ചത്തു കിട്ടിയെങ്കില്‍ എത്ര നന്നായിരുന്നു എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ ഉറങ്ങാന്‍ ശ്രമിച്ചു.

 

നാളുകള്‍ നീങ്ങിക്കൊണ്ടിരുന്നു. അവരോടുള്ള എന്റെ വെറുപ്പ് ദിനംപ്രതി വര്‍ധിച്ചു വന്നെങ്കിലും ഞാന്‍ നിസ്സഹായ ആയിരുന്നു. സ്വയം വെറുപ്പ് തോന്നിയ ജീവിതമായിരുന്നു എന്റേത്. ഭര്‍ത്താവും കുട്ടികളും ഞാനും മാത്രമുള്ള ആ ജീവിതം അവര്‍ കാരണം ഒരു കിട്ടാക്കനിയായിത്തന്നെ നിലനില്‍ക്കെ എനിക്ക് അങ്ങനെ താമസിക്കുന്നവരോട് കടുത്ത അസൂയ ഉടലെടുത്തു. തള്ളയുടെ മറ്റു മക്കള്‍ എല്ലാം സ്വതന്ത്രരായാണ് താമസിക്കുന്നത്. അവര്‍ക്ക് ആരുടേയും ഒരു ഉപദ്രവവും ഇല്ല. പക്ഷെ ഞാന്‍ മാത്രം ഇങ്ങനെ നരകിച്ചു ജീവിക്കുകയാണ്. ഈശ്വരാ ഈ നശൂലം പിടിച്ച തള്ളയുടെ ജീവന്‍ നിനക്ക് അങ്ങെടുത്തുകൂടെ എന്ന് ദൈനംദിന അടിസ്ഥാനത്തില്‍ ഞാന്‍ പ്രാര്‍ഥിക്കാന്‍ തുടങ്ങി.

 

ഈശ്വരന്‍ അവസാനം എന്റെ പ്രാര്‍ത്ഥന കേട്ടു. ഒരു ദിവസം രാവിലെ ഞങ്ങള്‍ ഉറക്കമുണര്‍ന്നത് തള്ളയുടെ നിശ്ചലമായ ദേഹം കാണുവാന്‍ വേണ്ടി ആയിരുന്നു. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ഞാന്‍ നിര്‍ത്താതെ കരഞ്ഞെങ്കിലും എന്റെ മനസ് സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്നു.

 

ചടങ്ങുകള്‍ എല്ലാം തീര്‍ന്നു ബന്ധുക്കള്‍ പിരിഞ്ഞു പോയതോടെ വീട് ആദ്യമായി സ്വന്തമായത് പോലെ എനിക്ക് തോന്നി. ഇനി ഇതിനു വേറെ അവകാശികള്‍ ഇല്ല. നാളിതുവരെ ഇവിടെ എന്റെ അധികാരത്തിനു മുകളില്‍ മറ്റൊരു വ്യക്തി ഉണ്ടായിരുന്നു; ഞാന്‍ ഉള്ളം കൊണ്ട് അങ്ങേയറ്റം വെറുത്തിരുന്ന ആ സ്ത്രീ. ഇന്ന് അവരില്ല. ഇനി ഇത് എന്റെ സ്വന്തം വീടാണ്; ഞങ്ങളുടെ സ്വന്തം വീടാണ്. പുതിയ ഒരു ഉന്മേഷം എന്നെ കീഴടക്കി. ഞാന്‍ ഏറെ നാളായി മോഹിച്ചു സ്വപ്നം കണ്ടിരുന്ന ജീവിതം ഉത്സാഹത്തോടെ ഞാന്‍ ആരംഭിച്ചു.

 

പക്ഷെ എന്റെ ഉത്സാഹം അധികം നീണ്ടില്ല. എന്നും ചെയ്തുകൊണ്ടിരുന്ന ജോലികളുടെ ഭാരം വളരെ വലുതായി തള്ളയുടെ മുന്‍പില്‍ ചിത്രീകരിച്ചിരുന്ന ഞാന്‍, അവര്‍ ഇല്ലാതായപ്പോള്‍ ആണ് ഞാന്‍ ചെയ്യാതിരുന്ന ജോലികളുടെ കടുപ്പം തിരിച്ചറിയുന്നത്. പറമ്പിലും അടുക്കളയിലും ഞങ്ങളുടെ സ്വകാര്യ മുറി ഒഴികെയുള്ള എല്ലാ മുറികളിലും നിരന്തര സാന്നിധ്യമായിരുന്ന അവര്‍ ചെയ്തിരുന്ന ജോലികളുടെ വ്യാപ്തി മനസിലായപ്പോള്‍ ഞാന്‍ തളര്‍ന്നുപോയി; കാരണം ഇനി അതെല്ലാം ഞാന്‍ തനിച്ചു ചെയ്യണം. ഇനി എന്നെ സഹായിക്കാന്‍ ഇവിടെ വേറെ ആരുമില്ല. കുട്ടികളുടെ കാര്യവും ഭര്‍ത്താവിന്റെ കാര്യവും വളര്‍ത്തു മൃഗങ്ങളുടെ കാര്യവും എല്ലാം ഇനി ഞാന്‍ തനിച്ചു നോക്കണം. അവര്‍ ഉണ്ടായിരുന്നപ്പോള്‍ അവരെ വെറുക്കാനുള്ള കാരണങ്ങള്‍ മാത്രം തേടിക്കൊണ്ടിരുന്ന ഞാന്‍ അവര്‍ ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികളുടെ വില തിരിച്ചറിഞ്ഞിരുന്നില്ല. ആദ്യമായി ആ സ്ത്രീയുടെ വില ഞാന്‍ മനസിലാക്കി. എന്റെ തിരിച്ചറിവ് എന്നേക്കാള്‍ അധികം മനസിലാക്കിയത് എന്റെ ഭര്‍ത്താവ് തന്നെയാണ്.

 

“നീ ഒരിക്കല്‍ പറഞ്ഞത് പോലെ അമ്മ വേറെ ആരുടെയെങ്കിലും ഒപ്പം പോയി കുറെ ദിവസം താമസിച്ചിരുന്നു എങ്കില്‍ നീ ഇത് നേരത്തെതന്നെ മനസിലാക്കിയേനെ. നിന്റെ ജോലിഭാരം മനസിലാക്കിത്തന്നെയാണ് അമ്മ വേറെങ്ങും പോകാതിരുന്നത്. മാത്രമല്ല, അമ്മ നിന്നെ സ്നേഹിച്ചത് പോലെ വേറെ ആരെയും സ്നേഹിച്ചിട്ടും ഉണ്ടായിരുന്നില്ല. അമ്മ പ്രകടനങ്ങളില്‍ വിശ്വസിച്ചിരുന്നില്ല. മനസിലുള്ളത് തുറന്ന് പറയുന്ന, അധ്വാനത്തില്‍ വിശ്വസിച്ചിരുന്ന പച്ചയായ സ്ത്രീ ആയിരുന്നു അവര്‍. ജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നതില്‍ സുഖവും സന്തോഷവും കണ്ടെത്തിയിരുന്ന അപൂര്‍വ്വം മനുഷ്യരില്‍ ഒരാള്‍..”

ഞാന്‍ മറുപടി പറയാന്‍ വാക്കുകള്‍ തേടി എങ്കിലും എനിക്ക് സാധിച്ചില്ല.

“ഇത് കണ്ടോ..തുറന്ന് നോക്ക്”

ഭര്‍ത്താവ് ചെറിയ ഒരു തുണിസഞ്ചി എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. ഞാന്‍ അതുവാങ്ങി തുറന്ന് നോക്കി. അതില്‍ കുറെ സ്വര്‍ണാഭരണങ്ങളും കുറച്ചു പണവും ഉണ്ടായിരുന്നു. ഞാന്‍ ചോദ്യഭാവത്തില്‍ ഭര്‍ത്താവിനെ നോക്കി.

“ഇത് അമ്മയുടെ ജീവിത സമ്പാദ്യമാണ്. മരണശേഷം നിനക്ക് നല്‍കാന്‍ വേണ്ടി, നിനക്കും മക്കള്‍ക്കും വേണ്ടി അമ്മ കരുതി വച്ചിരുന്നതാണ് ഇത്. മരിക്കുന്നതിന്റെ തലേ രാത്രിയാണ് ഇതെപ്പറ്റി അമ്മ എന്നോട് പോലും പറഞ്ഞത്. ഇതിലുള്ള ആഭരണങ്ങളുടെയൊ പണത്തിന്റെയോ വലിപ്പമല്ല, അത് ഉള്‍ക്കൊള്ളുന്ന സ്നേഹമാണ് നീ അറിയേണ്ടത്. നാളിതുവരെ നീ അറിയാതെ പോയതും അത് തന്നെ ആയിരുന്നു..”

ഞാന്‍ അതുവരെ കണ്ടിട്ടില്ലാത്ത പുതിയ ഒരു മുഖം ആ സ്ത്രീയ്ക്ക് ഉണ്ടായിരുന്നു എന്നത് എന്നെ ഉലച്ചു. അവരെ അറിയാന്‍ അവര്‍ ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ തരിമ്പും ശ്രമിച്ചിരുന്നില്ല.

“നാളെ നിന്റെ മകന്റെ ഭാര്യ നിന്നോട് പെരുമാറുന്ന വിധം നന്നായിരിക്കട്ടെ എന്ന് മാത്രം ഞാന്‍ ആശിക്കുന്നു. കാരണം നിന്നെപ്പോലെ ഉള്ള സ്ത്രീകള്‍, നേരില്‍ അനുഭവിക്കുന്നത് വരെ ഒന്നും പഠിക്കില്ല. ഇന്നലത്തെ കുട്ടിയായ നീ നാളത്തെ വല്യമ്മയാണ് എന്ന ചിന്ത മനസ്സില്‍ ഉണ്ടായിരുന്നെങ്കില്‍, പലതും നീ അറിയേണ്ട സമയത്ത് അറിഞ്ഞേനെ….”

അത്രയും പറഞ്ഞിട്ട് ഭര്‍ത്താവ് പുറത്തേക്ക് പോയപ്പോള്‍ ഞാന്‍ ആ തുണി സഞ്ചി നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു. ഇതിന്റെ ഉള്ളില്‍ വളരെ കുറച്ചു സ്വര്‍ണവും പണവുമേ ഉള്ളൂ. അമ്മയ്ക്ക് സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാതിരുന്നിട്ടും പലപ്പോഴായി കിട്ടിയ ചെറിയ തുകകള്‍ കളയാതെ സൂക്ഷിച്ച് അത് തനിക്ക് തന്നിരിക്കുന്നു! എനിക്കൊ ചേട്ടനോ അറിയില്ലായിരുന്ന ഈ കുഞ്ഞുസമ്പാദ്യം അമ്മയ്ക്ക് വേണമെങ്കില്‍ വേറെ ആര്‍ക്കും നല്‍കാമായിരുന്നു; എന്നും അവരെ വെറുക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്ന എനിക്ക് തന്നെ അത് നല്‍കിയത്, എന്റെ കണ്ണുകള്‍ തുറക്കാന്‍ വേണ്ടിയല്ലേ? ഇത് ഒരു മധുര പ്രതികാരം അല്ലെ? അതെ..ഇത് അമ്മ പലപ്പോഴും എന്നോട് പറയാന്‍ ശ്രമിച്ചിരുന്ന നല്ല വാക്കുകളുടെ ആകെത്തുകയാണ്..

ആ ചെറുസഞ്ചി നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച് ഞാന്‍ പുറത്ത്, അമ്മയെ അടക്കിയിരുന്ന ഇടത്തേക്ക് നടന്നു..

രാത്രിയിൽ ഇപ്പോൾ അവൾ ഞങ്ങളുടെ കൂടെ ഇരുന്ന് ആഹാരവും കഴിക്കാറില്ല.. ഒരിക്കൽ തറയിൽ വീണു കിടന്ന

#രണ്ടാൻ_അച്ഛൻ….

‘എന്റെ മുറിയിൽ എന്തിനാ ആവിശ്യം ഇല്ലാതെ കേറി വരുന്നേ?
ശെ ഇത് ഭയങ്കര കഷ്ട്ടം ആയെല്ലോ.

ദേവുവിന്റെ ഉച്ചത്തിൽ ഉള്ള സംസാരം കേട്ടാണ് ഞാൻ അവളുടെ മുറിയുടെ വാതിൽ എത്തി നോക്കിയത്..
സേതു ഏട്ടൻ അവിടെ നിൽപ്പുണ്ട്.
എന്താ സേതു ഏട്ടാ ദേവു എന്തിനാ ഒച്ച എടുക്കുന്നതു?

ഹേയ് ഒന്നുമില്ല ജയേ ഞാൻ ഈ മുറിയിൽ ഇന്നലെ ഒരു ബുക്ക്‌ കണ്ടിരുന്നു.അത് വായിക്കാൻ എടുക്കാൻ വന്നതാണ്..
മുറിയിൽ കയറിയത് ദേവൂട്ടിക്ക് ഇഷ്ട്ടപെട്ടില്ല..
സേതു അത് പറഞ്ഞ് ചിരിച്ചു കൊണ്ട് അവിടുന്ന് ഇറങ്ങി പോയി.

‘കുറച്ചു നാൾ ആയി ദേവു സേതു ഏട്ടനോട് മോശമായി പെരുമാറുന്നത് ഞാൻ അതൊക്കെ കാണുന്നു എങ്കിലും അവളോട്‌ ഇതുവരെ അതിന്റെ കാര്യം ചോദിച്ചിട്ടില്ല.’

രാത്രിയിൽ ഇപ്പോൾ അവൾ ഞങ്ങളുടെ കൂടെ ഇരുന്ന് ആഹാരവും കഴിക്കാറില്ല..
ഒരിക്കൽ തറയിൽ വീണു കിടന്ന വെള്ളത്തിൽ ചവിട്ടി വീണപ്പോൾ എടുത്തു പൊക്കാൻ ചെന്ന ഏട്ടനെ അവൾ ഒരുപാട് വഴക്ക് പറഞ്ഞത് ഇന്നും എനിക്ക് ഓർക്കാൻ പറ്റുന്നില്ല അത്രയും വിഷമം ആയി..
അന്നും ഏട്ടൻ ഒരു ചിരിയിൽ അത് ഒതുക്കി കളഞ്ഞു..

ദേവു ഞങ്ങളിൽ നിന്നും ഒരുപാട് അകന്നു പോയോ??
എന്താ ഈ കുട്ടിക്ക് പറ്റിയത് കുറച്ചു ദിവസങ്ങൾ ആയി അവൾ ഇങ്ങനെ ഒക്കെ എപ്പോഴും എന്തൊക്കെയോ ആലോചിച്ചു ഇരിക്കുന്നതു കാണാം.
എന്താ കുട്ടി എന്ന് ചോദിച്ചാൽ കടിച്ചു കീറുന്നപോലെ സംസാരിക്കും.

സേതു ഏട്ടനോട് ആണ് അവൾക് കൂടുതൽ ദേഷ്യം.എപ്പോഴും മനസ്സിൽ കൊള്ളുന്ന ഓരോ വാചകങ്ങൾ പറഞ്ഞു കൊണ്ടിരിക്കും..
ഒരു ദിവസം ടീവി കണ്ടു കൊണ്ടിരുന്ന അവളുടെ അടുത്ത് ഇരുന്നു എന്നും പറഞ്ഞ്
അവൾ ‘എന്തൊരു ശല്യം ആണ് എന്തിനാ എന്റെ അടുത്ത് ഇരിക്കുന്നത് എങ്ങോട്ടെങ്കിലും ഇറങ്ങി പൊക്കുടേ എന്ന് ചോദിച്ചു ചൂടായപ്പോൾ ആണ് ശെരിക്കും ഞാൻ തകർന്നു പോയത്..
അന്ന് ആദ്യമായി ഞാൻ എന്റെ മോളെ തല്ലി ഒരുപാട്..
കൈയിൽ ഇരുന്ന റിമോട്ട് വലിച്ച് എറിഞ്ഞു അവൾ റൂമിൽ പോയി കതക് അടച്ചു.

അന്ന് സേതു ഏട്ടൻ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു..ദേവൂട്ടിയെ തല്ലിയതിന്..

എന്താ അവളുടെ മനസ്സിൽ അത് അറിയണം ഇല്ലെങ്കിൽ അവളെ ചിലപ്പോൾ ഞങ്ങൾക്ക് നഷ്ട്ടപെടും..

ദേവു നീ ഒന്ന് റെഡി ആവു നമുക്ക് ഒന്ന് പുറത്തു പോയിട്ട് വരാം.

‘ഞാൻ ഇല്ല എവിടേക്കും നിങ്ങൾ രണ്ടു പേരും പൊക്കോളു എന്നെ ആരും നോക്കണ്ട എന്നെ ഒന്ന് വെറുതെ വിട്..
ഇല്ല നിന്നെ അങ്ങനെ ഇപ്പോൾ വിടുന്നില്ല നീ വന്നേ പറ്റു വരു..

ഒരുപാട് നിർബന്ധിച്ചു വിളിച്ചപ്പോൾ അവൾ വന്നു പക്ഷെ അവൾ ഒരു നിബന്ധന വെച്ചു സേതു ഏട്ടൻ വരരുത് അവൾക് സേതു ഏട്ടന്റെ ഒപ്പം യാത്ര ചെയ്യുന്നത് ഇഷ്ട്ടം അല്ല അത്രെ.

സേതു ഏട്ടൻ അപ്പോഴും ഒരു പുഞ്ചിരിയുമായി കാറിൽ കയറാതെ മാറി നിന്നു.അവൾ മുൻപിലത്തെ സീറ്റിൽ സ്ഥാനം പിടിച്ചിരുന്നു.
സേതു ഏട്ടൻ എന്നേം നിർബന്തിച്ച്‌ യാത്ര അയച്ചു.
എനിക്ക് അവളോട്‌ സംസാരിക്കാൻ ഉണ്ട് സത്യത്തിൽ അതിനു ഞങ്ങൾ മാത്രം ഉള്ളതാണ് നല്ലത് എന്ന് എനിക്കും തോന്നി അവളുടെ മനസ്സിൽ എന്താണെന്നു അവൾക് പറയാൻ അതാണ് നല്ലത്..

കുറച്ചു ദൂരം ഡ്രൈവ് ചെയ്തു ഞങ്ങൾ ചിലപ്പോൾ ഒക്കെ പോകറുള്ള സ്ഥലം തന്നെ അവൾക്കും സേതു ഏട്ടനും ഇഷ്ട്ടപെട്ട സ്ഥലം.

കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാൻ തന്നെ സംസാരിച്ചു തുടങ്ങി.

എന്താ ദേവൂട്ടി നിനക്ക് എന്ത് പറ്റി നീ എന്തിനാ സേതു ഏട്ടനോട് ഇങ്ങനെ പെരുമാറുന്നത്?

എനിക്ക് അയാളെ ഇഷ്ട്ടം അല്ല അത്ര തന്നെ.
അവളുടെ പെട്ടന്നുള്ള ആ മറുപടി ഞാൻ ഒരിക്കലും പ്രധീക്ഷിച്ചില്ല

എന്താ എന്താ നീ പറഞ്ഞെ അയാൾ എന്നോ നീ ആരെയാ അങ്ങനെ വിളിച്ചത് അത് നിന്റെ അച്ഛൻ ആണ് ഇങ്ങനെ ആണോ നീ സംസാരിക്കുന്നത് ഈശ്വരാ എന്താ മോളെ ഇതൊക്കെ?

എന്റെ നെഞ്ച് വേദനയും സങ്കടവും കൊണ്ട് വിങ്ങി പൊട്ടി.

അച്ഛനോ അയാളോ എന്റെ അച്ഛൻ ഒന്നും അല്ല അയാൾ അത് അമ്മ എന്നോട് പറഞ്ഞില്ല എങ്കിലും എനിക്ക് അത് അറിയാം ഞാൻ അത് അറിഞ്ഞു അയാളുടെ ചില നേരത്തെ പെരുമാറ്റം എനിക്ക് അയാളെ കാണുന്നതെ വെറുപ്പ് ആണ്.

ഡി നിർത്തിക്കോ ഇനി ഒരു അക്ഷരം നീ മിണ്ടരുത്..
ച്ചെ ഇത്രയും മോശമായി സംസാരിക്കാൻ നീ എവിടുന്നു പഠിച്ചു ആരാ നിന്നോട് ഇതൊക്കെ പറഞ്ഞത്??
സേതു ഏട്ടൻ നിനക്ക് എന്ന് മുതൽ ആടി അന്യൻ ആയത്?

എന്റെ ശബ്ദം വല്ലാതെ മാറിയിരുന്നു അത് കേട്ടിട്ട് ആവും
അവൾ മനസ്സ് തുറന്നത്

അമ്മെ എന്നോട് പ്രസീത ആന്റി ആണ് പറഞ്ഞത് അച്ഛൻ എന്റെ സ്വന്തം അച്ഛൻ അല്ല എന്ന് ഞൻ വളർത്തു മകൾ ആണെന്ന് ഒക്കെ..പിന്നെ സൂക്ഷിക്കണം ദേഹത്തു തൊടുകയോ മറ്റോ ചെയ്താൽ പറയണം മുറിയിൽ ഒന്നും കയറാൻ സമ്മതിക്കരുത് എന്നൊക്കെ..

ദൈവമേ ഞാൻ എന്തൊക്കെ ആണ് ഈ കേൾക്കുന്നത്..
‘ശെരിയാണ്..
അതെ നീ ഞങ്ങളുടെ വളർത്തു മകൾ തന്നെ ആണ്.പക്ഷെ അങ്ങനെ ആണോ നിന്നോട് ഞങ്ങൾ പെരുമാറിയതു.?പറയു ദേവൂട്ടി..
നിനക്ക് അറിയുവോ ഓരോ വാർത്തകൾ ടീവിൽ ഒക്കെ കാണുമ്പോൾ പേടികൊണ്ട് ഉറങ്ങാതെ നിന്റെ മുറിയുടെ വാതിലിൽ വന്ന് ചില രാത്രികളിൽ കിടന്നിട്ടുണ്ട് സേതു ഏട്ടൻ..
ഒരു ഉറക്കത്തിൽ ഞെട്ടി ഉണർന്നു ഓടി വന്ന് നോക്കാറുണ്ട് നിന്നെ..
നീ കൂടെ ഇരുന്നു കഴിക്കാതെ ഇരുന്നപ്പോൾ ഒക്കെ വിഷമിച്ചു എത്രയോ തവണ ആഹാരം കഴിക്കാതെ ഇരുന്നു..

ഒരു അച്ഛന്റെ സ്നേഹം നീ അനുഭവിച്ചിട്ടില്ലേ ദേവൂട്ടി..
അവൾ അത് പറയും മുൻപ് നിനക്ക് തോന്നിയിട്ടുണ്ടോ സേതു ഏട്ടൻ നിന്റെ അച്ഛൻ അല്ല എന്ന് മോശമായി നിന്നെ നോക്കി എന്ന് എപ്പോൾ എങ്കിലും തോന്നിട്ടുണ്ടോ പറ..എപ്പോഴെങ്കിലും തോന്നിയോ…

ഞാൻ കരയുക ആണ്..എന്റെ ഒപ്പം ദേവൂട്ടിയും

ഇല്ല അമ്മെ എനിക്ക് ആണ് തെറ്റ് പറ്റിയത് എന്നോട് ഷെമിക്കു അമ്മെ
എന്റെ അച്ഛൻ തന്നെ ആണ് എന്തൊക്കെ ചിന്തകൾ ആണ് എന്റെ മനസ്സിൽ കടന്നു കൂടിയത് ഈശ്വരാ എന്നോട് എന്തിനാ ഇങ്ങനെ കാട്ടിയത്.
സ്വന്തം അച്ഛൻ പോലും ഇത്രയും നന്നായി എന്നെ നോക്കുമായിരുന്നോ എനിക്ക് അറിയില്ല..
നീ എന്നോട് ക്ഷെമ ചോദിക്കണ്ട നിന്റെ അച്ഛനോട് ചോദിച്ചാൽ മതി.

വീട്ടിൽ എത്തി ദേവു ആദ്യം ചെന്ന് അവളുടെ അച്ഛന്റെ മാറിൽ ചാഞ്ഞു…അച്ഛാ എന്നോട് ഷെമിക്കു..
കുറേ നാളുകൾക്ക് ശേഷം അവളുടെ നാവിൽ നിന്നും അച്ഛൻ എന്ന വിളി കേട്ടതു കൊണ്ടാവും സേതു ഏട്ടന്റർ കണ്ണ് നിറഞ്ഞു തുളുമ്പി..

ഹേയ് എന്താ ദേവൂട്ടി ഇത് എന്ന് പറഞ്ഞ് അവളുടെ തലയിൽ ഒരു കൊട്ട് കൊട്ടി സേതു ഏട്ടൻ എന്നെ നോക്കി ഒന്ന് കണ്ണ് അടച്ചു അപ്പോഴും ആ പുഞ്ചിരി ഏട്ടന്റെ ചുണ്ടിൽ മായാതെ നിന്നു..
ദേവൂട്ടിയും ആ നെഞ്ചിലെ സ്നേഹവും പറ്റി അവിടെ ചേർന്നു നിന്നു…

സ്വന്തം #പാറു…..

മക്കളെ മടിയിലിരുത്തി അവർ വിവാഹിതരായി! അമ്മയെയും അച്ഛനെയും അണിയിച്ചൊരുക്കി മക്കൾ !!!

മനോഹരമായി ഒരുക്കിയ വിവാഹ വേദി, നിറഞ്ഞ സന്തോഷത്തോടെയും പ്രതീക്ഷയോടെയും ഇരിക്കുന്ന വരനും വധുവും. പക്ഷേ ഇടയിലതാ സസ്പെന്‍സായി ഓടി അവർക്കരികിലേക്കെത്തുന്നു ഒരു കുറുമ്പനും കുറുമ്പത്തിയും.

വരന്റെയും വധുവിന്റെയും മടിയിൽ ചാടിമറിയുന്ന ഈ കുട്ടികളെ ആരും മാറ്റാത്തതെന്തേ എന്നു ചിന്തിക്കുന്നവരുണ്ടാകും. പക്ഷേ അച്ഛന്റെയും അമ്മയുടെയും കല്ല്യാണമാണെന്നു കരുതി മക്കൾക്കവരുടെ മടിയിലിരിക്കാൻ പാടില്ലെന്നില്ലല്ലോ. കേള്‍ക്കുമ്പോൾ അൽപം കൗതുകം തോന്നുമെങ്കിലും വ്യത്യസ്തമായൊരു വിവാഹ വിഡിയോ ആണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.

മക്കളെ മടിയിലിരുത്തി വിവാഹം കഴിച്ച ബൈജുവും ഭാര്യ ദീപയുമാണ് തരംഗമാകുന്നത്. അണിഞ്ഞൊരുങ്ങുമ്പോഴും മോതിരം മാറുമ്പോഴും വരണമാല്യം അണിയിക്കുമ്പോഴുമൊക്കെ കുറുമ്പുകാട്ടി മക്കൾ കൂടെയുണ്ട്. ഇനി ഇത്തരത്തില്‍ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചതിനു പിന്നിലെ കാരണമെന്തെന്നും വിഡിയോയിൽ ദീപ പറയുന്നുണ്ട്.

”കല്ല്യാണത്തെക്കുറിച്ച് എല്ലാവർക്കും ജീവിതത്തിൽ ഒരു സ്വപ്നമുണ്ടാകും. ഞങ്ങൾക്കും അങ്ങനെ തന്നെയായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ ഞങ്ങളുടെ പ്രണയ വിവാഹമായിരുന്നതിനാൽ ആഗ്രഹിച്ചതുപോലൊരു വിവാഹം നടത്താൻ കഴിഞ്ഞില്ല.

രജിസ്റ്റർ മാരേജിനു ശേഷം യുഎസിലേക്കു പോവുകയായിരുന്നു. ഒരു മകനും മകളും പിറന്നു. അവർക്ക് തമിഴ് കല്ല്യാണം എങ്ങനെയാണെന്നോ സംസ്കാരം എങ്ങനെയാണെന്നോ ബന്ധുക്കളെക്കുറിച്ചോ ഒന്നും അറിയുമായിരുന്നില്ല.

യുഎസിൽ തന്നെയായതുകൊണ്ട് മക്കൾക്ക് ഇതെക്കുറിച്ചൊന്നും യാതൊരു ധാരണയും ഉണ്ടാകാതെ വരും, അങ്ങനെയാണ് വീണ്ടും നാടറിഞ്ഞു വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്.